Thursday, January 7, 2010

സംവരണം തട്ടിയെടുക്കാന്‍ ആരെയുംഅനുവദിക്കില്ല: എസ്.ഡി.പി.ഐ

 
കോഴിക്കോട്: പിന്നാക്ക-ദലിത് വിഭാഗങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സംവരണം തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ദലിത്-പിന്നാക്കവിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ മേഖലയിലെ സംവരണം സംബന്ധിച്ച കാര്യങ്ങളില്‍ ഇടതു-വലതുപാര്‍ട്ടികള്‍ സവര്‍ണപക്ഷത്തിന് അനുകൂലമായ നിലപാടുകളാണ് കൈക്കൊള്ളുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് ആരോപിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മതേതരപ്പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സും സവര്‍ണ ഹിന്ദുത്വ അജണ്ടകളുടെ വക്താക്കളായാണ് നിലകൊണ്ടതെന്ന് വ്യക്തമാക്കുന്നതാണ് സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. സംവരണത്തിന്റെ അടിസ്ഥാനം ജാതിയാണ്. ജാതിവിവേചനം മൂലം സാമൂഹികനീതിയും അവസരസമത്വവും നിഷേധിക്കപ്പെട്ടവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുകയറാനുള്ള മാര്‍ഗമെന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള രക്ഷാമാര്‍ഗമാണ് സംവരണം. അതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. ഈ നിര്‍ദേശങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് ചില സംഘടനകള്‍ ഏറ്റെടുത്തിരിക്കുന്നത്. സംവരണം അനര്‍ഹരായവര്‍ക്ക് ലഭ്യമാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നു സംസ്ഥാനത്തൊട്ടാകെ പഞ്ചായത്തുതലങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തും. പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് ഫൈസി, എം കെ മനോജ് കുമാര്‍, ഇക്‌റാമുല്‍ ഹഖ് പങ്കെടുത്തു. 




0 comments:

Post a Comment