Saturday, October 24, 2009

തെക്കുമ്പാട് കണ്ണീരണിഞ്ഞു; റിയാസിനു ആയിരങ്ങളുടെ യാത്രാമൊഴി


?ui=2&view=att&th=124872ab90e8f8ed&attid=0.1&disp=attd&realattid=ii_124872ab90e8f8ed&zw
റിയാസിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പുറത്തേക്ക് കൊണ്ട് വരുന്നു


പഴയങ്ങാടി: പോലിസ് വേട്ടയുടെ ഒടുവിലത്തെ ഇരയായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റിയാസിന്റെ വേര്‍പാടില്‍ തെക്കുമ്പാട് ഗ്രാമം കണ്ണീരണിഞ്ഞു. പ്രദേശവാസികളുടെ സാമൂഹിക പ്രശ്‌നങ്ങളില്‍ ഓടിയെത്തുന്ന യുവാവിന്റെ മയ്യിത്ത് ഒരു നോക്ക് കാണാന്‍ ദൂരപ്രദേശങ്ങളില്‍ നിന്നു പോലും ആയിരങ്ങള്‍ തെക്കുമ്പാട്ടേക്കു ഒഴുകിയെത്തി. പോരാട്ടവീഥിയില്‍ കൊഴിഞ്ഞുപോയ സഹപ്രവര്‍ത്തകനെ അവസാനമായി ഒന്നു കാണാനും മയ്യിത്ത് പരിപാലിക്കാനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രാത്രിയും പകലുമായി വീട്ടിലും ആശുപത്രിയിലും ഉറക്കമൊഴിഞ്ഞു കാത്തിരുന്നു. ചെറുകുന്ന് തറ മുതല്‍ തെക്കുമ്പാട് വരെ രണ്ടു മിനി ബസ്സുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. രാവിലെ മുതല്‍ വീട്ടിലേക്കു ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു.
    ദീനീബോധമുള്ള, ധീരനായ യുവാവാണു റിയാസെന്നു കൂട്ടുകാരും പരിസരവാസികളും ഒരു പോലെ ഓര്‍മിക്കുന്നു. പ്രദേശത്തു എന്തു പ്രശ്‌നമുണ്ടായാലും റിയാസിന്റെ പേരില്‍ കേസെടുക്കുകയെന്നതു കണ്ണപുരം പോലിസിന്റെ സ്ഥിരം ഹോബിയാണ്. പ്രദേശത്തെ ഒരു യുവാവ് സ്ത്രീകളെ ശല്യം ചെയ്യുന്നതു പതിവായപ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിലാണു റിയാസിന്റെ വീട്ടില്‍ രാത്രിയും പകലുമെന്നില്ലാതെ പോലിസ് കയറിയിറങ്ങിയത്.
    വെള്ളിയാഴ്ച ജുമുഅയ്ക്കായി തെക്കുമ്പാട് ജുമാമസ്ജിദിലേക്കു പോവുമ്പോള്‍, പള്ളിക്കു മീറ്ററുകള്‍ മാത്രം അകലെയുള്ള ഇരിണാവ് സഹകരണ ബാങ്കിന്റെ തെക്കുമ്പാട് ശാഖാ കെട്ടിടത്തിനു പിന്നില്‍ വെളുത്ത അംബാസിഡര്‍ കാറില്‍ മഫ്്തിയിലെത്തിയ എസ്.ഐയും സംഘവും ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണു റിയാസിനെ പോലിസ് ഓടിച്ചത്. പിന്തുടര്‍ന്ന പോലിസ് റിയാസ് പുഴയില്‍ വീണെന്നറിഞ്ഞിട്ടും കാര്യമാക്കിയില്ല. നാട്ടുകാര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചപ്പോള്‍ പരിഹസിക്കുകയും ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നു. നിരവധി കേസുകളുള്ള രാഷ്്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്‍മുന്നില്‍ വിലസുമ്പോഴാണു വൈരാഗ്യബുദ്ധിയോടെ പോലിസ് റിയാസിനെ വേട്ടയാടിയത്. ഒടുവില്‍, നിയമപാലക വേഷമണിഞ്ഞ ചെകുത്താന്‍മാരുടെ ക്രൂരതയ്ക്കു മുമ്പില്‍ യുവാവ് ബലിയാടായി.




--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com


0 comments:

Post a Comment