Saturday, October 31, 2009
Empowering Campus - Campus Front
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
ഇന്ത്യാവിഷന്‍ കുരുക്ഷേത്രം- കണ്ണൂര്‍ മണ്ഡലം -ഒന്നാം ഭാഗം
ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം
Wednesday, October 28, 2009
ചരിത്ര നഗരത്തിന്റെ ഗതി മാറ്റാന്‍ അബ്ദുല്‍ മജീദ് ഫൈസി
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
ജനമനസ്സുകള്‍ കീഴടക്കി മജീദ് ഫൈസി മുന്നേറുന്നു
ജനമനസ്സുകള്‍ കീഴടക്കി മജീദ് ഫൈസി മുന്നേറുന്നു
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
SDPI in Jeevan TV - Tomorrow
Highlights in Jeevan TV.
Tomorrow(29-10-09) 11.30 PM (Indian Time)
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
Tuesday, October 27, 2009
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കണ്ണൂരില്‍ എസ്.ഡി.പി.ഐ ചുവടുറപ്പിക്കുന്നു
നിലവിലെ ഇടതു-വലതു സമവാക്യങ്ങളില്‍ നിന്നൊരു മാറ്റം ആഗ്രഹിക്കുന്ന കണ്ണൂരിലെ വോട്ടര്‍മാര്‍ രാഷ്ട്രീയ ബദല്‍ എന്ന നിലയില്‍ എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെയും വാദമുഖങ്ങളെയും വളരെ താല്‍പ്പര്യത്തോടെയാണു നോക്കിക്കാണുന്നതെന്ന് സ്ഥാനാര്‍ഥിപര്യടനവേളകളിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.
തുടക്കത്തിലെ അപരിചിതത്വത്തിനു ശേഷം കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന പ്രചാരണം എസ്.ഡി.പി.ഐയുമായി ജനങ്ങളെ കൂടുതല്‍ അടുപ്പിച്ചെന്നു തെളിയിക്കുന്നവയാണ് സമൂഹത്തിന്റെ നാനാതുറകളിലും നിന്നുള്ള പ്രതികരണങ്ങള്‍. പാര്‍ട്ടിയുടെ നയപരിപാടികള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ പര്യടനപരിപാടികളില്‍ കൂടി കഴിെഞ്ഞന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി എ ഹാരിസ് പറഞ്ഞു.
ഭരണകേന്ദ്രങ്ങളില്‍ നിന്ന് ബഹിഷ്‌കൃതരായിക്കഴിയുന്ന ദലിത്-മുസ്‌ലിം പിന്നാക്കവിഭാഗങ്ങളുടെ ശാക്തീകരണത്തിന് എസ്.ഡി.പി.ഐയെ പോലൊരു പാര്‍ട്ടി വേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ തെളിവാണ് വിവിധ ദലിത് നേതാക്കളുടെ പിന്തുണ.
തുടക്കത്തില്‍ എസ്.ഡി.പി.ഐ കാഡര്‍മാര്‍ മാത്രമാണു പ്രചാരണങ്ങളില്‍ സജീവമായി ഉണ്ടായിരുന്നതെങ്കിലും പിന്നീട് ചിത്രം മാറിയെന്നു കണ്‍വീനര്‍ പറഞ്ഞു. നേരത്തേ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവരും രാഷ്ട്രീയത്തിലെ മൂല്യച്യുതികള്‍ കണ്ടു മാറിനിന്നവരും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
സംസ്ഥാന ഭരണം മാറിമാറി നടത്തിയിട്ടും ഇടതു-വലതു മുന്നണികള്‍ക്ക് അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിട്ടില്ലെന്നു മണ്ഡലത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കാര്യമായി ബുദ്ധിമുട്ടേണ്ടിവരുന്നില്ലെന്ന് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മജീദ് ഫൈസി തേജസിനോടു പറഞ്ഞു. മണ്ഡലപരിധിയിലെ വിവിധ കോളനികളിലെ അവസ്ഥ അവിടത്തുകാര്‍ക്ക് നല്ലപോലെ അറിയാം.
കുടിക്കാന്‍ വെള്ളമില്ല, വെളിച്ചവുമില്ല. നാലു തൂണില്‍ ഉയര്‍ത്തി താര്‍പ്പായ കൊണ്ട് മറച്ച വീടുകള്‍. കക്കാട് അംബേദ്കര്‍ കോളനിയിലെ ചെറുചിത്രമാണിത്. രോഗങ്ങളോട് മല്ലടിക്കുന്ന ഇവര്‍ക്ക് യഥാവിധി ചികില്‍സ നല്‍കാന്‍പോലും ഇതുവരെ കണ്ണൂരിനെ പ്രതിനിധീകരിച്ച എം.എല്‍.എമാര്‍ക്കും കേരളം ഭരിച്ചവര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതുപോലെ ദയനീയമായ ജീവിതസാഹചര്യങ്ങളുള്ള കോളനികള്‍ മണ്ഡലത്തിലുണ്ട്. ഇവിടങ്ങളില്‍ നിന്നൊക്കെ പ്രതീക്ഷാവഹമായ പ്രതികരണമാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും ലഭിക്കുന്നത്.
മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് എസ്.ഡി.പി.ഐക്ക് സംഘടനാസംവിധാനം താരതമ്യേന കുറവുള്ള എളയാവൂരില്‍ പോലും സ്‌ക്വാഡ് പ്രവര്‍ത്തനം സജീവമാണ്. വീടുകളും കടകളും കയറിയുള്ള വോട്ടഭ്യര്‍ഥന, എസ്.ഡി.പി.ഐയുടെ നയനിലപാടുകള്‍ വിശദീകരിക്കുന്ന ലഘുലേഖാ വിതരണം, കവലപ്രസംഗങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങി പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ആരുടെയും പിന്നിലല്ല തങ്ങളെന്നു തെളിയിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഈ കന്നിയങ്കക്കാര്‍.
Monday, October 26, 2009
നിയമസഭയില്‍ ജനങ്ങള്‍ക്കൊരു പ്രതിനിധി
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
Sunday, October 25, 2009
സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമം!!!
കണ്ണൂരിലെ സി.പി.എം ഫാസിസത്തെക്കുറിച്ച് മുസ്്‌ലിം സ്ത്രീകള്‍ പറയുന്നതു കാണൂ
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
Saturday, October 24, 2009
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി- ഫോട്ടോകള്‍
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
ജനങ്ങളെ ഇളക്കി മറിച്ച് മജീദ്‌ഫൈസി; സീലിങ് ഫാന്‍ തിരഞ്ഞെടുപ്പ് ചിഹ്്‌നം
എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണം തുടങ്ങിയതിനു ശേഷമാണ് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയതെങ്കിലും മണ്ഡലത്തിലെ മുക്കുമൂലകളില്‍ ഓടിയെത്തുകയാണ് മജീദ് ഫൈസി. പോവുന്നിടത്തെല്ലാം ജനം ഹൃദ്യമായാണ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കുന്നത്. ഇത് ആത്മവിശ്വാസവും പ്രതീക്ഷയും ഏറ്റുന്നുവെന്ന് മജീദ് ഫൈസി പ്രതികരിക്കുന്നു.
ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും വെളിച്ചവും വെള്ളവുമില്ലാത്ത പല പ്രദേശങ്ങളും മണ്ഡലത്തിലുണ്ട്. ഇവിടുത്തെ വോട്ടര്‍മാരെല്ലാം ഒരു മാറ്റത്തിന് ആഗ്രഹിക്കുകയാണെന്ന് പര്യടനത്തിനിടെയുള്ള ജനങ്ങളുടെ പ്രതികരണം വ്യക്തമാക്കുന്നു. അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തിലും എതിരഭിപ്രായമില്ല.
ഇന്നലെ എളയാവൂര്‍ പഞ്ചായത്തില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തി. ജില്ലാപ്രസിഡന്റ് എ സി ജലാലുദ്ദീന്‍, പി പി നൗഷാദ്, ബി ഹാഷിം തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. ചിറക്കല്‍ പഞ്ചായത്തിലെ പൗര മപ്രമുഖരെയുമായും സ്ഥാനാര്‍ഥി ഇന്നലെ കൂടിക്കാഴ്ച നടത്തി പിന്തുണ അഭ്യര്‍ഥിച്ചു. വൈകീട്ടോടെ കണ്ണൂര്‍ നഗരത്തെ ഇളക്കി മറിച്ച് സ്ഥാനാര്‍ഥിയെത്തി. നഗരത്തിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി മജീദ്‌ഫൈസി വോട്ടഭ്യര്‍ഥിച്ചു. കഴിഞ്ഞ ദിവസം വരെ ഏതു ചിഹ്്‌നത്തില്‍ വോട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നില്ലെങ്കിലും ഇന്നലെ വൈകീട്ടോടെ സ്ഥിതി മാറി. സീലിങ് ഫാനാണ് മജീദ് ഫൈസിക്ക് ചിഹ്്‌നമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ചുള്ള പോസ്റ്ററുകളും മണ്ഡലത്തില്‍ വരും ദിവസം പതിക്കും.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
തെക്കുമ്പാട് കണ്ണീരണിഞ്ഞു; റിയാസിനു ആയിരങ്ങളുടെ യാത്രാമൊഴി
റിയാസിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പുറത്തേക്ക് കൊണ്ട് വരുന്നു
പഴയങ്ങാടി: പോലിസ് വേട്ടയുടെ ഒടുവിലത്തെ ഇരയായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റിയാസിന്റെ വേര്‍പാടില്‍ തെക്കുമ്പാട് ഗ്രാമം കണ്ണീരണിഞ്ഞു. പ്രദേശവാസികളുടെ സാമൂഹിക പ്രശ്‌നങ്ങളില്‍ ഓടിയെത്തുന്ന യുവാവിന്റെ മയ്യിത്ത് ഒരു നോക്ക് കാണാന്‍ ദൂരപ്രദേശങ്ങളില്‍ നിന്നു പോലും ആയിരങ്ങള്‍ തെക്കുമ്പാട്ടേക്കു ഒഴുകിയെത്തി. പോരാട്ടവീഥിയില്‍ കൊഴിഞ്ഞുപോയ സഹപ്രവര്‍ത്തകനെ അവസാനമായി ഒന്നു കാണാനും മയ്യിത്ത് പരിപാലിക്കാനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രാത്രിയും പകലുമായി വീട്ടിലും ആശുപത്രിയിലും ഉറക്കമൊഴിഞ്ഞു കാത്തിരുന്നു. ചെറുകുന്ന് തറ മുതല്‍ തെക്കുമ്പാട് വരെ രണ്ടു മിനി ബസ്സുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. രാവിലെ മുതല്‍ വീട്ടിലേക്കു ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു.
ദീനീബോധമുള്ള, ധീരനായ യുവാവാണു റിയാസെന്നു കൂട്ടുകാരും പരിസരവാസികളും ഒരു പോലെ ഓര്‍മിക്കുന്നു. പ്രദേശത്തു എന്തു പ്രശ്‌നമുണ്ടായാലും റിയാസിന്റെ പേരില്‍ കേസെടുക്കുകയെന്നതു കണ്ണപുരം പോലിസിന്റെ സ്ഥിരം ഹോബിയാണ്. പ്രദേശത്തെ ഒരു യുവാവ് സ്ത്രീകളെ ശല്യം ചെയ്യുന്നതു പതിവായപ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിലാണു റിയാസിന്റെ വീട്ടില്‍ രാത്രിയും പകലുമെന്നില്ലാതെ പോലിസ് കയറിയിറങ്ങിയത്.
വെള്ളിയാഴ്ച ജുമുഅയ്ക്കായി തെക്കുമ്പാട് ജുമാമസ്ജിദിലേക്കു പോവുമ്പോള്‍, പള്ളിക്കു മീറ്ററുകള്‍ മാത്രം അകലെയുള്ള ഇരിണാവ് സഹകരണ ബാങ്കിന്റെ തെക്കുമ്പാട് ശാഖാ കെട്ടിടത്തിനു പിന്നില്‍ വെളുത്ത അംബാസിഡര്‍ കാറില്‍ മഫ്്തിയിലെത്തിയ എസ്.ഐയും സംഘവും ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണു റിയാസിനെ പോലിസ് ഓടിച്ചത്. പിന്തുടര്‍ന്ന പോലിസ് റിയാസ് പുഴയില്‍ വീണെന്നറിഞ്ഞിട്ടും കാര്യമാക്കിയില്ല. നാട്ടുകാര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചപ്പോള്‍ പരിഹസിക്കുകയും ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നു. നിരവധി കേസുകളുള്ള രാഷ്്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്‍മുന്നില്‍ വിലസുമ്പോഴാണു വൈരാഗ്യബുദ്ധിയോടെ പോലിസ് റിയാസിനെ വേട്ടയാടിയത്. ഒടുവില്‍, നിയമപാലക വേഷമണിഞ്ഞ ചെകുത്താന്‍മാരുടെ ക്രൂരതയ്ക്കു മുമ്പില്‍ യുവാവ് ബലിയാടായി.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
കാലം സാക്ഷി... ചരിത്രം സാക്ഷി
കൊന്ന പോലിസ് ക്രൂരത മുസ്്‌ലിം വേട്ടയുടെ അവസാനത്തെ ഉദാഹരണം മാത്രം. ന്യൂനപക്ഷപ്രേമം വിളമ്പുന്ന സി.പി.എമ്മുകാരേ ജനം ഇതെല്ലാം കാണുന്നു. അവരുടെ പ്രതികരണത്തില്‍ നിങ്ങളുടെ ചുവപ്പന്‍ കോട്ടകള്‍ തകര്‍ന്നു മണ്ണടിയുക തന്നെ ചെയ്യും. കാലം സാക്ഷി... ചരിത്രം സാക്ഷി
കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ റിയാസിന്റെ മയ്യിത്ത് ഖബറടക്കാനായി കൊണ്ടു പോകുന്നു
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
Friday, October 23, 2009
Popular Front of India to hold 15 days National Public Health Campaign
Popular Front of India to hold 15 days National Public Health Campaign
By TwoCircles.net news desk,
Patna: Popular Front of India (PFI) which has been active in social works for years in South India now making it presence as national level has announced a National Public Health Campaign.
The campaign which is scheduled to be held from 1 to 15 November 2009 aims to create public awareness about the importance of physical and health care and also people's role in keeping the environment clean, pollution free and hygienic.
Talking to TwoCircles.net Mr. K.P. Mohammad Shareef, general secretary of PFI said that campaign will be organized in 8 states -Karnataka, Kerala, Tamil Nadu, Andhra Pradesh, Maharashtra, Rajasthan, West Bengal and Goa. During these fifteen days various campaign steps will be carried out.
The programs will include classes and demonstrations on environmental protection, disease prevention, yoga, physical exercises and right food habits. Sports and games events, mass cleaning of public places, cultural programs like documentary shows and street plays are also planned.
The campaign would be held with cooperation of local education and health department officers will further strengthen the government level public health efforts. A wall poster, hand bill and booklet on Exercises and Health prepared by Popular Front Headquarters will be circulated in different languages like English, Hindi, Urdu, Bengali, Kannada, Tamil and Malayalam etc. Interestingly enough, women will not be part of the campaign, informed Shareef.
Asked about the relation between PFI and SDPI, a newly launched political party, Mohammad Shareef said: "Some prominent members of PFI are among those who launched the SDPI. But it does not mean that PFI became SDPI. SDPI is a political party while PFI is a social organization which has been working for the welfare of the people and this campaign is also the part of social activities of FPI"
"PFI will continue working for the welfare of society and humanity as social organization and has nothing to do with politics" he added.
The decision about the health campaign was taken at the National Executive Council (NEC) meeting of Popular Front held at New Delhi.
The NEC meeting also decided to observe Dec 6, the anniversary day of Babri Masjid demolition as Anti-Fascist Day. This nation-wide campaign will focus on the follow up action regarding the findings of Liberhan's Commission which probed the Babri Masjid demolition.--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
മജീദ് ഫൈസി അശരണരോടൊപ്പം
കണ്ണൂര്‍ നിയോജകമണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പി അബ്ദുള്‍ മജീദ് ഫൈസി തെക്കിബസാറിലുള്ള മൈത്രി വൃദ്ധ സദനത്തിലും കക്കാടുള്ള അംബേദ്കര്‍ കോളനിയിലും വോട്ടഭ്യര്‍ഥിക്കുന്നു
Thursday, October 22, 2009
രാജ്യദ്രോഹി
-റഫീക്ക് വടക്കാഞ്ചേരി-
ഞാന്‍ അഹമ്മദ്.നിങ്ങള്‍ എല്ലാവരും എന്നെ അറിയും .ത്രിശ്ശൂര് ജില്ലയിലെ വടക്കാ..അല്ലെങ്കില്‍ വേണ്ട. അതിനേക്കാള്‍ പെട്ടന്ന് പറഞ്ഞാല്‍ അറിയുക ഷാര്ജയിലെ റോളയില്‍ ആമിനാ ഗ്രോസറി നടത്തിയിരുന്ന അഹമ്മദിനെയാണ്. ഗ്രോസറിയുടെ താക്കോല്‍ തരുമ്പോള്‍ അര്‍ബാബ് പറഞ്ഞത് "അഹമ്മദ് -ഇത് നിന്റെ മകളാണ്.പൊന്നുപോലെ ഇവളെനോക്കിയാല്‍ നിനക്ക് ഐശ്വര്യം ഇവളിലൂടെ അള്ളാഹു തരും . ഇവളുടെ പേരുപോലെ കച്ചവടത്തില്‍ നീയും വിശ്വവസ്തനായിരിക്കണം ". മുങ്ങിത്താഴാന്‍ വിധിക്കപ്പെട്ടവന് എന്ന് കരുതിയിരിക്കുന്ന കാലത്താണ്,ഈ ഷോപ്പ് കയ്യില്‍ വരുന്നത്. പൊന്നുപോലെ നോക്കി.ഒരു ദിര്ഹത്തിനു പോലും വഞ്ചനകാണിച്ചില്ല.കച്ചവടം വിജയമായി.അങ്ങനെ കുറേവര്ഷങ്ങള് ..
വണ്ടിയൊന്നു കുലുങ്ങി.ഏതോ ഗട്ടറില്‍ വീണതാണ്. കേരളത്തിലെ റോഡുകളല്ലേ ഗട്ടറിനു ഒരുക്ഷാമവുമില്ല. ഏറെ നാളത്തെ ഗള് ഫ് ജീവിതത്തിനു ശേഷം ഈ മണ്ണില്‍ യാത്രചെയ്തപ്പോഴൊന്നും ഇവിടുത്തെ റോഡുകളേയും അറബിനാട്ടിലെ റോഡുകളേയും ഞാന്‍ താരതമ്യം ചെയ്തിട്ടില്ല.ഒറ്റകുതിപ്പിലൂടെ പുരോഗതിയിലെത്തിയ അറബ് രാജ്യങ്ങളും പടി പടിയായി പുരോഗതിയിലെത്തുന്ന എന്റെ ഇന്ത്യാരാജ്യവും എനിക്ക് അഭിമാനം തന്നെയാണ്. എന്നിട്ടും ഇപ്പോഴെന്തേ ഗട്ടറില്‍ വീണപ്പോള്‍ ഇവിടുത്തെ റോഡുകളെകുറിച്ച് ആലോചിച്ചത്..? കാരണം ലളിതമാണ് വണ്ടിയില്‍ സീറ്റിലല്ല ഞാനിരിക്കുന്നത്,സീറ്റുകളെ ഉറപ്പിച്ചു നിര്ത്തിയ ഇരുമ്പ് ബോഡിയിലാണ്. ചുവന്നകള്ളികളുള്ള വെള്ളത്തുണികൊണ്ട് തലവഴി മൂടിയിരിക്കുന്നതിനാല്‍ സ്ഥലം ഏതാണെന്ന് മനസ്സിലാവുന്നില്ല.അല്ലെങ്കില്‍ തന്നെ ഈയിടെയായി ഒന്നും മനസ്സിലാവുന്നില്ല.ഈ ഇരിക്കുന്നവണ്ടി പോലും ജീവിതത്തില്‍ ആദ്യമായാണ്,ഇത്രക്കടുത്ത് കാണുന്നത്. പണ്ടു സിനിമ കാണുന്ന ശീലമുണ്ടായിരുന്നപ്പോള്‍ കണ്ടിട്ടുണ്ട് ചില്ലുജനാലകള്‍ ക്ക് ചുറ്റിലും ഇരുമ്പ് ഗ്രില്ലുകള്‍ കൊണ്ട് കവചം തീര്ത്ത നീല നിറമുള്ളവണ്ടിയെ.അന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇടിവണ്ടി എന്നത്രേ ഇതിന്റെ പേര്. എനിക്കു ചുറ്റിലുമായി പത്തോളം പോലീസുകാരുണ്ട്.എല്ലാവരുടെ കയ്യിലും തോക്കുണ്ട്.അവരില്‍ ചിലരൊക്കെ കാലുകൊണ്ട് ഒരു തട്ടു തട്ടിയാണ്,അവരുടെ സീറ്റുകളില്‍ പോയിരുന്നത്.ബൂട്സ് കൊണ്ട് ഒരാള്‍ തട്ടിയത് വാരിയെല്ലിനും പേരു പറഞ്ഞുതരാന്‍ അറിയാത്ത വേറൊരു എല്ലിനും ഇടക്കാണ്, സൂചി തുളച്ചു കയറുന്നതിന്റെ വേദന തലച്ചോറിലേക്ക് കുതിച്ചുകയറി.കൈകളില്‍ വിലങ്ങുള്ളതുകൊന്ട് ഒന്നു തൊട്ടുഴിയാന്‍ പറ്റിയില്ല.നേരിയ മോങ്ങലോടെ ഒന്നു പിടഞ്ഞു. അള്ളാഹ്..
ഹയ്യാല സ്വലാത്ത്..ഹയ്യല ഫലാഹ്.. വണ്ടി കടന്നുപോകുന്നതിനിടയില്‍ വഴിയരികിലെ പള്ളിയില്‍ നിന്നും ബാങ്കിന്റെ ശബ്ദം ."നമസ്കാരത്തിലേക്ക് വരിക..വിജയത്തിലേക്ക് വരിക..." ഇതു പോലെ ബാങ്ക് വിളി കേള്ക്കുമ്പോഴൊക്കെ ഷാര്ജയിലെ ഷോപ്പില്‍ ഒരു പാക്കിസ്ഥാനി വരാറുണ്ടായിരുന്നു.ഫക്രുദ്ദീന്‍ അലി ജീലാനി. ഞങ്ങളൊന്നിച്ചാണ് റോളാ പാര്ക്കിനു സമീപത്തുള്ള പള്ളിയില്‍ പോയിരുന്നത്. ഗോലിപോലെ പച്ചനിറത്തില്‍ വായില്‍ സൂക്ഷിക്കുന്ന നസ് വാറിന്റെ മടുപ്പിക്കുന്ന മണമില്ലാത്ത ,നല്ലരീതിയില്‍ പെരുമാറുന്ന ഫക്രുദ്ദീന്‍ വളരെ പെട്ടന്ന് തന്നെ എന്റെ കൂട്ടുകാരനായി.പാക്കിസ്ഥാനെ കുറിച്ചും ,പെഷവാറിലെ ബാല്യത്തെ കുറിച്ചും, വിദ്യാഭ്യാസകാലത്തെ കുറിച്ചുമെല്ലാം ഏറെ സംസാരിക്കുമായിരുന്നു ഫക്രുദ്ദീന്‍.
ഷോപ്പില്‍ ഞാന്‍ സൂക്ഷിച്ച ഖുര്‍ ആന്‍ പൊടി തട്ടിയെടുത്ത് ഇതു വല്ലപ്പോഴും വായിച്ചു നോക്കണം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ് മലയാളം പരിഭാഷയുള്ള ഖുര്‍ ആന്‍ എനിക്കു വേണ്ടി സം ഘടിപ്പിച്ചു തന്നതും ആ പാക്കിസ്ഥാനിയാണ്. ഒരു വേദപുസ്തകം എന്ന രീതിയില്‍ മാത്രം ഭയപ്പാടോടെ കണ്ടിരുന്ന ഖുര്‍ ആന്‍ അതുല്യമായ സാഹിത്യം ഉള്ക്കൊള്ളുന്ന ഒന്നാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.
പൂക്കളെ ജിജ്ഞാസയോടെ നോക്കി നിന്നിരുന്ന 7 വയസ്സുകാരനെപ്പോലെയായ ആ നിമിഷം ..
തിരമാല കുതിച്ചു വന്നപ്പോള്‍ പിന്തിരിഞ്ഞോടി വാപ്പയുടെ കൈകളില്‍ അഭയം തേടി കിതച്ചു നിന്ന ബാല്യം ..
ഉദയാസ്ഥമനങ്ങളുടെ നാഥനെ തിരിച്ചറിയുകയായിരുന്നു.
"നിങ്ങളൊന്നിച്ച് അള്ളാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. അവന് നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി.അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ ന്നു." മൂന്നാം അദ്ധ്യായത്തിലെ ഈ വാക്യങ്ങള്‍ ചൂണ്ടുവിരല്‍ കൊണ്ട് തൊട്ടുകാണിച്ചു ഫക്രുദ്ദീന്‍ പറഞ്ഞത് ഇന്നും ഓര് മ്മയുണ്ട്. അഹമ്മദ് ഈ വാക്യത്തിന്റെ അര്ത്ഥം എന്നേക്കാള്‍ കൂടുതല്‍ നിനക്ക് അറിയാന്‍ പറ്റും .നീ പറഞ്ഞിട്ടുണ്ടല്ലോ നാട്ടില്‍ നിന്റെ അയല്ക്കാരെ കുറിച്ച് -രാമേട്ടന് ,ഫ്രാന് സിസ് അങ്ങനെ എത്രപേര് ,സഹോദരനാവാന്‍ ഒരു ഉമ്മയുടെ വയറ്റില്‍ ജനിക്കേണ്ട കാര്യമൊന്നുമില്ല. മനസ്സുകളെ ഒന്നിപ്പിച്ച സര്വ്വശക്തന്റെ മതത്തിന്റെ ഭാഗമാണ് സാഹോദര്യം .ദൈവത്തിന്റെ കയറില്‍ പിടിച്ചാല്‍ മതി.ഒരു അഗ്നികുണ്ഠത്തിലേക്കും നീയും ഞാനും വീഴില്ല. ഫക്രുദ്ദീന്‍ നീ പറഞ്ഞത് എത്ര ശരിയാണ്. മനസ്സിലെ ചുവന്ന ആശയങ്ങളുടെ അതേനിറപ്പകര്‍ ച്ചയാണ്,വേലിക്കരികില്‍ നിന്നിരുന്ന ചെമ്പരത്തിപ്പൂവുകള്ക്ക് -എന്നിട്ടും വീടിന്റെ അടുത്തുള്ള അമ്പലത്തിലേക്ക് പൂജാപുഷ്പമായി അതേപൂക്കള്‍ പോയിരുന്നു എന്നോര് ത്തപ്പോള് അഭിമാനം തോന്നി. മാലകെട്ടാനുള്ള പൂവിറുക്കാന്‍ നമ്പീശന് കുട്ടി വരും എന്നുപറഞ്ഞു കൊണ്ട് പാത്രം കഴുകിയവെള്ളം പോലും ഒഴുക്കി ചെമ്പരത്തിത്തടം മലിനമാക്കാതെ സൂക്ഷിച്ച ഉമ്മാനെ ഓര്ത്ത് മനസ്സു നിറഞ്ഞു.
ഒരു ബ്രേക്കിടുന്ന ശബ്ദം .
ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. ചുറ്റുമുള്ള പോലീസുകാര്‍ ജാഗരൂകരായ പോലെ,തോക്കിന്റെ പാത്തികള്‍ നിലത്തു തട്ടുന്ന ശബ്ദം ബൂട്സ് ഉരയുന്ന ശബ്ദം.
ഇടിവണ്ടിയുടെ ഡ്രൈവറോട് എന്റെ തൊട്ടടുത്തുള്ള പോലീസുകാരന്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു."എന്തു പറ്റിയെടേ..?"
"എസ്കോര്‍ ട്ട് വണ്ടികള്‍ എത്തിയില്ല".ഡ്രൈവര്
ഒരു ബ്രേക്കിടുന്ന ശബ്ദം .
ചിന്തകളില്‍ നിന്നും ഞാന്‍ ഉണര്‍ന്നു. ചുറ്റുമുള്ള പോലീസുകാര്‍ ജാഗരൂകരായ പോലെ,തോക്കിന്റെ പാത്തികള്‍ നിലത്തു തട്ടുന്ന ശബ്ദം ബൂട്സ് ഉരയുന്ന ശബ്ദം.
ഇടിവണ്ടിയുടെ ഡ്രൈവറോട് എന്റെ തൊട്ടടുത്തുള്ള പോലീസുകാരന്‍ വിളിച്ചു ചോദിക്കുന്നത് കേട്ടു."എന്തു പറ്റിയെടേ..?"
"എസ്കോര്‍ ട്ട് വണ്ടികള്‍ എത്തിയില്ല".ഡ്രൈവര്‍ മറുപടി പറഞ്ഞു.
എസ്കോര്‍ ട്ട് വണ്ടികള്‍..??
ഞാനും അതിപ്പോഴാണ് ഓര്‍ക്കുന്നത്.എന്നെ ഒരാഴ്ചയായി സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും കോടതിയിലേക്ക് കൊണ്ടുപോകാനായി ഈ വണ്ടിയില്‍ കയറ്റുമ്പോള്‍ അവിടെ വമ്പന്‍ തിരക്കായിരുന്നു. നിരവധി ഫ്ലാഷുകള്‍ എന്റെ മൂടിയ മുഖത്തിനു നേരെ മിന്നുന്നുണ്ടായിരുന്നു.ചാനലുകള്‍ തത്സമയ വാര്‍ ത്തകൊടുക്കുന്നുണ്ടായിരുന്നു. അതിലൊരാള്‍ ആവേശപൂര്‍വ്വം വാര്‍ത്ത റിപ്പോര്‍ ട്ട് ചെയ്യുന്നത് കേള്‍ക്കാന്‍ പറ്റി." അഹമ്മദ് എന്ന ഏകദേശം 40 വയസ്സു പ്രായം തോന്നിക്കുന്ന ഒരാളെയാണ്,പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് ഇയാളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും .കനത്തപൊലീസ് ബന്തവസ്സാണ്, ഏര്‍ പ്പെടുത്തിയിരിക്കുന്നത്. കവചിത വാഹനത്തിനു മുന്നിലും പിന്നിലുമായി ഏതാണ്ട് നൂറിലധികം ..ക്ഷമിക്കണം ഏതാണ്ട് ഇരുനൂറിലധികം പോലീസ് കാരെയാണ് വിന്യസിച്ചിരിക്കുന്നത്." എനിക്കു ചിരിവരുന്നു. ഇരുനൂറു പോലീസുകാര്‍ എനിക്കു കാവല്‍ .അശ്വനിആശുപത്രിയിലെ കാര്‍ഡിയോളജി ഡോക്ടര്‍ ഇക്ബാല്‍ പറഞ്ഞത് "അഹമ്മദ് ഇനി പഴയപോലെ അധികം ഓടിച്ചാടി നടന്ന് ശരീരത്തിനെ മറക്കരുത്. ആദ്യത്തെ അറ്റാക്കു തന്നെയാണ് ഇത്. ശ്രദ്ധിക്കണം " എന്നെ ചോദ്യം ചെയ്ത എല്ലാസാറന്‍ മാരോടും ഞാന്‍ കരഞ്ഞു പറഞ്ഞു,ഡോക്ടര്‍ പറഞ്ഞ കാര്യം .ക്രൈം ബ്രാന്‍ച്,റോ,സ്പെഷ്യല്‍ സ്ക്വാഡ്,ആന്റി ടെററിസ്റ്റ് അങ്ങനെ എത്ര യെത്ര ഉദ്യോഗസ്ഥര്‍ .അവര്‍ക്കാര്‍ക്കും ഒന്നു കേള്‍ക്കാന്‍ മനസ്സുണ്ടായില്ല. ഓരോചോദ്യം ചെയ്യല്‍ തീരുമ്പോഴും ഓരോ അവയവം പണിമുടക്കുന്നു.ഇന്നു രാവിലെ മൂത്രം ഒഴിക്കാന്‍ പെട്ടപാട്..അള്ളാഹ് ..അറിയാതെ വിളിച്ചു പോയി.
വേദന.. വേദന.. ഫക്രുദ്ദീന്‍ നീ അറിയുന്നുണ്ടോ ഞാനനുഭവിക്കുന്ന വേദന. ഷാര്‍ ജയില്‍ നിന്നും കച്ചവടം അവസാനിപ്പിച്ച് നാട്ടില്‍ പോരാന്‍ നേരത്താണ്,സ്നേഹത്തോടെ ഫക്രുദ്ദീന്‍ എന്നെ പെഷവാറിലേക്ക് ക്ഷണിച്ചത്. അതും ജഹന്നാരയുടെ കല്യാണത്തിന്,മുറ്റത്തു ബോഗന്‍ വില്ലപൂത്തുനിന്നിരുന്നഫക്രുദ്ദീന്റെ ഷാര്‍ ജയിലെ വില്ലയില്‍ ഞാനെത്തുമ്പോഴെല്ലാം ജെല്ലി മിഠായിക്കു വേണ്ടി ഓടിയെത്തിരുന്ന ആ കൊച്ചുസുന്ദരി മണവാട്ടിക്കുട്ടിയായി എന്നു കേട്ടപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞില്ല. 3 ദിവസം പെഷവാറില്‍ ,രണ്ടു രാജ്യക്കാരെന്നോ രണ്ടു സംസ്കാരമെന്നോ വേര്‍ തിരിവില്ലാതെ ഖവാലി സംഗീതത്തിനൊപ്പം തലയാട്ടി ആസ്വദിച്ച രാപ്പകലുകള്‍ ..
പിന്നീട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, ഫക്രുദ്ദീന്റെ ഒരു എഴുത്ത് എന്നെ തേടി വന്നത്.കിഡ്നിക്ക് തകരാറു സംഭവിച്ച അവന്റെ മകന്റെ ചികിത്സക്കു സഹായം ചോദിക്കുന്ന ആ വരികളില്‍ ഫക്രുദ്ദീന്റെ കണ്ണീരുപ്പ് ഞാനറിഞ്ഞു. മറ്റൊന്നും ആലോചിച്ചില്ല.ഒന്നു രണ്ടു ബാങ്കുകളില്‍ ചെന്ന് പാക്കിസ്ഥാനിലേക്ക് കുറച്ചുപണം അയക്കാന്‍ എന്താണ് വഴിയെന്ന് അന്വേഷിച്ചു. സം ശയത്തിന്റെ പുരികക്കൊടികള്‍ ഉയര്‍ന്നു ചോദ്യചിഹ്നങ്ങളായി മാറിയത് അപ്പോള്‍ തിരിച്ചറിയാന്‍ പറ്റിയില്ല.വണ്ടി കോടതിയില്‍ എത്തിയിരിക്കുന്നു.നേരത്തേതിനെക്കള്‍ വലിയ തിരക്കാണ് ഇപ്പോള്‍.പോലീസുകാര്‍ ജനങ്ങളെ ഓടിക്കുന്നു.മാധ്യമ പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി പടമെടുക്കുന്നു.ഇവിടെ നിന്നും തത്സമയ വാര്‍ ത്ത ചാനലുകള്‍ കൊടുക്കുന്നത് കേള്‍ ക്കാം ."ഭീകരന്‍ അഹമ്മദിനെ ദാ..ഇപ്പോള്‍ കോടതിയില്‍ ഹാജരാക്കും .അഹമ്മദിന്റെ കൂട്ടുപ്രതികളെ കുറിച്ചു വിവരമൊന്നും കിട്ടിയിട്ടില്ല എന്നു പോലീസ് അറിയിച്ചു.തീവ്രവാദ പ്രവര്‍ത്തനവുമായി ഇയാള്‍ക്കു വളരെ ശക്തിയായ ബന്ധമുണ്ട്. ഇയാള്‍ 3 ദിവസം പാക്കിസ്ഥാനില്‍ പരിശീലനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com