കോഴിക്കോട്: രണ്ടാം മാറാട് കേസില്‍ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയവരെ ശിക്ഷിച്ചിട്ടും മാറാട്ടുകാരോടുള്ള പക ഇടതുസര്‍ക്കാര്‍ തുടരുന്നതു ദുരൂഹമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കോടതിവിധിക്കെതിരേ അപ്പീല്‍ പോവണമെന്നും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചവരെ ശിക്ഷിക്കണമെന്നും ശിക്ഷിച്ചവര്‍ക്കു തന്നെ വധശിക്ഷ നല്‍കണമെന്നുമാണു സര്‍ക്കാര്‍ നിലപാട്.
ജാമ്യമില്ലാെത അഞ്ചുവര്‍ഷം ജയിലില്‍ നരകയാതന അനുഭവിച്ച ശേഷമാണ് 76 പേരെ നിരപരാധികളാണെന്നു വിധിച്ച് കോടതി വിട്ടയച്ചത്. ശിക്ഷിക്കപ്പെട്ടവരിലും വിട്ടയക്കപ്പെട്ടവരിലും ഗുരുതരമായ രോഗംബാധിച്ചവരും വൃദ്ധരും ഉണ്ടെന്ന മാനുഷിക പരിഗണന പോലും സര്‍ക്കാര്‍ കാട്ടുന്നില്ല. രണ്ടാം മാറാടിന് നിമിത്തമായ ആദ്യമാറാട് കേസിലെ പ്രതികള്‍ സൈ്വരവിഹാരം നടത്തുമ്പോഴായിരുന്നു അതിനുശേഷമുള്ള കേസിലെ പ്രതികളെ മുഴുവന്‍ സര്‍ക്കാര്‍ ജാമ്യം പോലും നല്‍കാതെ പീഡിപ്പിച്ചത്. അഞ്ചുവര്‍ഷം ജയില്‍പീഡനം അനുഭവിച്ച് ഒടുവില്‍ വിട്ടയക്കപ്പെട്ട നിരപരാധികള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ അവരുടെ കുടുംബങ്ങളുടെ മനസ്സില്‍ കനല്‍കോരിയിട്ടു വീണ്ടും മാറാട്ടുകാരെ വേട്ടയാടുന്നതു ക്രൂരമാണ്. മാറാട്ടുകാരോടുള്ള പക സര്‍ക്കാര്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ മജീദ് ഫൈസി, യഹ്‌യാ തങ്ങള്‍, എം കെ അശ്‌റഫ്, എം അബ്ദുസ്സമദ്, കെ മുഹമ്മദാലി പങ്കെടുത്തു.
വാര്‍ത്താ സ്രോതസ്സ്: 28 മെയ് 2009 വ്യാഴം
Thursday, May 28, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment