കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലം സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സ്ഥാനാര്‍ഥി പി അബ്ദുല്‍ മജീദ് ഫൈസി ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 10.30ഓടെ ഫോര്‍ട്ട് റോഡിലെ ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് നേതാക്കള്‍ക്കും അണികള്‍ക്കുമൊപ്പമെത്തിയായിരിക്കും വരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിക്കുക. തുടര്‍ന്ന് വൈകീട്ട് 5ന് സ്റ്റേഡിയം കോര്‍ണറില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്യും. പ്രഥമ ദേശീയ പ്രതിനിധി സമ്മേളനം കഴിഞ്ഞ് ഡല്‍ഹിയില്‍ നിന്നെത്തിയ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ഫൈസി ഇന്നലെ വൈകീട്ടോടെയാണ് കണ്ണൂരിലെത്തിയത്. പ്രധാന പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയ ശേഷം ജില്ലയിലെ പ്രധാന വ്യക്തികളെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ചു. നാളെ മുതല്‍ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങാനുള്ള തയ്യാറെടുപ്പോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
0 comments:
Post a Comment