കോഴിക്കോട്: സ്‌ത്രീശാക്തീകരണത്തിനു വേണ്ടി കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ ചേര്‍ന്നു ദേശീയതലത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് എന്ന സംഘടന രൂപീകരിച്ചു.
കോഴിക്കോട് ചേര്‍ന്ന ദേശീയ സംഘടനാ രൂപീകരണത്തില്‍ കേരള വിമന്‍സ് ഫ്രണ്ട്, കര്‍ണാടക വിമന്‍സ് ഫോറം, ജംഇയ്യത്തുന്നിസ തമിഴ്‌നാട് എന്നീ സംഘടനകളുടെ സംസ്ഥാന സമിതി അംഗങ്ങള്‍ പങ്കെടുത്തു. സ്‌ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവരെ എല്ലാ മേഖലകളിലും ഉയര്‍ത്തിക്കൊണ്ടുവരിക, സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക, ദേശീയതലത്തില്‍ സ്‌ത്രീമുന്നേറ്റങ്ങളെ ഏകോപിപ്പിക്കുക എന്നിവയാണു സംഘടനയുടെ ലക്ഷ്യം. ഭാരവാഹികളായി എ എസ് സൈനബ- കേരളം (പ്രസിഡന്റ്), എം ബേനസീര്‍- തമിഴ്‌നാട് (വൈസ് പ്രസിഡന്റ്), ശാഹിദാ തസ്‌നീം- കര്‍ണാടക (ജനറല്‍ സെക്രട്ടറി), ജമീലാ ബഷീര്‍- കേരളം (സെക്രട്ടറി), കെ ഫാമിദ- തമിഴ്‌നാട് (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി കെ എം ശരീഫ്, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സംസാരിച്ചു.
Monday, July 27, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment