Wednesday, January 27, 2010

എസ്.ഡി.പി.ഐയുടെ ജൈത്രയാത്ര


Election to the post of Panchayat President (Surpanch) of Chaan Grama Panchayat, Sawai Madhopur Distrrict, Rajasthan

1. Mohamed Haneef (SDPI)             2448
2. Kamalesh Kumar Garg(BJP)         1224
3. Ramlal Gujjar (Indpndt)                  274
4. Abdul Rasheed (do)                        130
5. Souraj Singh(do)                             112
6. Ramesh Jain (do)                             38

 



എസ്.ഡി.പി.ഐക്ക്കന്നി ജയം


ന്യൂഡല്‍ഹി: രാജസ്ഥാനിലെ സവായ് മധോവ്പൂര്‍ ജില്ലയില്‍ ചാന്‍ ഗ്രാമപ്പഞ്ചായത്ത് സര്‍പഞ്ച് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സ്ഥാനാര്‍ഥി മുഹമ്മദ് ഹനീഫ് വിജയിച്ചു. 1,224 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ വിജയം. കഴിഞ്ഞ വര്‍ഷം രൂപംകൊണ്ട എസ്.ഡി.പി.ഐയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയമാണിത്. പഞ്ചായത്ത് പ്രസിഡന്റിന് തുല്യമായ പദവിയാണ് രാജസ്ഥാനില്‍ സര്‍പഞ്ച്.


ആകെ 5,200 വോട്ടര്‍മാരുള്ള ഗ്രാമപ്പഞ്ചായത്തില്‍ 60 ശതമാനമായിരുന്നു പോളിങ്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി 2,448 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി കമലേഷിന് 1,224 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 1960ല്‍ ഇഖ്റാമുദ്ദീന്‍ ഖാസിക്ക് ശേഷം ഇതാദ്യമായാണ് ഒരു മുസ്ലിം ഈ പഞ്ചായത്തിന്റെ സര്‍പഞ്ചായി തിരഞ്ഞെടുക്കപ്പെടുന്നത്. 1960നു ശേഷം ബി.ജെ.പിയും കോണ്‍ഗ്രസ്സും മാറിമാറി കൈവശം വച്ചിരുന്ന സ്ഥാനമാണിത്.


ഗുജ്ജാര്‍, മീണ സമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ 2,100 മുസ്്ലിം വോട്ടുകള്‍ മാത്രമാണുള്ളത്. ഇതില്‍ 1,700 വോട്ടുകള്‍ മാത്രമേ ഇത്തവണ പോള്‍ചെയ്യപ്പെട്ടുള്ളൂ. വിജയിച്ച മുഹമ്മദ് ഹനീഫ് എസ്.ഡി.പി.ഐ ബിലാപൂര്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.






--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/


0 comments:

Post a Comment