സ്വാതന്ത്ര്യസംരക്ഷണത്തിന് നിതാന്ത ജാഗ്രതയുമായി ആയിരങ്ങള്‍ അണിനിരന്ന ഫ്രീഡം പരേഡ് മലയോരജില്ലയായ ഇടുക്കിക്ക് നവ്യാനുഭവമായി
ഇടുക്കിയിലെ നെടുങ്കണ്ടത്ത് നടന്ന പരേഡ് പോരാട്ടവീര്യത്തിന്റെയും ചെറുത്തുനില്‍പ്പുകളുടെയും പുതിയ സന്ദേശമുയര്‍ത്തി. മലയോര ജില്ല ഇതിനുമുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ചിട്ടയോടും കൃത്യതയോടും കൂടി ചടുലമായ ചുവടുവപ്പുകളുമായി എത്തിയ കാഡറ്റുകളാണ് പരേഡില്‍ അണിനിരന്നത്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഏഴുജില്ലകളില്‍ നിന്നുള്ള 24 ബാച്ചുകളിലായി 33 പേരടങ്ങുന്ന സംഘമാണ് പരേഡിനെത്തിയത്.
നെടുങ്കണ്ടം ബസ്റ്റാന്റ് പരിസരത്തുനിന്ന് ആരംഭിച്ച പരേഡ് രണ്ടു കിലോമീറ്റര്‍ ടൗണ്‍ ചുറ്റി പൊതുസമ്മേളനവേദിയായ അയ്യങ്കാളിനഗറിലാണ് പരേഡ് സമാപിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനപ്രസിഡന്റ് നാസ്‌റുദ്ദീന്‍ എളമരം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതോടെയാണ് പരേഡിന് തുടക്കമായത്.
സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ സെക്രട്ടറി എ സഈദ് സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എന്‍.സി.എച്ച്. ആര്‍. ഒ കേരള ചാപ്‌റ്റര്‍ പ്രസിഡന്റ് ഡോ. എം.എസ് ജയപ്രകാശ്, നെടുങ്കണ്ടം മസ്‌ജിദ്‌നൂര്‍ ഇമാം മുഹമ്മദ് അശ്‌റഫ് മൗലവി അല്‍കൗസരി, ജമാഅത്ത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഹാജി വി എം മുഹമ്മദ് സ്വാലിഹ്, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലിം മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.
Saturday, August 15, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment