Friday, August 14, 2009

രക്ത സാക്ഷികളുടെ ചോര വീണ മണ്ണില്‍ സ്വാതന്ത്ര്യത്തിന്റെ കാവലാളുകള്‍ പുതിയ ചരിത്രമെഴുതി


കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ഫ്രീഡം പരേഡിന്‌ കണ്ണൂരില്‍ തുടക്കമായി. പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്‌ സല്യൂട്ട്‌ സ്വീകരിച്ച പരേഡ്‌ ക്യത്യം 10.30ന്‌ സ്‌റ്റേഡിത്തില്‍ നിന്നാരംഭിച്ചു. സ്‌റ്റേഡിയം തിങ്ങി നിറഞ്ഞ ജനക്കൂട്ടം തക്‌ബീര്‍ വിളികളോടെ പരേഡിനെ വരവേറ്റു. കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്‌ത്രീകള്‍ രക്തസാക്ഷികളുടെ ചോര വീണു ചുവന്ന മണ്ണില്‍ പുതിയ ചരിത്രമെഴുതിയ പോപുലര്‍ ഫ്രണ്ടിന്റെ കര്‍മ ഭടന്‍മാര്‍ക്ക്‌ അഭിവാദ്യമേകി. രാവിലെ മുതല്‍ തന്നെ കണ്ണൂരിന്റെ തെരുവീഥികള്‍ പരേഡ്‌ കാണാനെത്തിയവരെക്കൊണ്ട്‌ തിങ്ങി നിറഞ്ഞിരുന്നു. എങ്കിലും ട്രാഫിക്‌ തടസ്സമില്ലാതെ ജനപ്രവാഹം നിയന്ത്രിക്കുന്നതില്‍ വളണ്ടിയര്‍മാര്‍ മിടുക്ക്‌ ിെതളിയിച്ചു.

0 comments:

Post a Comment