ഇന്ത്യയുടെ ദേശീയ നയം ചില പ്രത്യേക താല്‍പര്യങ്ങള്‍ക്കു വേണ്ടി അന്തസ്സില്ലാത്തതായി മാറിക്കൊണ്ടിരിക്കുന്നു. മുതലാളിത്ത കുത്തകകള്‍ക്കു വേണ്ടി പാവപ്പെട്ടവര്‍ കുടിയൊഴിപ്പിക്കപ്പെടുകയാണ്. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടത് മുസ്്‌ലിംകളുടെ മാത്രം ബാധ്യതയാണെന്നതു നിര്‍ബന്ധമായും തിരുത്തപ്പെടേണ്ടതുണ്ട്. പീഡിത ജനതയ്ക്ക് തിരിച്ചറിവുണ്ടായിരിക്കുന്നു. ഞങ്ങള്‍ പരസ്പരം രക്തബന്ധം തിരിച്ചറിഞ്ഞിരിക്കുന്നു. 63 വര്‍ഷം ഇന്ത്യ ഭരിച്ചവര്‍ രാജ്യത്തെ ശിഥിലമാക്കുകയായിരുന്നു. ഇന്ത്യയുടെ ഓരോ അണുവിലും മാറ്റങ്ങളുണ്ടാവേണ്ടതുണ്ട്. അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുമുണ്ട്. അതിലൊന്നാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ. മുഖ്യാഥിതിയായ തേജ് സിങ് അധ്യക്ഷനായ അംബേദ്കര്‍ സമാജ് പാര്‍ട്ടി എസ്.ഡി.പി.ഐയോട് സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് രക്തബന്ധം തിരിച്ചറിഞ്ഞതിന്റെ തെളിവാണ്.
മൈസൂരില്‍ ഹിന്ദുത്വത്തിന്റെ മലവയര്‍ താങ്ങുന്ന അധികാരികള്‍ സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള മുസ്്‌ലിംകളുടെ അവകാശം നിഷേധിച്ചിരിക്കുകയാണ്. ആഗസ്ത് 14നാണ് മുസ്്‌ലിംകള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കേണ്ടതെന്ന് നിങ്ങള്‍ സങ്കല്‍പ്പിക്കുന്നുണ്ടെങ്കില്‍ അത് മാറ്റേണ്ടിയിരിക്കുന്നു.
കണ്ണൂര്‍ രക്തസാക്ഷികളുടെ മണ്ണാണ്. പുന്നാട്ടെ മുഹമ്മദിന്റെയും തലശ്ശേരിയിലെ ഫസലിന്റെയും വിളക്കോട്ടെ സൈനുദ്ദീന്റെയും ചോര കൊണ്ട് ചുവന്ന മണ്ണ്. അവര്‍ ഈ പ്രസ്ഥാനത്തിന്റെ ആദ്യത്തെ രക്തസാക്ഷികളല്ല. അതുപോലെ അവസാനത്തേതുമാകാന്‍ വഴിയില്ല. ഈ പ്രസ്ഥാനത്തിനു വളക്കൂറേകാന്‍ ഇനിയും ആയിരങ്ങള്‍ രക്തസാക്ഷിത്വമാഗ്രഹിച്ചു കാത്തിരിക്കുന്നു.....
0 comments:
Post a Comment