ഹൈദരാബാദ്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആന്ധ്രപ്രദേശ് സംസ്ഥാന ഓഫിസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍ഹ്‌മാന്‍ കര്‍ണൂലില്‍ ഉദ്‌ഘാടനം ചെയ്‌തു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കലീമുല്ല സിദ്ദീഖി അധ്യക്ഷത വഹിച്ചു. സ്വയം മാറുന്നതിലൂടെ മാത്രമേ മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണം സാധ്യമാവൂവെന്ന് ഉദ്‌ഘാടനച്ചടങ്ങില്‍ ഇ എം അബ്ദുര്‍ഹ്‌മാന്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം കഴിഞ്ഞ 60 വര്‍ഷക്കാലം മുസ്‌ലിംകളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണു മതേതര പാര്‍ട്ടികളെന്നു ജനറല്‍ സെക്രട്ടറി കെ എം ശരീഫ് പറഞ്ഞു. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പിന്നാക്കവിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ പോലും പരസ്‌പരം തമ്മിലടിച്ച് ബി.ജെ.പിക്ക് വഴിയൊരുക്കിക്കൊണ്ടിരിക്കുകയാണ്. ഈ പാര്‍ട്ടികളെ പിന്തുണയ്‌ക്കുന്നതു നിര്‍ത്തി മുസ്‌ലിംകള്‍ സ്വയം രാഷ്ട്രീയ ശക്തിയായി മാറേണ്ട സമയമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം മെഹ്‌ബൂബ് ശരീഫ് അവാദ് സംസാരിച്ചു.
കേന്ദ്രകമ്മിറ്റി നേതാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുകയും സമുദായ നേതാക്കളുമായും രാഷ്ട്രീയ ആക്‌റ്റിവിസ്റ്റുകളുമായും കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. കര്‍ണൂല്‍ ജില്ലയിലെ നന്ദ്യാല്‍, യമ്മിഗ്‌്‌നൂര്‍ നഗരങ്ങളിലെ രാഷ്ട്രീയ ഒത്തുചേരലുകളിലും ആന്ധ്രയുടെ തീരപ്രദേശമായ നെല്ലൂരില്‍ നടന്ന പരിപാടിയിലും നേതാക്കള്‍ സംസാരിച്ചു.
തലസ്ഥാനമായ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പ്രമുഖ സമുദായ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, ആക്‌റ്റിവിസ്റ്റുകള്‍ എന്നിവരുമായി മുസ്‌ലിംകളുടെയും മറ്റു പാര്‍ശ്വവല്‍കൃത വിഭാഗത്തിന്റെയും ശാക്തീകരണത്തിനു പ്രതിജ്ഞാബദ്ധമായ ഒരു ദേശീയ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച് ചര്‍ച്ച നടക്കുകയുമുണ്ടായി.
വാര്‍ത്താ സ്രോതസ്സ്: തേജസ് 8 മെയ് 2009 വെള്ളി
Thursday, May 7, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment