കോഴിക്കോട്: മൂന്നു മാസം മാത്രം പ്രായമുള്ള പുതിയ പാര്‍ട്ടിയായിട്ടും കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) ശ്രദ്ധേയ സാന്നിധ്യമുണ്ടാക്കിയതായി സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് പ്രസ്താവിച്ചു.
കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ പല വാര്‍ഡുകളിലും സ്വന്തം ശക്തി തെളിയിക്കാന്‍ ഈ തിരഞ്ഞെടുപ്പ് എസ്.ഡി.പി.ഐക്കു വഴിയൊരുക്കി. എന്നാല്‍, കടുത്ത സി.പി.എം വിരുദ്ധ തരംഗം മൂലം എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്താല്‍ സി.പി.എം ജയിക്കുമെന്ന അവസാന നിമിഷത്തിലുണ്ടായ പ്രചാരണം വോട്ടര്‍മാരെ സ്വാധീനിച്ചില്ലായിരുന്നെങ്കില്‍ ഗണ്യമായ വോട്ട് ലഭിക്കുമായിരുന്നു. എസ്.ഡി.പി.ഐ ചിഹ്നം ധരിച്ച് അബ്ദുല്‍ മജീദ് ഫൈസി അബ്ദുല്ലക്കുട്ടിക്കു വേണ്ടി പിന്‍വാങ്ങിയെന്ന യു.ഡി.എഫ് പ്രചാരണവും വോട്ടര്‍മാരെ സ്വാധീനിച്ചു.
എന്നാല്‍, ഒരു പുതിയ പാര്‍ട്ടിക്കു ലഭിക്കാവുന്നതിനേക്കാള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് കണ്ണൂരിലെ തിരഞ്ഞെടുപ്പുഫലം. കണ്ണൂര്‍ പരീക്ഷണം കൂടുതല്‍ സുശക്തമായ മുന്നേറ്റത്തിനുള്ള പ്രചോദനമാണെന്നും അഡ്വ. ശരീഫ് ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്കു പിന്തുണ നല്‍കിയ വോട്ടര്‍മാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
Tuesday, November 10, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment