Tuesday, November 10, 2009

അസമില്‍ റിഹാബ് ഫൗണ്ടേഷന്‍ 1000 വീടുകള്‍ നിര്‍മിക്കുന്നു

ബങ്കയ്ഗാവ്: റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ അസമില്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതിക്ക്  ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി മൗലാനാ സയ്യിദ് മുഹമ്മദലി വലി റഹ്മാനി തറക്കല്ലിട്ടു. ഇന്ത്യയിലെ വിദൂരദിക്കുകളില്‍ നിന്നു ഗതാഗതസൗകര്യം പോലുമില്ലാത്ത ബങ്കയ്ഗാവില്‍ ആളുകള്‍ എത്തിയിരിക്കുന്നത് മാനവികതയോടുള്ള പ്രതിബദ്ധത മൂലമാണെന്നു വലി റഹ്മാനി തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. 15 വര്‍ഷം മുമ്പ് ബോഡോ ഗോത്രവര്‍ഗക്കാരുടെ ആക്രമണംമൂലം പലായനം ചെയ്ത നൂറുകണക്കിനു കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ 1000 വീടുകള്‍ നിര്‍മിക്കുകയാണെന്നു ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു.  2010 മാര്‍ച്ചോടെ 200 വീടുകള്‍ പൂര്‍ത്തിയാവും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മൈക്രോ ക്രെഡിറ്റ് അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എ.യു.ഡി.എഫ് വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ഹാഫിസ് റഷീദ് ചൗധരി, അബ്ദുല്‍ ഹയ് നഗോരി എം.എല്‍.എ,  മൗലാന അതാഉര്‍റഹ്മാന്‍ മസര്‍ബുയ് എം. എല്‍. എ, എ. യു .ഡി.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുസ്സമദ് അഹ്മദ്, റിഹാബ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ എം അശ്‌റഫ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഇനാമുദ്ദീന്‍ പങ്കെടുത്തു.


--
തേജസ്‌ ഒരു വായന മാത്രമല്ല, ദൗത്യവുമാണ്‌.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com


0 comments:

Post a Comment