Saturday, July 10, 2010

അല്‍ഖാഇദ വക 6 കോടി


കേരളത്തിലേക്ക് അല്‍ഖാഇദ വക 6 കോടി എന്ന് കൗമുദി എക്‌സ്‌ക്ലൂസീവ്(10-07-10 ഒന്നാം പേജ് ലീഡ് വാര്‍ത്ത), മംഗളംകാരന് ബന്ധം താലിബാനുമായാണെങ്കില്‍ ഡേഷാഭിമാനി പറയുന്നത് ലശ്കറാണെന്നാണ്. ദയവ് ചെയ്ത നിങ്ങളൊക്കെ കൂടി തലേന്ന് യോഗം ചേര്‍ന്ന് നാളെ ഏത് ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വിടേണ്ടത് എന്ന് തീരുമാനമെടുക്കുകയാണെങ്കില്‍ നാട്ടുകാര്‍ക്ക് കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം.

കൊച്ചിയിലെ നാവിക സേനാ എക്‌സിബിഷന്‍ കാണാന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പോയി, കൊച്ചി നഗരത്തില്‍ പോലിസ് നടത്തിയ മോക്ക് ഡ്രില്‍ പോപുലര്‍ ഫ്രണ്ടുകാര്‍ നോക്കി നിന്നു എന്നതൊക്കെയാണ് മംഗളം കണ്ടെത്തിയ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍(10-07-10 ഏഴാം പേജില്‍ അഞ്ച് കോളം വാര്‍ത്ത). പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി നടത്തുന്ന ഇത്തരം പരിപാടികള്‍ കാണുമ്പോള്‍ ഇനി മുതല്‍ പോപുലര്‍ ഫ്രണ്ടുകാര്‍ കണ്ണു പൊത്തിക്കോളണം. ഇല്ലെങ്കില്‍ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കും. ഏത്

പോപുലര്‍ ഫ്രണ്ടുകാരെ പള്ളിയില്‍ കയറ്റരുതെന്നാണ് പിണറായി സഖാവിന്റെ തിട്ടൂരം. ഏതോ മഹല്ല് കമ്മിറ്റിക്കാര്‍ പാലോളി മുഹമ്മദ് കുട്ടിയെ ഖാദിയാക്കണം എന്നു പറഞ്ഞതായി വാര്‍ത്ത കണ്ടിരുന്നു. നമ്മുടെ പിണറായി സഖാവിനെ കേരളത്തിലെ മുഴുവന്‍ പള്ളികളുടെയും ഖാദിയാക്കണം. അതോടെ കൈവെട്ടൊക്കെ നില്‍ക്കും. പകരം വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകന്റെ കഴുത്തറുക്കുക, ഒമ്പത് വയസ്സുകാരിയുടെ കാല്‍ ബോംബെറിഞ്ഞ് തകര്‍ക്കുക, പോലിസ് സ്‌റ്റേഷനില്‍ ബോംബ് നിര്‍മിക്കുക തുടങ്ങിയ വളരെ മിതവാദപരമായ കലാപരിപാടികളൊക്കെ അരങ്ങേറും.

ചാനലില്‍ പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ ഇടതും വലതും തമ്മില്‍ തല്ലുമ്പോള്‍, പ്ലീസ് നിങ്ങള്‍ തമ്മില്‍ തല്ലരുത്, നമ്മള്‍ ഒരുമിച്ച് നിന്ന് അവരെ എതിര്‍ക്കണം എന്നാണ് യൂത്ത്‌ലീഗിലെ വയനാടന്‍ തമ്പാന്റെ കേണപേക്ഷ. ഇനി ബഹ്്‌റില്‍ മുസല്ലയിട്ട് നിന്ന് നിസ്‌ക്കരിച്ചാലും തനിക്ക് പോപുലര്‍ ഫ്രണ്ടുകാരുടെ വോട്ട് കിട്ടില്ലെന്ന് ഐ.ബി ഫെയിം നേതാവിന് ഉറപ്പാണ്. അതല്ലേ ഇത്ര ധൈര്യം. മറ്റുള്ളവരുടെ കാര്യം അങ്ങനാണോ...??

മാധ്യമങ്ങള്‍ നുണകള്‍ നിര്‍മിക്കുന്ന വിധം:
പ്രവാചകനിന്ദ കാണിച്ച മുവാറ്റുപുഴ അധ്യാപകന്റെ കൈവെട്ടിയ സംഭവുമായി നാട്ടിലുള്ള എല്ലാ പോപ്പുലര്‍ ഫ്രന്റ്‌ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുടെ പേരിലും പോലീസിന്റെ പേരില്‍ മാധ്യമങ്ങള്‍ ചില പച്ചയായ (മഞ്ഞ) നുണകള്‍ പ്രചരിപ്പിക്കുകയാണ്.
 
ചില ഉദാഹരണങ്ങള്‍ നോക്കൂ:
1. ബുധനാഴ്ച (7-Jul-2010)  ഭാര്യയും ഉമ്മയും ഉള്ള ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ബ്ലൂ ഫില്മും വര്‍ഷാവര്‍ഷം പോലീസിനു പോലും അസൂയ ജനിപ്പിക്കുമാര്‍ പോപ്പുലര്‍ ഫ്രന്ടുകാര്‍  നടത്തി വരുന്ന "ഫ്രീഡം പരേഡിന്റെ സീഡിയും "തൊണ്ടി" സഹിതം പിടിച്ചെടുത്തു എന്ന് ഇന്ത്യ വിഷനും ഏഷ്യാനെറ്റും റിപ്പോര്‍ട്ട്‌ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍  മാത്തുട്ടിച്ചായന്റെ മനോരമയിലും വാര്‍ത്തയെത്തി. മാത്തുട്ടിച്ചായന്റെ പത്രത്തിനും ദേശാ(ദുര)ഭിമാനിക്കും  മഞ്ഞ നിറം പകരാന്‍ ഒരു "പാരഗന്‍" ന്യൂസ്‌ കൂടി. വിദേശ ബന്ധം തെളിഞ്ഞ സ്ഥിതിക്ക് എല്ലാ പോപ്പുലര്‍ ഫ്രന്റ്‌ പ്രവര്‍ത്തകരും ഇത് കണ്ടു മാളത്തില്‍ ഒളിക്കുമെന്നു പകല്‍ക്കിനാവ് കണ്ടുകാണുമവര്‍ ,
 
2. വ്യാഴാഴ്ച (8-Jul-2010) മാധ്യമ സിണ്ടികേറ്റിനു  ഒരു അബദ്ധം പറ്റി. സുകുമാരകലയുടെ ആശാന്റെ ചാനല്‍ ഏഷ്യാനെറ്റ്‌ ചാനലുമായി ചേര്‍ന്ന് ചൂടുള്ള വാര്‍ത്ത "ഉണ്ടാക്കിയപ്പോള്‍" (ചുട്ടെടുത്തപ്പോള്‍ എന്ന് പറയുന്നതാകും ശരി) പ്രതിയുടെ പേര് മാറിപ്പോയി. ഏഷ്യാനെറ്റ്‌കാരന്‍ "നജീബിന്റെ" വീട്ടില്‍ നിന്നും തോക്ക് പിടിച്ചപ്പോള്‍ (വൈകീട്ട് ചായ കുടിക്കുന്ന സമയത്തേക്കുള്ള ഒരു സെന്‍സേഷന്‍, അറ്റാച്മെന്റ്റ് കാണുക....) ഇന്ത്യാവിഷന്‍കാരന് തോക്ക് കിട്ടിയത് "അയൂബിന്റെ" വീട്ടില്‍ നിന്നായി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എക്സ്ക്ലുസീവ് വാര്‍ത്ത കാണാനില്ല.  പിന്നീട് ന്യൂസ്‌ വായിക്കുന്ന കുരുവി പറയുന്നത് കേട്ടു "തോക്കിനു ലൈസന്‍സ് ഉള്ളതാണോ എന്ന് പോലീസെ പരിശോധിച്ചു വരികയാണ്‌....". ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വായിക്കുന്നവന്റെ സ്വരം മാറി... "പിടിച്ച തോക്ക് എയര്‍ ഗണ്‍ ആണോ എന്നാണു പോലിസ് പരിശോധിക്കുന്നത്"  എന്നായി...
 
3. വെള്ളിയാഴ്ച (9-Jul-2010) മാത്തുട്ടിച്ചയന്റെ ചാനലും ഇന്ത്യയുടെ കാഴ്ച (വിഷന്‍) മങ്ങി കാണുന്ന ചാനലും ഏഷ്യാനെറ്റും ചേര്‍ന്ന് (സിണ്ടികേറ്റ്  എന്ന് പറയല്ലേ ... ) പുതിയ വാര്‍ത്ത പുറത്തു വിട്ടു... താലിബാന്‍ ബന്ധം .... അല്ല അത് പോര... അല്കായിദ തന്നെ വേണം ... അപ്പോള്‍ പിന്നെ അതിനുവേണ്ടി തെളിവ് നിര്മിക്കണ്ടേ... ഈ പോപ്പുലര്‍ ഫ്രന്റ്‌ കാരുടെ കംപ്യൂട്ടറിലൊക്കെ വല്ലതും കാണും.... പോലീസേ ... വല്ല രക്ഷയുമുണ്ടോ? ... അതാ കിടക്കുന്നു... ഇന്‍റര്‍നെറ്റില്‍ സുലഭമായ ചില വീഡിയോ ക്ളിപ്പുകള്‍‍... " നിദീഷ് കുമാരന്‍‍മാരെ, അളകനന്ദമാരെ,   കിട്ടി കിട്ടി.." വിളിയോട് വിളി... വരുന്നു "അല്‍ ക്വയ്ദ ന്ധം"...  തോക്ക് കാണേണ്ട താമസം അത് വാഗമണില്‍ ഉപയോഗിച്ചതാണെന്ന് പറയാന്‍ അരമന പത്രത്തിനും രണ്ടാമതൊന്നു മണത്തു നോക്കെണ്ടിവന്നില്ല.
 
4.ഞാന്‍ കാത്തിരിക്കുകയായിരുന്നു ... അതൊന്നു കാണാന്‍ ... മൂന്നു ലക്ഷത്തോളം വിവിധ സംസ്ഥാനത്തെ ഇന്ത്യക്കാര്‍ ഒന്നിച്ചു കോഴിക്കോട് കടപ്പുറത്ത്  2009 ഫെബ്രുവരിയില്‍ ഇന്ത്യയുടെ പുരോഗതിയും ശാക്തീകരണവും ചര്‍ച്ചചെയ്യാന്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ നമ്മുടെ മഞ്ഞ പത്രങ്ങളും ചാനലുകളും അത് കണ്ടില്ല. അല്ലേലും... അവര്‍ക്ക് വേറെ പല "പ്രഭുക്കന്മാരുടെയും" ന്യൂസ്‌ കൊടുക്കേണ്ടതിനാല്‍ സമയം കിട്ടിയില്ലാത്തതായിരിക്കും എന്ന് വിചാരിച്ചവര്‍ക്ക് തെറ്റി... ഞാന്‍ അത് ചാനലുകളില്‍ ഇന്നലെ കണ്കുളിര്‍ക്കെ കണ്ടു....അവരത് മനപ്പൂര്‍വം മൂടിവച്ചതൊന്നുമല്ല കേട്ടോ... നിങ്ങളെന്താ കശ്മലന്മാരെ ആ പാവത്താന്റെ കൈ വെട്ടാന്‍ താമസിച്ചത്... അത് ഞങ്ങള്‍ മുന്‍പേ കൊടുക്കില്ലായിരുന്നോ? എന്ന് ആ കൈ തെറിപ്പിച്ച "തെറിച്ച" പിള്ളാരോട് ചോദിക്കും വിധം.
 
(സ്വയം സംസാരിക്കുന്ന ചില അറ്റാച്മെന്റുകള്‍ കാണുക.)
 



0 comments:

Post a Comment