Monday, November 9, 2009
മുസ്്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് താക്കീതായി പോപുലര്‍ ഫ്രണ്ട് സമ്മേളനം
പി സി അബ്്ദുല്ല
കോഴിക്കോട്: 'ലൗജിഹാദി'ന്റെ പേരില്‍ നവോത്ഥാന മൂല്യങ്ങള്‍ അട്ടിമറിച്ച് മത-ജാതി സങ്കുചിതത്വങ്ങള്‍ പുനസ്ഥാപിക്കാനും മുസ്്‌ലിം യുവാക്കളെ തീവ്രവാദികളായി ചിത്രീകരിക്കാനുമുള്ള ഗൂഡാലോചനകള്‍ക്കെതിരെ കടുത്ത താക്കീതായി മാറി ഇന്നലെ കോഴിക്കോട്ടു നടന്ന പോപുലര്‍ഫ്രണ്ട് പ്രചാരണ സമ്മേളനം.
കനത്ത മഴയെ അവഗണിച്ച് റാലിയിലും പൊതുസമ്മേളനത്തിലും അണിനിരന്ന വന്‍ ജനാവലി, മാധ്യമ- സംഘപരിവാര ഭീകരതയ്‌ക്കെതിരെ സമുദായത്തിലുയര്‍ന്ന കത്തുന്ന പ്രതിഷേധമാണ് വിളിച്ചോതിയത്.
മതം മാറ്റം കുറ്റകൃത്യമല്ല എന്ന സന്ദേശമുയര്‍ത്തിയായിരുന്നു പരിപാടി. കുപ്രചാരണങ്ങളുടെ കുത്തൊഴുക്കു സൃഷ്്ടിച്ച് മുസ്്‌ലിം സമുദായത്തെ സാമൂഹിക മുഖ്യധാരയില്‍ നിന്ന് ഒഴുക്കിക്കളയാനുള്ള സംഘപരിവാരത്തിന്റെയും ജാതി സംഘടനകളുടേയും സഭകളുടേയും 'മനോരമ'യുടേയും മറ്റും ഗൂഡാലോചനകളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. മാധ്യമങ്ങളുടേയും വര്‍ഗീയ ഫാഷിസ്റ്റുകളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി എക്കാലവും തല്ലുകൊള്ളാന്‍ ചന്തി കാട്ടിക്കൊടുക്കുന്ന സമുദായമാണ് മുസ്്‌ലിംകള്‍ എന്ന തെറ്റിദ്ധാരണ വേണ്ടെന്ന സന്ദേശമാണ്്് സമ്മേളനത്തില്‍ മുഴങ്ങിയത്്്.
പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ഹൈന്ദവ സമൂഹത്തില്‍ വര്‍ഗീയത ഉദ്ദീപിപ്പിച്ച് ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കാനുള്ള സംഘ പരിവാര ഗൂഢാലോചനയുടെ ഭാഗമായാണ് 'ലൗജിഹാദ്' വിവാദമെന്ന് അദ്ദേഹം പറഞ്ഞു. മതം മാറ്റം മുസ്്‌ലിംകള്‍ക്കു മാത്രം കുറ്റകരമാവുന്ന പ്രവണത ചെറുക്കുമെന്നും ഇതിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് ഭരണഘടനാപരമായ പരിരക്ഷ ലഭ്യമാക്കാന്‍ പോപുലര്‍ഫ്രണ്ട് രംഗത്തിറങ്ങുമെന്നും പ്രസിഡന്റ് അറിയിച്ചു.
സംഘപരിവാരത്തില്‍ നിന്ന് മാസപ്പടി വാങ്ങുന്ന മാധ്യമ പ്രവര്‍ത്തകരാണ് 'ലൗജിഹാദ്' കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് എന്‍.സി.എച്ച്.ആര്‍.ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എം എസ് ജയപ്രകാശ് പറഞ്ഞു. മലയാളത്തിന്റെ സുപ്രഭാതങ്ങള്‍ വര്‍ഗീയ നുണ പ്രചാരണങ്ങളിലൂടെ മലയാളിയുടെ കാള രാത്രികളാക്കാനാണ് 'മലയാള മനോരമ'യും മറ്റും ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതം മാറ്റത്തിന്റെ പേരില്‍ മുസ്്‌ലിം കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനൊരുങ്ങുന്ന സംഘടനകള്‍, 'അസവര്‍ണര്‍ക്ക് ഇസ്്‌ലാം' തുടങ്ങിയ ആദ്യകാല ഈഴവ പ്രസിദ്ധീകരണങ്ങള്‍ ഒരാവര്‍ത്തി കൂടി വായിക്കണമെന്നും ഡോ. ജയപ്രകാശ് അഭിപ്രായപ്പെട്ടു.
'ലൗ ജിഹാദ്' ആരോപണം മുസ്്‌ലിം സമുദായത്തിനെതിരായ ആഗോള ഗൂഡാലോചനയുടെ ഭാഗമാണെന്ന് മാധ്യമ നിരൂപകന്‍ ഒ അബ്്ദുല്ല പറഞ്ഞു. മുസ്്‌ലിംകളെ വെറുക്കപ്പെട്ടവരാക്കി പാര്‍ശ്വവല്‍കരിക്കാനും ഉന്‍മൂലനം ചെയ്യാനുമാണ് സംഘപരിവാരവും മുഖ്യധാരാ മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ത്രീകളെ മത-ജാതി സങ്കുചിതത്വങ്ങളില്‍ തളച്ചിടാനും നവോത്ഥാനമൂല്യങ്ങള്‍ അട്ടിമറിക്കാനുമുള്ള ഹിന്ദു-ക്രിസ്്ത്യന്‍ ഗൂഡാലോചനയാണു പ്രണയ മതംമാറ്റ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് ദലിത് മഹാസഭ കണ്‍വീനര്‍ കെ എം സലിംകുമാര്‍ പറഞ്ഞു. ഹിറ്റ്‌ലറുടേയും ഗോള്‍വാള്‍ക്കറുടേയും വിഷലിപ്്തമായ കാഴ്്ചപ്പാടുകളാണ് 'ലൗജിഹാദ്' വിവാദത്തില്‍ തെളിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്്‌ലിം സമുദായത്തിനെതിരെ വ്യവസ്ഥാപിതമായ പ്രചാരണങ്ങളാണ് സംഘപരിവാരവും മാധ്യമങ്ങളും നടത്തുന്നതെന്ന് തേജസ് എഡിറ്റര്‍ പ്രഫ. പി കോയ പറഞ്ഞു. ലൈംഗിക പീഡനത്തില്‍ അടിസ്ഥാന പരിശീലനം നേടിയ സംഘപരിവാരം ഗുജറാത്തിനു പിറകെ, ലൗജിഹാദ് ആരോപണത്തിലൂടെയും അത് തെളിയിക്കുകയാണ്. പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്്ദുല്‍ ഹമീദ്, ഖജാഞ്ചി കെ എച്ച് നാസര്‍, ജില്ലാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് അഹ്്മദ് നദ്‌വി സംസാരിച്ചു.
--
തേജസ് ഒരു വായന മാത്രമല്ല, ദൗത്യവുമാണ്.
M.T.P Rafeek, Sub Editor, Thejas Daily
www.thejasnews.com
Subscribe to:
Post Comments (Atom)
0 comments:
Post a Comment