ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്‌ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുളള പിന്നാക്ക രാഷ്ട്രീയ ശാക്തീകരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി നിലവില്‍വന്നു. ഡല്‍ഹി പ്രസ്‌ക്ലബിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇ.അബൂബക്കറാണ് പ്രസിഡന്റ്. അഡ്വ. സാജിദ് സിദ്ദീഖി(വൈസ് പ്രസിഡന്റ്), എ സഈദ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഉമര്‍ഖാന്‍(ജനറല്‍ സെക്രട്ടറി), സി ആര്‍ ഇംതിഹാസ്(സെക്രട്ടറി), മൊയ്‌തീന്‍ കുട്ടി ഫൈസി(സെക്രട്ടറി), ഫൗസിയ കബീര്‍(സെക്രട്ടറി), ഇസ്‌്‌ലാമുദ്ദീന്‍ ഖുറേഷി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ദേശീയ പ്രവര്‍ത്തകസമിതിയംഗം പ്രഫ പി കോയ പാര്‍ട്ടിയുടെ വക്താവായിരിക്കും.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയസാഹചര്യം പരിഗണിച്ച് നിലപാടുകള്‍ സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ഏതു മുന്നണിയെ പിന്തുണയ്‌ക്കണമെന്ന് സാഹചര്യങ്ങള്‍ പരിശോധിച്ച് തീരുമാനിക്കും. പാര്‍ട്ടി കേഡറുകള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിങ്ങനെ രണ്‌ടു തരം അംഗങ്ങള്‍ പാര്‍ട്ടിക്കുണ്‌ടാകും. ബ്രാഞ്ച് കമ്മറ്റി മുതല്‍ ദേശീയ പ്രവര്‍ത്തക സമിതി വരെയുള്ള സമിതിയായിരിക്കും പാര്‍ട്ടിയുടെ ഘടന. പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/സിറ്റി/കോര്‍പ്പറേഷന്‍, മണ്ഡലം, ജില്ല, സംസ്ഥാനം എന്നീ തലങ്ങളില്‍ കമ്മറ്റികളുണ്‌ടാകും. കമ്മറ്റികള്‍ രൂപീകരിക്കാനുള്ള നടപടികള്‍ 16 സംസ്ഥാനങ്ങളില്‍ നടന്നു വരുന്നുണ്‌ട്. ഒക്ടോബര്‍ 18ന് ഡല്‍ഹിയില്‍ നടത്തുന്ന ദേശീയ കണ്‍വന്‍ഷനു മുമ്പ് സംസ്ഥാനകമ്മറ്റികള്‍ നിലവില്‍ വരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രഫ പി കോയ, ഇ.അബൂബക്കര്‍, അഡ്വ. സാജിദ് സിദ്ദീഖി, എ സഈദ് മുഹമ്മദ് ഉമര്‍ഖാന്‍, സി ആര്‍ ഇംതിഹാസ്, മൊയ്‌തീന്‍ കുട്ടി ഫൈസി, ഫൗസിയ കബീര്‍, ഇസ്‌്‌ലാമുദ്ദീന്‍ ഖുറേഷി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Wednesday, July 29, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment