പോപുലര്‍ ഫ്രണ്ടിനെ പൂട്ടാന്‍ സി.പി.എം പോലിസ് വക ആയുധം, പാര്‍ട്ടി ചാനല്‍ വക ലശ്കര്‍ ബന്ധത്തിന് തെളിവ്, ഒപ്പം മൂന്നാം മുറയും... നിങ്ങള്‍ നിയമം കൈയിലെടുത്ത് കളിക്കുമ്പോള്‍ ഞങ്ങള്‍ നിയമം ഉപയോഗിച്ച് അതിനെ നേരിടും(മറിച്ചാണ് നിങ്ങളുടെയൊക്കെ ആഗ്രഹമെങ്കിലും)
വ്യാജ പ്രചാരണം: 'കൈരളി'ക്കെതിരേഅഭിഭാഷകന്‍ നിയമനടപടിക്ക്
തലശ്ശേരി: കശ്മീര്‍ തീവ്രവാദക്കേസിലെ 15ാം പ്രതി അബ്ദുല്‍ജബ്ബാര്‍ സഹോദരന്‍ സമദിന് അയച്ച കത്ത് ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത കൈരളി ചാനലിനെതിരേ തലശ്ശേരി ബാറിലെ അഭിഭാഷകന്‍ പി സി നൗഷാദ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് തലശ്ശേരി ബാര്‍ അസോസിയേഷന് പരാതി നല്‍കാനും തീരുമാനിച്ചു. കശ്മീര്‍ കേസിലെ പ്രതികള്‍ക്കു വേണ്ടി ഹാജരാവുന്നത് തുടക്കംമുതലേ ഇദ്ദേഹമായിരുന്നു. അബ്ദുല്‍ ജബ്ബാര്‍ നിയമസഹായത്തിനായി തന്നെ സമീപിക്കാന്‍ സഹോദരനയച്ച കത്തിനെ മുന്‍നിര്‍ത്തി തനിക്കെതിരേ തീവ്രവാദബന്ധം ആരോപിച്ചത് അഭിഭാഷകവൃത്തിയോടുള്ള അനാദരവാണെന്ന് അഡ്വ. പി സി നൗഷാദ് ചൂണ്ടിക്കാട്ടി.ലശ്കറിന്റെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ കമാന്‍ഡറെന്ന് കൈരളി ചാനല്‍ കണ്ടെത്തിയ ജബ്ബാറിന്റെ കത്തുമായി ബന്ധപ്പെട്ട വാര്‍ത്ത, ''പോപുലര്‍ ഫ്രണ്ടിന് ലശ്ക്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചു'' എന്ന രീതിയില്‍ ഇന്നലെ ന ല്‍കിയിരുന്നു.
ആയുധം മുമ്പേ, പോലിസ് പിറകേ; ഡി.ജി.പിക്കും ആഭ്യന്തരമന്ത്രിക്കും എസ്.ഡി.പി.ഐ പരാതി നല്‍കി
കണ്ണൂര്‍: റെയ്ഡിനെന്ന പേരില്‍ ആയുധങ്ങള്‍ നിറച്ച വാഹനവുമായെത്തിയ പോലിസ് നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഡി.ജി.പി ജേക്കബ് പുന്നൂസ്, ആഭ്യന്ത്രരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ പോലിസ് സൂപ്രണ്ട് കെ എ ഫിലിപ്പ് എന്നിവര്‍ക്കു പരാതി നല്‍കി. തളിപ്പറമ്പിനടുത്തു തിരുവട്ടൂരില്‍ എസ്.ഡി.പി.ഐ സ്ഥാപിച്ച വെയ്റ്റിങ് ഷെല്‍ട്ടറിനു സമീപം ആയുധങ്ങള്‍ നിറച്ച വണ്ടി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പിന്നാലെയുണ്ടായിരുന്ന പരിയാരം എസ്.ഐ ഉത്തംദാസും സംഘവും തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു. കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ പോലിസ് തന്നെ ആയുധം കൊണ്ടുവയ്ക്കാനാണു ശ്രമിച്ചത്. അപകടകരമായ ഇത്തരം നീക്കങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുന്നക്കല്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അധ്യാപകന്റെ കൈവെട്ടല്‍: കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിന് പോലിസിനെതിരേ കേസ്
കൊച്ചി: മതനിന്ദ നടത്തിയ കേസില്‍ പ്രതിയായ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനെ ഒരു സംഘം അക്രമിച്ചതുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസിനെതിരേ കേസ്്. ആലുവ സ്വദേശി അബ്ദുസ്സലാമി (58)ന്റെ പരാതിയെത്തുടര്‍ന്നു മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലിസിനെതിരേ കേസെടുത്തത്. തന്നെ നാലുദിവസം കസ്റ്റഡിയില്‍ വച്ചു ക്രൂരമായി മര്‍ദ്ദിച്ചതായി സലാം കോടതിയില്‍ പരാതിപ്പെട്ടിരുന്നു. പോലിസ് കസ്റ്റഡിയിലിരിക്കെ തന്നെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി താമസിപ്പിച്ച ശേഷം മൂവാറ്റുപുഴ പോലിസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നെന്നും സലാം പറയുന്നു. മര്‍ദ്ദനത്തില്‍ കലങ്ങിയ കണ്ണുകളുമായാണ് സലാം കോടതിയില്‍ ഹാജരായത്. 23നു കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഏതൊക്കെ പോലിസ് ഉദ്യോഗസ്ഥരാണ് മര്‍ദ്ദിച്ചതെന്നു വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സലാമിനെ മെഡിക്കല്‍ പരിശോധന നടത്തി റിപോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശമുണ്ട്്. ഇതിനിടെ ആലുവ തായിക്കാട്ടുകര സ്വദേശി ബഷീറി (35)നെ രണ്ടുദിവസമായി കാണാതായതായിക്കാണിച്ചു ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. ബഷീര്‍ ആലുവ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. കോതമംഗലം സ്വദേശി സുല്‍ഫിക്കര്‍ എന്ന യുവാവിനെ നാലുദിവസമായി കാണാനില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു. സുല്‍ഫിക്കറിനെതിരേ വ്യാജ രേഖകള്‍ പ്രകാരം സിം കാര്‍ഡ് നല്‍കി എന്നാരോപിച്ചു കേസ് എടുത്തതായി പോലിസ് പറഞ്ഞിരുന്നു. എന്നാല്‍, ഇതേ കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് ശാഖാ പ്രമുഖും വോഡഫോണ്‍ എക്‌സിക്യൂട്ടീവുമായ മണികണ്ഠനെതിരേ നിസ്സാര വകുപ്പുകളാണ് പോലിസ് ചുമത്തിയത്. ഇയാള്‍ക്കു ജാമ്യവും ലഭിച്ചിരുന്നു. സുല്‍ഫിക്കറിനെ കാണാതായതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വീട്ടുകാര്‍. അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോ. റെനീഫിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്.
--
http://www.mtponline.in/
http://www.youtube.com/user/mtprafeek
Wednesday, July 14, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment