Saturday, July 25, 2009
കോടിയേരിയുടേത് തരംതാണ രാഷ്ട്രീയതന്ത്രം: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവുമധികം തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത് എന്‍.ഡി.എഫാണെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവന പ്രതിപക്ഷ വിമര്‍ശനങ്ങളെ നേരിടാനുള്ള ദുര്‍ബലതന്ത്രം മാത്രമാണെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
എന്‍.ഡി.എഫുകാര്‍ ഒരു വര്‍ഷത്തിനിടെ 16 കൊലപാതകങ്ങള്‍ നടത്തിയെന്ന് ആരോപിക്കുന്ന ആഭ്യന്തരമന്ത്രി കൊലപാതകക്കേസുകളില്‍പ്പെട്ടു ജയിലിനകത്തും പുറത്തും കഴിയുന്ന സി.പി.എമ്മുകാരുടെ എണ്ണം കൂടി വെളിപ്പെടുത്താന്‍ തയ്യാറാവണം. കൊലപാതകങ്ങളുടെ എണ്ണം നോക്കിയാല്‍ ഒന്നാമത് ആര്‍.എസ്.എസ്-ബി.ജെ.പി സംഘവും തൊട്ടുപിന്നില്‍ സി.പി.എമ്മുമാണ്. കേരളത്തിലെ ഏറ്റവും വലിയ ബോംബ്‌വേട്ട നടന്നതു കണ്ണൂരിലെ സി.പി.എം കേന്ദ്രങ്ങളിലാണ്.
തലശ്ശേരിയില്‍ മുഹമ്മദ് ഫസലിനെ സ്വന്തം പാര്‍ട്ടിക്കാര്‍ കൊലപ്പെടുത്തിയപ്പോള്‍ ആര്‍.എസ്.എസാണെന്നു തെറ്റിദ്ധരിപ്പിച്ച് വര്‍ഗീയകലാപത്തിന് വഴിയൊരുക്കാന്‍ ഗൂഢാലോചന നടത്തിയത് ആഭ്യന്തരമന്ത്രിയും പാര്‍ട്ടിയുമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പോപുലര്‍ ഫ്രണ്ടിനോട് അരിശംകൊണ്ടിട്ടു കാര്യമില്ല. യു.ഡി.എഫിനെ അടിക്കാനുള്ള വടിയായി പോപുലര്‍ ഫ്രണ്ടിനെ ഉപയോഗിക്കുന്നതു തരംതാണ രാഷ്ട്രീയതന്ത്രമാണെന്നും പ്രസ്‌താവനയില്‍ പറഞ്ഞു.
വാര്‍ത്താ സ്രോതസ്സ്: 26 ജൂലൈ 2009 ഞായര്‍
Subscribe to:
Post Comments (Atom)
0 comments:
Post a Comment