Tuesday, October 20, 2009

എസ്.ഡി.പി.ഐയുടെ സാന്നിധ്യം ഗൗരവകരമായെടുക്കും: കോണ്‍ഗ്രസ്

?ui=2&view=att&th=12473536ac65428a&attid=0.1&disp=attd&realattid=ii_12473536ac65428a&zw
എസ്.ഡി.പി.ഐയുടെ സാന്നിധ്യം ഗൗരവകരമായെടുക്കും: കോണ്‍ഗ്രസ്
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) സ്ഥാനാര്‍ഥിയുടെ കടന്ന് വരവ് തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കുമെന്ന് കോണ്‍ഗ്രസ്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി അബ്ദുല്‍ മജീദ് ഫൈസി മല്‍സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് പുതിയ തന്ത്രങ്ങള്‍ രൂപീകരിക്കുമെന്ന് കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സണ്ണി ജോസഫ് ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെയും അതോടൊപ്പം എല്‍.ഡി.എഫിന്റെയും വോട്ടുകള്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പിടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനപ്രിയ മുദ്രാവാക്യങ്ങളുമായി എസ്.ഡി.പി.ഐയുടെ അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് രംഗത്തേക്കുള്ള കടന്നുവരവ് ഇരുമുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ നയങ്ങളും നിലപാടുകളും അറിഞ്ഞ ശേഷം അഭിപ്രായം പറയാമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ പ്രതികരിച്ചത്.



--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com


0 comments:

Post a Comment