Saturday, August 15, 2009

ഫ്രീഡംപരേഡ്‌ - കണ്ണൂര്‍ റിപോര്‍ട്ട്‌


കണ്ണൂര്‍: സമര പോരാട്ടങ്ങളുടെ ഗതകാല സ്‌മൃതികള്‍ ഉറങ്ങുന്ന കണ്ണൂരിന്റെ മണ്ണില്‍ സ്വാതന്ത്ര്യത്തിന്റെ കാവലാളാവുകയെന്ന സന്ദേശവുമായി പോപുലര്‍ ഫ്ര്‌ ഫ്രീഡം പരേഡ്‌ സംഘടിപ്പിച്ചു. വെള്ളക്കാരന്റെ ബുട്ടുകള്‍ക്കും തോക്കുകള്‍ക്കും മുന്നില്‍ നെഞ്ചുവിരിച്ച്‌ ഉമര്‍ ഖാദിയും വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ്‌ ഹാജിയുമടങ്ങുന്ന പിതാമഹന്‍മാര്‍ നേടിത്തന്ന സ്വാതന്ത്യം തങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന സന്ദേശത്തോടെയാണ്‌ അവരുടെ പിന്‍തലമുറക്കാരായ കാഡറ്റുകള്‍ പരേഡില്‍ അണിനിരന്നത്‌.
ശഹീദ്‌ ടിപ്പുസുല്‍ത്താന്റെ പോരാട്ടങ്ങള്‍ക്ക്‌ സാക്ഷിയായ ജില്ലയുടെ വീഥികളില്‍ നടന്ന പരേഡ്‌ അധിനിവേശ ശക്തികള്‍ക്ക്‌ പാതയൊരുക്കുന്നവര്‍ക്കും രാജ്യത്തെ, മതത്തിന്റെ ജാതിയുടെയും പേരില്‍ വിഭജിക്കുന്ന ഹിന്ദുത്വര്‍ക്കും താക്കീതായി. കണ്ണും കാതും കൂര്‍പ്പിച്ച്‌ ചടുലതയോടെ ചുവടുവച്ച കാഡറ്റുകള്‍, രാജ്യസ്‌നേഹികളുടെ നെഞ്ചകത്ത്‌ സ്വാതന്ത്ര്യ സമര സേനാനികളുടെ ദീപ്‌ത സ്‌മരണകളും ഉയര്‍ത്തി.
രാവിലെ കൃത്യം 10.30ന്‌ കീഴാള വര്‍ഗത്തിന്റെ മോചനത്തിന്‌ പ്രയത്‌നിച്ച ബാബാ സാഹേബ്‌ അംബേദ്‌കറിന്റെ പേരിലുള്ള നഗരിയില്‍ പരേഡ്‌ ആരംഭിച്ചു. പ്രത്യേകം സജ്ജമാക്കിയ സല്യൂട്ട്‌ പോയിന്റില്‍ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്‌ ജനറല്‍ സല്യൂട്ട്‌ സ്വീകരിച്ചു.
ദേശീയപതാകയേന്തിയ കാഡറ്റിന്‌ പിറകിലായി ഓഫിസേഴ്‌സ്‌ കാഡറ്റുകളും ഇവര്‍ക്ക്‌ പിന്നിലായി ബാന്റുവാദ്യങ്ങളുടെ അകമ്പടിയോടെ 33 വീതം കാഡറ്റുകളടങ്ങുന്ന 40 ബാച്ചുകള്‍ മാര്‍ച്ച്‌ നടത്തി.
പരേഡിന്‌ പിറകിലായി നടന്ന ബഹുജന പ്രകടനത്തില്‍ പതിനായിരങ്ങള്‍ ആവേശപൂര്‍വം പങ്കെടുത്തു. ഹിന്ദുത്വ ഫാഷിസത്തിനും സാമ്രാജ്യത്വത്തിനുമെതിരേ പ്രകടനക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. സംഘാകരുടെ പ്രതീക്ഷയെ വെല്ലുന്ന ജനക്കൂട്ടമാണ്‌ ഒഴുകിയെത്തിയത്‌. പരേഡിന്റെ സമയമാറ്റം പൊതുജനസാന്നിധ്യം കുറയ്‌ക്കുമോ എന്ന സംഘാടകരുടെ ആശങ്ക അസ്ഥാനത്തായി.
പരേഡിനു ശേഷം നടന്ന സമാപനപൊതുസമ്മേളനം സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ ഇ അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്‌തു. അംബേദ്‌കര്‍ സമാജ്‌പാര്‍ട്ടി ദേശീയ പ്രസിഡന്റ്‌ തേജ്‌സിങ്‌ മുഖ്യാതിഥിയായിരുന്നു. പോപുലര്‍ ഫ്ര്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്‌്‌ദുല്‍ഹമീദ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്‌തു. പോപുലര്‍ ഫ്രണ്ട്‌ ദേശീയ സെക്രട്ടറി ഒ എം എ സലാം, സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്‌്‌ദുല്‍ മജീദ്‌ ഫൈസി, പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടറി പി എന്‍ മുഹമ്മദ്‌ റോഷന്‍, എസ്‌.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി വി ടി ഇഖ്‌റാമുല്‍ ഹഖ്‌, ടി അബ്‌്‌ദുര്‍റഹ്‌്‌മാന്‍ ബാഖവി, എസ്‌ മമ്മൂട്ടി, പ്രോഗ്രാം കണ്‍വീനര്‍ സി എ ഹാരിസ്‌, സാദത്ത്‌ മാസ്‌റ്റര്‍, പോപുലര്‍ ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റ്‌ കെ കെ ഹിഷാം, ഖത്തര്‍ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി ഡോ. സി കെ അബ്‌്‌ദുല്ല പങ്കെടുത്തു.  

0 comments:

Post a Comment