Friday, August 14, 2009

ഫ്രീഡം പരേഡ്‌ ഇന്ന്‌; കണ്ണൂരില്‍ തേജ്‌സിങ്‌ മുഖ്യാതിഥി

കണ്ണൂര്‍: 'സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക' എന്ന സന്ദേശമുയര്‍ത്തി സ്വാതന്ത്ര്യ ദിനത്തില്‍ പോപുലര്‍ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ഫ്രീഡം പരേഡിനു ഇനി മണിക്കൂറുകള്‍ ബാക്കി. പരിപാടിയുടെ ഭാഗമായി നഗരം പോപുലര്‍ഫ്രണ്ടിന്റെ നക്ഷത്രാങ്കിത മൂവര്‍ണ്ണകൊടികളും തോരണങ്ങളും അലങ്കൃതമായിരിക്കുകയാണ്‌.
അധസ്ഥിത, പീഡിത, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി പ്രയത്‌്‌നിച്ച ഭരണഘടനാ ശില്‍പ്പി ഡോ. ബാബാ സാഹേബ്‌ അംബേദ്‌കര്‍ നഗറി(മുനിസിപ്പല്‍ സ്റ്റേഡിയം)ല്‍ നിന്നു രാവിലെ 10.30ന്‌ ആരംഭിക്കുന്ന പരേഡ്‌ റോഡിന്റെ വലതുവശം ചേര്‍ന്നു ട്രാഫിക്‌ സ്റ്റേഷന്‍-കാല്‍ടെക്‌സ്‌ ജഷ്‌ഷന്‍-എസ്‌.എന്‍ തിയേറ്റര്‍-താവക്കര ജങ്‌ഷന്‍-ടൗണ്‍ സ്റ്റേഷന്‍ വഴി പ്രധാനകവാടത്തിലൂടെ സ്റ്റേഡിയത്തില്‍ പ്രവേശിക്കും. പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്‌ സല്യൂട്ട്‌ സ്വീകരിക്കും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനം സോഷ്യല്‍ ഡമോക്രാറ്റിക്ക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ ഇ അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്യും. അംബേദ്‌കര്‍ സമാജ്‌ പാര്‍ട്ടി പ്രസിഡന്റ്‌ തേജ്‌സിങാണു മുഖ്യാതിഥി. സലാമുദ്ദീന്‍ ഖുറൈശി ഹരിയാന(ഖജാഞ്ചി, സോഷ്യല്‍ ഡമോക്രാറ്റിക്ക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ), പി അബ്ദുല്‍ മജീദ്‌ ഫൈസി(സംസ്ഥാന ജനറല്‍ സെക്രട്ടറി, എസ്‌.ഡി.പി.ഐ) പങ്കെടുക്കും. 33 പേരടങ്ങുന്ന തിരഞ്ഞെടുത്ത 40 ബാച്ചുകളാണ്‌ ബാന്റ്‌ വാദ്യങ്ങളുടെ അകമ്പടിയോടെ പരേഡില്‍ അണിനിരക്കുക.

0 comments:

Post a Comment