വിവാദ പോസ്റ്റര്‍-അറ്റാച്ച്‌മെന്റ് കാണുക
'തീവ്രവാദിക്കുട്ടികള്‍' ആണ്ടോടാണ്ട് സ്വാതന്ത്ര്യ ദിനത്തില്‍ പരേഡ് നടത്തുന്നതു കണ്ട് പൂതി കയറിയാണ് അമ്പലപ്പുഴക്കാരനും കൂടത്തായിക്കാരനുമൊക്കെക്കൂടി റിപബ്ലിക്ക് ദിനം ഏറ്റെടുത്തത്. പരേഡിന് കൂടുന്നതിന്റെ പത്തിലൊന്ന് ജനം തങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് തോന്നിയപ്പോ ഇക്കുറി ഒരല്‍പ്പം എരിവും പുളിയും കൂട്ടിക്കളയാമെന്ന് കരുതിയാണ് സൗഹൃദത്തിന്റെ കരുതലിന് പരേഡിന്റെ ഫോട്ടോയും കൂട്ടിച്ചേര്‍ത്തത്. അത് കണ്ടെങ്കിലും നാലാള് കൂടട്ടെ എന്നാവും. പക്ഷേ അലുവയും മീന്‍ചാറും എന്നു പറഞ്ഞ പോലെ സ്വാതന്ത്ര്യ ദിനാഘോഷത്തെ ഇന്ത്യയെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുക്കുകയും മഹാത്മജിയെ വെടിവച്ച് കൊല്ലുകയും ചെയ്ത ട്രൗസര്‍ കവാത്തിനോട് കൂട്ടി യോജിപ്പിച്ചത് ഇത്തിരി കൂടിപ്പോയി. 'തീവ്രവാദിക്കുട്ടികള്‍' ഇത് കണ്ട് ഹാലിളകുമെന്നും പോസ്റ്റര്‍ വലിച്ചുകീറി മൗല്യാരുട്ടികളുടെ നേര്‍ക്ക് കത്തിചൂണ്ടുമെന്നും അത് വഴി സമുദായത്തെ ഇളക്കാമെന്നും കരുതിയ കൂടത്തായിമാര്‍ക്ക് തെറ്റി. തീവ്രവാദികള്‍ വളരെ മിതവാദപരമായി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലിസ് വന്ന് പോസ്റ്റര്‍ കീറി. മൗല്യരുട്ടികളെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. കാക്കിയെയും കാവിയെയും ഒരുപോലെ ഭയക്കുന്ന അവര്‍ പോലിസ് സ്‌റ്റേഷന്‍ കണ്ടപ്പോള്‍ മുട്ടുവിറച്ചു. ഇച്ചേലിക്കാണെങ്കില്‍ സൗഹൃദം കരുതാനൊന്നും തങ്ങളില്ലെന്ന് പറഞ്ഞ് തടി സലാമത്താക്കി. ചക്കിന് വച്ചത് കൊക്കിന് കൊണ്ടെന്നായപ്പോഴതാ വരുന്നു നേതാക്കന്മാരുടെ പത്രസമ്മേളനം. തീവ്രവാദികളും പോലിസും മഹത്തായ സുന്നീ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സൗഹൃദം കൂടിയിരിക്കുന്നു എന്നാണ് പരാതി. ആര്‍ക്ക് ആരോടാണ് സൗഹൃദമെന്നത് സമുദായം മനസ്സിലാക്കുന്നുണ്ടെന്നത് കരുതിയിരിക്കുന്നത് നന്ന്.
ഗുജറാത്ത് വംശഹത്യ = ഫ്രീഡം പരേഡ്
ഫാഷിസത്തിനെതിരേ ഒരു കോളമെഴുതിയാല്‍ തീവ്രവാദികള്‍ക്കെതിരേ മാത്രമല്ല, സ്വസമുദായത്തിനെതിരേ വരെ എട്ടു കോളമെഴുതിയാല്‍ മാത്രമെ ബഹുസ്വരതയുടെ അങ്ങാടിയില്‍ തലനിവര്‍ത്തി നടക്കാന്‍ പറ്റൂവെന്ന് വിവേകമുണ്ടെന്ന് നമ്മള്‍ ഇപ്പോഴും ധരിക്കുന്ന പലരും വിശ്വസിക്കുന്നുണ്ട്. ഫാഷിസത്തിനെതിരേ മാസ്റ്റര്‍പീസ് പുസ്തകമെഴുതിയതിന്റെ 'ചീത്തപ്പേര്' മാറ്റാനായി തീവ്രവാദികള്‍ കയറിയ മൂത്രപ്പുരയില്‍ നന്നേ (ബുദ്ധി)മുട്ടിയാല്‍ വരെ കയറാന്‍ മടിക്കുന്ന സമുദായപ്പാര്‍ട്ടിയിലെ സര്‍വകലാവല്ലഭനും ഗ്ലാമര്‍ താരവുമായ ഡോക്ടറാണ് അക്കാര്യത്തില്‍ മാതൃക. ന്യൂക്ലിയര്‍ വിസ്‌ഫോടനം കണക്കെ മുസ്്‌ലിം സംഘടനകള്‍ പെരുകിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ സാന്നിധ്യം അറിയിക്കാനായി ആണ്ടുതോറും നടക്കുന്ന ജാലികപരിപാടിയാണു വിഷയം. മാറാട് കലാപകാലത്ത് അനധികൃതമായി അടച്ചുപൂട്ടിയ പള്ളി തുറന്നു കഴുകി വൃത്തിയാക്കുകയും അതില്‍ ഐച്ഛിക നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു തന്റേടം കാട്ടിയ ചരിത്രമുണ്ട് ജാലികക്കാര്‍ക്ക്. പക്ഷേ, കുമ്മനം ജാതികളുടെ ഭീകരാരോപണം കേട്ടു കാല്‍മുട്ടു വിറച്ചതിനാല്‍ പിന്നീട് ഊണിലും ഉറക്കിലും തീവ്രവാദവിരുദ്ധ പ്രതിജ്ഞചൊല്ലാറാണു പതിവ്. അങ്ങനെയാണ് ജാലികയുടെ പത്രസമ്മേളനം കാവിഭൂമിയില്‍ നാലു കോളത്തില്‍ വരുന്നത്. അതിനേക്കാള്‍ വിഷമയമായിരുന്നു ജാലികാ പോസ്റ്റര്‍. മുംബൈ ആക്രമണം, ബാബരി മസ്ജിദ് തകര്‍ച്ച, ഗുജറാത്ത് വംശഹത്യ തുടങ്ങിയ ചോര കിനിയുന്ന ദുരന്തങ്ങളുടെ കൂടെ 'തീവ്രവാദി'കളുടെ പരേഡിന്റെ ക്ലിപ്പിങ് കൊടുത്ത സമവാക്യവും ആ മുട്ടുവിറയുടെ ബാക്കിയാവാനാണു സാധ്യത. ജാലിക എന്ന വാക്കിന് ചതി, വഞ്ചന, തട്ടിപ്പ് ഇത്യാദി അര്‍ഥമുള്ളതായി നിഘണ്ടുവില്‍ കാണുന്നു. ഏതായാലും, ഇന്നല്ലെങ്കില്‍ നാളെ ഫാഷിസം ആയുധമണിഞ്ഞു വരുമ്പോള്‍, കൈയിലുള്ള തീവ്രവാദവിരുദ്ധ പ്രസ്താവനകളുടെ പത്രകട്ടിങുകള്‍ക്കൊപ്പം ഈ നോട്ടീസും കാണിച്ചുകൊടുത്ത് തങ്ങളുടെ മതേതരത്വവും ബഹുസ്വരതയും തെളിയിക്കാമെന്നു വിചാരിച്ചാലൊന്നും രക്ഷയുണ്ടാവില്ലെന്നതിന് ടി ഡോക്ടറുടെ മാസ്റ്റര്‍ പീസ് വായിച്ചുള്ള അറിവു തന്നെ ധാരാളം.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/
Sunday, January 31, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment