Tuesday, July 7, 2009
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്
പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍പ്പെട്ട ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മെട്രിക്കുലേഷന്‍ വരെ, മെട്രിക്കുലേഷന് ശേഷം, പ്രഫഷനല്‍ പഠനം എന്നിങ്ങനെ മൂന്നു സ്‌കീമുകളിലായി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് ലഭിക്കും. നിശ്ചിത വരുമാനപരിധിയിലുള്ള കേരളത്തിലെ മുസ്‌ലിം-ക്രിസ്‌ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടാവും.
1. മെട്രിക്കുലേഷന്‍ വരെ: സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 1 മുതല്‍ 10ാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തലേ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയ്‌ക്ക് 50% മാര്‍ക്ക് നേടിയവരും രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍. 30% പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നു 91,300 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും 70,290 ക്രിസ്‌ത്യന്‍ വിദ്യാര്‍ഥികള്‍ക്കുമാണു സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കഴിഞ്ഞവര്‍ഷം കേരളത്തില്‍ നിന്നുള്ള 46,347 പേര്‍ക്കാണു സ്‌കോളര്‍ഷിപ്പ് കിട്ടിയത്. ഇവര്‍ക്ക് ഇത്തവണയും അപേക്ഷിക്കാം.
2. മെട്രിക്കുലേഷന്‍ കഴിഞ്ഞവര്‍: 10ാം ക്ലാസ് പഠനം പൂര്‍ത്തിയായി ടെക്‌നിക്കല്‍-പ്രഫഷനല്‍ കോഴ്‌സ് ഒഴികെയുള്ള കോഴ്‌സുകള്‍ക്കു പഠിക്കുന്ന വാര്‍ഷിക പരീക്ഷയ്‌ക്ക് 50% മാര്‍ക്ക് നേടിയവരും വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപ കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. 30% പെണ്‍കുട്ടികള്‍ക്കാണ്. 51,415 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കഴിഞ്ഞ തവണ 13,018 പേര്‍ക്കു ലഭിച്ചു. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ ഇപ്പോള്‍ പുതുക്കിയാല്‍ മതി.
3. പ്രഫഷനല്‍ കോഴ്‌സുകള്‍: ടെക്‌നിക്കല്‍-പ്രഫഷനല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്ന യോഗ്യതാ പരീക്ഷയ്‌ക്ക് 50% മാര്‍ക്ക് നേടിയവരും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയാത്തവരുമായ (30% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കാണ്) ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഈ വര്‍ഷം കേരളത്തില്‍ നിന്ന് 1469 പേര്‍ക്കു സ്‌കോളര്‍ഷിപ്പ് ലഭിക്കും.
അപേക്ഷാ ഫോറം www.minorityaffairs.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ വിദ്യാഭ്യാസ വകുപ്പില്‍ നിന്നോ ലഭിക്കുന്നതാണ്.
Subscribe to:
Post Comments (Atom)
0 comments:
Post a Comment