കണ്ണൂരില്‍ എന്താണ് സംഭവിച്ചത്??
കണ്ണൂരില്‍ സാന്‍ജോസ് സ്‌കൂളിലെ ശിരോവസ്ത്ര നിരോധനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് ചില പത്രങ്ങള്‍ കള്ളം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സത്യത്തില്‍ സംഭവിച്ചതെന്താണ്?
ജൂണ്‍ 30ന് രാവിലെ 10 മണിക്കാണ് മാര്‍ച്ച് ആരംഭിച്ചത്. 11.30ഓടെ മാര്‍ച്ച് അവസാനിച്ചു. അതിനു ശേഷം കോടതി ബസ് സ്‌റ്റോപ്പിനു സമീപം നിന്നിരുന്ന ഒരാള്‍ പ്രവര്‍ത്തകരെ തീവ്രവാദികള്‍ എന്നു വിളിച്ചു. ഇതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. പോലിസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, അതിനിടെ യാതൊരു പ്രകോപനവുമില്ലാതെ കൂത്തുപറമ്പ് എസ്.ഐ പ്രേം സദന്‍ ഒരു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. പ്രകോപിതരായ പ്രവര്‍ത്തകര്‍ ഇതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ആ സമയത്ത് തലശ്ശേരി സി.ഐ പ്രേമന്‍ ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നു. 2 പ്രവര്‍ത്തകര്‍ക്കും രണ്ട് പോലിസുകാര്‍ക്കും നിസാര പരിക്കേറ്റു. മൂന്ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.270 പേര്‍ പങ്കെടുത്ത മാര്‍ച്ച് തടയാന്‍ 100നു മുകളില്‍ പോലിസുകാരുണ്ടായിരുന്നു.
പ്രതിഷേധ ജാഥക്ക് ഒരാഴ്ച മുമ്പ് തന്നെ തലശ്ശേരിയിലും പരിസരത്തും പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു.
ബഹുജനമാര്‍ച്ച് പ്രഖ്യാപിച്ച് കൊണ്ട് ജൂണ്‍ 25ന് ജുമുഅക്ക് ശേഷം ലഘുലേഖകള്‍ വിതരണം ചെയ്തു. അതിനു ശേഷമാണ് ജൂണ്‍ 29ന് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്. ജൂണ്‍ 1ന് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്‌കൂള്‍ കോംപൗണ്ടില്‍ കയറിയ കെ.എസ്.യുക്കാരെ പോലിസ് നീക്കം ചെയ്തു.
Sunday, July 4, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment