Friday, July 31, 2009

എസ്‌.ഡി.പി.ഐ പ്രസിഡന്റിനെ ആനയിക്കുന്നു

സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ പ്രസിഡന്റ്‌ ഇ അബൂബക്കറിനെ കോഴിക്കോട്‌ വിമാനത്താവളത്തില്‍ നിന്ന്‌ സ്വീകരണ സ്ഥലത്തേക്ക്‌ പ്രകടനമായി ആനയിക്കുന്നു


സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി പ്രസിഡന്റിനു സ്വീകരണം

സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ ഇ അബൂബക്കറിന്‌ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത്‌ നല്‍കിയ സ്വീകരണം

Thursday, July 30, 2009

പിന്നാക്ക രാഷ്ട്രീയത്തിന്‌ പുതിയ ഉണര്‍വ്‌ നല്‍കി സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ശ്രമഫലമായി സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ എന്ന പേരില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി നിലവില്‍വന്നതോടെ ന്യൂനപക്ഷ, പിന്നാക്ക രാഷ്ട്രീയ ശാക്തീകരണത്തിനായി ദക്ഷിണേന്ത്യയില്‍ നിന്നു രൂപംകൊണ്ടത്‌ അത്യപൂര്‍വമായ മുന്നേറ്റം. പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ നേതാക്കള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ള നേതാക്കളുമായും ജനങ്ങളുമായും നടത്തിയ നിരന്തര ആശയവിനിമയത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപംകൊള്ളുന്നത്‌. ജനകീയാടിത്തറയില്ലാതെ തിരഞ്ഞെടുപ്പ്‌ മാത്രം ലക്ഷ്യമിട്ട്‌ ഉത്തരേന്ത്യയില്‍ രൂപംകൊള്ളുകയും തിരഞ്ഞെടുപ്പിനു ശേഷം കാണാതാവുകയും ചെയ്യുന്ന പതിവു മുസ്‌ലിം രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്‌തമായി പോപുലര്‍ ഫ്രണ്ടിന്‌ ഉത്തരേന്ത്യയിലും മറ്റുമുള്ള ജനകീയാടിത്തറയുടെ അടിസ്ഥാനത്തിലാണു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപംകൊണ്ടിരിക്കുന്നത്‌. എല്ലാ ജാതിമത വിഭാഗക്കാരെയും ഉള്‍ക്കൊള്ളാവുന്നവിധം പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിട്ടതായി പാര്‍ട്ടി ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യയിലാകമാനം 80,000 കാഡറുകള്‍ തങ്ങള്‍ക്കുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. ഒക്‌ടോബര്‍ 18നു ഡല്‍ഹിയില്‍ നടത്തുന്ന ദേശീയ പ്രതിനിധിസമ്മേളനത്തിനു മുമ്പ്‌ ഇതു രണ്ടുലക്ഷമാക്കാനാണു നേതാക്കള്‍ ലക്ഷ്യമിടുന്നത്‌. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്‌. ഇതു ലക്ഷ്യംകണ്ടാല്‍ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള, മുസ്‌ലിം നേതൃത്വത്തിലുള്ള ആദ്യ ദേശീയ പാര്‍ട്ടിയാവും സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി. നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്‌തമായി മുതലാളിത്തത്തെ സഹായിക്കുന്ന മൂലധനകേന്ദ്രീകൃതമായ വികസന സങ്കല്‍പ്പങ്ങളെ ചോദ്യംചെയ്യുന്ന നിലപാടുകളാണു സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്കുള്ളതെന്നു പാര്‍ട്ടി വക്താവ്‌ പ്രഫ. പി കോയ പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിക്കുന്ന വികസന കാഴ്‌ചപ്പാടുകളല്ല തങ്ങള്‍ക്കുള്ളതെന്നു നേതാക്കള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങളില്‍ കാഡര്‍ ബില്‍ഡിങിന്‌ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണു തങ്ങള്‍ നടത്തുന്നതെന്നു പാര്‍ട്ടി അധ്യക്ഷന്‍ ഇ അബൂബക്കര്‍ പറയുന്നു. പൊതുരംഗത്തും മാധ്യമങ്ങളിലും തിളങ്ങിനില്‍ക്കുന്ന പല നേതാക്കളും പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയ്യാറായിരുന്നുവെങ്കിലും സാധാരണക്കാര്‍ക്ക്‌ അവസരം നല്‍കുന്ന സമീപനമാണു പാര്‍ട്ടി രൂപീകരണത്തില്‍ കൈക്കൊണ്ടിരിക്കുന്നത്‌. നേതാക്കളെയല്ല, അണികളെയാണു തങ്ങള്‍ വാര്‍ത്തെടുക്കുന്നതെന്നും ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നയങ്ങളായിരിക്കും പിന്തുടരുകയെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തിന്റെ ഓരോ ഘട്ടത്തിലും ഈ ലക്ഷ്യത്തിലേക്കുള്ള നയങ്ങളാണു രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്‌. തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുമെങ്കിലും അക്കാര്യത്തില്‍ ധൃതികാണിക്കില്ല. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മുന്നണികള്‍ക്കോ പാര്‍ട്ടികള്‍ക്കോ പിന്തുണ നല്‍കുന്ന കാര്യത്തിലും ധൃതിപിടിച്ച നിലപാടില്ല. മാധ്യമങ്ങളിലല്ല, ജനങ്ങള്‍ക്കിടയിലാണു പാര്‍ട്ടി നിറഞ്ഞുനില്‍ക്കുകയെന്നു നേതാക്കള്‍ വ്യക്തമാക്കി.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്കുള്ള വേരുകള്‍ അതിന്റെ ദേശീയ ഭാരവാഹികളുടെ നിരയില്‍ത്തന്നെ പ്രകടമാണ്‌. കേരളത്തില്‍ നിന്നുള്ള ഇ അബൂബക്കറാണു പ്രസിഡന്റ്‌. വൈസ്‌ പ്രസിഡന്റ്‌ അഡ്വ. സാജിദ്‌ സിദ്ദീഖി മധ്യപ്രദേശ്‌ സ്വദേശിയാണ്‌. കേരളത്തില്‍ നിന്നുള്ള എ സഈദ്‌, മൊയ്‌തീന്‍കുട്ടി ഫൈസി എന്നിവരും ദേശീയ സമിതിയിലുള്ളപ്പോള്‍ മുഹമ്മദ്‌ ഉമര്‍ഖാന്‍ (പശ്ചിമബംഗാള്‍), സി ആര്‍ ഇംതിഹാസ്‌ (കര്‍ണാടക), ഫൗസിയ കബീര്‍ (തമിഴ്‌നാട്‌), ഇസ്‌ലാമുദ്ദീന്‍ ഖുറേശി (ഹരിയാന) എന്നിവരാണു മറ്റു ഭാരവാഹികള്‍. വലിയൊരു വിഭാഗം ജനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന കേരളം, ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ പുതിയ പാര്‍ട്ടിയുടെ രംഗപ്രവേശം നിലവിലെ പാര്‍ട്ടികളെ ഏതു രീതിയില്‍ സ്വാധീനിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്‌. കേരളത്തിലും ബംഗാളിലും മുസ്‌ലിം വോട്ട്‌ ബാങ്കിന്റെ നല്ലൊരു ശതമാനം കൈവശംവയ്‌ക്കുന്ന സി.പി.എം പോലുള്ള പാര്‍ട്ടികളെ സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പിറവി ബാധിക്കുമെന്നാണ്‌ വിലയിരുത്തല്‍.
ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, മഹരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്യമായി രാഷ്ട്രീയബോധമില്ലാത്ത എന്നാല്‍, തരംഗങ്ങള്‍ക്കു പിന്നാലെപ്പോവുന്ന പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കാന്‍ കഴിയുമെന്നാണു നേതൃത്വം കണക്കുകൂട്ടുന്നത്‌.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന തുല്യ നീതി, തുല്യ അവസരം, തുല്യ സ്വാതന്ത്ര്യം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുക, പൗരാവകാശം ഉറപ്പുവരുത്തുന്നതിനുള്ള ജനാധിപത്യ പോരാട്ടത്തിനു ജനങ്ങളെ അണിനിരത്തുക, ഭയത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും മോചനം, പരിസ്ഥിതി സൗഹൃദപരമായ വികസനം, പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ക്ക്‌ മാന്യതയും സുരക്ഷയും, ദേശത്തിന്റെ ഏകത്വവും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കുക, പാര്‍ട്ടികളെയും സമൂഹത്തെയും ജനാധിപത്യവല്‍ക്കരിക്കുക, മനുഷ്യാവകാശവും നിയമപരിപാലനവും ഉറപ്പുവരുത്തുക, സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക്‌ ക്ഷേമവും പുരോഗതിയും കൈവരുത്തുക, പിന്നാക്കവിഭാഗങ്ങള്‍, ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ എന്നിവരുടെ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുക, ന്യൂനപക്ഷങ്ങളുടെയും മറ്റു പിന്നാക്കവിഭാഗങ്ങളുടെയും ശാക്തീകരണം, ക്ലേശമനുഭവിക്കുന്നവരോടു സാഹോദര്യം തുടങ്ങിയവയാണു മുദ്രാവാക്യങ്ങള്‍.
വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 31 ജൂലൈ 2009 വെള്ളി

Wednesday, July 29, 2009

സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി പ്രസിഡന്റ്‌ ഇ അബൂബക്കര്‍ സംസാരിക്കുന്നു

പോപുലര്‍ ഫ്രണ്‌ടിന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്‌ട്‌ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തിലുളള പിന്നാക്ക രാഷ്ട്രീയ ശാക്തീകരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ എന്ന പേരില്‍ പുതിയ രാഷ്ട്രീയപ്പാര്‍ട്ടി നിലവില്‍വന്നു. ഡല്‍ഹി പ്രസ്‌ക്ലബിലാണ്‌ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്‌. ഇ.അബൂബക്കറാണ്‌ പ്രസിഡന്റ്‌. അഡ്വ. സാജിദ്‌ സിദ്ദീഖി(വൈസ്‌ പ്രസിഡന്റ്‌), എ സഈദ്‌ (ജനറല്‍ സെക്രട്ടറി), മുഹമ്മദ്‌ ഉമര്‍ഖാന്‍(ജനറല്‍ സെക്രട്ടറി), സി ആര്‍ ഇംതിഹാസ്‌(സെക്രട്ടറി), മൊയ്‌തീന്‍ കുട്ടി ഫൈസി(സെക്രട്ടറി), ഫൗസിയ കബീര്‍(സെക്രട്ടറി), ഇസ്‌്‌ലാമുദ്ദീന്‍ ഖുറേഷി (ട്രഷറര്‍) എന്നിവരാണ്‌ ഭാരവാഹികള്‍. ദേശീയ പ്രവര്‍ത്തകസമിതിയംഗം പ്രഫ പി കോയ പാര്‍ട്ടിയുടെ വക്താവായിരിക്കും.
കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയസാഹചര്യം പരിഗണിച്ച്‌ നിലപാടുകള്‍ സ്വീകരിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ഏതു മുന്നണിയെ പിന്തുണയ്‌ക്കണമെന്ന്‌ സാഹചര്യങ്ങള്‍ പരിശോധിച്ച്‌ തീരുമാനിക്കും. പാര്‍ട്ടി കേഡറുകള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിങ്ങനെ രണ്‌ടു തരം അംഗങ്ങള്‍ പാര്‍ട്ടിക്കുണ്‌ടാകും. ബ്രാഞ്ച്‌ കമ്മറ്റി മുതല്‍ ദേശീയ പ്രവര്‍ത്തക സമിതി വരെയുള്ള സമിതിയായിരിക്കും പാര്‍ട്ടിയുടെ ഘടന. പഞ്ചായത്ത്‌/ മുനിസിപ്പാലിറ്റി/സിറ്റി/കോര്‍പ്പറേഷന്‍, മണ്ഡലം, ജില്ല, സംസ്ഥാനം എന്നീ തലങ്ങളില്‍ കമ്മറ്റികളുണ്‌ടാകും. കമ്മറ്റികള്‍ രൂപീകരിക്കാനുള്ള നടപടികള്‍ 16 സംസ്ഥാനങ്ങളില്‍ നടന്നു വരുന്നുണ്‌ട്‌. ഒക്ടോബര്‍ 18ന്‌ ഡല്‍ഹിയില്‍ നടത്തുന്ന ദേശീയ കണ്‍വന്‍ഷനു മുമ്പ്‌ സംസ്ഥാനകമ്മറ്റികള്‍ നിലവില്‍ വരുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു.
പ്രഫ പി കോയ, ഇ.അബൂബക്കര്‍, അഡ്വ. സാജിദ്‌ സിദ്ദീഖി, എ സഈദ്‌ മുഹമ്മദ്‌ ഉമര്‍ഖാന്‍, സി ആര്‍ ഇംതിഹാസ്‌, മൊയ്‌തീന്‍ കുട്ടി ഫൈസി, ഫൗസിയ കബീര്‍, ഇസ്‌്‌ലാമുദ്ദീന്‍ ഖുറേഷി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Monday, July 27, 2009

നാഷനല്‍ വിമന്‍സ്‌ ഫ്രണ്ട്‌ രൂപീകരിച്ചു

കോഴിക്കോട്‌: സ്‌ത്രീശാക്തീകരണത്തിനു വേണ്ടി കേരളം, തമിഴ്‌നാട്‌, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ ചേര്‍ന്നു ദേശീയതലത്തില്‍ നാഷനല്‍ വിമന്‍സ്‌ ഫ്രണ്ട്‌ എന്ന സംഘടന രൂപീകരിച്ചു.
കോഴിക്കോട്‌ ചേര്‍ന്ന ദേശീയ സംഘടനാ രൂപീകരണത്തില്‍ കേരള വിമന്‍സ്‌ ഫ്രണ്ട്‌, കര്‍ണാടക വിമന്‍സ്‌ ഫോറം, ജംഇയ്യത്തുന്നിസ തമിഴ്‌നാട്‌ എന്നീ സംഘടനകളുടെ സംസ്ഥാന സമിതി അംഗങ്ങള്‍ പങ്കെടുത്തു. സ്‌ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവരെ എല്ലാ മേഖലകളിലും ഉയര്‍ത്തിക്കൊണ്ടുവരിക, സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരിക്കുക, ദേശീയതലത്തില്‍ സ്‌ത്രീമുന്നേറ്റങ്ങളെ ഏകോപിപ്പിക്കുക എന്നിവയാണു സംഘടനയുടെ ലക്ഷ്യം. ഭാരവാഹികളായി എ എസ്‌ സൈനബ- കേരളം (പ്രസിഡന്റ്‌), എം ബേനസീര്‍- തമിഴ്‌നാട്‌ (വൈസ്‌ പ്രസിഡന്റ്‌), ശാഹിദാ തസ്‌നീം- കര്‍ണാടക (ജനറല്‍ സെക്രട്ടറി), ജമീലാ ബഷീര്‍- കേരളം (സെക്രട്ടറി), കെ ഫാമിദ- തമിഴ്‌നാട്‌ (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.
പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി കെ എം ശരീഫ്‌, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സംസാരിച്ചു.

Sunday, July 26, 2009

സ്വാശ്രയം: സര്‍ക്കാര്‍ ജനങ്ങളെ വിഡ്‌ഢികളാക്കരുത്‌- കാംപസ്‌ ഫ്രണ്ട്‌

കോഴിക്കോട്‌: സ്വാശ്രയ കരാര്‍ സാമൂഹിക നീതിക്ക്‌ എതിരാണെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ അതൊരു മുന്നണിപ്രശ്‌നമായി അവതരിപ്പിച്ച്‌ ജനങ്ങളെ വിഡ്‌ഢികളാക്കാനാണ്‌ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ കാംപസ്‌ ഫ്രണ്ട്‌ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

സ്വാശ്രയ ലോബികളുടെ മുന്നില്‍ സര്‍ക്കാര്‍ അടിയറവു പറഞ്ഞിരിക്കുകയാണ്‌. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കു യാതൊരു വിലയുമില്ലെന്നാണു വിദ്യാഭ്യാസമന്ത്രിയുടെ നിലപാടില്‍ നിന്നു വ്യക്തമാവുന്നത്‌. സ്വാശ്രയം പറഞ്ഞു രക്തസാക്ഷികളെ സൃഷ്ടിച്ചവരിപ്പോള്‍ മന്ത്രിയെ സംരക്ഷിക്കുകയാണ്‌. കാരാറില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടുന്നതിനു സി.പി.എം-സി.പി.ഐ തര്‍ക്കമായി മാറ്റാനാണ്‌ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഇവര്‍ക്കനുകൂലനിലപാടെടുക്കുന്ന എസ്‌.എഫ്‌.ഐ, എ.ഐ.എസ്‌.എഫ്‌ സംഘടനകളുടെ കാപട്യം വിദ്യാര്‍ഥികള്‍ തിരിച്ചറിയണമെന്നും സംസ്ഥാന പ്രസിഡന്റ്‌ കെ എസ്‌ ഷാന്‍ ആവശ്യപ്പെട്ടു.

Saturday, July 25, 2009

മൈസൂരില്‍ സാന്ത്വന സ്‌പര്‍ശവുമായി പോപുലര്‍ ഫ്രണ്ട്‌ നേതാക്കള്‍


ബാംഗ്ലൂര്‍: മൈസൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ പോപുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ രണ്ടിനു മൈസൂരിലെ ഹലീമ സാദിയ പള്ളിയില്‍ പന്നിയുടെ ജഡം കൊണ്ടിട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വധിക്കപ്പെട്ട മുബാറക്കിന്റെയും പോലിസ്‌ വെടിവയ്‌പില്‍ കൊല്ലപ്പെട്ട ജുനൈദിന്റെയും ബന്ധുക്കളെ നേതാക്കള്‍ ആശ്വസിപ്പിച്ചു.
പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി കെ എം ശരീഫ്‌, മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍, എന്‍.സി.എച്ച്‌.ആര്‍.ഒ സെക്രട്ടറി ജനറല്‍ അഡ്വ. കെ പി മുഹമ്മദ്‌ ശരീഫ്‌, പോപുലര്‍ ഫ്രണ്ട്‌ കര്‍ണാടക സംസ്ഥാന ആക്‌റ്റിങ്‌ പ്രസിഡന്റ്‌ റിയാസ്‌ പാഷ, തമിഴ്‌നാട്‌ സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദാലി ജിന്ന എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്‌. ജുനൈദിനെ പോലിസ്‌ വെടിവച്ചുകൊന്നതിനു തങ്ങള്‍ ദൃക്‌സാക്ഷികളാണെന്നു ബന്ധുക്കള്‍ പറഞ്ഞു. ജുനൈദ്‌ പോലിസ്‌ വെടിവയ്‌പിലല്ല, കുത്തേറ്റാണു മരിച്ചതെന്നാണ്‌ പോലിസ്‌ വാദം. വേണ്ടത്ര തെളിവുകളുണ്ടായിട്ടും രണ്ടു കൊലപാതകക്കേസിലും പോലിസ്‌ ആരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടിന്‌ ആരംഭിച്ച സംഭവങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ ഇടപെടലുകളാണ്‌ ആദ്യഘട്ടത്തില്‍ സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ കാരണമായത്‌. പന്നിയുടെ ജഡം കൊണ്ടിട്ടതുകൊണ്ടു പ്രകോപിതരായ നാട്ടുകാരെ ശാന്തരാക്കിയത്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ കലീമിന്റെ നേതൃത്വത്തിലുള്ളവരായിരുന്നു. ഇതിനെ പോലിസ്‌ കമ്മീഷണര്‍ തന്നെ പ്രശംസിച്ചിരുന്നു. എന്നാല്‍, സംസ്ഥാന ആഭ്യന്തരമന്ത്രി വി എസ്‌ ആചാര്യയുടെ നിര്‍ദേശപ്രകാരം പിന്നീട്‌ പോലിസ്‌ കലീമടക്കം നിരവധിപേരെ അറസ്റ്റ്‌ ചെയ്‌തു.
വിവേചനപരമായ പോലിസ്‌ നടപടിക്കെതിരേ സമാധാനപരമായി പോപുലര്‍ ഫ്രണ്ട്‌ നടത്തിയ ജയില്‍നിറയ്‌ക്കല്‍ സമരത്തിനു നേരെ പ്രകോപനമൊന്നുമില്ലാതെയാണ്‌ പോലിസ്‌ ലാത്തിചാര്‍ജ്‌ നടത്തിയത്‌. സ്‌ത്രീകളടക്കമുള്ളവരെ തല്ലിച്ചതച്ച പോലിസ്‌ നാനൂറിലധികമാളുകളെ ജയിലിലടച്ചു. പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റടക്കമുള്ള സംസ്ഥാന-ജില്ലാ നേതാക്കള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പോലിസ്‌ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റവരെയും ജയിലില്‍ കഴിയുന്ന യുവാക്കളുടെ കുടുംബാംഗങ്ങളെയും നേതാക്കള്‍ സന്ദര്‍ശിച്ചു.
ഇന്നലെ വൈകീട്ട്‌ മൈസൂരിലെ മുസ്‌്‌ലിം സംഘടനകളുടെ ഏകോപനസമിതിയായ സെന്‍ട്രല്‍ മൈസൂര്‍ വര്‍ക്കിങ്‌ കമ്മിറ്റി നേതാക്കളുടെയും പോപുലര്‍ ഫ്രണ്ട്‌ നേതാക്കളുടെയും സംയുക്ത യോഗം നടന്നു. മൈസൂരിലെ സ്ഥിതിഗതികള്‍ നേരിടാന്‍ പോപുലര്‍ ഫ്രണ്ടിന്റെയും വര്‍ക്കിങ്‌ കമ്മിറ്റിയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കോര്‍കമ്മിറ്റിക്ക്‌ യോഗം രൂപം നല്‍കി.
സംഭവങ്ങളുമായി ബന്ധപ്പെട്ടു ജയിലിലുള്ളവര്‍ക്കും കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്കും നിയമസഹായം ലഭ്യമാക്കുക, ദുരിതബാധിതര്‍ക്കു സഹായം എത്തിക്കുക, സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നീതി ലഭ്യമാക്കുക, ഹിന്ദുത്വ ആക്രമണങ്ങളെക്കുറിച്ചും പോലിസ്‌ വിവേചനത്തെ കുറിച്ചും പ്രചാരണം എന്നിവ നടത്താനും യോഗം തീരുമാനിച്ചു.

വാര്‍ത്താ സ്രോതസ്സ്‌: 26 ജൂലൈ 2009 ഞായര്‍

കോടിയേരിയുടേത്‌ തരംതാണ രാഷ്ട്രീയതന്ത്രം: പോപുലര്‍ ഫ്രണ്ട്‌


കോഴിക്കോട്‌: സംസ്ഥാനത്ത്‌ ഏറ്റവുമധികം തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നത്‌ എന്‍.ഡി.എഫാണെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവന പ്രതിപക്ഷ വിമര്‍ശനങ്ങളെ നേരിടാനുള്ള ദുര്‍ബലതന്ത്രം മാത്രമാണെന്നു പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ്‌ ഫൈസി പറഞ്ഞു.
എന്‍.ഡി.എഫുകാര്‍ ഒരു വര്‍ഷത്തിനിടെ 16 കൊലപാതകങ്ങള്‍ നടത്തിയെന്ന്‌ ആരോപിക്കുന്ന ആഭ്യന്തരമന്ത്രി കൊലപാതകക്കേസുകളില്‍പ്പെട്ടു ജയിലിനകത്തും പുറത്തും കഴിയുന്ന സി.പി.എമ്മുകാരുടെ എണ്ണം കൂടി വെളിപ്പെടുത്താന്‍ തയ്യാറാവണം. കൊലപാതകങ്ങളുടെ എണ്ണം നോക്കിയാല്‍ ഒന്നാമത്‌ ആര്‍.എസ്‌.എസ്‌-ബി.ജെ.പി സംഘവും തൊട്ടുപിന്നില്‍ സി.പി.എമ്മുമാണ്‌. കേരളത്തിലെ ഏറ്റവും വലിയ ബോംബ്‌വേട്ട നടന്നതു കണ്ണൂരിലെ സി.പി.എം കേന്ദ്രങ്ങളിലാണ്‌.
തലശ്ശേരിയില്‍ മുഹമ്മദ്‌ ഫസലിനെ സ്വന്തം പാര്‍ട്ടിക്കാര്‍ കൊലപ്പെടുത്തിയപ്പോള്‍ ആര്‍.എസ്‌.എസാണെന്നു തെറ്റിദ്ധരിപ്പിച്ച്‌ വര്‍ഗീയകലാപത്തിന്‌ വഴിയൊരുക്കാന്‍ ഗൂഢാലോചന നടത്തിയത്‌ ആഭ്യന്തരമന്ത്രിയും പാര്‍ട്ടിയുമാണ്‌.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന്‌ പോപുലര്‍ ഫ്രണ്ടിനോട്‌ അരിശംകൊണ്ടിട്ടു കാര്യമില്ല. യു.ഡി.എഫിനെ അടിക്കാനുള്ള വടിയായി പോപുലര്‍ ഫ്രണ്ടിനെ ഉപയോഗിക്കുന്നതു തരംതാണ രാഷ്ട്രീയതന്ത്രമാണെന്നും പ്രസ്‌താവനയില്‍ പറഞ്ഞു.

വാര്‍ത്താ സ്രോതസ്സ്‌: 26 ജൂലൈ 2009 ഞായര്‍

പോലിസ്‌ നടപടി പ്രതിഷേധാര്‍ഹം: പോപുലര്‍ ഫ്രണ്ട്‌


കണ്ണൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട്‌ സംഘടിപ്പിച്ച ഫ്രീഡം പരേഡ്‌ നിരോധിച്ച പോലിസ്‌ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ്‌ വടകര അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷം ഏതൊരു പൗരന്റെയും മൗലികാവകാശമാണ്‌. അത്‌ അനുവദിക്കേണ്ടതുണ്ട്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ കലക്ടറേറ്റ്‌ ഗ്രൗണ്ടിന്‌ അപേക്ഷ നല്‍കിയതു മുതല്‍ ഫ്രീഡം പരേഡ്‌ മുടക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളുണ്ടായിട്ടുണ്ട്‌. ഒരു മാസം മുമ്പു മാത്രമെ അപേക്ഷകള്‍ സ്വീകരിക്കൂ എന്നു രേഖാമൂലം മറുപടി നല്‍കിയ കലക്ടര്‍ പിന്നീട്‌ 45 ദിവസത്തിനു മുമ്പ്‌ അപേക്ഷ കൊടുത്തപ്പോള്‍ തലേന്നു ഡി.വൈ.എഫ്‌.ഐ നല്‍കിയ അപേക്ഷ സ്വീകരിച്ചുവെന്നാണു പറഞ്ഞത്‌. ഫ്രീഡം പരേഡ്‌ തടയുന്നതിനു ഭരണ നേതൃത്വവും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ ഗൂഢാലോചന നടന്നുവെന്നത്‌ ഇതില്‍ നിന്നു വ്യക്തമാണ്‌.
ഇതുവരെ ഫ്രീഡം പരേഡ്‌ നടത്തിയ ഒരിടത്തും സംഘര്‍ഷമുണ്ടായിട്ടില്ല. മുമ്പു പല സ്ഥലങ്ങളിലും ഒരേ സമയത്തു പരിപാടികള്‍ നടന്നിട്ടുണ്ട്‌. കൊല്ലത്ത്‌ പോപുലര്‍ ഫ്രണ്ട്‌, എന്‍.എസ്‌.എസ്‌, ഡി.വൈ.എഫ്‌.ഐ പരിപാടികളും കോഴിക്കോട്ടും തിരുവനന്തപുരത്തും ഡി.വൈ.എഫ്‌.ഐ, പോപുലര്‍ ഫ്രണ്ട്‌ പരിപാടികളും സ്വാതന്ത്ര്യ ദിനത്തില്‍ ഒരേസമയം നടന്നിട്ടുണ്ട്‌. അപ്പോഴൊന്നുമില്ലാത്ത പ്രത്യേക സാഹചര്യം ഇപ്പോള്‍ ആരു സൃഷ്ടിച്ചതാണെന്നു പോലിസ്‌ വ്യക്തമാക്കണം. പോപുലര്‍ ഫ്രണ്ട്‌ മൂന്നു സംസ്ഥാനങ്ങളിലാണു പരേഡ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. കണ്ണൂര്‍ ജില്ലയിലെ നിരോധന ഉത്തരവ്‌ ഇതുവരെ ലഭിച്ചിട്ടില്ല. ഉത്തരവ്‌ കിട്ടിയ ശേഷം ദേശീയ നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കും.
നിലവില്‍ പരേഡ്‌ നടത്തുന്നതിനാവശ്യമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോവുമെന്നു പ്രോഗ്രാം കണ്‍വീനര്‍ ഹാരിസ്‌ വടകര അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്‌: 25 ജൂലൈ 2009 ശനി

ഫ്രീഡം പരേഡിനും ഡി.വൈ.എഫ്‌.ഐ മാര്‍ച്ചിനും കണ്ണൂരില്‍ നിരോധനം


സ്വന്തം പ്രതിനിധി


കണ്ണൂര്‍: ആഗസ്‌ത്‌ 15നു കണ്ണൂരില്‍ നടത്താന്‍ നിശ്ചയിച്ച പോപുലര്‍ ഫ്രണ്ടിന്റെയും ഡി.വൈ.എഫ്‌.ഐയുടെയും മാര്‍ച്ചുകള്‍ക്കു പോലിസ്‌ നിരോധനം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവ്‌ ഇന്നു നല്‍കുമെന്ന്‌ ഉത്തരമേഖലാ ഐ.ജി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ ഇരുസംഘടനകളും ഒരേസമയം പരിപാടി നടത്തുന്നതു ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഇന്റലിജന്‍സ്‌ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നിരോധനം. ഇരുസംഘടനകള്‍ക്കും നിശ്ചിത പരിധിക്കുള്ളില്‍ പൊതുസമ്മേളനം നടത്തുന്നതിനു വിലക്കേര്‍പ്പെടുത്തില്ലെന്നും ഐ.ജി അറിയിച്ചു.
അതേസമയം, മുന്‍ നിശ്ചയപ്രകാരം തന്നെ പരിപാടികളുമായി മുന്നോട്ടുപോവുമെന്നു പോപുലര്‍ ഫ്രണ്ട്‌, ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റികള്‍ അറിയിച്ചു. `സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണു പോപുലര്‍ ഫ്രണ്ട്‌ ആഗസ്‌ത്‌ 15നു കണ്ണൂരിനു പുറമെ ഇടുക്കി, തഞ്ചാവൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ ഫ്രീഡം പരേഡ്‌ സംഘടിപ്പിക്കുന്നത്‌. കണ്ണൂരില്‍ ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്കു മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന്‌ ആരംഭിക്കുന്ന പരേഡ്‌ കാല്‍ടെക്‌സ്‌ ജങ്‌ഷന്‍, താവക്കര, പുതിയ ബസ്‌ സ്റ്റാന്റ്‌, ബാങ്ക്‌ റോഡ്‌, അണ്ടര്‍ ബ്രിഡ്‌ജ്‌, പഴയ ബസ്‌ സ്റ്റാന്റ്‌ പരിസരം വഴി സ്റ്റേഡിയത്തില്‍ സമാപിക്കാനാണു നിശ്ചയിച്ചിരുന്നത്‌. 3.45ന്‌ പൊതുസമ്മേളനം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. സ്റ്റേഡിയത്തില്‍ പരിപാടി നടത്താന്‍ നഗരസഭാ കൗണ്‍സില്‍ യോഗം അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി പോപുലര്‍ ഫ്രണ്ട്‌ ഫ്രീഡം പരേഡ്‌ സംഘടിപ്പിക്കുന്നുണ്ട്‌.
സാമ്രാജ്യത്വ-വലതുപക്ഷനയങ്ങളെ ചെറുക്കുക? എന്ന പ്രമേയത്തിലാണു ഡി.വൈ.എഫ്‌.ഐ 15നു പ്രതിരോധസംഗമം നടത്തുന്നത്‌. താണ, എ.കെ.ജി ജങ്‌ഷന്‍ എന്നിവിടങ്ങളില്‍ നിന്നായി വൈകീട്ട്‌ നാലിനു തുടങ്ങുന്ന പ്രകടനങ്ങള്‍ കാല്‍ടെക്‌സില്‍ സംഗമിച്ച്‌ അഞ്ചിനു കലക്‌ടറേറ്റ്‌ മൈതാനിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കുന്ന വിധത്തിലാണു ഡി.വൈ.എഫ്‌.ഐ പ്രതിരോധസംഗമം ആസൂത്രണം ചെയ്‌തിട്ടുള്ളത്‌.
വാര്‍ത്താ സ്രോതസ്സ്‌: 25 ജൂലൈ ജൂലൈ 2009 ശനി

Friday, July 10, 2009

മൈസൂര്‍ സംഭവത്തിനു പിന്നില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഫാഷിസ്റ്റ്‌ അജണ്ട

മൈസൂര്‍: മൈസൂരിലെ ഹലീമ സാദിയ പള്ളിയില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ പന്നികളുടെ ജഡം കൊണ്ടിട്ടതുമായി ബന്ധപ്പെട്ടു മൈസൂരിലുണ്ടായ സംഘര്‍ഷം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഫാഷിസ്റ്റ്‌ അജണ്ടയുടെ ഭാഗമാണെന്നു വ്യക്തമാവുന്നു.
യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മംഗലാപുരത്ത്‌ ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും ദക്ഷിണ കന്നട ജില്ലകളില്‍ മുസ്‌ലിംകള്‍ക്കെതിരേയും നടന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണു കഴിഞ്ഞ ദിവസങ്ങളില്‍ മൈസൂരില്‍ അരങ്ങേറിയത്‌.
ആരാധനാലയം അശുദ്ധമാക്കിയ വാര്‍ത്തയറിഞ്ഞ്‌ പ്രകോപിതരായ നാട്ടുകാരെ ശാന്തരാക്കി തിരിച്ചയച്ചത്‌ പ്രദേശത്തെ പോപുലര്‍ ഫ്രണ്ട്‌ നേതാക്കളും പ്രവര്‍ത്തകരുമാണ്‌. വിറളിപൂണ്ട സംഘപരിവാര പ്രവര്‍ത്തകര്‍ മുസ്‌ലിം യുവാക്കളെ ഏകപക്ഷീയമായി ആക്രമിക്കുന്ന കാഴ്‌ചയായിരുന്നു പിന്നീട്‌.
ആന്ധ്രപ്രദേശുകാരനായ തിരുപ്പതിയെ കൊന്നത്‌ സംഘപരിവാര അക്രമികളായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഇദ്ദേഹം മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു കൊലപാതകം.
എന്നാല്‍, സംഘര്‍ഷവേളയിലുടനീളം ജില്ലാ അധികൃതരുടെയും പോലിസിന്റെയും ഒപ്പംനിന്നു സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു പോപുലര്‍ ഫ്രണ്ട്‌ നേതാക്കള്‍. സമാധാനം പുനസ്ഥാപിക്കാന്‍ പോപുലര്‍ ഫ്രണ്ട്‌ നടത്തിയ ശ്രമങ്ങളെ ജില്ലാ പോലിസ്‌ കമ്മീഷണര്‍ തന്നെ പ്രശംസിക്കുകയുണ്ടായി.
എന്നാല്‍, ഹിന്ദുത്വ പക്ഷപാതിത്വത്തിനു പേരുകേട്ട സംസ്ഥാന ആഭ്യന്തരമന്ത്രി വി എസ്‌ ആചാര്യ മൈസൂരിലെത്തിയതോടെ എല്ലാം കീഴ്‌മേല്‍ മറിയുകയായിരുന്നു. പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്‌ഡ്‌ ചെയ്‌ത പോലിസ്‌ പലരേയും അറസ്‌റ്റ്‌ ചെയ്‌തു. ആഭ്യന്തരമന്ത്രിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമാണെന്നും അറസ്‌റ്റ്‌ വരിക്കണമെന്നും ജില്ലാ പോലിസ്‌ കമ്മീഷണര്‍ നേരിട്ടു വിളിച്ച്‌ പോപുലര്‍ ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റിനോട്‌ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി.
പള്ളി മലിനപ്പെടുത്തി സംഘര്‍ഷത്തിനു തുടക്കം കുറിച്ചവരെ പിടികൂടുന്നതിനു പകരം നിരപരാധികളെ അറസ്റ്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നു പോപുലര്‍ ഫ്രണ്ട്‌ മൈസൂരില്‍ ജയില്‍ നിറയ്‌ക്കല്‍സമരം നടത്തിയത്‌. ഫൗണ്ടന്‍ സര്‍ക്കിളില്‍ പ്രകോപനമൊന്നുമില്ലാതെ സ്‌ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ്‌ ക്രൂരമായ അക്രമമഴിച്ചുവിടുകയായിരുന്നു. 



വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 11 ജൂലൈ 2009 ശനി

മൈസൂരില്‍ നിരപരാധികളുടെ മോചനമാവശ്യപ്പെട്ട്‌ റാലി നടത്തിയവരെ പോലിസ്‌ ജയിലിലടച്ചു

മൈസൂര്‍: കൈതാമരനഹള്ളിയിലെ സംഘര്‍ഷത്തിന്റെ മറവില്‍ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌ത നിരപരാധികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധറാലി നടത്തിയവരില്‍ 200ഓളം പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ ജയിലിലടച്ചു. വ്യാഴാഴ്‌ചയാണു പോലിസ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌. ബല്‍ഗാം ജയിലിലടച്ചവരില്‍ 40 നേതാക്കള്‍ക്കെതിരേ വധശ്രമത്തിന്‌ കേസെടുത്തിരിക്കുകയാണ്‌. 160 പേര്‍ക്കെതിരേ കരുതല്‍ തടങ്കല്‍ നിയമമനുസരിച്ചാണു നടപടി. മൂന്നുപേര്‍ മരിച്ച സംഘര്‍ഷത്തിന്റെ പേരില്‍ പോലിസ്‌ പിടികൂടിയ 275 നിരപരാധികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോപുലര്‍ ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും ജയില്‍നിറയ്‌ക്കല്‍ സമരവും.
റോഡില്‍ സമാധാനപരമായി കുത്തിയിരുന്നു പ്രതിഷേധിച്ച 4000ത്തോളം വരുന്ന സമരക്കാരെ പിരിച്ചുവിടാന്‍ പോലിസ്‌ അകാരണമായി ലാത്തിച്ചാര്‍ജും തുടര്‍ന്ന്‌ ആകാശത്തേക്കു വെടിവയ്‌ക്കുകയുമായിരുന്നു. സംഭവസ്ഥലത്തു നിന്നും പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ കെ അബ്‌ദുല്‍ ലത്തീഫ്‌, ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ, കേന്ദ്ര കമ്മിറ്റിയംഗം ഡോ. ആവാദ്‌ ശരീഫ്‌, സംസ്ഥാന സമിതിയംഗം നൂറുദ്ദീന്‍ എന്നിവരുള്‍പ്പെടെ 200 പേരെ പോലിസ്‌ രാത്രിതന്നെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവരെയാണ്‌ ഇന്നലെ വൈകീട്ട്‌ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തത്‌.
ഇവരില്‍ 160 പേര്‍ക്കെതിരേ പ്രയോഗിച്ച കരുതല്‍ തടങ്കല്‍ നിയമമനുസരിച്ചു തഹ്‌സില്‍ദാര്‍ മുമ്പാകെ ഹാജരാക്കി രണ്ടുപേര്‍ ബോണ്ട്‌ നല്‍കിയാല്‍ ജാമ്യത്തിന്‌ അര്‍ഹതയുണ്ട്‌. എന്നാല്‍ ഈ ആനുകൂല്യം പോലിസ്‌ നിഷേധിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ്‌ കോടതി 3 ആണ്‌ നേതാക്കളെ റിമാന്റ്‌ ചെയ്‌തത്‌.
അറസ്‌റ്റിലായ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരോട്‌ പോലിസ്‌ കടുത്ത മനുഷ്യാവകാശലംഘനം നടത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. ബന്ധുക്കളെയോ അഭിഭാഷകരെയോ ഇവരെ കാണാന്‍ അനുവദിച്ചിട്ടില്ല. പോലിസുകാരെ ആക്രമിച്ചത്‌ സംഘപരിവാരമാണെന്നു ബോധ്യമായിട്ടും ആ കുറ്റം പോപുലര്‍ ഫ്രണ്ടിനു മേല്‍ ചാരാനാണു ബി.ജെ.പി ഭരണകൂടം മുന്നോട്ടുവന്നിരിക്കുന്നത്‌.
ഇന്നലെ സംഘര്‍ഷമറിഞ്ഞ്‌ സ്ഥലത്തെത്തിയ കോണ്‍ഗ്രസ്‌ നേതാവും മൈസൂര്‍ എം.പിയുമായ പി വിശ്വനാഥ്‌ പോലിസിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇന്ന്‌ മൈസൂരില്‍ എല്ലാ ജനവിഭാഗങ്ങളെയും വിളിച്ചുകൂട്ടി സമാധാന സമ്മേളനം നടത്താന്‍ അദ്ദേഹം പോലിസിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സംഭവം സംബന്ധിച്ച്‌ പോപുലര്‍ ഫ്രണ്ട്‌ ഉന്നത പ്രതിനിധിസംഘം വിശ്വനാഥുമായി ഇന്ന്‌ സംസാരിക്കും. ഇന്നലെയും ഈ മാസം രണ്ടിനും ഉണ്ടായ സംഭവങ്ങളില്‍ യഥാര്‍ഥ പ്രതികള്‍ സംഘപരിവാരമാണെന്ന്‌ വിശ്വനാഥ്‌ വാര്‍ത്താ മാധ്യമങ്ങളോട്‌ വ്യക്തമാക്കിയിട്ടുണ്ട്‌.
മൈസൂരിലെയും കൈതാമരനഹള്ളിയിലെയും കടകമ്പോളങ്ങള്‍ സംഘര്‍ഷത്തെ തുടര്‍ന്ന്‌ അടഞ്ഞുകിടക്കുകയാണ്‌. ഏതു സാഹചര്യങ്ങളെയും നേരിടാന്‍ കേന്ദ്രസേനയെയും ദ്രുതകര്‍മസേനയെയും രംഗത്തിറക്കിയിട്ടുണ്ട്‌. രണ്ടു ദിവസത്തേക്ക്‌ നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്‌. പുതിയ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. പി.യു.സി.എല്‍ കര്‍ണാടക ഭാരവാഹികള്‍ ഇന്നു നഗരത്തിലെത്തി സംഭവം സംബന്ധിച്ച്‌ വസ്‌തുതാന്വേഷണം നടത്തും.
മൈസൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ ഇന്നലെ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്‌, ബി.ജെ.പി അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായി. ബഹളം കാരണം രണ്ടുതവണ സ്‌പീക്കര്‍ക്ക്‌ സഭ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. മൈസൂരിലെയും കൈതാമരനഹള്ളിയിലെയും സംഘര്‍ഷങ്ങള്‍ക്കു കാരണം ബി.ജെ.പിയും ആര്‍.എസ്‌.എസ്‌ സ്വാധീനമുള്ള പോലിസുമാണെന്നുപറഞ്ഞാണ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ഭരണപക്ഷത്തെ നേരിട്ടത്‌.
അതിനിടെ, ബാംഗ്ലൂരില്‍ ഇന്നലെ യോഗം ചേര്‍ന്ന 14 മുസ്‌്‌ലിം സംഘടനകളുടെ പ്രതിനിധികള്‍, മൈസൂരിലേത്‌ പോപുലര്‍ ഫ്രണ്ടിന്റെ മാത്രം പ്രശ്‌നമല്ലെന്നു വിലയിരുത്തി. സമുദായത്തെ മൊത്തം ബാധിക്കുന്ന വിഷയത്തില്‍ യോജിച്ച സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു.

മൈസൂരില്‍ പ്രതിഷേധ റാലി നടത്തിയ നൂറുകണക്കിനു മുസ്‌ലിംകള്‍ അറസ്റ്റില്‍

മൈസൂര്‍: കൈതാമരനഹള്ളിയിലെ അലീമ പള്ളിയില്‍ ആര്‍.എസ്‌.എസുകാര്‍ പന്നിയുടെ ജഡം കൊണ്ടുവന്നിട്ടതിനോട്‌ അനുബന്ധിച്ചുണ്ടായ കലാപത്തെത്തുടര്‍ന്ന്‌ പോലിസ്‌ അറസ്റ്റ്‌ ചെയ്‌ത 275 നിരപരാധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന `ജയില്‍ ബറോ' പ്രക്ഷോഭത്തില്‍ പങ്കെടുത്ത നൂറുകണക്കിനാളുകളെ പോലിസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇന്നലെ വൈകീട്ടു മൂന്നോടെയാണു മൈസൂര്‍ പൈലറ്റ്‌ സര്‍ക്കിളില്‍ നിന്നു നാലായിരത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി ആരംഭിച്ചത്‌. പരിപാടി നടക്കുന്നത്‌ തടയാന്‍ ആര്‍.എസ്‌.എസുകാര്‍ രാവിലെ മുതല്‍ അക്രമം അഴിച്ചുവിട്ടിരുന്നു.
കലാപവുമായി യാതൊരുബന്ധവുമില്ലാത്ത മുസ്‌ലിംകളെയും ഹിന്ദുക്കളെയും പോലിസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ്‌ ഇന്നലെ പോപുലര്‍ ഫ്രണ്ട്‌, കോമു സൗഹാര്‍ദവേദി, ജനപരവേദി, എന്‍.സി.എച്ച്‌.ആര്‍.ഒ എന്നീ സംഘടനകള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്‌. റാലി തടയാന്‍ ബി.ജെ.പി ഭരണകൂടവും മുന്നോട്ടുവന്നിരുന്നു.

പൈലറ്റ്‌ സര്‍ക്കിളില്‍ റാലി തടയാനെത്തിയ പോലിസ്‌ സംഘം പോപുലര്‍ ഫ്രണ്ട്‌ കര്‍ണാടക സ്റ്റേറ്റ്‌ പ്രസിഡന്റ്‌ എ അബ്‌ദുല്‍ ലത്തീഫ്‌, ജനറല്‍ സെക്രട്ടറി അഫ്‌സര്‍ പാഷ, ദേശീയ സമിതിയംഗം ഡോ. ആവാദ്‌ ശരീഫ്‌, സംസ്ഥാന സമിതിയംഗം നൂറുദ്ദീന്‍ എന്നിവരുള്‍പ്പെടെയുള്ളവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. മൈസൂര്‍ പോലിസ്‌ കമ്മീഷണര്‍ സുനില്‍ അഗര്‍വാള്‍, ഡപ്യൂട്ടി പോലിസ്‌ കമ്മീഷണര്‍ മണിവര്‍ണന്‍ എന്നിവരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്‌. പോപുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ ഉന്നത പോലിസുദ്യോഗസ്ഥന്‍മാരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. പ്രവര്‍ത്തകര്‍ നേതാക്കളെ വിട്ടയക്കാതെ പിരിഞ്ഞുപോവില്ലെന്നുപറഞ്ഞ്‌ ഉദയഗിരി പോലിസ്‌ സ്റ്റേഷന്‌ മുന്നില്‍ കുത്തിയിരിപ്പു സത്യഗ്രഹം തുടരുകയാണ്‌.

നേരത്തേ ആര്‍.എസ്‌.എസുകാര്‍ ഹലീമ പള്ളിയില്‍ പന്നിയുടെ ജഡം കൊണ്ടുവന്നതാണു മൈസൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ കാരണം. തുടര്‍ന്ന്‌ ഒരാളെ മുസ്‌ലിമാണെന്ന ധാരണയില്‍ ആര്‍.എസ്‌.എസുകാര്‍ വെട്ടിക്കൊന്നു. ഒരു മുസ്‌ലിം കച്ചവടക്കാരനെയും അവര്‍ കൊലപ്പെടുത്തി. 16 വയസ്സുകാരനായ മുസ്‌ലിം വിദ്യാര്‍ഥിയെ പോലിസ്‌ വെടിവച്ചുകൊല്ലുകയും ചെയ്‌തിരുന്നു. സംഭവത്തെത്തുടര്‍ന്ന്‌ പള്ളിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ സമാധാനപരമായി പിരിച്ചുവിട്ടതു പോപുലര്‍ ഫ്രണ്ട്‌ നേതാക്കളായിരുന്നു.
ഡപ്യൂട്ടി പോലിസ്‌ കമ്മീഷണര്‍ മണിവര്‍ണന്റെ അഭ്യര്‍ഥന മാനിച്ചു പോപുലര്‍ ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റ്‌ കലീം മുന്‍കൈയെടുത്താണ്‌ മുസ്‌ലിംകളെ ശാന്തരാക്കി മടക്കിയയച്ചത്‌. വന്‍ വര്‍ഗീയ കലാപം ഒഴിവാക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക്‌ പോലിസ്‌ അംഗീകരിച്ചതുമാണ്‌. ബി.ജെ.പി ഭരണകൂടം പോലിസിനെ ഉപയോഗിച്ചു കള്ളക്കേസുകള്‍ പടച്ചതാണു സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണം. ആര്‍.എസ്‌.എസുകാരന്‍ കൂടിയായ കര്‍ണാടക ആഭ്യന്തരമന്ത്രി വി എസ്‌ ആചാര്യ സംഭവങ്ങള്‍ക്കു ശേഷം നാലാംദിവസം മൈസൂരിലെത്തുന്നതോടെയാണു ഗൂഢാലോചന ശക്തിപ്പെട്ടത്‌.



സംഭവത്തിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു മൈസൂര്‍ പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താനെത്തിയ പ്രസിഡന്റ്‌ കലീം ഉള്‍പ്പെടെയുള്ള 17 നേതാക്കളെ മഫ്‌തിയിലെത്തിയ പോലിസ്‌ സംഘം പ്രസ്‌ക്ലബ്ബിന്‌ മുന്നില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌തു. ഇവരെ രണ്ടുദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കി 11 പേരെ ജയിലാക്കുകയും ആറുപേരെ ചോദ്യംചെയ്യാന്‍ പോലിസ്‌ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്‌തു. ഇതുകൂടാതെ 260 പേരെയും പോലിസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. ഇവര്‍ക്ക്‌ അനിഷ്ടസംഭവവുമായി ഒരു ബന്ധവുമില്ലെന്നു പ്രാദേശിക പോലിസ്‌ ആണയിടുന്നുണ്ട്‌.

മൈസൂര്‍ കൈതാമരനഹള്ളിയിലെ കുഴപ്പങ്ങള്‍ക്ക്‌ കാരണം പോപുലര്‍ ഫ്രണ്ടാണെന്നാണ്‌ ആഭ്യന്തരമന്ത്രി വി എസ്‌ ആചാര്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ സദാനന്ദഗൗഡ സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പോപുലര്‍ ഫ്രണ്ടിനെതിരേ നടപടിയെടുക്കുമെന്ന്‌ ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുകയും ചെയ്‌തു. സംസ്ഥാനത്ത്‌ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പോപുലര്‍ ഫ്രണ്ടിനെ ഒതുക്കാനുള്ള ബി.ജെ.പി ഭരണകൂടത്തിന്റെ ഗൂഢാലോചനയാണു മൈസൂര്‍ സംഭവം എന്ന സംശയവും വ്യാപകമാണ്‌. മൈസൂര്‍ എം.എല്‍.എയായ കോണ്‍ഗ്രസ്‌ നേതാവ്‌ തന്‍ഹീര്‍ സേട്ട്‌ ബി.ജെ.പിക്ക്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Tuesday, July 7, 2009

ബീമാപ്പള്ളി വെടിവയ്‌പ്‌ - വസ്‌തുതാന്വേഷണ റിപോര്‍ട്ട്‌


2009 മെയ്‌് 17നു ബീമാപ്പള്ളിയില്‍ 6 പേരുടെ മരണത്തിനിടയാക്കിയ പോലിസ്‌ വെടിവയ്‌്‌പ്‌്‌ സംബന്ധിച്ചു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്‌.ആര്‍.ഒ) കേരള ചാപ്‌റ്റര്‍ 2009 മെയ്‌ 21 വ്യാഴാഴ്‌ച നടത്തിയ വസ്‌തുതാന്വേഷണ റിപോര്‍ട്ട്‌.

വസ്‌തുതാന്വേഷണ സംഘത്തിലെ അംഗങ്ങള്‍
ഡോ. എം എസ്‌ ജയപ്രകാശ്‌ :
പ്രസിഡന്റ്‌ (എന്‍.സി.എച്ച്‌.ആര്‍.ഒ കേരള ചാപ്‌റ്റര്‍)
പ്രഫ. എ മാര്‍ക്‌സ്‌ :
വൈസ്‌പ്രസിഡന്റ്‌ (കമ്മിറ്റി ഫോര്‍ റിലീസ്‌ ഓഫ്‌ പൊളിറ്റിക്കല്‍ പ്രിസനേര്‍സ്‌, ചെന്നൈ)
ജി സുകുമാരന്‍ :
സെക്രട്ടറി (ഫെഡറേഷന്‍ ഫോര്‍ പീപ്പിള്‍സ്‌ റൈറ്റ്‌സ്‌, പുതുച്ചേരി)
എ വാസു :
മുന്‍ ചെയര്‍മാന്‍ (സി.എച്ച്‌.ആര്‍.ഒ )
മാഗ്ലിന്‍ പീറ്റര്‍ :
സ്റ്റേറ്റ്‌ കമ്മിറ്റി മെമ്പര്‍ (തീരദേശ മഹിളാവേദി )
റെനി ഐലിന്‍ :
വൈസ്‌പ്രസിഡന്റ്‌ (എന്‍.സി.എച്ച്‌.ആര്‍.ഒ കേരള ചാപ്‌റ്റര്‍)
പി അഹ്‌്‌മദ്‌ ശരീഫ്‌ :
(റസിഡന്റ്‌ എഡിറ്റര്‍, തേജസ്‌)
എ ഇബ്രാഹിം കുട്ടി :
ട്രഷറര്‍ (എന്‍.സി.എച്ച്‌.ആര്‍.ഒ കേരള ചാപ്‌റ്റര്‍)

സന്ദര്‍ശിച്ച സ്ഥലങ്ങള്‍

  • ചെറിയതുറ അസംപ്‌ഷന്‍ ചര്‍ച്ച്‌
  • ബീമാപ്പള്ളി ജമാഅത്ത്‌ കമ്മിറ്റി ഓഫിസ്‌
  • കൊല്ലപ്പെട്ടവരുടെ വീടുകള്‍
  • വെടിവയ്‌പു നടന്ന സ്ഥലങ്ങള്‍
  • മെഡിക്കല്‍ കോളേജ്‌ ആശുപത്രി 
  • വലിയതുറ പോലിസ്‌ സ്‌റ്റേഷന്‍ 
  • പൂന്തുറ പോലിസ്‌ സ്‌റ്റേഷന്‍

സന്ദര്‍ശിച്ച വ്യക്തികള്‍

  • ഫാ. ഫ്രഡ്ഡി സോളമന്‍
  • (ചെറിയതുറ അസംപ്‌ഷന്‍ ചര്‍ച്ച്‌ )
  • ഡ്യൂട്ടി പോലിസ്‌ ഉദ്യോഗസ്ഥര്‍
  • വലിയതുറ എസ്‌.ഐ
  • പൂന്തുറ എസ്‌.ഐ
  • എം വി അസീസ്‌, ബീമാപ്പള്ളി ജമാഅത്ത്‌ പ്രസിഡന്റ്‌
  • ബീമാപ്പള്ളി റഷീദ്‌ കൗണ്‍സിലര്‍
  • അബ്ദുല്‍ കലാം സെക്രട്ടറി ബീമാപ്പള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍
  • തദ്ദേശവാസികള്‍
  • കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍
  • പരിക്കേറ്റ്‌ ആശുപത്രിയിലുള്ളവര്‍.

ബീമാപ്പള്ളിയില്‍ സംഭവിച്ചതെന്ത്‌?
2009 മെയ്‌ 17 ന്‌ തിരുവനന്തപുരം വിമാനത്താവള പരിസരത്തായി സ്ഥിതി ചെയ്യുന്ന ബീമാപ്പള്ളി തീരപ്രദേശത്തുണ്ടായ പോലിസ്‌ വെടിവയ്‌പില്‍ ആറു മനുഷ്യജീവനുകള്‍ പൊലിഞ്ഞ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുകയുണ്ടായി. പ്രത്യേകിച്ച്‌ അസ്വാരസ്യങ്ങളോ സാമുദായിക ചേരിതിരിവുകളോ നിലവിലില്ലാതിരുന്ന ബീമാപ്പള്ളി പ്രദേശത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന വേളയിലുണ്ടായ ആകസ്‌മിക വെടിവയ്‌പ്‌ നിരവധി ചോദ്യങ്ങളാണുയര്‍ത്തിയത്‌.

പോലിസിന്റെ ഭാഗത്തുനിന്നും തികച്ചും അന്യായവും ക്രിമിനല്‍വല്‍കൃത ആക്രമണ ശൈലിയുമാണുണ്ടായതെന്നു പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. മാത്രമല്ല, കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഒരു പ്രത്യേക പ്രദേശത്തെ, പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമായിരുന്നുതാനും.

നാലു പോലിസുദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്യുകയും മൊത്തം പോലിസില്‍ അഴിച്ചു പണിനടത്തുകയും 10 ലക്ഷം രൂപയും അനന്തരാവകാശികള്‍ക്ക്‌്‌ ജോലിയും ഉറപ്പു വരുത്തുകയും ചെയ്‌തതുകൊണ്ടുമാത്രം പോലിസിന്റെ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാരിന്‌ തലയൂരാനാവില്ല. ബീമാപ്പള്ളി വെടിവയ്‌പില്‍ ആറ്‌ മനുഷ്യജീവനുകള്‍ പൊലിഞ്ഞു പോവുകയും പരിക്കേറ്റ 48ല്‍ 27 പേര്‍ വെടിയേറ്റ പരിക്കുമായി ആശുപത്രിയില്‍ കഴിയുകയും ചെയ്യുമ്പോള്‍ പോലിസ്‌ തന്നെ പറയും പ്രകാരം ഉണ്ടകള്‍ തീര്‍ന്നു പോയപ്പോഴാണ്‌ പോലിസ്‌ വെടിനിര്‍ത്തിയത്‌. ഗുരുതരമായ പരിക്കില്ലാത്ത 21 പേര്‍ ഇതിനകം ആശുപത്രി വിടുകയുണ്ടായി. നേരത്തെ പറഞ്ഞത്‌ 20 റൗണ്ട്‌ വെടിവച്ചുവെന്നാണ്‌. എന്നാല്‍ 70 റൗണ്ട്‌ വെടിവച്ചുവെന്നു പോലിസ്‌ തന്നെ പിന്നീട്‌ സമ്മതിച്ചു.

ബീമാപ്പള്ളി കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ട്‌. അതറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്‌. പരിക്കേറ്റ 48 ല്‍ 27 പേര്‍ക്കും വെടിയേറ്റാണ്‌ പരിക്കേറ്റതെന്ന വസ്‌തുത വിരല്‍ ചൂണ്ടുന്നത്‌ ബീമാപ്പള്ളിയില്‍ കൂട്ടക്കൊല ആസൂത്രണം ചെയ്യപ്പെട്ടുവെന്നതിലേക്കാണ്‌. നാലു പേര്‍ മാത്രമാണ്‌ വെടിയേറ്റു മരിച്ചതെന്ന്‌ പോലിസ്‌ പറയുമ്പോള്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെയും വസ്‌ത്രങ്ങളില്‍ വെടിയുണ്ട തുളഞ്ഞ അടയാളങ്ങള്‍ അവശേഷിക്കുന്നു. തലക്കു വെടിയേറ്റതിനാല്‍ ബാദുഷയുടെ വസ്‌ത്രത്തില്‍ ബുള്ളറ്റു തുളച്ചു കയറിയ അടയാളം ഇല്ലെന്നു മാത്രം.
കൊല്ലപ്പെട്ട സെയ്‌താലി ( 24 ) യുടെ നെഞ്ചിലേറ്റ ബുള്ളറ്റ്‌ മുതുകിലൂടെ പുറത്തേക്കു പോയായിരുന്നു മരണം. അഹ്‌്‌മദലി (45)ക്ക്‌ പിന്നില്‍ തുടയ്‌ക്കാണ്‌ വെടിയേറ്റത്‌. അബ്ദുല്‍ ഹമീദിന്റെ (27) മുതുകിലാണ്‌ വെടിയുണ്ട തറച്ചത്‌. ബാദുഷ(34) യുടെ കീഴ്‌ത്താടിയിലേറ്റ ബുളളറ്റ്‌ തലച്ചോറുള്‍പ്പെടെ പുറത്തേക്കു വരികയായിരുന്നു. അബ്ദുല്‍ കനി (55) ഫിറോസ്‌ (16) എന്നിവരുടെ മരണം വെടിയേറ്റല്ലെന്ന നുണയാണ്‌ പോലിസ്‌ അവതരിപ്പിക്കുന്നത്‌. 55 കാരനായ കനിയുടെ കണ്ണിനാണ്‌ വെടിയേറ്റിരുന്നത്‌. (ഇദ്ദേഹത്തിന്റെ മകന്‍ മാഹിന്‍കണ്ണ്‌ വെടിയേറ്റ്‌ ആശുപത്രിയിലുണ്ട്‌.) ഫുട്‌ബാള്‍ കളിക്കുകയായിരുന്ന 16 കാരനായ ഫിറോസിനെ വെടിയേറ്റ ശേഷം കടപ്പുറത്തുകൂടി വലിച്ചിഴച്ചു കൊണ്ടു പോവുകയും തോക്കിന്‍ പാത്തികൊണ്ടു അടിക്കുകയും കടലില്‍ മുക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പോലിസ്‌ പറയുന്നതോ അടിയേറ്റും ചോരവാര്‍ന്നുമാണ്‌ ഇദ്ദേഹം മരിച്ചതെന്നും. പരിക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 39 പേരില്‍ ജോയ്‌ എന്നയാള്‍ക്കു മാത്രമാണ്‌ വെട്ടേറ്റ നിസ്സാര പരിക്കുള്ളത്‌. മറ്റൊരാള്‍ക്കു കല്ലേറിലാണ്‌ പരിക്ക്‌. ബാക്കി 37 പേരില്‍ 10 പേര്‍ക്കു നിസ്സാര പരിക്കുകളായിരുന്നു. എന്നാല്‍ ഇപ്പോഴും ആശുപത്രിയിലുള്ള 27 പേര്‍ക്കും വെടിയേറ്റാണ്‌ പരിക്ക്‌.

വെടിയേറ്റു മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരില്‍ മിക്കവരും ഒരു പോലെ വ്യക്തമാക്കുന്നത്‌, ബഹളം കേട്ട്‌ എന്താണന്നറിയാന്‍ ഓടിച്ചെന്നതായിരുന്നുവെന്നാണ്‌. അധികപേര്‍ക്കും ഫുട്‌ബോള്‍ കളിക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു. ചിലര്‍ കടലില്‍ പോകാനൊരുങ്ങുമ്പോഴാണ്‌ വെടിയേറ്റത്‌. ഓടിച്ചെന്നവരെയെല്ലാം വെടിവച്ചിട്ടു എന്നാണിതു വ്യക്തമാക്കുന്നത്‌. അതും ചെറിയതുറ ചര്‍ച്ചിന്റെ ഭാഗത്തുവച്ചായിരുന്നില്ല സംഭവങ്ങളുണ്ടായത്‌. മറിച്ച്‌ ബീമാപ്പള്ളി പരിസരത്തു വച്ചായിരുന്നു. ദേവാലയം ആക്രമിക്കാന്‍ ചെന്നവരെ തുരത്താനായിരുന്നു വെടിവച്ചതെങ്കില്‍ ചെറിയതുറ ചര്‍ച്ച്‌്‌ പരിസരത്തു വച്ചായിരുന്നു വെടിവയ്‌പ്‌ നടക്കേണ്ടിയിരുന്നത്‌. ആശുപത്രിയിലുള്ള ഷെഫീഖിന്‌ വെടിയേറ്റുവീണ മറ്റൊരാളെയെടുത്ത്‌ ഓട്ടോറിക്ഷയില്‍ കയറ്റുമ്പോഴാണ്‌ പിന്‍ഭാഗത്തു നിന്നു വെടിയേറ്റത്‌.

ഇതില്‍ നിന്നു വ്യക്തമാകുന്നത്‌ ഇത്രയും പേരെ കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെ വെടിയുതിര്‍ത്തുവെന്നാണ്‌. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും വെടിയേറ്റു. മാത്രമല്ല, വെടിയുണ്ടകള്‍ തീര്‍ന്നുപോയതു കൊണ്ടാണ്‌ പോലിസ്‌ നരനായാട്ട്‌ നിര്‍ത്തിയത്‌. കൂടുതല്‍ വെടിയുണ്ടകള്‍ ആവശ്യപ്പെട്ടപ്പോള്‍ തക്കസമയത്ത്‌ എത്തിച്ചേരാത്തതിനാലാണ്‌ കൂടുതല്‍ പേര്‍ മരിക്കാതിരുന്നത്‌. ഇല്ലെങ്കില്‍ മരണസംഖ്യ ഇതിലുമെത്രയോ വര്‍ധിക്കുമായിരുന്നു.

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായിരുന്നു വെടിവച്ചതെങ്കില്‍ ബുള്ളറ്റുകള്‍ തീരുന്നതു വരെ വെടിവയ്‌ക്കേണ്ടതില്ല. പിന്തിരിഞ്ഞോടുന്നവരേയും വെടിവെയ്‌ക്കേണ്ടതില്ലായിരുന്നു.

ബീമാപ്പളളി നിവാസികളെല്ലാം വെടിവയ്‌പു നടന്നത്‌ 2.45 തൊട്ടു മൂന്നു മണിവരെയെന്നാണ്‌ പറയുന്നത്‌. എന്നാല്‍ പോലിസ്‌ ഭാഷ്യം 3.30 എന്നാണ്‌. ടിയര്‍ഗ്യാസ്‌, ആകാശത്തേക്കു വെടി, പിരിഞ്ഞു പോകാനുള്ള ആഹ്വാനം, ബാനര്‍ ഉയര്‍ത്തിപ്പിടിക്കല്‍ തുടങ്ങിയവ നടത്തിയത്‌ വെടിവയ്‌പിനു ശേഷമായിരുന്നു. അതിന്റെ ഒരു വീഡിയോ ക്ലിപ്പിംഗ്‌ പോലിസ്‌ ചാനലുകള്‍ക്കെത്തിക്കുകയുമുണ്ടായി.

30 ബോംബുകള്‍ ലഭിച്ചെന്നു പോലിസ്‌ പറയുന്നു. ഇവയില്‍ ചിലത്‌ മാരക ബോംബുകളാണത്രെ. ഇത്‌ ശരിയെങ്കില്‍ ഏതുവഴി വന്നുവെന്ന്‌ കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്‌.

ചെറിയതുറ അസംപ്‌ഷന്‍ ഇടവക വികാരി ഫാദര്‍ ഫ്രെഡ്ഡി സോളമനും മറ്റും 16നു രാത്രി പള്ളിക്കു നേരെ ബോംബാക്രമണമുണ്ടായെന്ന്‌ പറയുകയുണ്ടായി. എന്നാല്‍ പള്ളിയുടെ ഇടതു ഭാഗത്തുള്ള ചവിട്ടു പടികളില്‍ ഏറ്റവും താഴത്തെ പടിയുടെ ചുവട്ടിലായി കരിങ്കല്‍പടവിന്റെ തുളകളാണ്‌ ഫാദര്‍ വസ്‌തുതാന്വേഷണ സംഘത്തെ കാണിച്ചത്‌. ഇതു കാലപ്പഴക്കം കൊണ്ടുണ്ടായതായേ തോന്നുകയുള്ളൂ. മാരക ബോംബുകള്‍ കണ്ടെത്തിയെന്നു പോലിസ്‌ ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും കടപ്പുറത്ത്‌ തോട്ടകളാണെറിഞ്ഞതെന്ന്‌ ഫാദര്‍ ആദ്യം പറഞ്ഞിരുന്നു.

ഫാദര്‍ പറഞ്ഞതില്‍ വേറെയും വൈരുധ്യങ്ങളുണ്ട്‌. ബീമാപ്പള്ളിക്കാര്‍ എന്നെ ഒന്നും ചെയ്യില്ലെന്നു പറഞ്ഞു സംഭവസ്ഥലത്തേക്കു വന്ന ജോയ്‌ക്കാണ്‌ വെട്ടേറ്റത്‌. കൊല്ലപ്പെട്ട ഫിറോസ്‌ വെട്ടിയെന്നാണ്‌ ഫാദര്‍ ആദ്യം പറഞ്ഞത്‌. എന്നാല്‍ പിന്നീട്‌ ഫാദര്‍ തന്നെ പറഞ്ഞു വെട്ടിയതാരാണെന്നു ജോയ്‌ക്കറിയില്ല; അവര്‍ ബീമാപ്പള്ളിക്കാരായിരുന്നില്ല. ഇതിനര്‍ത്ഥം ബീമാപ്പള്ളിക്കാരല്ലാത്ത ഒരക്രമി സംഘം കടപ്പുറത്തു വന്നു ഇരുഭാഗത്തും തീവയ്‌പും നാശനഷ്ടങ്ങളുമുണ്ടാക്കി എന്നാണ്‌.

ബീമാപ്പള്ളി - ചെറിയതുറ പ്രദേശത്തു 16നു രാത്രി വലിയൊരു സംഘം അക്രമികളെത്തിയെന്നും 17നു ഉച്ചക്കു ആളുകളില്ലാത്ത നേരത്ത്‌ 200 ഓളം വരുന്ന ജനക്കൂട്ടം അക്രമിക്കാനെത്തിയെന്നും ഫാ.ഫ്രഡ്ഡി വസ്‌തുതാന്വേഷണ സംഘത്തോട്‌ പറയുകയുണ്ടായി. എന്നാല്‍ അസംപ്‌ഷന്‍ ചര്‍ച്ച്‌ ആഭ്യന്തരവകുപ്പ്‌ മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ `ഞായറാഴ്‌ച ഉച്ചകഴിഞ്ഞു 3 മണിയോടെ കടപ്പുറം ഭാഗത്തുകൂടി ഏകദേശം ആയിരത്തില്‍ പരം ചെറുപ്പക്കാര്‍ ബീമാപ്പള്ളി ഭാഗത്തുനിന്നും ചെറിയതുറയില്‍ അതിക്രമിച്ചു കയറി ബോംബുകളും മാരകായുധങ്ങളുമായി വന്നു വീടുകള്‍ അഗ്‌്‌നിക്കിരയാക്കുകയും മറ്റും ചെയ്‌തുവെന്നാണ്‌ പരാതിപ്പെട്ടിരിക്കുന്നത്‌. നേരത്തെ 200 പേരെന്നു പറഞ്ഞ ഫാദര്‍ എഴുതിക്കൊടുത്ത പരാതിയില്‍ 1000 പേരെന്ന വൈരുധ്യമുണ്ട്‌. 2.45നായിരുന്നു വെടിവയ്‌പ്‌. ഇടവക അധികാരികള്‍ മൂന്നുമണിക്കു ശേഷം സായുധരായ ജനക്കൂട്ടം ആക്രമിച്ചുവെന്ന്‌ പറയുന്നു. അപ്പോള്‍ ആക്രമണമുണ്ടായതിനാലല്ല വെടിവയ്‌പു നടത്തിയത്‌.

എന്നാല്‍ അക്രമ സംഭവം ബീമാപ്പള്ളി ജമാഅത്തു ഭാരവാഹികളും ജനങ്ങളും പൂര്‍ണമായും നിഷേധിക്കുന്നു. അത്തരമൊരു സംഭവം തന്നെയുണ്ടായില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. 400 ഓളം വരുന്ന പോലിസ്‌ സൈന്യത്തെ 17നു കാലത്തു തന്നെ സംഭവസ്ഥലത്തു വിന്യസിച്ചിരുന്നുവെന്നാണ്‌ ഡി.ഐ.ജി സര്‍ക്കാരിന്‌ നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്‌. ഇത്രയും വലിയ പോലിസ്‌ സംഘത്തെ വെട്ടിച്ചു കടന്നു ചര്‍ച്ചും ചെറിയ തുറയും എങ്ങനെ ആക്രമിക്കുമെന്നാണ്‌ ബീമാപ്പള്ളി ജമാഅത്ത്‌ ഭാരവാഹികള്‍ ചോദിക്കുന്നത്‌. ഇതും പ്രത്യക്ഷത്തില്‍ ശരിയാണ്‌. 200 പേര്‍ അക്രമാസക്തരായി വന്നാല്‍ 400 അംഗ പോലിസുകാര്‍ അവരെ വെടിവച്ചു കൊന്നു പിരിച്ചുവിടണമെന്നാണോ കേരളാപോലിസ്‌ മാന്വലില്‍ എഴുതിവച്ച ചട്ടം. ഒരു പോലീസ്‌ ഉദ്യോഗസ്‌ഥനും സംഭവത്തില്‍ പരിക്കേറ്റില്ലെന്ന വസ്‌തുതയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ഇതിനാല്‍ തന്നെ ഗൂഢാലോചന നടന്നുവെന്നു സംശയിക്കാന്‍ ന്യായങ്ങളുണ്ട്‌. തലേന്നു ഇടവക അധികൃതരും ജമാഅത്തു ഭാരവാഹികളും ഒരു പോലെ ആരോപിക്കുന്ന കൊമ്പന്‍ ഷിബു എന്ന `നൊട്ടോറിയസ്‌ ക്രിമിനല്‍` (ബോണ്‍ ക്രിമിനല്‍ എന്നാണ്‌ ഫാദ. ഫ്രഡ്ഡി വിശേഷിപ്പിച്ചത്‌) സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മൂലം ബീമാപ്പള്ളി ഭാഗത്തു നിന്നു പ്രത്യാക്രമണമുണ്ടാകുമെന്നു ഭയന്ന ഇടവക അധികൃതര്‍ പോലിസ്‌ പ്രൊട്ടക്‌ഷന്‍ ചോദിക്കുകയുണ്ടായി. അതനുവദിക്കുകയും ചെയ്‌തു. അതേ സമയം ഇരുവിഭാഗത്തിനുമിടയിലുണ്ടായിരുന്ന പോലിസ്‌ പിക്കറ്റ്‌ നിലനിര്‍ത്തണമെന്ന ജമാഅത്തിന്റെ അഭ്യര്‍ത്ഥന നിരാകരിച്ചു. എസ്‌.ഐ ജയ്‌സണ്‍ ഡി.സി.പി എ.വി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ പോലിസ്‌ പിക്കറ്റ്‌ നീക്കം ചെയ്‌തത്‌്‌.

എന്നാല്‍ തലേ രാത്രി ബോംബേറുണ്ടായെന്നു പറയുന്ന ഫാദര്‍ പോലിസ്‌ ഇല്ലായിരുന്നുവെങ്കില്‍ ഒരൊറ്റ വീടും അവശേഷിക്കില്ലായിരുന്നുവെന്നു പറയുന്നു. ഇത്തരമൊരു ഭീതി അലട്ടിയ ഫാ.ഫ്രഡ്ഡി ജനക്കൂട്ടം തീര്‍ച്ചയായും അക്രമിക്കുമെന്ന്‌ പോലിസിനെ അറിയിച്ചത്‌ മൂലം എ വി ജോര്‍ജ്ജിന്റെ നിയന്ത്രണത്തിലുള്ളതും വലിയതുറ എസ്‌.ഐ ജെയ്‌സണ്‍, സി.ഐ പ്രദീപ്‌ കുമാര്‍, എ.സി.സി. ഡി സുരേഷ്‌കുമാര്‍, ഡി.സി.ആര്‍ ബി.എ.സി ഷറഫുദ്ദീന്‍ തുടങ്ങിയവരും ഇതു വിശ്വസിച്ച്‌ ബീമാപ്പള്ളിക്കാര്‍ ആക്രമിക്കാന്‍ വരുമെന്ന ധാരണയില്‍ അവര്‍ക്കു നേരെ വെടിയുതിര്‍ത്തിരിക്കാനാണ്‌ സാധ്യത. മാത്രമല്ല, ബീമാപ്പള്ളിയിലെ മല്‍സ്യതൊഴിലാളികളെക്കുറിച്ച്‌ ഈ ഭാഗത്തേക്കു നിയമിതരാവുന്ന മുഴുവന്‍ പോലിസുകാര്‍ക്കുമുള്ള ധാരണ `നിയന്ത്രിക്കാന്‍ കഴിയാത്ത പ്രത്യേകതരം ജനങ്ങള്‍` എന്നുള്ളതാണ്‌. ഇക്കാര്യം പൂന്തുറ എസ്‌.ഐ രാജേഷ്‌ കുമാര്‍ തുറന്നു പ്രകടിപ്പിക്കുകയുമുണ്ടായി. ബീമാപ്പള്ളിക്കാരെ കുറിച്ചുള്ള പോലിസിന്റെ ഈ `അസാധാരണ ഭീതി` പ്രതികാരത്തിന്റെ കനലായി അവരുടെ മനസ്സില്‍ എരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്ന്‌ ധരിക്കാനും കാരണങ്ങളുണ്ട്‌. ബീമാപ്പള്ളിയുടെ ഉള്‍പ്രദേശങ്ങളിലേക്കു ഇന്നുവരെ പോലിസിനു കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ലെന്നാണു അവരുടെ വാക്കുകളില്‍ നിന്നു മനസ്സിലാവുന്നത്‌. കുറ്റവാളികളെ തേടി വന്നാല്‍ ജമാഅത്ത്‌ അവരെ പിടിച്ചു പോലിസിനു കൊടുക്കുന്ന പതിവാണുണ്ടായിരുന്നത്‌. ഇതു സ്വന്തം കഴിവുകേടാണെന്ന തോന്നല്‍ പോലിസിന്റെ ഉള്ളിലുണ്ടാക്കിയിരുന്നിരിക്കണം.

22 വര്‍ഷം മുമ്പ്‌ 1987 ല്‍ പൂന്തുറ കലാപമുണ്ടായതൊഴിച്ചാല്‍ ബീമാപ്പള്ളിക്കാര്‍ സമാധാനപ്രിയരാണെന്നു ഫാദറും സമ്മതിക്കുന്നു. യാതൊരു വര്‍ഗീയ പ്രശ്‌നങ്ങളും മുമ്പോ പിമ്പോ ഉണ്ടായിരുന്നില്ലെന്നു ഇരുകൂട്ടരും തറപ്പിച്ചു പറയുന്നു.

ഇരുപക്ഷത്തുമുള്ള `ഷിബു'മാരെ ഒറ്റപ്പെടുത്തുകയാണ്‌ പ്രശ്‌നപരിഹാരമെന്നു ഫാ.ഫ്രഡ്ഡി ചൂണ്ടിക്കാട്ടുന്നു.

മെയ്‌ 16നു കൊമ്പന്‍ ഷിബു എന്ന ക്രിമിനല്‍ ബീമാപ്പള്ളിയില്‍ കടയില്‍ സാധാനങ്ങള്‍ വാങ്ങാനെത്തിയ നിസാമുദ്ദീന്‍ എന്ന ഗള്‍ഫുകാരന്റെ കാര്‍ പാര്‍ക്കു ചെയ്‌തതിനു പണം ചോദിച്ചതിനെ തുടര്‍ന്നാണു തര്‍ക്കം തുടങ്ങിയതെന്നു ബീമാപ്പള്ളി ജമാഅത്തു പ്രസിഡന്റ്‌ എം വി അസീസ്‌ പറഞ്ഞു. ഈ പ്രശ്‌നത്തെ തുടര്‍ന്നു പോലിസെത്തി. സംഭവ സ്ഥലത്തെത്തിയ കലക്ടറും സബ്‌കലക്ടറും ഇയാളെ അറസ്റ്റു ചെയ്യാമെന്ന്‌ വാക്കു നല്‍കി. പക്ഷേ, അതു പാലിച്ചില്ല. 15നു തന്നെ ഷിബുവിനെതിരേ രേഖാമൂലം ജമാഅത്ത്‌ കമ്മറ്റി അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ഫലമുണ്ടായില്ല. എയ്‌ഡ്‌സ്‌ രോഗിയെന്നു സ്വയം വിളിച്ചു പറഞ്ഞു നടക്കുകയും പ്രശ്‌നങ്ങളുണ്ടാവുമ്പോഴേക്കും കൈവെട്ടി ചോരതെറിപ്പിച്ചു ആളുകളെ ഭയപ്പെടുത്തുകയും ചെയ്യുന്ന കൊമ്പന്‍ഷിബു 16നോ 17നു കാലത്തോ അറസ്റ്റു ചെയ്യപ്പെട്ടില്ല. 17നു കാലത്ത്‌ ബീമാപ്പള്ളിയിലേക്കു വരുന്നതും മടങ്ങിപ്പോകുന്നതുമായ വാഹനങ്ങള്‍ ഷിബുവും സംഘവും തടഞ്ഞു നിര്‍ത്തുന്നതാണ്‌ ജനങ്ങള്‍ കണ്ടത്‌.

എന്നാലിത്‌ പോലിസിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും (ഷറഫുദ്ദീന്‍, സുരേഷ്‌കുമാര്‍ എന്നിവരോടാണ്‌ പരാതി പറഞ്ഞത്‌.) അവര്‍ കാഴ്‌ചക്കാരായി നിന്നു. ഒന്നും ചെയ്‌തില്ല. ആളുകള്‍ വരാത്തതിനാല്‍ ബീമാപ്പള്ളിയില്‍ തുറന്ന കടകള്‍ അടച്ചു. കൊമ്പന്‍ ഷിബുവിനെ തളയ്‌ക്കാന്‍ പോലിസ്‌ തയ്യാറായില്ല.

ഇതില്‍ നിന്നു തന്നെ ഗൂഢാലോചന വ്യക്തമാണ്‌. പോലിസ്‌ ക്രിമിനല്‍ ബന്ധവും സ്‌പഷ്ടം. എയ്‌ഡ്‌സ്‌ രോഗിയെ തൊടാനുള്ള അറപ്പായിരുന്നു പോലിസിന്‌ എന്നൊരു വാദമുണ്ട്‌. എന്നാല്‍ ഇതേ പോലിസ്‌ 18ന്‌ ഷിബുവിനെ അറസ്റ്റു ചെയ്‌തതു പിന്നെങ്ങനെയാണ്‌. ഷിബു ചെറിയതുറയില്‍ ഈ സമയമത്രയും വിലസി നടക്കുകയായിരുന്നു.

ഒരു കൊടും കുറ്റവാളിയെ കൊണ്ടു പ്രകോപനം സൃഷ്ടിച്ച ശേഷം പോലിസ്‌ നിര്‍ദ്ദയം നാട്ടുകാരെ വെടിവച്ചു കൊന്ന കാട്ടുനീതിയാണ്‌ തലസ്ഥാന നഗരിയില്‍ നടമാടിയത്‌. 16നു തന്നെ പാര്‍ക്കിങ്‌ പിരിവ്‌ ചോദിച്ചതിന്റെ പേരില്‍ തിരിച്ചോടിച്ചതിനു പ്രതികാരം വീട്ടാന്‍ ഷിബു വലിയൊരു സംഘവുമായി മടങ്ങിവന്നു തിരിച്ചടിക്കുകയുണ്ടായി.

കഞ്ചാവു ബിസിനസുകാരുടെ പരസ്‌പര കലഹങ്ങളിലേക്കും ഫാദര്‍ വിരല്‍ ചൂണ്ടുന്നുണ്ട്‌. പോലിസ്‌ പ്രാണരക്ഷാര്‍ത്ഥം വെടിവച്ചുവെന്ന്‌ ഏറ്റവും ശക്തമായി വാദിക്കുന്നതും സമര്‍ത്ഥിക്കുന്നതും ഫാ. ഫ്രഡ്ഡിയാണ്‌. ചര്‍ച്ചിനു പിന്നിലെ പുറമ്പോക്കിലാണ്‌ ഷിബു താമസം. എന്നാല്‍ ചെറിയതുറയിലും ഷിബുവിനു കൂട്ടുകാരുണ്ട്‌.

`അവസരോചിതമായി ശംഖുമുഖം എ.സി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ചെറിയതുറ പൂര്‍ണ്ണമായും കത്തിച്ചു നശിപ്പിക്കപ്പെടും.` എന്നും ഫാ.ഫ്രഡ്ഡിയും മറ്റും രേഖാമൂലം എഴുതിക്കൊടുത്ത പരാതിയിലുണ്ട്‌. അരയ്‌ക്കുചുറ്റും ബോംബുകള്‍വച്ചുകെട്ടി വന്നവരാണ്‌ അക്രമം കാട്ടിയതെന്നും അവരെയാണ്‌ പോലിസ്‌ വെടിവച്ചതെന്നും ഫാദര്‍ പറയുകയുണ്ടായി.

വെടിവയ്‌പു സംഭവത്തില്‍ താന്‍ നിസ്സഹായനായിരുന്നുവെന്ന്‌്‌ നേരത്തെ ജമാഅത്ത്‌ ഭാരവാഹികളോട്‌ പറഞ്ഞ എ സി ഷറഫുദ്ദീന്‍ ഇപ്പോള്‍ കളം മാറ്റിച്ചവിട്ടുന്നു. ഇരു ഭാഗത്തും വീടുകള്‍ കത്തിച്ചതും വള്ളങ്ങള്‍ അഗ്നിക്കിരയാക്കിയതും വെടിവയ്‌്‌്‌പിനു ശേഷം പോലിസായിരുന്നുവെന്നു തദ്ദേശവാസികളില്‍ പലരും പറയുന്നു.

ബീമാപ്പള്ളി ചെറിയതുറ പ്രദേശത്തു യാതൊരു സാമൂദായിക പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമില്ലെന്നു ഫാദര്‍ ഫ്രഡ്ഡിയും ജമാഅത്ത്‌ പ്രസിഡന്റ്‌ അസീസും തറപ്പിച്ചു പറയുന്നുണ്ടെന്നിരിക്കെ ഇതേ ജനങ്ങള്‍ ചര്‍ച്ചും ഇടവകയും ആക്രമിക്കാനെത്തിയെന്ന ഭാഷ്യം വിശ്വാസയോഗ്യമാകുന്നില്ല. ` ചെറിയതുറക്കാരായ ക്രൈസ്‌തവരെ ബീമാപ്പള്ളിയിലെ മുസ്‌്‌ലിം സഹോദരങ്ങള്‍ക്ക്‌ നല്ലപോലെ അറിയാം. അതുപോലെ മറിച്ചും. ഞങ്ങള്‍ തമ്മില്‍ വൈരമോ സംഘര്‍ഷമോ ഇല്ല. ആക്രമണത്തിനായുള്ള ഒരു കാരണവും നിലനില്‍ക്കുന്നില്ല.` ഫാദര്‍ പറയുന്നു. സംഘടിത ആക്രമണത്തിനു മുസ്‌്‌ലിംകളെ പ്രേരിപ്പിക്കുന്ന യാതൊന്നും നടന്നിട്ടില്ല. കൊമ്പന്‍ ഷിബുവിന്റെ ഗുണ്ടാവിളയാട്ടം പുതിയ കാര്യമല്ല. അതിന്റെ പേരില്‍ മുസ്‌്‌ലിംകള്‍ പ്രകോപിതരാവേണ്ട കാര്യമില്ല.

പോലിസിനു പരിക്കേറ്റിട്ടില്ലെന്നതും വെടിവയ്‌പിനു ഉത്തരവാദപ്പെട്ടവര്‍ ഉത്തരവ്‌ നല്‍കിയിട്ടില്ലെന്നതും ആരാണുത്തരവ്‌ നല്‍കിയതെന്ന യാഥാര്‍ഥ്യം മൂടിവയ്‌ക്കുന്നു എന്നതും ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്നു.

കൊല്ലപ്പെട്ട ഫിറോസിനു പുറമെ ഹൈദറിനും ബാദുഷയ്‌ക്കും കടപ്പുറത്തു ഫുട്‌ബോള്‍ കളിക്കുമ്പോഴാണ്‌ വെടിയേറ്റത്‌. കൊല്ലപ്പെട്ട അഹ്‌്‌്‌മദ്‌ കനിയുടെ മകന്‍ മാഹിന്‍ കണ്ണ്‌, ഷഫീഖ്‌, റസാഖ്‌, സെമീര്‍ എന്നിവരെല്ലാം ശബ്ദം കേട്ട്‌ ഓടിച്ചെന്നപ്പോഴാണ്‌ വെടിയേറ്റതെന്നു സാക്ഷ്യപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരെല്ലാം ബഹളം കേട്ട്‌ ഓടിച്ചെന്നതായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.

പൂന്തുറ എസ്‌.ഐ രാജേഷ്‌കുമാര്‍ വസ്‌തുതാന്വേഷണ സംഘത്തോട്‌ പറഞ്ഞത്‌ ഒരു വീടു കത്തിച്ച കേസ്‌ മാത്രമേ പൂന്തുറ സ്റ്റേഷനില്‍ ഉള്ളുവെന്നാണ്‌. വളഞ്ഞു തിരിഞ്ഞു പോയതിനാല്‍ സംഭവാനന്തരം മാത്രമാണ്‌ ഇദ്ദേഹത്തിനു അവിടെയെത്താനായത്‌. വലിയതുറ എസ്‌.ഐ ടി സതി കുമാര്‍ കുറെക്കൂടി മനസ്സു തുറക്കാന്‍ തയ്യാറായി. ഇവിടെ രജിസ്‌റ്റര്‍ ചെയ്‌ത 30കേസുകളില്‍ കലാപം, തീവയ്‌പ്‌ എന്നിവ ഉള്‍പ്പെടും. കൊമ്പന്‍ ഷിബുവിനെതിരായ കേസ്‌ പോലിസ്‌ സ്വയം രജിസ്റ്റര്‍ ചെയ്‌തതാണ്‌. വെടിവയ്‌്‌പു വേളയില്‍ സതികുമാറും സ്ഥലത്തില്ലായിരുന്നു. എയര്‍പോര്‍ട്ടില്‍ മുഖ്യമന്ത്രി വരുന്ന ഡ്യൂട്ടിയിലായിരുന്നു.

ബീമാപ്പള്ളി ഉള്‍പ്പെടുന്ന വലിയതുറ പോലിസ്‌ സ്റ്റേഷന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിനകത്താണ്‌. എപ്പോഴും വി.ഐ.പികളെത്തുന്ന എയര്‍പോര്‍ട്ടു കൂടി കൈകാര്യം ചെയ്യേണ്ട വലിയ ഉത്തരവാദിത്തമുള്ള ഇതേ സ്‌റ്റേഷനിലുള്ളവര്‍ ബീമാപ്പള്ളിയും ചെറിയതുറയും കൂടാതെ ക്രിമിനലുകളും കഞ്ചാവ്‌ കച്ചവടക്കാരും അധിവസിക്കുന്ന പുറമ്പോക്കു ഭൂമിയുമടക്കം വലിയൊരു പ്രദേശം കൈകാര്യം ചെയ്യേണ്ടവരാണ്‌. ഡി.സി.ആര്‍.ബി. എ.സി ഷറഫുദ്ദീന്‍, ശംഖുമുഖം എസ്‌.ഐ കെ ജെ ജോണ്‍സണ്‍, സുരേഷ്‌ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബീമാപ്പള്ളി ഓപ്പറേഷന്‍. അഞ്ചു ഫയര്‍ഫോഴ്‌സ്‌ വാഹനങ്ങളും സ്ഥലത്തെത്തി. 11 പോലിസുകാര്‍ക്കു പരിക്കേറ്റതായി ഇപ്പോള്‍ ഇവര്‍ പറയുന്നു. എന്നാല്‍ ഇവര്‍ പതിനേഴിനു രാത്രി സംഭവാനന്തരം ഒമ്പതു മണിക്കൂര്‍ കഴിഞ്ഞാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്‌. ഇവര്‍ക്കു യാതൊരു പരിക്കും ഇല്ലായിരുന്നു. പതിനാറിനു രാത്രി 9 മണിക്കു മുസ്‌്‌ലിംഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന്റെ പേരില്‍ പതിനേഴിനു കാലത്തു ഒമ്പതു കേസുകളെടുത്തു എന്നും എസ്‌.ഐ പറഞ്ഞു. എന്നാല്‍ ആളെക്കിട്ടാത്തതിനാല്‍ ആരെയും അറസ്റ്റുചെയ്‌തിട്ടില്ല.

പതിനേഴിനു കാലത്തു ബീമാപ്പള്ളിയില്‍ നിന്നു മടങ്ങിപ്പോവുകയായിരുന്ന ബസ്സ്‌ ഷിബുവും കൂട്ടരും പിന്നോട്ടു തിരിച്ചുവിട്ടു എന്നും ഇക്കാര്യം ഡ്യൂട്ടിയിലുള്ള പോലീസ്‌ ഉദ്യോഗസ്ഥരെ നേരിട്ടു ബോധ്യപ്പെടുത്തിയെന്നും ഫലം കാണാഞ്ഞ്‌ ആര്‍.ഡി.ഒ യെ വിവരം അറിയിച്ചുവെന്നും ബീമാപ്പള്ളി പ്രസിഡന്റ്‌ എം വി അസീസ്‌, കോണ്‍ഗ്രസ്‌ പ്രതിനിധി ടി ബഷീര്‍, കൗണ്‍സിലര്‍ ബീമാപ്പള്ളി റഷീദ്‌ എന്നിവര്‍ പറഞ്ഞു. തന്റെ മൂന്നു പെണ്‍കുട്ടികളെയും ഭര്‍ത്താവിനെയും ബീമാപ്പള്ളിയിലേക്കുവരാന്‍ അനുവദിക്കാതെ ഷിബുവും കൂട്ടരും തടഞ്ഞു വച്ചതായി ഒരു സ്‌ത്രീ ഞങ്ങള്‍ പോലിസിനോടു സംസാരിച്ചു കൊണ്ടിരിക്കേതന്നെ അവിടെയെത്തി പരാതിപ്പെട്ടു. എന്നിട്ടും പോലിസ്‌ ഒന്നും ചെയ്‌തില്ലെന്നു ജമാഅത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. ഷിബുവിന്റെയും സംഘത്തിന്റെയും കൈവശം ബോംബുള്‍പ്പടെ മാരകായുധങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം കേട്ടു നിസ്സംഗരായി ഇരുന്നതല്ലാതെ പോലിസ്‌ അനങ്ങിയില്ല. പതിനേഴിനു വെടിവച്ചു കഴിഞ്ഞ ശേഷം ബീമാപ്പള്ളി പരിസരത്തെ രണ്ടുവീടുകള്‍ പെട്ടെന്ന്‌ കത്തിയതായി നാട്ടുകാര്‍ പറയുന്നു. പോലിസ്‌ ചെയ്‌തതാണിതെന്നാണ്‌ അവരുടെ സംശയം.

പതിനഞ്ചിനു വൈകുന്നേരം ഷിബുവിനെതിരേ പൂന്തുറ സി.ഐക്കു രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ബീമാപ്പള്ളി റസിഡന്റ്‌സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം ഷിബുവുമായുണ്ടായ വാഹന പാര്‍ക്കിങ്‌ തര്‍ക്കമാണ്‌ പ്രശ്‌നമായതെന്നു പറയുന്നു. എന്നാല്‍ ഷിബുവിനെ അടിച്ചിട്ടില്ല. പറഞ്ഞുവിടുക മാത്രമാണുണ്ടായത്‌. ജമാഅത്തുകാര്‍ ഷിബുവിന്റെ ശല്യത്തെക്കുറിച്ച്‌ നേരത്തേ പരാതിപ്പെട്ടപ്പോള്‍ പാരിഷ്‌ കമ്മിറ്റിയും ഇടവക വികാരിയും നിസ്സഹായത അറിയിച്ചതായും ജമാഅത്ത്‌ കമ്മിറ്റിക്കാര്‍ പറയുന്നു. ഗള്‍ഫില്‍ നിന്നും അവധിക്കു വന്നയാളാണ്‌ നിസാമുദ്ദീന്‍ എന്നും ഇയാള്‍ ക്രിമിനലോ ക്രിമിനല്‍ ബാക്ക്‌ ഗ്രൗണ്ട്‌ ഉള്ള വ്യക്തിയോ അല്ലെന്നും കടയില്‍ സാധാനം വാങ്ങാനെത്തിയ ഇയാളുടെ കാര്‍ പാര്‍ക്ക്‌ ചെയ്‌തതിനു ഷിബു ഗുണ്ടാപിരിവു ചോദിച്ചതാണ്‌ സംഭവത്തിനു തുടക്കമെന്നും പറഞ്ഞു.

ഷിബു എയ്‌ഡ്‌സ്‌ രോഗിയാണ്‌. ഇങ്ങനെയൊരാളെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്തേയ്‌ക്കു സൈ്വര വിഹാരത്തിനു അധികൃതര്‍ അനുവദിക്കുന്നതെങ്ങനെയെന്നും കലാം ചോദിച്ചു. 16നും 17നും ചര്‍ച്ച്‌ ആക്രമിക്കപ്പെട്ടുവെങ്കില്‍ അതിന്‌ പിന്നിലാര്‌, എന്തു സംഭവിച്ചു എന്നെല്ലാം ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ജമാഅത്ത്‌ പറയുന്നു. 2 പോലിസുകാര്‍ വീടു കത്തിക്കുന്നുവെന്നു ചെറിയതുറക്കാര്‍ വിളിച്ചുപറയുന്നതു കേട്ടതായി പല ബീമാപ്പള്ളിക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഇരുഭാഗത്തും വള്ളങ്ങള്‍ കത്തിച്ചതു ഷിബുവും കൂട്ടരുമാണെന്നു എ.ജി.എം ഫാറൂഖ്‌ പറഞ്ഞു. ഷിബുവിന്റെ പണം പറ്റുന്നവരാണ്‌ പോലിസെന്നും ഇവര്‍ ആരോപിച്ചു. ആകാശത്തേക്കു വെടിവയ്‌പോ റബ്ബര്‍ ബുള്ളറ്റുപ്രയോഗമോ ലാത്തിച്ചാര്‍ജ്ജോ ടിയര്‍ഗ്യാസ്‌ പ്രയോഗമോ ഉണ്ടായില്ലെന്നും ഇവര്‍ തറപ്പിച്ചു പറയുന്നു. പോലിസ്‌ വെടിവച്ച ചില ബുള്ളറ്റുകള്‍ കാണിച്ചപ്പോള്‍ ഐ.ജി അതിശയിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ഇത്തരം മാരകമായ ബുള്ളറ്റ്‌ എങ്ങനെ പോലിസിനു ലഭിച്ചു എന്നായിരുന്നുവത്രെ ഐ.ജിയുടെ ചോദ്യം.

16 കാരനായ ഫിറോസ്‌ കടപ്പുറത്തു കളിക്കുമ്പോള്‍ വെടിയേറ്റു വീണു. എടുത്തു മാററാനുള്ള കൂട്ടുകാരുടെ ശ്രമം തടഞ്ഞ പോലിസ്‌ ഇയാളെ വലിച്ചിഴച്ചു കൊണ്ടു പോകുന്നതിന്റെ ചിത്രം ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്‌. ഫിറോസിനെ തോക്കിന്റെ പാത്തി കൊണ്ട്‌ അടിക്കുകയും കടലില്‍ മുക്കുകയും ചെയ്‌തതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

ബീമാപ്പള്ളി ഭാഗത്തു ഇപ്പോഴും ചെറിയതുറക്കാരുടെ വള്ളങ്ങള്‍ സുരക്ഷിതമായി നില്‍ക്കുന്നതു ജനങ്ങള്‍ കാണിച്ചു തന്നു. വര്‍ഗീയപ്രശ്‌നമോ തങ്ങള്‍ക്കു ഭീതിയോ ഉണ്ടെന്നു 18നു നടന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത പളളി വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര പറഞ്ഞിട്ടില്ല. പിന്നീടാണ്‌ ഇത്തരമൊരു നിലപാട്‌ മാറ്റം ഇടവക അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്‌. ഇതു പോലിസ്‌ പ്രേരണ മൂലമാണെന്ന്‌ വ്യക്തമാണ്‌. ബീമാപ്പള്ളി ഭാഗത്ത്‌ അബൂബക്കര്‍, ഷിഹാബുദ്ദീന്‍ എന്നിവരുടെ 8 ലക്ഷം രൂപ വിലവരുന്ന വലിയ വള്ളങ്ങളും അഗ്‌്‌നിക്കിരയാക്കപ്പെട്ടിട്ടുണ്ട്‌.

ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ചെറിയ തുറയില്‍ ക്യാംപ്‌ ചെയ്യുന്ന എസ്‌.പി രാമചന്ദ്രന്‍ സംഭവസമയത്തു സ്ഥലത്തില്ലായിരുന്നു.

കൊല്ലപ്പെട്ട സെയ്‌താലിയുടെ ആപിള്‍ഗ്രീന്‍ ടീ ഷര്‍ട്ടില്‍ നെഞ്ചിലും പുറകുവശത്തും ബുള്ളറ്റേറ്റ ദ്വാരമുണ്ട്‌. ഊണുകഴിച്ചു കടയിലേക്കു പോകാനിറങ്ങിയപ്പോള്‍ വെടിയേറ്റ ഇയാളുടെ മൃതദേഹമാണ്‌ പിന്നീട്‌ വീട്ടുമുറ്റത്തു കൊണ്ടു വന്നു കിടത്തിയത്‌. വീടുപോലുമില്ലാത്ത അഹ്‌്‌മദ്‌ അലി (45) വാടക വീട്ടിലാണു താമസം.
ഒരു ഗുണ്ടയുടെ അഴിഞ്ഞാട്ടവും സാമൂഹിക വിരുദ്ധപ്രവര്‍ത്തനവും ആറുപേരുടെ വിലപ്പെട്ട ജീവന്‍ അപഹരിക്കുന്ന പോലിസ്‌ വെടിവയ്‌പിനു കാരണമായതിന്‌ യഥാര്‍ഥത്തില്‍ ഉത്തരവാദി പോലിസ്‌ തന്നെയാണന്ന നിഗമനത്തിലാണ്‌ വസ്‌തുതകള്‍ നിഷ്‌പക്ഷമായി വിലയിരുത്തുമ്പോള്‍ എത്തിച്ചേരാന്‍ കഴിയുന്നത്‌.

വസ്‌തുതകളും നിഗമനങ്ങളും


  • വെടിവെയ്‌പു നടന്നത്‌ ഉച്ചകഴിഞ്ഞ്‌ 2.45 മുതല്‍; എന്നാല്‍ പോലിസ്‌ ഭാഷ്യം 3.30 എന്നാണ്‌.
  • കൊല്ലപ്പെട്ട 6 പേരില്‍ 5 പേരുടേയും വസ്‌ത്രങ്ങളില്‍ വെടിയുണ്ട തുളഞ്ഞുകയറിയ അടയാളമുണ്ട്‌.
  • വെടിയുണ്ടകള്‍ തീര്‍ന്നുപോയതു കൊണ്ടാണ്‌ പോലിസ്‌ നരനായാട്ട്‌ നിര്‍ത്തിയത്‌. കൂടുതല്‍ വെടിയുണ്ടകള്‍ ആവശ്യപ്പെട്ടിട്ടും എത്തിച്ചേര്‍ന്നില്ലെന്നു പോലിസ്‌ തന്നെ പറയുകയുണ്ടായി.
  • മരിച്ചവരില്‍ എല്ലാവര്‍ക്കും അരയ്‌ക്കുമുകളിലാണ്‌ വെടിയേറ്റിട്ടുള്ളത്‌.
  • പോലിസുകാര്‍ക്കാര്‍ക്കും പരിക്കില്ല.
  • രണ്ടു സമുദായങ്ങള്‍ തമ്മില്‍ വര്‍ഗീയ വൈരമില്ലെന്നു ഇരുഭാഗത്തേയും ആളുകള്‍.
  • കൂടുതല്‍ അപകടകരമായ ബുള്ളറ്റ്‌ പോലിസിന്റെ കൈവശമുണ്ടായിരുന്നു.
  • ബീമാപ്പള്ളിയില്‍ ഇപ്പോള്‍ നടന്നതിനേക്കാള്‍ ഭീകരമായ ഒരു കൂട്ടക്കൊലയാണ്‌ ആസൂത്രണം ചെയ്യപ്പെട്ടതെന്നതിലേക്കാണ്‌ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌.
  • കൊല്ലാന്‍ ഉദ്ദേശിച്ചുതന്നെ വെടിവയ്‌പ്‌ നടത്തിയതിനു തെളിവാണ്‌ എല്ലാവര്‍ക്കും അരയ്‌ക്കുമേല്‍ വെടിയേറ്റുവെന്നുള്ളത്‌.
  • പോലിസ്‌ പിക്കറ്റ്‌ നീക്കം ചെയ്‌തത്‌ ആക്രമണകാരികള്‍ക്ക്‌ സൗകര്യമേര്‍പ്പെടുത്താനായിരുന്നു.
  • പോലിസിനു പരിക്കേറ്റിട്ടില്ലെന്നതും വെടിവയ്‌പിനു ഉത്തരവാദപ്പെട്ടവര്‍ ഉത്തരവ്‌ നല്‍കിയിട്ടില്ലെന്നതും ആരാണുത്തരവ്‌ നല്‍കിയതെന്ന യാഥാര്‍ത്ഥ്യം മൂടിവെക്കുന്നു എന്നതും ഗൂഢാലോചനയുടെ വ്യാപ്‌തിയാണ്‌ കാണിക്കുന്നത്‌.

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ശരിയായ അന്വേഷണത്തത്തിലൂടെ കണ്ടെത്തുമ്പോള്‍ മാത്രമേ ഇതിനു പിന്നിലെ ഗൂഢാലോചന വ്യക്തമാവുകയുള്ളൂ.


  • കൊമ്പന്‍ ഷിബുവിനെ മുന്‍നിറുത്തി അക്രമം ഉണ്ടാക്കിയതിനു പിന്നില്‍ ആര്‌?
  • പോലിസ്‌ സാന്നിധ്യത്തില്‍ ഷിബുവിനും കൂട്ടര്‍ക്കും അഴിഞ്ഞാടാന്‍ കഴിഞ്ഞതില്‍ പോലിസിന്റെ പങ്കെന്ത്‌?ഷിബുവിനൊപ്പം കൂടിയ ബാഹ്യശക്തികള്‍ ആര്‌? എവിടെനിന്ന്‌?
  • പിന്തിരിഞ്ഞോടിയവരെ പിന്നില്‍ നിന്നു വെടിവയ്‌ക്കാന്‍ പോലിസ്‌ തയ്യാറായത്‌ എന്തുകൊണ്ട്‌?
  • ആരുടെ ആജ്ഞയനുസരിച്ചാണ്‌ വെടിവയ്‌പ്‌ നടന്നത്‌?
  • വെടിയേറ്റുവീണവരെ വലിച്ചിഴക്കുകയും കടലില്‍ മുക്കുകയും ചെയ്‌ത പോലിസ്‌ നടപടിയ്‌ക്കു പിന്നിലെ താല്‍പര്യമെന്ത്‌?
  • വര്‍ഗീയ സംഘട്ടനമുണ്ടായെന്നുവരുത്താന്‍ ശ്രമിച്ച പോലിസുകാരില്‍ തന്നെ വര്‍ഗീയവാദികളുണ്ടായിരുന്നോ? ഏകപക്ഷീയമായ വെടിവയ്‌പിനു അതാണോ കാരണം?
  • വെടിവയ്‌പിനു മുമ്പ്‌ ചെയ്യേണ്ടിയിരുന്ന ജലപീരങ്കിപ്രയോഗം, ആകാശത്തേയ്‌ക്ക്‌ വെടി, റബര്‍ ബുള്ളറ്റ്‌ ഉപയോഗിക്കല്‍ തുടങ്ങിയവ വേണ്ടെന്നുവച്ചത്‌ എന്തുകൊണ്ട്‌?
  • മെയ്‌ 16 ലെ പോലിസ്‌ സാന്നിധ്യം വേണ്ടന്നുവച്ചതെന്തുകൊണ്ട്‌? ഇന്റലിജന്‍സ്‌ റിപോര്‍ട്ട്‌ മാനിക്കാതെപോയതിന്റെ പൊരുളെന്ത്‌? പിന്നില്‍ ആര്‌?
  • സംഭവം നടന്നയുടനെ ക്രൈസ്‌തവ, മുസ്‌്‌ലിം കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്ന അഭിപ്രായഐക്യം പിന്നീടുള്ള ദിവസങ്ങളില്‍ മാറുകയും പോലിസ്‌ ഭാഷ്യത്തോട്‌ സമാനമായ അഭിപ്രായം ചര്‍ച്ചിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാവുകയും ചെയ്‌തു. ഇതിന്റെ കാരണമെന്ത്‌?
  • പോലിസ്‌ ഭാഷ്യത്തിനു പിന്നില്‍ ഭരണകൂട രാഷ്ട്രീയ ഇടപെടലുണ്ടോ?
  • സ്ഥലത്തെ ഗുണ്ട- പോലിസ്‌ ബന്ധത്തിന്റെ വ്യാപ്‌തി എത്രമാത്രം?
  • ഗുജറാത്ത്‌- ഗോധ്രമാതൃകയില്‍ കേരളപോലിസ്‌ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടോ?
  • സംഭവത്തില്‍ റവന്യൂ അധികാരികളുടെയും പോലിസിന്റെയും നിലപാടുകളിലെ വൈരുധ്യം എന്തുകൊണ്ട്‌?
  • സംഭവത്തിനു പിന്നില്‍ വര്‍ഗീയതയില്ലെന്ന്‌ മുഖ്യമന്ത്രിയും ഇരു സമുദായങ്ങളും പറയുമ്പോള്‍ പോലിസ്‌മാത്രം എന്തുകൊണ്ട്‌ വര്‍ഗീയത ആരോപിക്കുന്നു?

നിര്‍ദേശങ്ങള്‍

1. വെടിവയ്‌പിനു ഉത്തരവാദികളായ പോലിസ്‌ ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിനു കേസെടുത്ത്‌ അറസ്റ്റു ചെയ്യണം.
2. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദഗ്‌ധരായ അന്വേഷണോദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സ്വതന്ത്ര പാനലിനെക്കൊണ്ട്‌ സംഭവം അന്വേഷിപ്പിക്കണം.
3. പോലിസിന്റെ വര്‍ഗീയത, അമിതാധികാര പ്രയോഗം, മാഫിയാബന്ധം എന്നിവ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി സ്ഥിര മോണിറ്ററിങ്‌ സമ്പ്രദായം ആവിഷ്‌ക്കരിക്കണം.
4. ഭരണകൂട ഭീകരതക്കെതിരേ മതനിരപേക്ഷ ജനകീയ കൂട്ടായ്‌മകള്‍ രൂപപ്പെടുത്തണം.


തിരുവനന്തപുരം
ജൂണ്‍ 1 - 2009

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌


പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയില്‍പ്പെട്ട ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. മെട്രിക്കുലേഷന്‍ വരെ, മെട്രിക്കുലേഷന്‌ ശേഷം, പ്രഫഷനല്‍ പഠനം എന്നിങ്ങനെ മൂന്നു സ്‌കീമുകളിലായി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ്‌ ലഭിക്കും. നിശ്ചിത വരുമാനപരിധിയിലുള്ള കേരളത്തിലെ മുസ്‌ലിം-ക്രിസ്‌ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹതയുണ്ടാവും.
1. മെട്രിക്കുലേഷന്‍ വരെ: സര്‍ക്കാര്‍-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 1 മുതല്‍ 10ാം ക്ലാസ്‌ വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. തലേ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയ്‌ക്ക്‌ 50% മാര്‍ക്ക്‌ നേടിയവരും രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍. 30% പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്‌. കേരളത്തില്‍ നിന്നു 91,300 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും 70,290 ക്രിസ്‌ത്യന്‍ വിദ്യാര്‍ഥികള്‍ക്കുമാണു സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക. കഴിഞ്ഞവര്‍ഷം കേരളത്തില്‍ നിന്നുള്ള 46,347 പേര്‍ക്കാണു സ്‌കോളര്‍ഷിപ്പ്‌ കിട്ടിയത്‌. ഇവര്‍ക്ക്‌ ഇത്തവണയും അപേക്ഷിക്കാം.
2. മെട്രിക്കുലേഷന്‍ കഴിഞ്ഞവര്‍: 10ാം ക്ലാസ്‌ പഠനം പൂര്‍ത്തിയായി ടെക്‌നിക്കല്‍-പ്രഫഷനല്‍ കോഴ്‌സ്‌ ഒഴികെയുള്ള കോഴ്‌സുകള്‍ക്കു പഠിക്കുന്ന വാര്‍ഷിക പരീക്ഷയ്‌ക്ക്‌ 50% മാര്‍ക്ക്‌ നേടിയവരും വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപ കവിയാത്തവരുമായവര്‍ക്ക്‌ അപേക്ഷിക്കാം. 30% പെണ്‍കുട്ടികള്‍ക്കാണ്‌. 51,415 പേര്‍ക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക. കഴിഞ്ഞ തവണ 13,018 പേര്‍ക്കു ലഭിച്ചു. കഴിഞ്ഞ വര്‍ഷം സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചവര്‍ ഇപ്പോള്‍ പുതുക്കിയാല്‍ മതി.
3. പ്രഫഷനല്‍ കോഴ്‌സുകള്‍: ടെക്‌നിക്കല്‍-പ്രഫഷനല്‍ കോഴ്‌സുകള്‍ക്കു പഠിക്കുന്ന യോഗ്യതാ പരീക്ഷയ്‌ക്ക്‌ 50% മാര്‍ക്ക്‌ നേടിയവരും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയാത്തവരുമായ (30% സ്‌കോളര്‍ഷിപ്പ്‌ പെണ്‍കുട്ടികള്‍ക്കാണ്‌) ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്‌ അപേക്ഷിക്കാം. ഈ വര്‍ഷം കേരളത്തില്‍ നിന്ന്‌ 1469 പേര്‍ക്കു സ്‌കോളര്‍ഷിപ്പ്‌ ലഭിക്കും.
അപേക്ഷാ ഫോറം www.minorityaffairs.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ വിദ്യാഭ്യാസ വകുപ്പില്‍ നിന്നോ ലഭിക്കുന്നതാണ്‌.

Saturday, July 4, 2009

പോപുലര്‍ഫ്രണ്ട്‌ പ്രസിഡന്റ്‌ നസ്‌്‌റുദ്ദീന്‍ എളമരം ഏഷ്യാനെറ്റ്‌ റേഡിയോക്ക്‌ നല്‍കിയ അഭിമുഖം