കണ്ണൂര്‍: പ്രതിരോധ സംഗമത്തിനെത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ പോപുലര്‍ഫ്രണ്ടിന്റെ കൊടികള്‍ കത്തിക്കുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്‌തതില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഫ്രീഡംപരേഡിന് ഒഴുകിയെത്തിയ ജനങ്ങളെയും പരിപാടിക്ക് ലഭിച്ച സ്വീകാര്യതയും ഡി.വൈ.എഫ്.ഐയുടെ സമനില തെറ്റിച്ചിരിക്കുകയാണ്. ഇത്തരം നടപടികളിലൂടെ ഡി.വൈ.എഫ്.ഐ, ജനങ്ങളുടെ മുന്നില്‍ കൂടുതല്‍ അപഹാസ്യമായിരിക്കുകയാണ്. അക്രമ പേക്കൂത്തുമായി നടക്കുന്ന അണികളെ നിലയ്‌ക്കു നിര്‍ത്താന്‍ ഡി.വൈ.എഫ്.ഐ നേതൃത്വം തയ്യാറാവണം. ജില്ലയില്‍ തുടര്‍ന്നും വിവിധ സംഘടനകളുടെ സമ്മേളനങ്ങളും പരിപാടികളും നടക്കേതുെണ്ടന്ന് ഇത്തരം പ്രവര്‍ത്തനത്തിന് മുമ്പ് ഡി.വൈ.എഫ്.ഐ ഓര്‍ക്കുന്നത് നന്നായിരിക്കും. ക്രമസമാധാനം പാലിക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി രംഗത്തിറങ്ങിയ പോലിസ് അധികാര മുഷ്‌കിന് മുന്നില്‍ തലകുനിക്കുന്നത് കൂടുതല്‍ അരാജകത്വത്തിനേ വഴിവെയ്‌ക്കുകയുള്ളൂവെന്ന് ജില്ലാസെക്രട്ടറി പി പി നൗഷാദ് മുന്നറിയിപ്പ് നല്‍കി.
Sunday, August 16, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment