Friday, January 29, 2010

പുന്നപ്രയില്‍ എല്‍ ഡി എഫിന് ജയം; എസ്.ഡി.പി.ഐ രണ്ടാമത്

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജയിച്ചു. 25 വര്‍ഷമായി യു ഡി എഫിന്റെ കുത്തക സീറ്റായിരുന്ന ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഹ്മാന്‍ 32 വോട്ടിനാണ് ജയിച്ചത്.  മുസ്്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റായിരുന്നു. ആകെ പോള്‍ ചെയ്ത 1901 വോട്ടില്‍ എല്‍ ഡി എഫിന്  420 വോട്ട് കിട്ടി. എസ്.ഡി.പി.ഐയിലെ സലാഹുദ്ദീന്‍ 388 വോട്ട് നേടി രണ്ടാമതെത്തി.  276 വോട്ട് മാത്രമാണ് യു ഡി എഫിന് നേടാനായത്.


--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
http://www.mtponline.in/


0 comments:

Post a Comment