കണ്ണൂര്‍: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി പി അബ്ദുല്‍ മജീദ് ഫൈസി വരാധികാരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11 ഓടെ ഫോര്‍ട്ട് റോഡിലെ പാര്‍ട്ടി ജില്ലാ ഓഫിസില്‍ നിന്നു നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരും നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് മജീദ് ഫൈസി പത്രിക സമര്‍പ്പിച്ചത്. സംസ്ഥാന സമിതിയംഗം സി എന്‍ ഹാരിസ് ഡമ്മി സ്ഥാനാര്‍ഥിയായും പത്രിക നല്‍കിയിട്ടുണ്ട്. രണ്ട് സെറ്റ് പത്രികയാണ് മജീദ് ഫൈസിക്ക് വേണ്ടി നല്‍കിയത്. സംസ്ഥാന സെക്രട്ടറി എം കെ മനോജ്കുമാര്‍, സംസ്ഥാന സമതിയംഗങ്ങളായ യഹ്‌യ തങ്ങള്‍, മുഹമ്മദാലി, സി എന്‍ ഹാരിസ്, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, വൈസ് പ്രസിഡന്റ് സി കെ ഉമ്മര്‍മാസ്റ്റര്‍, മണ്ഡലം പ്രസിഡന്റ് എ ഫൈസല്‍, ജില്ലാകമ്മിറ്റിയംഗം അഡ്വ. പി സി നൗഷാദ് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
ബാങ്ക് റോഡ്, മുനീശ്വരന്‍ കോവില്‍, പഴയ ബസ്സ്റ്റാന്റ് വഴി കലക്്ടറേറ്റിലെത്തിയ സ്ഥാനാര്‍ഥിയെ പരിചയപ്പെടാനും പിന്തുണ പ്രഖ്യാപിക്കാനുമായി സാധാരണക്കാരും വ്യാപാരികളും യാത്രക്കാരുമടക്കം നൂറുകണക്കിനാളുകളാണ് വഴിയരികില്‍ സ്ഥാനാര്‍ഥിയെ കാത്തുനിന്നത്. പത്രിക സമര്‍പ്പണത്തിന് ശേഷം കലക്ടറേറ്റിലെ ജീവനക്കാരെയും നഗരത്തിലെ വ്യാപാരികളയും സ്ഥാനാര്‍ഥി സന്ദര്‍ശിച്ചു. പത്രിക സമര്‍പ്പിച്ചതോടെ സ്ഥാനാര്‍ഥിയുടെ പര്യടനം കൂടുതല്‍ സജീവമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചിട്ടുണ്ട്.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
0 comments:
Post a Comment