കോഴിക്കോട്: ബീമാപ്പള്ളിയില്‍ ആറുപേരെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാനുള്ള തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് കോടതിയുടെ ഉത്തരവ് സ്വാഗതാര്‍ഹമാണെന്നു പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പ്രസ്‌താവിച്ചു.
തുടക്കംമുതല്‍ പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തിയ ആവശ്യമാണു കോടതി അംഗീകരിച്ചിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ നിരായുധരായ ജനക്കൂട്ടത്തിനു നേരെ പോലിസ് നടത്തിയ വെടിവയ്‌പും കൂട്ടക്കൊലയും നീതികരിക്കാനാവാത്തതാണ്. പണം നല്‍കിയും ചില ഉദ്യോഗസ്ഥരെ മാത്രം സസ്‌പെന്റ് ചെയ്‌തും ജുഡീഷ്യല്‍ അന്വേഷണത്തിനു വിട്ടും പ്രശ്‌നം ഒതുക്കിത്തീര്‍ക്കാമെന്ന സര്‍ക്കാരിന്റെ വ്യാമോഹത്തിനാണു കോടതിവിധിയിലൂടെ തിരിച്ചടിയേറ്റിരിക്കുന്നത്. സംഭവത്തിന് ഉത്തരവാദികളായ ഉന്ന ത ഉദ്യോഗസ്ഥര്‍ക്കെതിരേയും നിയമനടപടിക്ക് കോടതിയെ സമീപിക്കുമെന്നും നാസറുദ്ദീന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
വാര്‍ത്താ സ്രോതസ്സ്: തേജസ് 28 മെയ് 2009 വ്യാഴം
Thursday, May 28, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment