Thursday, May 27, 2010

പ്രവാചക നിന്ദയ്‌ക്കെതിരേ മാര്‍ച്ച്‌

ന്യൂജോതി പബ്ലിക്കേഷന്‍സിന്റെ പ്രവാചക നിന്ദിക്കുന്ന പുസ്തകത്തിനെതിരേ തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് നടത്തിയ പ്രകടനം



--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Sunday, May 23, 2010

മൃതദേങ്ങള്‍ പുറത്തെടുത്ത് യുവാക്കള്‍ മാതൃകയായി(Must Rad)

പ്രതിസന്ധികളില്‍ ധീരമായി പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍

86 മൃതദേങ്ങള്‍ പുറത്തെടുത്ത് യുവാക്കള്‍ മാതൃകയായി

mohd and gafoor.jpgകാസര്‍കോഡ്: മംഗലാപുരം വിമാനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ജീവന്‍ പണയംവച്ച് പുറത്തെടുത്ത് രണ്ടുമലയാളി യുവാക്കള്‍ മാതൃകയായി. നായന്മാര്‍മൂല സ്വദേശികളായ വൈ മുഹമ്മദ്, പി എ ഗഫൂര്‍ എന്നിവരാണ് അപകടം നടന്ന ഉടനെ നാട്ടില്‍നിന്ന് പ്രദേശത്തേക്ക് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനത്തിന് മുഴുകിയത്. അപകട ദിവസം രാവിലെ 10ഓടെ ബജ്‌പെയിലെത്തിയ ഇരുവരും തുടര്‍ന്ന് വിശ്രമില്ലാത്ത പണിയിലായിരുന്നു.
കൈകാലുകള്‍ അറ്റവ, പൂര്‍ണമായും കത്തിക്കരിഞ്ഞവ, വിമാനത്തിന്റെ ലോഹഭാഗത്തോട് ഒട്ടിപ്പിടിച്ച് കിടക്കുന്നവ  ഇങ്ങനെ 86 മൃതദേഹങ്ങളാണ് ഇവര്‍ കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിച്ചത്.
കടുത്ത ചൂടും പുകയും ഉയര്‍ന്നതിനാല്‍ പലരും വിമാനത്തിനരികിലേക്ക് അടുക്കാതെ മാറി നിന്നപ്പോഴാണ് ഇവര്‍ മാതൃക കാട്ടിയത്.
കത്തിയമര്‍ന്ന വിമാനത്തിനകത്ത് നിന്ന് നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി കരുതി വച്ചിരുന്ന മിഠായികള്‍, ശീതളപാനീയ പൊടികള്‍, പാസ്‌പോര്‍ട്ടുകള്‍ തുടങ്ങിയവ ഇവര്‍ കണെ്ടടുത്തു. ഗ്ലൗസ് പോലുമില്ലാതെയാണ് ആ ലസന്നിഗ്ധ ഘട്ടത്തില്‍ ഇവര്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയതത്.
മരണത്തിലും വേര്‍പെടാതെ  കെട്ടിപിടിച്ച രീതിയിലുള്ള ദമ്പതികളുടേതെന്ന് സംശയിക്കുന്ന രണ്ടുപേരുടെ മൃതദേഹങ്ങള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നുവെന്ന് ഇവര്‍ ഓര്‍ക്കുന്നു. മുഹമ്മദ് പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റും  ഗഫൂര്‍ എസ്.ഡി.പി.ഐ മണ്ഡലം സെക്രട്ടറിയുമാണ്.


--
http://www.mtponline.in/
http://www.youtube.com/user/mtprafeek




--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Tuesday, May 18, 2010

രണ്ട് പഞ്ചായത്തുകള്‍ എസ്.ഡി.പി.ഐക്ക്‌

കര്‍ണാടകയില്‍ എസ്.ഡി.പി.ഐക്ക് 67 സീറ്റ്
ബാംഗ്ലൂര്‍: കന്നിയങ്കത്തിനിറങ്ങിയ എസ്.ഡി.പി.ഐ കര്‍ണാടകയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിച്ച് വന്‍ മുന്നേറ്റമുണ്ടാക്കി. 374 സീറ്റില്‍ മല്‍സരിച്ച എസ്.ഡി.പി.ഐ 67 സീറ്റുകളാണു കരസ്ഥമാക്കിയത്. ഒരു ഡസനിലേറെ വാര്‍ഡുകള്‍ പത്തില്‍ താഴെ വോട്ടുകള്‍ക്കാണു നഷ്ടപ്പെട്ടത്. 150ഓളം പ്രദേശങ്ങളില്‍ എസ്.ഡി.പി.ഐ രണ്ടാംസ്ഥാനത്തുണ്ട്. ബഡേഗോട്ട, ജോക്കട്ട പഞ്ചായത്തുകള്‍ ഭരിക്കാനുള്ള സീറ്റുകള്‍ എസ്.ഡി.പി.ഐ കരസ്ഥമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ്സും ജെ.ഡി.എസുമാണ് കര്‍ണാടകയില്‍ 8, 12 തിയ്യതികളില്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം സീറ്റുകളും കരസ്ഥമാക്കിയത്. ബി.ജെ.പി മൂന്നാംസ്ഥാനത്താണുള്ളത്. മംഗലാപുരം-39, ഉഡുപ്പി-13, കൂര്‍ഗ്-9, തുംകൂര്‍-3 ഹാസന്‍, ഹുന്‍സൂര്‍, രാംനഗര്‍ ഒന്നു വീതം സീറ്റുകളിലുമാണ് എസ്.ഡി.പി.ഐ വിജയിച്ചത്. വിജയിച്ച എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ പാര്‍ട്ടിയുടെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് കൊടില്‍ പേട്ട് അഭിനന്ദിച്ചു. 


--
http://www.mtponline.in/
http://www.youtube.com/user/mtprafeek




--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Tuesday, May 4, 2010

കിന്‍യായില്‍ എസ്.ഡി.പി.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

മംഗലാപുരം: മംഗലാപുരത്തിനടുത്ത് കിന്‍യാ ഗ്രാമപ്പഞ്ചായത്ത് അംഗമായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എസ്.ഡി.പി.ഐ) സ്ഥാനാര്‍ഥി സുഹ്്‌റ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 8,12 തിയ്യതികളിലാണ് കര്‍ണാടകയില്‍ പല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടക്കുന്നത്. ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു. കിന്‍യാ  ഗ്രാമപ്പഞ്ചായത്തില്‍ സുഹ്‌റ മല്‍സരിക്കുന്ന വാര്‍ഡില്‍ ഇവര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്.


--
http://www.mtponline.in/
http://www.youtube.com/user/mtprafeek