കണ്ണൂര്‍: പാര്‍ട്ടിയുടെ ആദ്യ തിരഞ്ഞെടുപ്പിനു സാക്ഷിയാവുന്ന കണ്ണൂരില്‍ എസ്.ഡി.പി.ഐയുടെ പ്രചാരണം ഊര്‍ജ്ജിതമായി. തിരഞ്ഞെടുപ്പ് ചിഹ്നമായി സീലിങ് ഫാനാണ് മജീദ് ഫൈസിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്.
എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണം തുടങ്ങിയതിനു ശേഷമാണ് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയതെങ്കിലും മണ്ഡലത്തിലെ മുക്കുമൂലകളില്‍ ഓടിയെത്തുകയാണ് മജീദ് ഫൈസി. പോവുന്നിടത്തെല്ലാം ജനം ഹൃദ്യമായാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കുന്നത്. ഇത് ആത്മവിശ്വാസവും പ്രതീക്ഷയും ഏറ്റുന്നുവെന്ന് മജീദ് ഫൈസി പ്രതികരിക്കുന്നു.
ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും വെളിച്ചവും വെള്ളവുമില്ലാത്ത പല പ്രദേശങ്ങളും മണ്ഡലത്തിലുണ്ട്. ഇവിടുത്തെ വോട്ടര്‍മാരെല്ലാം ഒരു മാറ്റത്തിന് ആഗ്രഹിക്കുകയാണെന്ന് പര്യടനത്തിനിടെയുള്ള ജനങ്ങളുടെ പ്രതികരണം വ്യക്തമാക്കുന്നു. അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തിലും എതിരഭിപ്രായമില്ല.
ഇന്നലെ എളയാവൂര്‍ പഞ്ചായത്തില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തി. ജില്ലാപ്രസിഡന്റ് എ സി ജലാലുദ്ദീന്‍, പി പി നൗഷാദ്, ബി ഹാഷിം തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ചിറക്കല്‍ പഞ്ചായത്തിലെ പൗര മപ്രമുഖരെയുമായും സ്ഥാനാര്‍ഥി ഇന്നലെ കൂടിക്കാഴ്ച നടത്തി പിന്തുണ അഭ്യര്‍ഥിച്ചു. വൈകീട്ടോടെ കണ്ണൂര്‍ നഗരത്തെ ഇളക്കി മറിച്ച് സ്ഥാനാര്‍ഥിയെത്തി. നഗരത്തിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി മജീദ്‌ഫൈസി വോട്ടഭ്യര്‍ഥിച്ചു. കഴിഞ്ഞ ദിവസം വരെ ഏതു ചിഹ്്‌നത്തില്‍ വോട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നില്ലെങ്കിലും ഇന്നലെ വൈകീട്ടോടെ സ്ഥിതി മാറി. സീലിങ് ഫാനാണ് മജീദ് ഫൈസിക്ക് ചിഹ്്‌നമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ചുള്ള പോസ്റ്ററുകളും മണ്ഡലത്തില്‍ വരും ദിവസം പതിക്കും.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
Saturday, October 24, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment