Thursday, July 29, 2010

വി എസ്‌ പറയുമ്പോള്‍




http://rajeevcoup.blogspot.com/2010_07_01_archive.html

വി എസ്‌ പറയുമ്പോള്‍



കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുവെന്നാണ്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്‌. അതിനൊരു കാലപരിധിയും അദ്ദേഹം മുന്‍കൂട്ടിക്കാണുന്നുണ്ട്‌, 20 വര്‍ഷം. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ നടക്കുന്നുണ്ടെന്നാണ്‌ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. `ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്‌... പണം കൊടുത്തിട്ട്‌ അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്‌ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മുസ്‌ലിം സമുദായത്തിന്‌ ഭൂരിപക്ഷമുണ്ടാക്കുക' - ഇതാണ്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയെന്ന്‌ മുഖ്യമന്ത്രി വിശദീകരിക്കുന്നുമുണ്ട്‌.

ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്നുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്നത്‌ ഇവിടുത്തെ ഹിന്ദുത്വ വര്‍ഗീയ ശക്തികളാണ്‌. 1925ല്‍ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘ്‌ (ആര്‍ എസ്‌ എസ്‌) രൂപവത്‌കരിക്കപ്പെടുന്നത്‌ തന്നെ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. ഹിന്ദു രാഷ്‌ട്രമാക്കുക എന്നാല്‍ അന്യ മതസ്ഥര്‍ ഇല്ലാത്ത, അല്ലെങ്കില്‍ അവര്‍ക്ക്‌ സ്വാധീനമൊന്നുമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ്‌ അര്‍ഥം. ഹിന്ദു ഭരണകൂടം സ്ഥാപിക്കുക, സാമൂഹിക, വ്യക്തി ജീവിതത്തിന്‌ ആധാരമായ സര്‍വ കാര്യങ്ങളും ഹിന്ദുമതത്തിന്റെ രീതി മര്യാദകളില്‍ അധിഷ്‌ഠിതമാക്കുക, വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഹൈന്ദവര്‍ മാത്രമുള്ള ഒരു സമൂഹമുണ്ടാവുക - സാമാന്യേന പറഞ്ഞാല്‍ ഇതാണ്‌ പദ്ധതി. 


മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഇതിനുള്ള ശ്രമം നടക്കുന്നു. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രീയ പാര്‍ട്ടി എന്ന രൂപത്തിലും ആര്‍ എസ്‌ എസ്‌ അരങ്ങേറി. ഇന്ത്യയിലെ ഭൂരിപക്ഷ മതം ഹിന്ദുമതമായിട്ടുപോലും പ്രഖ്യാപിത ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്താന്‍ ഇതുവരെ അവര്‍ക്ക്‌ സാധിച്ചില്ല. ആറ്‌ വര്‍ഷക്കാലം ഇതര കക്ഷികളുടെ സഹായത്തോടെ ബി ജെ പിക്ക്‌ ഇന്ത്യാരാജ്യം ഭരിക്കാനായി എന്ന്‌ മാത്രം. അപ്പോള്‍ പോലും ഒന്നും ചെയ്യാനായില്ലെന്നാണ്‌ ആര്‍ എസ്‌ എസ്‌ നേതാക്കള്‍ തന്നെ അടുത്തിടെ പറഞ്ഞത്‌. വിവാഹ നിയമം ഏകീകരിക്കാന്‍ പോലും അന്നത്തെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന്‌ ആര്‍ എസ്‌ എസ്‌ തുറന്നു സമ്മതിക്കുന്നു. ഇതിന്‌ കാരണങ്ങള്‍ പലതുണ്ടാവാം. ഭരണഘടന ആവിഷ്‌കരിച്ചപ്പോള്‍ വിഭാവനം ചെയ്‌ത മതേതര വ്യവസ്ഥ, ഹൈന്ദവരിലെ ജാതി വ്യവസ്ഥ, ഇപ്പോഴും ഇന്ത്യന്‍ ദേശീയതയുമായി പൂര്‍ണമായും ഇണങ്ങിച്ചേരാത്ത വിഭാഗങ്ങള്‍ അങ്ങനെ പലതും. പൊതുവില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ ഹിന്ദുരാഷ്‌ട്ര അജന്‍ഡ ഏറ്റെടുക്കാന്‍ മനസ്സ്‌ കാണിച്ചില്ല എന്ന്‌ പറയേണ്ടിവരും. തങ്ങളുടെ ആവാസ വ്യവസ്ഥയെ ജാതി, മത വൈവിധ്യങ്ങളോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നു. ജാതി വ്യവസ്ഥ പോലുള്ളവയുടെ ദോഷഫലങ്ങള്‍ അതുകൊണ്ടുതന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.

ഹിന്ദു രാഷ്‌ട്ര സ്ഥാപനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്‌. സ്‌ഫോടനങ്ങള്‍ നടത്തി, വര്‍ഗീയ വിഭജനം നടത്താനുള്ള ശ്രമം ഒരു ഭാഗത്ത്‌. മുസ്‌ലിം സംഘടനകളോ വ്യക്തികളോ ആണ്‌ സ്‌ഫോടനത്തിന്‌ പിന്നിലെങ്കില്‍ അതിന്റെ കുറ്റം സമുദായത്തിനുമേലാകെ ചുമത്തി വെറുക്കപ്പെടേണ്ട വിഭാഗമായി ചിത്രീകരിക്കാനുള്ള ശ്രമം മറു ഭാഗത്ത്‌. രാഷ്‌ട്രീയാധികാരം കൈയടക്കി നിയമവും വിദ്യാഭ്യാസവും ചരിത്രവുമൊക്കെ സ്വന്തമാക്കുക എന്ന ലക്ഷ്യവും അവര്‍ക്കുണ്ട്‌. ഇത്തരം ശ്രമങ്ങളുടെയെല്ലാം ഭാഗമായിരുന്നു കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുയര്‍ന്ന `ലൗ ജിഹാദ്‌' ആരോപണം. ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, ക്രിസ്‌ത്യന്‍ സംഘടനകളും എസ്‌ എന്‍ ഡി പി യോഗം പോലുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും ആ പ്രചാരണത്തില്‍ തീ പടര്‍ത്താന്‍ ശ്രമിച്ചിരുന്നു. 


സമ്പന്ന ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി, ഇസ്‌ലാമില്‍ ചേര്‍ക്കുകയോ ലൈംഗികമായി ഉപയോഗിച്ച ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന്‌ ഉദാഹരണ സഹിതം ആരോപിക്കുമ്പോള്‍ രക്ഷിതാക്കളിലും കുടുംബങ്ങളിലുമുണ്ടാവാനിടയുള്ള ശങ്ക എത്രയായിരിക്കും? വെറുപ്പിന്റെ വിത്ത്‌ വിതക്കാന്‍ ഇതിലും വലിയൊരു ആയുധം വേറെയില്ല. ഉദാഹരിക്കപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടുകയും ശക്തിയായ പ്രതിരോധം ഉയരുകയും ചെയ്‌തതോടെയാണ്‌ ഈ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞത്‌. കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍ തന്നെ പറയുമ്പോള്‍ ഹൈന്ദവ സംഘടനകള്‍ ഇക്കാലമത്രയും നടത്തിയ പ്രചാരണങ്ങള്‍ക്ക്‌ ആധികാരികത കൈവരികയാണ്‌ ചെയ്യുന്നത്‌. ചെറുതല്ലാത്ത പ്രത്യാഘാതം അതുണ്ടാക്കുകയും ചെയ്യും.

സമുദായാംഗങ്ങളുടെ എണ്ണം കൂട്ടി ഭൂരിപക്ഷം കൈവരിക്കാന്‍ എന്തെങ്കിലും ശ്രമം അടുത്ത കാലത്ത്‌ നടന്നിട്ടുണ്ടെങ്കില്‍ അത്‌ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നാണ്‌. സാമ്പത്തികശേഷിയുള്ള ദമ്പതികളെല്ലാം `നാം രണ്ട്‌ നമുക്ക്‌ രണ്ട്‌' എന്ന തത്വമൊഴിവാക്കണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കണമെന്നും അതുവഴി കത്തോലിക്കരുടെ എണ്ണം കൂട്ടണമെന്നും പള്ളികളിലൂടെയാണ്‌ സഭാ നേതൃത്വം സന്ദേശം നല്‍കിയത്‌. കേരളത്തെ ക്രൈസ്‌തവ മേധാവിത്വമുള്ള സമൂഹമാക്കുന്നതിനുള്ള ശ്രമമായി ഇതിനെ കാണാന്‍ സാധിക്കുമോ? അത്തരത്തില്‍ ശ്രമിച്ചാല്‍ മാറിമറിയുന്നതാണോ കേരളത്തിലെ സാമൂഹിക ഘടന? വി എസ്‌ പറഞ്ഞതുപോലെ മുസ്‌ലിം ജനിച്ച്‌ കാലക്രമേണ മുസ്‌ലിം ഭൂരിപക്ഷമാവണമെങ്കില്‍ മറ്റ്‌ സമുദായത്തിലെ യുവതീയുവാക്കളെ വന്ധ്യംകരിക്കേണ്ടിക്കൂടി വേണ്ടിവരും. അതിനുള്ള പോംവഴിയും ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌. അതാണ്‌ `ഡോക്‌ടര്‍ ജിഹാദ്‌.' `ലൗ ജിഹാദ്‌' പ്രചാരണം തുടക്കത്തിലേ പാളിയതുകൊണ്ട്‌ `ഡോക്‌ടര്‍ ജിഹാദ്‌' പ്രചാരണം തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയായിരുന്നു. വി എസിന്റെ സര്‍ട്ടിഫിക്കറ്റ്‌ കൂടി ലഭിച്ച സാഹചര്യത്തില്‍ സംഘ്‌ പരിവാറിന്‌ ഇത്‌ പൊടിതട്ടി എടുക്കാവുന്നതാണ്‌.

ഇനി കേരളത്തില്‍ മുഖ്യമന്ത്രിയായ വി എസ്‌ അച്യുതാനന്ദന്‍ പറയുന്നതുപോലെ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന്‌ തന്നെ സമ്മതിക്കുക. അതിനര്‍ഥം അമ്പതാണ്ട്‌ നീണ്ട വി എസ്‌ അച്യുതാനന്ദന്റെ രാഷ്‌ട്രീയ ജീവിതം പാഴായിപ്പോയെന്നാണ്‌. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും അതിന്റെ വിവിധങ്ങളായ സംഘടനാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം വൃഥാവിലായെന്നാണ്‌. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വന്ന ഭരണകൂടങ്ങളും പരാജയപ്പെട്ടുവെന്നാണ്‌. മുസ്‌ലിം ഭൂരിപക്ഷമുണ്ടാക്കി അതിനനുസൃതമായ ഭരണ സംവിധാനമുണ്ടാക്കണമെന്ന ചിന്താഗതി വളരുകയും അതിന്‌ സ്വാധീനമുറപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നുവെങ്കില്‍ അതിനുള്ള രാഷ്‌ട്രീയ, സാമൂഹിക സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ്‌ അര്‍ഥം. സ്വാതന്ത്ര്യം ഷഷ്‌ടിപൂര്‍ത്തി പിന്നിട്ടിട്ടും ഈ ജനവിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ രാഷ്‌ട്രീയ, ഭരണ നേതൃത്വത്തിന്‌ സാധിക്കാത്തതുകൊണ്ടാണ്‌ ഈ സാഹചര്യം നിലനില്‍ക്കുന്നത്‌. വിശ്വാസം നേടിയെടുക്കണമെങ്കില്‍ അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണമായിരുന്നു. സമൂഹത്തില്‍ തുല്യ അന്തസ്സ്‌ ഉറപ്പാക്കണമായിരുന്നു. അതിന്‌ സാധിച്ചിട്ടില്ല എന്ന്‌ തുറന്നു സമ്മതിക്കുന്നതിന്‌ തുല്യമാണ്‌ വി എസ്‌ അച്യുതാനന്ദന്റെ ഇപ്പോഴത്തെ പ്രസ്‌താവന. രാജ്യത്ത്‌ തുല്യാവസര കമ്മീഷന്‍ രൂപവത്‌കരിക്കുമെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും അംഗീകരിക്കുന്നത്‌ മറ്റൊന്നല്ല.

ഈ സാഹചര്യം മാറണമെങ്കില്‍ ആദ്യം തിരുത്തേണ്ടത്‌ സ്വന്തം മനസ്സിനെയാണ്‌. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരപ്പരീക്ഷകളില്‍ മുന്നിലെത്തുന്നതിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്ന്‌ പറഞ്ഞത്‌ ഇതേ വി എസ്‌ തന്നെയാണ്‌. മലപ്പുറത്തെ ജനസംഖ്യാനുപാതത്തെക്കുറിച്ച്‌ ബോധ്യമില്ലാത്തയാളല്ല അദ്ദേഹം. ഇത്തരത്തിലൊരു പ്രസ്‌താവന നടത്തുമ്പോള്‍ അതിന്റെ ലക്ഷ്യമേതെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല. കണക്കുകളോ, വസ്‌തുതകളോ ഈ ആക്ഷേപത്തിന്‌ തുണയായി അദ്ദേഹം അന്നും പിന്നീടും ഹാജരാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ ലക്ഷ്യമെന്തായിരുന്നു? ഒരു വിഭാഗം വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി നേടുന്നതിനെപ്പോലും സംശയത്തോടെ കാണുന്ന മനസ്സ്‌ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന്‌ തന്നെ മനസ്സിലാക്കണം. പുതിയ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. 


ഇത്തരം സംശയങ്ങള്‍ നിലനിര്‍ത്തുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്ന നേതാക്കളും സംഘടനകളുമാണ്‌ ആളുകളെ വഴിതെറ്റിക്കുന്നത്‌; ഭൂരിപക്ഷ സമുദായത്തെ സംശയങ്ങളുടെ പരകോടിയിലേക്ക്‌, ന്യൂനപക്ഷ വിഭാഗങ്ങളെ അപകര്‍ഷതയുടെ ആഴങ്ങളിലേക്കും. അപകര്‍ഷതയുടെയും അവഗണനയുടെയും ആഴങ്ങളില്‍ നിന്നാണ്‌ സമരങ്ങളുണ്ടാവുന്നതെന്നും അത്‌ സായുധരീതിയിലേക്ക്‌ വഴിമാറുന്നതെന്നും വി എസ്‌ അച്യുതാനന്ദന്‌ അറിയാത്തതല്ലല്ലോ?

മുഖ്യമന്ത്രി സംസ്ഥാന ഭരണത്തിന്റെ നേതാവാണ്‌. ഭരണത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹം സംസാരിക്കുക. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളും അത്തരത്തില്‍ ലഭിച്ച വിവരങ്ങളെ വിശകലനം ചെയ്‌താവണം. ഇത്തരം വിവരങ്ങള്‍ കൈമാറുന്നവര്‍ അപ്പപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച്‌ മാത്രമേ ചിന്തിക്കുന്നുണ്ടാവൂ. ഭരണാധികാരികളും ആദരണീയമായ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളുമാവുമ്പോള്‍ മുന്‍കാലങ്ങളെക്കുറിച്ച്‌ കൂടി അറിവുണ്ടാവും. മതം മാറുകയോ മാറ്റുകയോ ചെയ്യുന്ന പതിവ്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല കാരണങ്ങളാല്‍ മതം മാറുന്നവരുണ്ടാവാം. ഇന്ന്‌ ദളിത്‌ ക്രൈസ്‌തവര്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ക്രിസ്‌തുമതം സ്വീകരിക്കാനുണ്ടായ കാരണം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയായിരുന്നു. അതുപോലുള്ള സാമൂഹിക, വ്യക്തി സാഹചര്യങ്ങള്‍ ഇപ്പോഴും മതം മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌. 


ഏത്‌ മതത്തില്‍ വിശ്വസിക്കുന്നതിനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്‌. അതുകൊണ്ട്‌ മതം പ്രചരിപ്പിക്കുന്നതോ സ്വന്തം മതത്തിലേക്ക്‌ കൂടുതല്‍ ആളുകളെ ക്ഷണിക്കുന്നതോ തെറ്റായി കാണാനും സാധിക്കില്ല. സ്വാധീനം ചെലുത്തി, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുമ്പോഴാണ്‌ പ്രശ്‌നങ്ങളുണ്ടാവുന്നത്‌. കേരളം പോലെ വിവിധ മതസ്ഥര്‍ തിങ്ങിത്താമസിക്കുന്ന ഒരു പ്രദേശത്ത്‌ നിര്‍ബന്ധിത മതപരിവര്‍ത്തനമൊക്കെ ഏറെപ്പെട്ടെന്ന്‌ പുറത്തുവരുമെന്നുറപ്പ്‌. അത്തരത്തില്‍ പ്രകടമായ യാതൊന്നും ഇക്കാലയളവില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി അറിവുമില്ല. മുക്കാല്‍ നൂറ്റാണ്ട്‌ കാലം ആര്‍ എസ്‌ എസും അരനൂറ്റാണ്ടിലേറെക്കാലം അതിന്റെ രാഷ്‌ട്രീയരൂപങ്ങളും ശ്രമിച്ചിട്ട്‌ നടക്കാത്തത്‌ വംശവര്‍ധനവിലൂടെ സാധിച്ചുകളയാമെന്ന്‌ ഏതെങ്കിലും മുസ്‌ലിം സംഘടന ധരിച്ചുവശായിട്ടുണ്ടെന്ന്‌ കരുതാനാവില്ല. മറിച്ചാണ്‌ കാര്യങ്ങളെങ്കില്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്‌. സംശയങ്ങള്‍ ശേഷിക്കാതിരിക്കാന്‍ അതാവും നല്ലത്‌. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോവണമായിരുന്നുവെന്ന്‌ പിന്നീട്‌ പറയിപ്പിക്കാതിരിക്കാനെങ്കിലും.





Aug-9 SAVE INDIA DAY

popular front of india.JPG





--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Tuesday, July 27, 2010

ദളിത് തീവ്രവാദം ആരുടെ സൃഷ്ടി? (കേരളശബ്ദം വാരിക ജൂലൈ 25)



https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-U1P_-DpzVjTV_7RDjZiNtfwI70pWOWnjMZQgEb8CtK5fbggEa7dtauEkkObsUaCO2XRjua_OtrKf-eMEA0GLJKCk7z0EyyEVKHh9aEuQGrYIDNLHY26TujfE1d94tUUa1Yuch_KEES51/s1600/Sabdam+1.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2JVtjznVCUqG5lAfJLyswy9IMJp9DdaW7E2fUC5hK6f_doOnVrWrHnqgmxPj2_K6N6HioOBKb4A6AF7V4SZtAgxwPV-p6yzX44tSORIUw1OsmztAOrZlQCObAnEqvTeyQkNPUSkJBu9Gu/s1600/Sabdam+2.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLU-5qV6FHyLPuszF-bsUUJsd3NTCfl4jxgvJ9Fra1rq3KewHMVpN8NbDuEbX107qbiJJRHxomgXfl2g0_fUYr0gA1-SKBs8F_pDIEMOxiFEexnLpiQieSWMJ9HIrPRaUarPQASUazx6SO/s1600/Sabdam+3.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhu6xfWa-puTI5mp4hgBFy0mEXfsqaacI27qMTBtus3niJL37JIx3rC658GkM8uD0RcOwrnhzsvVkyGViN7N2FNTOd2Bvb83WOpr1CxrWi-Lo6q83ChUDWUPDYZ0ZDAKHcy2m79GZDQnmm9/s1600/Sabdam+4.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8CybNvdPA4OsoQw02won0jHNIUekMFGiKEyfPoCaZGpi4LDaQbq_5mlrWuwK0yB-6eevBsXLhQlX_4xz1QNXaIGiupzvWKQwncyokuv7FC10GkHz2ve97Z38CepmuayJ1fu4v_-MJI1D8/s1600/Sabdam+5.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLBJE15_4xUCler2RhvRenjuj5h8Y2_q5podjxvSkh4UWlSJuX_PvEKAJpJPteSQpusyx0wxJiVoCa2MS4ITJFddqJx-J5RYeJAEoDQfwyH7kITYjIB3iqSYZK8WobP2L_pxXR0Coc5D6b/s1600/Sabdam+6.png

--
http://www.mtponline.in/
http://www.youtube.com/user/mtprafeek

ഹിന്ദുത്വ ഭീകരത ഒരു യാഥാര്‍ഥ്യം - ഔട്ട്ലുക്ക് കവര്‍ സ്റ്റോറി -മലയാളം വിവര്‍ത്തനം

കണ്ണാടി പൊട്ടിച്ചിതറുന്നു
(The Mirror Explodes)

ഹിന്ദു ഭീകരത ഒരു യാഥാര്‍ഥ്യമാണ് , എന്നിട്ടും ആ പേര് ഉച്ചരിക്കാന്‍ ഇന്‍ഡ്യയ്ക്കു മടിയാണ് .


സ്മൃതി കോപ്പികാര്‍
(ഔട് ലുക്ക് 2010 ജൂലൈ 1)
പൂര്‍ത്തിയാകാത്ത കഥകള്‍,അവയുടെ കുരുക്ക് അഴിച്ച്പരിണാമഗുപ്തിയിലെത്തുന്നത് 'ഖ്വാജ മൊയ് നുദ്ദീന്‍ ചിഷ്ടി മസ്ജിദി'ല്‍ വെച്ചാണെന്ന ഒരു പഴംചൊല്ല് അജ്മീറില്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഒരു പക്ഷേ, പള്ളിയില്‍ നടന്ന സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ഇത്തരം ഒരു പരിസമാപ്തിയായിരിക്കും കാത്തിരിക്കുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയുടെ അങ്കണം ശക്തി കുറഞ്ഞ സ്ഫോടനത്താല്‍ തകര്‍ക്കപ്പെട്ടിട്ട് രണ്ടര വര്‍ഷം കഴിഞ്ഞപ്പോഴാണ് രാജസ്ഥാന്‍ പൊലീസ് മൂന്നുപേരെ -ദേവേന്ദ്ര ഗുപ്ത, വിഷ്ണു പ്രസാദ് , ചന്ദ്രശേഖര്‍ പട്ടിദാര്‍- അറസ്റ്റു ചെയ്തത്. 2007 ഒക്റ്റോബറില്‍, മൂന്നു പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിനു തുടക്കം കുറിച്ച മൊബീല്‍ ഫോണും സിം കാര്‍ഡും വാങ്ങിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഗുപ്തയാ ണെന്നാണു സംശയിക്കുന്നത്. ഇക്കൊല്ലം ഏപ്രില്‍ 30ന് ഇവരെ അറസ്റ്റു ചെയ്യുന്ന തുവരെ ,അജ്മീര്‍ സ്ഫോടനം ജിഹാദി ഭീകരരുടെ കൈക്രിയ ആയിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ കഥയാണ് വിമര്‍ശനരഹിതമായും അത്യുത്സാഹ ത്തോടെയും ഭരണകൂടം സ്വീകരിച്ചത്. വലിയൊരു വിഭാഗം മാധ്യമങ്ങളും അക്കഥ ആവര്‍ത്തിച്ചുറപ്പിക്കയുണ്ടായി.

ലാഹോറിലെ ദത്താ ഗഞ്ച് ബക്ഷില്‍ എണ്ണപ്പെട്ട മൃതദേഹങ്ങള്‍ , കുഴക്കുന്ന ഒരു ചോദ്യത്തിലേക്കു നയിക്കുന്നു: 'ജിഹാദികള്‍ ദര്‍ഗയിലെ മുസ്ലിം ഭക്തരെ ലക്ഷ്യം വയ്ക്കുമോ?' ഈ ചോദ്യത്തിന് സങ്കീര്‍ണമായ ഉത്തരങ്ങളാവും കാണുക. പക്ഷേ ഇന്‍ഡ്യയില്‍ ,യുക്തിസഹമായ അന്വേഷണത്തിന്റെ ഭാഗമായി ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതാണെന്ന വിചാരം പോലും ഇല്ല. സംശയത്തിന്റെ കുന്തമുന സ്വാഭാവികമായും ഉറപ്പായും 'ഇസ്ലാമിക ഭീകര'രില്‍ത്തന്നെ ചെന്നു നിന്നു. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി നിരവധി മുസ്ലിം ചെറുപ്പക്കാര്‍ തടവിലാക്കപ്പെടുകയും വിശദമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. അവസാനം എല്ലാ സൂചനകളും ഗുപ്തയിലേക്കു നയിക്കുകയും ഹിന്ദു മൌലികവാദ ദേശീയ ഗ്രൂപ്പു കളിലേക്കു വിരല്‍ ചൂണ്ടുകയും ചെയ്യുന്നതുവരെ ഇതു തുടര്‍ന്നു. രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവന്‍ കപില്‍ ഗാര്‍ഗ് പറയുന്നു:"ഞങ്ങള്‍ ആ മതത്തി ലെ(ഹിന്ദു മതത്തിലെ) ചിലയാളുകളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ശരിയായ പാതയില്‍ ത്തന്നെയാണു ഞങ്ങളെന്ന് തീര്‍ത്തും ഉറപ്പുണ്ട്. "

ഏറ്റവുമൊടുവില്‍, ഹൈദരാബാദിലും മക്ക മസ്ജിദ് ബോംബ് സ്ഫോടനക്കേ സിലും തങ്ങള്‍ ശരിയായ പാതയിലാണെന്നാണ് സി ബി ഐ ടീം വിശ്വസി ക്കുന്നത്. 2007 മെയ് മാസത്തില്‍ 14 പേരെ കൊല്ലുകയും അമ്പതോളം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത മക്ക മസ്ജിദ് കോംപ്ലക്സിലെ ഉഗ്ര സ്ഫോടത്തിനു കാരണക്കാരായ ഹിന്ദു മതമൌലിക ഗ്രൂപ്പുകളിലെ നാലു പേരെ ഈ മെയ് മാസ ത്തിലാണ് അറസ്റ്റു ചെയ്തത്. അന്നും പക്ഷേ ഹൈദരാബാദ് പൊലീസ് പറഞ്ഞി രുന്നത്, അതു ചെയ്തത് പ്രാദേശികമായ പിന്തുണയോടെ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി(ഹുജി) ആയിരിക്കുമെന്നാണ്. 26 മുസ്ലിങ്ങളെ അറസ്റ്റു ചെയ്യുകയും ചോദ്യം ചെയ്യലിനുശേഷം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തി ആറു മാസം തടവിലിടുകയും ചെയ്തു.

എന്നാല്‍ നേര്‍വിപരീതമായ തെളിവ്-ലോഹക്കുഴലുകളില്‍ നിറച്ച സ്ഫോടക വസ്തുക്കള്‍ സിംകാര്‍ഡ്-മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് ഉഗ്രസ്ഫോടനം നടത്തുന്ന രീതിയും അജ്മീര്‍ സ്ഫോടന ഉപായവുമായുള്ള വിസ്മയാവഹമായ സാദൃശ്യം-സി ബി ഐ കണ്ടെത്തുന്നതുവരെ ഈ കഥ മേല്‍ തിരക്കഥയനുസരിച്ചു തുടര്‍ന്നു. രണ്ടു ബോംബുകളിലും ഇന്‍ഡ്യന്‍ സൈന്യത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന മാരക അനുപാതത്തിലായിരുന്നു ആര്‍ ഡി എക്സും റ്റി എന്‍ റ്റിയും സംയോജിപ്പി ച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. "മക്കാ മസ്ജിദ് സ്ഫോടനത്തിലും വീണ്ടും അജ്മീര്‍ സ്ഫോടനത്തിലും ബോംബുകള്‍ സജീവമാക്കാന്‍ സിം കാര്‍ഡും മൊബീല്‍ ഫോണ്‍ സെറ്റുകളും ഉപയോഗിച്ചതും അജ്മീര്‍ സ്ഫോടനം സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചതും " സുനില്‍ ജോഷി എന്നു പേരുള്ള ഒരു ആക്റ്റിവിസ്റ്റ് ആയിരു ന്നുവെന്നാണ് സി ബി ഐ ഡിറക്റ്റര്‍ അശ്വനി കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞത്.


ഏതാണ്ട് ഇതേ സമയത്തുതന്നെ, 2009 ഒക്റ്റോബറില്‍ പ്രാദേശിക ഉത്സവത്തിന് സ്ഫോടക വസ്തുക്കളുമായി പോകും വഴി രണ്ടുപേര്‍ കൊല്ലപ്പെട്ട മാര്‍ ഗാവ് സ്ഫോടനം ഗൂഢാലോചനാപരമായി നടപ്പാക്കിയ കേസില്‍ തീവ്ര വലതു പക്ഷ സംഘടനയായ 'സനാതന്‍ സംസ്ഥ'യുടെ അംഗങ്ങളില്‍ (എല്ലാവരും ഹിന്ദുക്കള്‍) കുറ്റമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി( എന്‍ ഐ ഏ) പഞ്ജിം കോടതിയില്‍ ഒരു കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു. ഈ ഫെബ്രുവരിയില്‍ പുണെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തിന്റെ അന്വേഷണവും , ആദ്യത്തെ സംശയം- ഇന്‍ഡ്യന്‍ മുജാഹിദീന്‍(ഐ എം)കാരെന്നോ 'ജിഹാദി വിഭാഗങ്ങളു ടെ സ്ലീപ്പര്‍ സെല്ലുകളെ'ന്നോ സംശയിക്കുന്ന മുസ്ലിങ്ങളെ ചോദ്യം ചെയ്യലും തടവി ലിടലും -കഴിഞ്ഞ് ഇപ്പോള്‍ കരയ്ക്കടിഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം അബ്ദുല്‍ സമദ് അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ , മഹാരാഷ്ട്ര ഏ റ്റീ എസ് സജീവമാക്കി നിര്‍ത്തിയിരുന്ന ധാരണ, ആ രാത്രിയില്‍ ബേക്കറിയിലെ സി സി റ്റി വി കാമറയില്‍ പതിഞ്ഞി രുന്ന ആളാണ് സമദെന്നായിരുന്നു. പക്ഷേ സമദിനെ ഒരിക്കലും സ്ഫോടനവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാക്കിയില്ലെന്നു മാത്രമല്ല, മറ്റു കേസുകളിലും വെറുതെ വിടുകയാണുണ്ടായത്.


ഇന്‍ഡ്യയിലെ ഭീകരാക്രമണ കേസന്വേഷണങ്ങള്‍ക്ക് 2008 സെപ്റ്റംബര്‍-ഒക്റ്റോബറിലെ മാലെഗാവ് സ്ഫോടന അന്വേഷണത്തടെയാണ് നാടകീയമായ പരിവര്‍ത്തനമുണ്ടായത്. അന്നത്തെ മഹാരാഷ്ട്ര ഏ റ്റീ എസ് മേധാവി ഹേമന്ത് കര്‍ക്കരെ(അദ്ദേഹം പിന്നീട് 26/11 രാത്രിയില്‍ കൊല്ലപ്പെട്ടു) , നയിച്ച ആ അന്വേഷണം വിരല്‍ ചൂണ്ടിയത് 2005-06 ല്‍ സ്ഥാപിക്കപ്പെട്ട തീവ്ര വലതു പക്ഷ -പുണെ കേന്ദ്രിത സംഘടനയായ അഭിനവ് ഭാരതി(ഏ ബീ) ലേക്കും അതിന്റെ അംഗങ്ങളിലേക്കും അനുബന്ധ സംഘടനകളിലേക്കുമാണ്. കര്‍ക്കരെയും കൂട്ടരും പുറത്തുകൊണ്ടു വരാന്‍ നോക്കിയ,സമീപകാല ചരിത്രത്തിന്റെ ഭാഗമായ ആ വസ്തുത 'ഹിന്ദുത്വ ഭീകരത' എന്ന പുത്തന്‍ പ്രതിഭാസത്തെ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള അടിത്തറയാകേണ്ടതായിരുന്നു.എന്നാല്‍ അതുണ്ടായില്ല.


മെക്കാ മസ്ജിദ്, അജ്മീര്‍ തുടങ്ങിയ പ്രഹരശേഷി കുറഞ്ഞ സ്ഫോടനങ്ങളുടെ ഹിന്ദുത്വ ബന്ധങ്ങള്‍ പൊതുജന സമക്ഷം എത്തിയിട്ട് രണ്ടു കൊല്ലമേ ആയിട്ടുള്ളൂവെങ്കിലും ഭോപാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ഐ ഈ ഡി കാണുകയും അതേത്തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ,പ്രാദേശിക ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളായ രാം നാരായണ്‍ കല്‍സംഗ്ര,സുനില്‍ ജോഷി ഇവരിലേക്കു ചെന്നെത്തിയ 2002-03മുതല്‍ തന്നെ അതിന്റെ സൂചനകള്‍ ദൃശ്യമായിരുന്നു. അവരെ ചോദ്യം ചെയ്തെങ്കിലും ഒരു തെളിവും കിട്ടിയില്ല. എന്നിരുന്നാലും ബജ് രംഗ് ദളാണ് ഇതിനു പിന്നിലെന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെ പ്രേരിപ്പിച്ചത് ആ സംഭവമാണ്. പിന്നീട് 2006 ല്‍ , നാന്ദേഡ്, കാണ്‍പൂര്‍ ഇവിടങ്ങളിലെ ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളുടെ വീടുകളില്‍ ഐ ഈ ഡി നിര്‍മാണത്തിനിടെ സ്ഫോടനങ്ങളുണ്ടായി. അക്കൊല്ലം, മഹാരാഷ്ട്രയിലെ പല പട്ടണങ്ങളിലും-പൂര്‍ണ,പര്‍ഭാനി,ജല്‍ന- ഉള്ള പള്ളികളും ശക്തികുറഞ്ഞ സ്ഫോടന ങ്ങളാല്‍ നടുങ്ങി. നാന്ദേഡിലേത് ഔറംഗാബാദിലെ പള്ളിയിലേക്കു കരുതി വച്ച ഐ ഈ ഡിയായിരുന്നു. ഔറംഗബാദിന്റെ മാപ്പിനൊപ്പം കൃത്രിമ താടികളും മുസ്ലിം പുരുഷന്മാരുടെ വസ്ത്രങ്ങളും അവിടെ നിന്നു പിടിച്ചെടുത്തിരുന്നു. അത് മതിയായ ഒരു മുന്നറിയിപ്പായെടുക്കേണ്ടതായിരുന്നു.


എന്നാല്‍ കര്‍ക്കരെ മാലെഗാവ് അന്വേഷണം നയിച്ച 2008ലെ രണ്ടു മാസത്തെ ചുരുങ്ങിയ കാലയളവു് ഒഴിച്ചുനിര്‍ത്തിയാല്‍ ,ഈ വര്‍ഷം മെയ്-ജൂണ്‍ വരെ ഈ മുന്നറിയിപ്പുകളെ കാണാതിരിക്കയോ അവഗണിക്കയോ ആണ് ഭരണകൂടം ചെയ്തത്.എന്നാല്‍ ആ നിഷേധ മനോഭാവം തുടരാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. "കഴിഞ്ഞ പത്തുകൊല്ലമായി ഹിന്ദു വലതുപക്ഷ അതിക്രമ ങ്ങളെക്കുറിച്ച കഥകള്‍ ചെറിയ തോതിലെങ്കിലും പുറത്തുവന്നു കൊണ്ടിരിക്കു ന്നുണ്ട്. വ്യവസ്ഥാപിതമായ അന്വേഷണത്തിനു പകരം ഓരോ സംഭവം-ഓരോ സംഭവം എന്ന മട്ടിലുള്ള അന്വേഷണമാണു നടക്കുന്നത്. വലിയ സംഭവങ്ങള്‍ അന്വേഷണത്തിനു വിധേയമാക്കപ്പെടാതെയും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെയും നിലനില്‍ക്കുകയാണ്. "-മുംബൈയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭി ഭാഷകനും ആയ മിഹിര്‍ ദേശായി പറയുന്നു. അജ്മീര്‍, മക്കാ മസ്ജിദ്,മാലെഗാവ് തുടങ്ങിയ സ്ഫോടനങ്ങളുടെ പിന്നില്‍ ഇസ്ലാമിക ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെ ത്തുന്ന വ്യക്തമായ തെളിവുകളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ ഇവയെല്ലാം കൂടി ഒന്നിച്ച് അന്വേഷിക്കണമോ എന്നുള്ള നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്നതും പ്രതീക്ഷിച്ചിരിക്കയാണ് സി ബി ഐ ഇപ്പോള്‍.


ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്കിനെപ്പറ്റി വിലയിരുത്താന്‍ പറ്റിയ അവസരമാണ് മാലെഗാവ് 2008 നല്‍കിയത്. അക്കൊല്ലം സെപ്റ്റംബറില്‍ തീവ്രത കുറഞ്ഞ ഒരു സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുയും ചെയ്തിരുന്നു. ഏ റ്റീ എസ്സിന്റെ അന്വേഷണം എത്തിച്ചേര്‍ന്നത്, ബോംബ് സ്ഫോടന ത്തിനുപയോഗിച്ച മോട്ടോര്‍ സൈക്കിളിന്റെ ഉടമസ്ഥ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിലും തുടര്‍ന്ന് സ്വയം പ്രഖ്യാപിത ഗുരു ദയാനന്ദ് പാണ്ഡെയിലും സൈന്യ ത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ലെഫ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹി തിലും മറ്റ് പതിമൂന്നു പേരിലുമാണ്.( ആദ്യമായാണ് ഒരു സൈനിക ഓഫീസറിലേ ക്ക് അന്വേഷണം നീണ്ടത്).ചോദ്യം ചെയ്യവേ, മക്കാ മസ്ജിദ് സ്ഫോടനത്തിനും ആര്‍ ഡി എക്സ് നല്‍കിയതു താനായിരുന്നുവെന്ന് പുരോഹിത് ഏ റ്റീ എസ്സിനോടു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ഹൈദരാബാദ് പൊലീസ് 'ഹുജി ബന്ധമുള്ള 'മുസ്ലിങ്ങളെ തടവിലാക്കിയിരുന്നതിനാല്‍ ഇക്കാര്യം പരസ്യമാക്കരു തെന്ന നിര്‍ദേശമാണ് ഏ റ്റീ എസ്സിനു കിട്ടിയതെന്നു പറയപ്പെടുന്നു. ആ സ്ഫോടന ത്തിനും അജ്മീര്‍ സ്ഫോടനവുമായുള്ള സാദൃശ്യം സ്പഷ്ടമായിരുന്നു.


മാലെഗാവ് കേസില്‍ സമര്‍പ്പിച്ചിട്ടുള്ള 4528 പേജുള്ള കുറ്റപത്രം ,അഭിനവ് ഭാരതിന്റെയും കൂട്ടാളികളുടെയും 'ഗ്രാന്‍ഡ് ഡിസൈനി'നെപ്പറ്റി ഒരു ഉള്‍ക്കാഴ്ച്ച നല്‍കുന്നുണ്ട്. "ഹിന്ദു ആരാധനാലയങ്ങള്‍ക്കു മേലുള്ള ബോംബാക്രമണങ്ങള്‍ക്കു പകരം ചോദിക്കാ"നും "പ്രത്യേക ഹിന്ദു രാഷ്ട്രം "സ്ഥാപിക്കുക എന്ന തീവ്രമായ അഭിലാഷം പൂര്‍ത്തീകരിക്കാനുമാണ് സ്ഫോടന പരമ്പരകള്‍ നടത്തിയിരുന്നതെ ന്നാണ് പുരോഹിതും സാധ്വിയും മറ്റും പരസ്പരം പറഞ്ഞിരുന്നത്. അഭിനവ് ഭാരത് -അതിന്റെ മാതൃ രൂപം രൂപവത്കരിച്ചത് വീര്‍ സവര്‍ക്കര്‍ ആയിരുന്നു. പിന്നീടത് പിരിച്ചുവിടപ്പെട്ടു. ശേഷം ഹിമാനി സവര്‍ക്കറാണ് അത് പുനരാരംഭിച്ചത്-ഉണ്ടാ ക്കിയത് ഈ അഭിലാഷം സാക്ഷാത്കരിക്കുന്നതിനായിരുന്നു. "ഈ സംഘടിത കുറ്റവാളി സിന്‍ഡിക്കേറ്റ് , ഒരു ദേശീയ പതാകയും സ്വീകരിക്കാന്‍ ആഗ്രഹിച്ചി രുന്നു "വെന്ന് കുറ്റപത്രം പറയുന്നു."സ്വര്‍ണ നിറത്തിലുള്ള അരികുകളും ... പുരാത നമായ ഒരു ദീപശിഖയും വഹിക്കുന്ന കുങ്കുമ വര്‍ണ പതാകയായിരുന്നു "അത്.


ഒരു തെരുവിന് കര്‍ക്കരെയുടെ പേരു നല്‍കിക്കൊണ്ട് മാലെഗാവ് അദ്ദേ ഹത്തെ ആദരിച്ചു. 2006 സെപ്റ്റംബറിലെ സ്ഫോടനങ്ങളെക്കുറിച്ചുള്ള യാഥാര്‍ഥ്യ വും പുറത്തുകൊണ്ടുവരുമെന്ന് അവര്‍ വിശ്വസിച്ച മനുഷ്യന് ,ദീര്‍ഘനിശ്വാസ ത്തിലായ പട്ടണത്തിന്റെ ബഹുമതിയായിരുന്നു അത്. മൂന്നു ബോംബുകളാണ് ആ വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം പള്ളിക്കും ഖബര്‍സ്ഥാനുമരികെ പൊട്ടിത്തെറിച്ച് 37 പേരെ കൊല്ലുകയും 100പേരെ പരിക്കേല്‍പ്പിക്കയും ചെയ്തത്. പതിവുപോലെ ത്തന്നെ , നിരോധിത സിമി അംഗങ്ങളെന്ന് ആരോപിച്ച് മുസ്ലിങ്ങളെ പൊക്കുക യും ചോദ്യം ചെയ്യുകയും നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയും ചെയ്തു. പക്ഷേ കുറ്റപത്രത്തില്‍ നിരവധി പഴുതുകളുണ്ടായിരുന്നു-മുഖ്യ ആരോപിതനായ സിമി പ്രവര്‍ത്തകന്‍ മുഹമദ് സാഹിദ്, അന്നേ ദിവസം മാലെഗാവ് പട്ടണത്തില്‍ നിന്ന് 700 കി മീ അകലെയുള്ള ഒരു ഗ്രാമത്തില്‍ നമസ്കാരത്തിനു നേതൃത്വം നല്‍കു കയായിരുന്നു; ഗൂഢാലോചന നടത്തിയതായി ആരോപിതനായ ഷബീര്‍ മസീ ഹുല്ലാ, സ്ഫോടനങ്ങള്‍ക്ക് ഒരു മാസം മുന്‍പുതന്നെ പൊലീസ് കസ്റ്റഡിയിലാ യിരുന്നു;ദൃക്സാക്ഷി വിവരണപ്രകാരം പൊലീസ് തയ്യാറാക്കിയ സ്കെച്ചിലെ ആളുക ളെല്ലാം ക്ലീന്‍ ഷേവു ചെയ്തവരായിരുന്നെങ്കില്‍ , കുറ്റാരോപിതരെല്ലാം വര്‍ഷങ്ങ ളായി താടി വളര്‍ത്തുന്നവരായിരുന്നു.


രാജസ്ഥാന്‍ ഏ റ്റീ എസ് ഇപ്പോള്‍ വിശ്വസിക്കുന്നത്,ആര്‍ എസ് എസ് പ്രചാരകനായ സുനില്‍ ജോഷിയിലൂടെയാണ് അജ്മീര്‍ സ്ഫോടനവുമായി ബന്ധ മുള്ള ദേവേന്ദ്ര ഗുപ്ത, അഭിനവ് ഭാരതിലെ അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരു ന്നതെന്നാണ്. ആ ബന്ധത്തിന്റെ മറ്റേ അറ്റം നല്‍കിക്കൊണ്ട് മഹാരാഷ്ട്ര ഏ റ്റീ എസ് പറയുന്നത്, 2007 സെപ്റ്റംബറില്‍ സിമി പ്രവര്‍ത്തകരെന്നു സംശയിക്കുന്ന വരാല്‍ സുനില്‍ ജോഷി വധിക്കപ്പെട്ടപ്പോള്‍ രോഷാകുലയായ സാധ്വി, 2008ലെ മാലെഗാവ് സ്ഫോടനത്തിന് ഉത്തരവിടുകയായിരുന്നുവെന്നാണ്. 68 പേര്‍ -എല്ലാ വരും പാക്കിസ്ഥാനികള്‍-കൊല്ലപ്പെട്ട സംഝോത എക്സ്പ്രസ് സ്ഫോടനവുമായും ജോഷിക്കു ബന്ധമുണ്ടായിരുന്നത്രേ! പേരു വെളിപ്പെടുത്താത്ത സാക്ഷി വിവരിച്ച, പുരോഹിതിന്റെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള ഫോണ്‍ സന്ദേശത്തില്‍ നിന്നാണു തെളിവ് ലഭിച്ചത്.


എന്നിരുന്നാലും ഇക്കഥയ്ക്ക് പല പഴുതുകളുമുണ്ട്. അവയില്‍ ഏറ്റവും നിര്‍ണാ യകം പിടികിട്ടാപ്പുള്ളികളായ രാം നാരായണ്‍ കല്‍ശംഗ്രയും സ്വാമി അസീമാനന്ദും മറ്റുള്ളവരുമാണ്. മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും അന്വേഷകര്‍ പറയുന്നത് ബോംബ് ഉണ്ടാക്കുന്നതില്‍ വിദഗ്ധനായ കല്‍ശംഗ്രയെ ദേവേന്ദ്ര ഗുപ്തയ്ക്കു പരിചയ പ്പെടുത്തിയത് സാധ്വിയാണെന്നാണ്. കല്‍ശംഗ്രയെ കണ്ടെത്തേണ്ടത് നിര്‍ണായ കമാണ്. കാരണം കസ്റ്റഡിയിലുള്ള എല്ലാ കുറ്റാരോപിതരും അവര്‍ക്കും ഒരു പ്രഹേളികയെന്ന മട്ടില്‍ അയാളെ 'ആ മനുഷ്യന്‍ ' എന്നാണ് വിളിക്കുന്നത്. അജ്മീര്‍, മക്കാ മസ്ജിദ് , മാലെഗാവ് ,സംഝോത എക്സ്പ്രസ് അതുപോലെ നിരവധി സ്ഫോടനങ്ങള്‍, വ്യക്തമായും വലിയൊരു തിരക്കഥയുടെ ഭാഗമാണ്. സി.ബി.ഐ അന്വേഷണത്തിന്റെ എല്ലാ ഖണ്ഡങ്ങളും ചേര്‍ത്തുവെച്ചാല്‍ മാത്രമേ ഹൈന്ദവഭീകരതയുടെ വൈപുല്യം നമുക്കു മുന്നില്‍ വെളിപ്പെടുകയുള്ളു, അവരങ്ങനെ ചെയ്യുമെങ്കില്‍ മാത്രം !


വിവര്‍ത്തകന്‍: സത്യാന്വേഷി ബ്ലോഗ്‌
(ഒറിജിനല്‍ ലേഖനം ഇവിടെ വായിക്കാം.)


_TbM



--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Friday, July 23, 2010

പോപുലര്‍ ഫ്രണ്ട് പൊതുയോഗം-കോഴിക്കോട്(വീഡിയോ)

 വ്യാജ ആരോപണങ്ങളിലൂടെ മുസ്്‌ലിം ശാക്തീകരണത്തെ തകര്‍ത്തു കളയാമെന്ന ദുഷ്ട ശക്തികളുടെ എല്ലാ ശ്രമങ്ങളും വെറുതെയായെന്ന് തെളിയിച്ച് പോപുലര്‍ ഫ്രണ്ടിന്റെ ചുണക്കുട്ടികള്‍ ഒരു വട്ടംകൂടി കരുത്തു തെളിയിച്ചു.
പരിപാടി പരാജയപ്പെടുത്താനുള്ള മുഴുവന്‍ കുതന്ത്രങ്ങളും വെറുതെയായി.
സ്ത്രീകള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്ത പരിപാടി ഭരണ, പോലിസ്, മാധ്യമ സിന്‍ഡിക്കേറ്റിനെ ഞെട്ടിച്ചു...
എല്ലാ കള്ളപ്രചാരണങ്ങള്‍ക്കും പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം മറുപടി നല്‍കുന്നു
Free Videos by Ustream.TV

Friday, July 16, 2010

പൊളിയുന്ന നുണകള്‍


പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ വിതരണം ചെയ്ത സി.ഡികളും ലഘുലേഖകളും പിടിച്ചെടുത്തെന്നവകാശപ്പെട്ട് ദുരൂഹത സൃഷ്ടിക്കുന്ന പോലിസിന്റെയും മാധ്യമങ്ങളുടെയും നുണപ്രചാരണം പൊളിച്ചെഴുതാന്‍ കണ്ണൂര്‍ സിറ്റിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ സി.ഡി, ലഘുലേഖ പ്രദര്‍ശനം

Wednesday, July 14, 2010

വ്യാജ പ്രചാരണം: 'കൈരളി'ക്കെതിരേഅഭിഭാഷകന്‍ നിയമനടപടിക്ക്

പോപുലര്‍ ഫ്രണ്ടിനെ പൂട്ടാന്‍ സി.പി.എം പോലിസ് വക ആയുധം, പാര്‍ട്ടി ചാനല്‍ വക ലശ്കര്‍ ബന്ധത്തിന് തെളിവ്, ഒപ്പം മൂന്നാം മുറയും... നിങ്ങള്‍ നിയമം കൈയിലെടുത്ത് കളിക്കുമ്പോള്‍ ഞങ്ങള്‍ നിയമം ഉപയോഗിച്ച് അതിനെ നേരിടും(മറിച്ചാണ് നിങ്ങളുടെയൊക്കെ ആഗ്രഹമെങ്കിലും)

വ്യാജ പ്രചാരണം: 'കൈരളി'ക്കെതിരേഅഭിഭാഷകന്‍ നിയമനടപടിക്ക്

തലശ്ശേരി: കശ്മീര്‍ തീവ്രവാദക്കേസിലെ 15ാം പ്രതി അബ്ദുല്‍ജബ്ബാര്‍ സഹോദരന്‍ സമദിന് അയച്ച കത്ത് ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത കൈരളി ചാനലിനെതിരേ തലശ്ശേരി ബാറിലെ അഭിഭാഷകന്‍ പി സി നൗഷാദ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് തലശ്ശേരി ബാര്‍ അസോസിയേഷന് പരാതി നല്‍കാനും തീരുമാനിച്ചു. കശ്മീര്‍ കേസിലെ പ്രതികള്‍ക്കു വേണ്ടി ഹാജരാവുന്നത് തുടക്കംമുതലേ ഇദ്ദേഹമായിരുന്നു. അബ്ദുല്‍ ജബ്ബാര്‍ നിയമസഹായത്തിനായി തന്നെ സമീപിക്കാന്‍ സഹോദരനയച്ച കത്തിനെ മുന്‍നിര്‍ത്തി തനിക്കെതിരേ തീവ്രവാദബന്ധം ആരോപിച്ചത് അഭിഭാഷകവൃത്തിയോടുള്ള അനാദരവാണെന്ന് അഡ്വ. പി സി നൗഷാദ് ചൂണ്ടിക്കാട്ടി.ലശ്കറിന്റെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ കമാന്‍ഡറെന്ന് കൈരളി ചാനല്‍ കണ്ടെത്തിയ ജബ്ബാറിന്റെ കത്തുമായി ബന്ധപ്പെട്ട വാര്‍ത്ത, ''പോപുലര്‍ ഫ്രണ്ടിന് ലശ്ക്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചു'' എന്ന രീതിയില്‍ ഇന്നലെ  ന ല്‍കിയിരുന്നു.

ആയുധം മുമ്പേ, പോലിസ് പിറകേ; ഡി.ജി.പിക്കും ആഭ്യന്തരമന്ത്രിക്കും എസ്.ഡി.പി.ഐ പരാതി നല്‍കി
കണ്ണൂര്‍: റെയ്ഡിനെന്ന പേരില്‍ ആയുധങ്ങള്‍ നിറച്ച വാഹനവുമായെത്തിയ പോലിസ് നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഡി.ജി.പി ജേക്കബ് പുന്നൂസ്, ആഭ്യന്ത്രരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ പോലിസ് സൂപ്രണ്ട് കെ എ ഫിലിപ്പ് എന്നിവര്‍ക്കു പരാതി നല്‍കി. തളിപ്പറമ്പിനടുത്തു തിരുവട്ടൂരില്‍ എസ്.ഡി.പി.ഐ സ്ഥാപിച്ച വെയ്റ്റിങ് ഷെല്‍ട്ടറിനു സമീപം ആയുധങ്ങള്‍ നിറച്ച വണ്ടി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പിന്നാലെയുണ്ടായിരുന്ന പരിയാരം എസ്.ഐ ഉത്തംദാസും സംഘവും തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു. കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ പോലിസ് തന്നെ ആയുധം കൊണ്ടുവയ്ക്കാനാണു ശ്രമിച്ചത്. അപകടകരമായ ഇത്തരം നീക്കങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുന്നക്കല്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അധ്യാപകന്റെ കൈവെട്ടല്‍: കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിന് പോലിസിനെതിരേ കേസ്
കൊച്ചി: മതനിന്ദ നടത്തിയ കേസില്‍ പ്രതിയായ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനെ ഒരു സംഘം അക്രമിച്ചതുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസിനെതിരേ കേസ്്. ആലുവ സ്വദേശി അബ്ദുസ്സലാമി (58)ന്റെ പരാതിയെത്തുടര്‍ന്നു മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലിസിനെതിരേ കേസെടുത്തത്. തന്നെ നാലുദിവസം കസ്റ്റഡിയില്‍ വച്ചു ക്രൂരമായി മര്‍ദ്ദിച്ചതായി സലാം കോടതിയില്‍ പരാതിപ്പെട്ടിരുന്നു. പോലിസ് കസ്റ്റഡിയിലിരിക്കെ തന്നെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി താമസിപ്പിച്ച ശേഷം മൂവാറ്റുപുഴ പോലിസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നെന്നും സലാം പറയുന്നു. മര്‍ദ്ദനത്തില്‍ കലങ്ങിയ കണ്ണുകളുമായാണ് സലാം കോടതിയില്‍ ഹാജരായത്. 23നു കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഏതൊക്കെ പോലിസ് ഉദ്യോഗസ്ഥരാണ് മര്‍ദ്ദിച്ചതെന്നു വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സലാമിനെ മെഡിക്കല്‍ പരിശോധന നടത്തി റിപോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശമുണ്ട്്. ഇതിനിടെ ആലുവ തായിക്കാട്ടുകര സ്വദേശി ബഷീറി (35)നെ രണ്ടുദിവസമായി കാണാതായതായിക്കാണിച്ചു ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. ബഷീര്‍ ആലുവ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. കോതമംഗലം സ്വദേശി സുല്‍ഫിക്കര്‍ എന്ന യുവാവിനെ നാലുദിവസമായി കാണാനില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു. സുല്‍ഫിക്കറിനെതിരേ വ്യാജ രേഖകള്‍ പ്രകാരം സിം കാര്‍ഡ് നല്‍കി എന്നാരോപിച്ചു കേസ് എടുത്തതായി പോലിസ് പറഞ്ഞിരുന്നു. എന്നാല്‍, ഇതേ കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് ശാഖാ പ്രമുഖും വോഡഫോണ്‍ എക്‌സിക്യൂട്ടീവുമായ മണികണ്ഠനെതിരേ നിസ്സാര വകുപ്പുകളാണ് പോലിസ് ചുമത്തിയത്. ഇയാള്‍ക്കു ജാമ്യവും ലഭിച്ചിരുന്നു. സുല്‍ഫിക്കറിനെ കാണാതായതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വീട്ടുകാര്‍.  അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോ. റെനീഫിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മൂവാറ്റുപുഴ  ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്  കോടതിയാണ് റിമാന്റ് ചെയ്തത്.


--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Tuesday, July 13, 2010

പോപുലര്‍ ഫ്രണ്ട്-മനോരമ ചാനല്‍

താലിബാന്‍ വീഡിയോ ആര്‍ക്കും യൂട്യൂബില്‍ നിന്ന് കിട്ടുന്നതല്ലേ എന്ന ചാനല്‍ ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉരുളുന്നു
കാണുക.........


മനോരമ-1
മനോരമ-2
മനോരമ-3


--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Saturday, July 10, 2010

ഞങ്ങള്‍ ഇവിടെയുണ്ട്!!!

പോലിസ്, മാധ്യമ ദുഷ്പ്രചാരണങ്ങള്‍ക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പോപുലര്‍ ഫ്രണ്ട് നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍

അല്‍ഖാഇദാ ബന്ധം, താലിബാന്‍ പരിശീലനം, ലശ്കര്‍ സെല്‍, വിദേശ പണം, നിരോധനം...... ഇനിയൊന്നും ബാക്കിയില്ല. അപ്പോഴും പോപുലര്‍ ഫ്രണ്ടിന്റെ ചുണക്കുട്ടികള്‍ പറയുന്നു... ഞങ്ങള്‍ ഇവിടെയുണ്ടെന്ന്... നിങ്ങള്‍ക്ക് മൂക്കില്‍ വലിക്കാന്‍ സാധിക്കുന്ന പ്രസ്ഥാനമല്ല ഇതെന്ന്.... പോലിസും പാര്‍ട്ടിക്കാരും ചാനല്‍ത്തമ്പുരാക്കന്മാരും മഞ്ഞപ്പത്രങ്ങളും ഒത്തുപിടിച്ചാലും ഈ ആണ്‍കുട്ടികള്‍ക്കു മുന്നില്‍ തോറ്റു പത്തിമടക്കുകയേ നിര്‍വ്വാഹമൂള്ളൂ എന്ന്


അല്‍ഖാഇദ വക 6 കോടി


കേരളത്തിലേക്ക് അല്‍ഖാഇദ വക 6 കോടി എന്ന് കൗമുദി എക്‌സ്‌ക്ലൂസീവ്(10-07-10 ഒന്നാം പേജ് ലീഡ് വാര്‍ത്ത), മംഗളംകാരന് ബന്ധം താലിബാനുമായാണെങ്കില്‍ ഡേഷാഭിമാനി പറയുന്നത് ലശ്കറാണെന്നാണ്. ദയവ് ചെയ്ത നിങ്ങളൊക്കെ കൂടി തലേന്ന് യോഗം ചേര്‍ന്ന് നാളെ ഏത് ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തു വിടേണ്ടത് എന്ന് തീരുമാനമെടുക്കുകയാണെങ്കില്‍ നാട്ടുകാര്‍ക്ക് കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം.

കൊച്ചിയിലെ നാവിക സേനാ എക്‌സിബിഷന്‍ കാണാന്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പോയി, കൊച്ചി നഗരത്തില്‍ പോലിസ് നടത്തിയ മോക്ക് ഡ്രില്‍ പോപുലര്‍ ഫ്രണ്ടുകാര്‍ നോക്കി നിന്നു എന്നതൊക്കെയാണ് മംഗളം കണ്ടെത്തിയ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍(10-07-10 ഏഴാം പേജില്‍ അഞ്ച് കോളം വാര്‍ത്ത). പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി നടത്തുന്ന ഇത്തരം പരിപാടികള്‍ കാണുമ്പോള്‍ ഇനി മുതല്‍ പോപുലര്‍ ഫ്രണ്ടുകാര്‍ കണ്ണു പൊത്തിക്കോളണം. ഇല്ലെങ്കില്‍ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കും. ഏത്

പോപുലര്‍ ഫ്രണ്ടുകാരെ പള്ളിയില്‍ കയറ്റരുതെന്നാണ് പിണറായി സഖാവിന്റെ തിട്ടൂരം. ഏതോ മഹല്ല് കമ്മിറ്റിക്കാര്‍ പാലോളി മുഹമ്മദ് കുട്ടിയെ ഖാദിയാക്കണം എന്നു പറഞ്ഞതായി വാര്‍ത്ത കണ്ടിരുന്നു. നമ്മുടെ പിണറായി സഖാവിനെ കേരളത്തിലെ മുഴുവന്‍ പള്ളികളുടെയും ഖാദിയാക്കണം. അതോടെ കൈവെട്ടൊക്കെ നില്‍ക്കും. പകരം വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകന്റെ കഴുത്തറുക്കുക, ഒമ്പത് വയസ്സുകാരിയുടെ കാല്‍ ബോംബെറിഞ്ഞ് തകര്‍ക്കുക, പോലിസ് സ്‌റ്റേഷനില്‍ ബോംബ് നിര്‍മിക്കുക തുടങ്ങിയ വളരെ മിതവാദപരമായ കലാപരിപാടികളൊക്കെ അരങ്ങേറും.

ചാനലില്‍ പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ ഇടതും വലതും തമ്മില്‍ തല്ലുമ്പോള്‍, പ്ലീസ് നിങ്ങള്‍ തമ്മില്‍ തല്ലരുത്, നമ്മള്‍ ഒരുമിച്ച് നിന്ന് അവരെ എതിര്‍ക്കണം എന്നാണ് യൂത്ത്‌ലീഗിലെ വയനാടന്‍ തമ്പാന്റെ കേണപേക്ഷ. ഇനി ബഹ്്‌റില്‍ മുസല്ലയിട്ട് നിന്ന് നിസ്‌ക്കരിച്ചാലും തനിക്ക് പോപുലര്‍ ഫ്രണ്ടുകാരുടെ വോട്ട് കിട്ടില്ലെന്ന് ഐ.ബി ഫെയിം നേതാവിന് ഉറപ്പാണ്. അതല്ലേ ഇത്ര ധൈര്യം. മറ്റുള്ളവരുടെ കാര്യം അങ്ങനാണോ...??

മാധ്യമങ്ങള്‍ നുണകള്‍ നിര്‍മിക്കുന്ന വിധം:
പ്രവാചകനിന്ദ കാണിച്ച മുവാറ്റുപുഴ അധ്യാപകന്റെ കൈവെട്ടിയ സംഭവുമായി നാട്ടിലുള്ള എല്ലാ പോപ്പുലര്‍ ഫ്രന്റ്‌ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുടെ പേരിലും പോലീസിന്റെ പേരില്‍ മാധ്യമങ്ങള്‍ ചില പച്ചയായ (മഞ്ഞ) നുണകള്‍ പ്രചരിപ്പിക്കുകയാണ്.
 
ചില ഉദാഹരണങ്ങള്‍ നോക്കൂ:
1. ബുധനാഴ്ച (7-Jul-2010)  ഭാര്യയും ഉമ്മയും ഉള്ള ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ബ്ലൂ ഫില്മും വര്‍ഷാവര്‍ഷം പോലീസിനു പോലും അസൂയ ജനിപ്പിക്കുമാര്‍ പോപ്പുലര്‍ ഫ്രന്ടുകാര്‍  നടത്തി വരുന്ന "ഫ്രീഡം പരേഡിന്റെ സീഡിയും "തൊണ്ടി" സഹിതം പിടിച്ചെടുത്തു എന്ന് ഇന്ത്യ വിഷനും ഏഷ്യാനെറ്റും റിപ്പോര്‍ട്ട്‌ ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍  മാത്തുട്ടിച്ചായന്റെ മനോരമയിലും വാര്‍ത്തയെത്തി. മാത്തുട്ടിച്ചായന്റെ പത്രത്തിനും ദേശാ(ദുര)ഭിമാനിക്കും  മഞ്ഞ നിറം പകരാന്‍ ഒരു "പാരഗന്‍" ന്യൂസ്‌ കൂടി. വിദേശ ബന്ധം തെളിഞ്ഞ സ്ഥിതിക്ക് എല്ലാ പോപ്പുലര്‍ ഫ്രന്റ്‌ പ്രവര്‍ത്തകരും ഇത് കണ്ടു മാളത്തില്‍ ഒളിക്കുമെന്നു പകല്‍ക്കിനാവ് കണ്ടുകാണുമവര്‍ ,
 
2. വ്യാഴാഴ്ച (8-Jul-2010) മാധ്യമ സിണ്ടികേറ്റിനു  ഒരു അബദ്ധം പറ്റി. സുകുമാരകലയുടെ ആശാന്റെ ചാനല്‍ ഏഷ്യാനെറ്റ്‌ ചാനലുമായി ചേര്‍ന്ന് ചൂടുള്ള വാര്‍ത്ത "ഉണ്ടാക്കിയപ്പോള്‍" (ചുട്ടെടുത്തപ്പോള്‍ എന്ന് പറയുന്നതാകും ശരി) പ്രതിയുടെ പേര് മാറിപ്പോയി. ഏഷ്യാനെറ്റ്‌കാരന്‍ "നജീബിന്റെ" വീട്ടില്‍ നിന്നും തോക്ക് പിടിച്ചപ്പോള്‍ (വൈകീട്ട് ചായ കുടിക്കുന്ന സമയത്തേക്കുള്ള ഒരു സെന്‍സേഷന്‍, അറ്റാച്മെന്റ്റ് കാണുക....) ഇന്ത്യാവിഷന്‍കാരന് തോക്ക് കിട്ടിയത് "അയൂബിന്റെ" വീട്ടില്‍ നിന്നായി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എക്സ്ക്ലുസീവ് വാര്‍ത്ത കാണാനില്ല.  പിന്നീട് ന്യൂസ്‌ വായിക്കുന്ന കുരുവി പറയുന്നത് കേട്ടു "തോക്കിനു ലൈസന്‍സ് ഉള്ളതാണോ എന്ന് പോലീസെ പരിശോധിച്ചു വരികയാണ്‌....". ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വായിക്കുന്നവന്റെ സ്വരം മാറി... "പിടിച്ച തോക്ക് എയര്‍ ഗണ്‍ ആണോ എന്നാണു പോലിസ് പരിശോധിക്കുന്നത്"  എന്നായി...
 
3. വെള്ളിയാഴ്ച (9-Jul-2010) മാത്തുട്ടിച്ചയന്റെ ചാനലും ഇന്ത്യയുടെ കാഴ്ച (വിഷന്‍) മങ്ങി കാണുന്ന ചാനലും ഏഷ്യാനെറ്റും ചേര്‍ന്ന് (സിണ്ടികേറ്റ്  എന്ന് പറയല്ലേ ... ) പുതിയ വാര്‍ത്ത പുറത്തു വിട്ടു... താലിബാന്‍ ബന്ധം .... അല്ല അത് പോര... അല്കായിദ തന്നെ വേണം ... അപ്പോള്‍ പിന്നെ അതിനുവേണ്ടി തെളിവ് നിര്മിക്കണ്ടേ... ഈ പോപ്പുലര്‍ ഫ്രന്റ്‌ കാരുടെ കംപ്യൂട്ടറിലൊക്കെ വല്ലതും കാണും.... പോലീസേ ... വല്ല രക്ഷയുമുണ്ടോ? ... അതാ കിടക്കുന്നു... ഇന്‍റര്‍നെറ്റില്‍ സുലഭമായ ചില വീഡിയോ ക്ളിപ്പുകള്‍‍... " നിദീഷ് കുമാരന്‍‍മാരെ, അളകനന്ദമാരെ,   കിട്ടി കിട്ടി.." വിളിയോട് വിളി... വരുന്നു "അല്‍ ക്വയ്ദ ന്ധം"...  തോക്ക് കാണേണ്ട താമസം അത് വാഗമണില്‍ ഉപയോഗിച്ചതാണെന്ന് പറയാന്‍ അരമന പത്രത്തിനും രണ്ടാമതൊന്നു മണത്തു നോക്കെണ്ടിവന്നില്ല.
 
4.ഞാന്‍ കാത്തിരിക്കുകയായിരുന്നു ... അതൊന്നു കാണാന്‍ ... മൂന്നു ലക്ഷത്തോളം വിവിധ സംസ്ഥാനത്തെ ഇന്ത്യക്കാര്‍ ഒന്നിച്ചു കോഴിക്കോട് കടപ്പുറത്ത്  2009 ഫെബ്രുവരിയില്‍ ഇന്ത്യയുടെ പുരോഗതിയും ശാക്തീകരണവും ചര്‍ച്ചചെയ്യാന്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ നമ്മുടെ മഞ്ഞ പത്രങ്ങളും ചാനലുകളും അത് കണ്ടില്ല. അല്ലേലും... അവര്‍ക്ക് വേറെ പല "പ്രഭുക്കന്മാരുടെയും" ന്യൂസ്‌ കൊടുക്കേണ്ടതിനാല്‍ സമയം കിട്ടിയില്ലാത്തതായിരിക്കും എന്ന് വിചാരിച്ചവര്‍ക്ക് തെറ്റി... ഞാന്‍ അത് ചാനലുകളില്‍ ഇന്നലെ കണ്കുളിര്‍ക്കെ കണ്ടു....അവരത് മനപ്പൂര്‍വം മൂടിവച്ചതൊന്നുമല്ല കേട്ടോ... നിങ്ങളെന്താ കശ്മലന്മാരെ ആ പാവത്താന്റെ കൈ വെട്ടാന്‍ താമസിച്ചത്... അത് ഞങ്ങള്‍ മുന്‍പേ കൊടുക്കില്ലായിരുന്നോ? എന്ന് ആ കൈ തെറിപ്പിച്ച "തെറിച്ച" പിള്ളാരോട് ചോദിക്കും വിധം.
 
(സ്വയം സംസാരിക്കുന്ന ചില അറ്റാച്മെന്റുകള്‍ കാണുക.)
 



Wednesday, July 7, 2010

ശിരോവസ്ത്ര നിരോധനത്തിനെതിരേ എന്‍.ഡബ്ല്യു.എഫ് മാര്‍ച്ച്‌

ശിരോവസ്ത്ര നിരോധനത്തിനെതിരേ തലശ്ശേരി സാന്‍ജോസ് സ്‌കൂളിലേക്ക് നാഷനല്‍ വുമന്‍സ് ഫ്രണ്ട(എന്‍.ഡബ്ല്യു.എഫ്) പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌





--
http://www.mtponline.in/
http://www.youtube.com/user/mtprafeek

Sunday, July 4, 2010

കണ്ണൂരില്‍ എന്താണ് സംഭവിച്ചത്??

കണ്ണൂരില്‍ എന്താണ് സംഭവിച്ചത്??
കണ്ണൂരില്‍ സാന്‍ജോസ് സ്‌കൂളിലെ ശിരോവസ്ത്ര നിരോധനത്തിനെതിരേ പോപുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് ചില പത്രങ്ങള്‍ കള്ളം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സത്യത്തില്‍ സംഭവിച്ചതെന്താണ്?
ജൂണ്‍ 30ന് രാവിലെ 10 മണിക്കാണ് മാര്‍ച്ച് ആരംഭിച്ചത്. 11.30ഓടെ മാര്‍ച്ച് അവസാനിച്ചു. അതിനു ശേഷം കോടതി ബസ് സ്‌റ്റോപ്പിനു സമീപം നിന്നിരുന്ന ഒരാള്‍ പ്രവര്‍ത്തകരെ തീവ്രവാദികള്‍ എന്നു വിളിച്ചു. ഇതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. പോലിസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, അതിനിടെ യാതൊരു പ്രകോപനവുമില്ലാതെ കൂത്തുപറമ്പ് എസ്.ഐ പ്രേം സദന്‍ ഒരു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. പ്രകോപിതരായ പ്രവര്‍ത്തകര്‍ ഇതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ആ സമയത്ത് തലശ്ശേരി സി.ഐ പ്രേമന്‍ ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നു. 2 പ്രവര്‍ത്തകര്‍ക്കും രണ്ട് പോലിസുകാര്‍ക്കും നിസാര പരിക്കേറ്റു. മൂന്ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.270 പേര്‍ പങ്കെടുത്ത മാര്‍ച്ച് തടയാന്‍ 100നു മുകളില്‍ പോലിസുകാരുണ്ടായിരുന്നു.

പ്രതിഷേധ ജാഥക്ക് ഒരാഴ്ച മുമ്പ് തന്നെ തലശ്ശേരിയിലും പരിസരത്തും പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു.
ബഹുജനമാര്‍ച്ച് പ്രഖ്യാപിച്ച് കൊണ്ട് ജൂണ്‍ 25ന് ജുമുഅക്ക് ശേഷം ലഘുലേഖകള്‍ വിതരണം ചെയ്തു. അതിനു ശേഷമാണ് ജൂണ്‍ 29ന് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്. ജൂണ്‍ 1ന് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്‌കൂള്‍ കോംപൗണ്ടില്‍ കയറിയ കെ.എസ്.യുക്കാരെ പോലിസ് നീക്കം ചെയ്തു.