Monday, March 15, 2010

പോപുലര്‍ ഫ്രണ്ട് പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി (With photos)

പോപുലര്‍ ഫ്രണ്ട് പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി


ന്യൂഡല്‍ഹി: രംഗനാഥന്‍ മിശ്രകമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാറിനെതിരേ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ജനതാദള്‍ യുനൈറ്റഡ് നേതാവ് ശരത് യാദവ്, കേന്ദ്രസഹമന്ത്രി സുല്‍ത്താന്‍ അഹമ്മദ് തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി.
കാലത്ത് 11 മണിയോടെ മണ്ഡി ഹൗസില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. പാര്‍ലമെന്റിനടുത്ത ജന്തര്‍ മന്ദിറില്‍ സമാപിച്ച മാര്‍ച്ചിനെ അഭിസംബോധന ചെയ്യാന്‍ നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. വനിതാ സംവരണ ബില്ലില്‍ മുസ്്‌ലിം സംവരണം വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലെന്ന് ജനതാദള്‍ യുനൈറ്റഡ് നേതാവ് ശരത് യാദവ് പറഞ്ഞു. ദലിതുകളെയും മുസ്്‌ലിംകളെയും പുറത്തിരുത്താനുള്ള ഗുഡാലോചനയാണ് ബില്ലിലുള്ളത്. ഇത് അംഗീകരിക്കാനാവില്ല. ബില്ലില്‍ ഇരുവിഭാഗത്തിനും സംവരണം അനുവദിച്ചേ മതിയാവു. ശരത് യാദവ് പറഞ്ഞു.
മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടോടെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ സംവരണം നേടിയപ്പോള്‍ മുസ്്‌ലിംകള്‍ പിന്നാക്കമായിത്തന്നെ തുടര്‍ന്നുവെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുല്‍ത്താന്‍ അഹമ്മദ് പറഞ്ഞു. മുസ്്‌ലിംകളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയ മിശ്ര, സച്ചാര്‍ കമ്മീഷനുകള്‍ സംവരണം വേണമെന്ന് ആവശ്യപ്പെട്ടു. ബംഗാള്‍ മുസ്്‌ലിംകളാണ് ഇതില്‍ ഏറ്റവും പിന്നാക്കം. ഇതിനിടെ ബംഗാള്‍ സര്‍ക്കാര്‍ 10 ശതമാനം ഒ.ബി.സി സംവരണം കൊണ്ടുവന്നു. ഇതൊരു തട്ടിപ്പായിരുന്നു. 2.4 ശതമാനമാണ് ബംഗാള്‍ മുസ്്‌ലിംകള്‍ക്കിടയില്‍ ഒ.ബി.സി. 1000 അവസരമുണെ്ടങ്കില്‍ ഏഴു പേര്‍ക്ക് മാത്രമാണ് ഇതു പ്രകാരം ലഭിക്കുക. സുല്‍ത്താന്‍ അഹമ്മദ് പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ എം അബ്്ദുറഹ്്മാന്‍, എസ്.ഡി.പി.ഐ പ്രസിഡന്റ് ഇ അബുബക്കര്‍, സയ്യിദ് ശഹാബുദ്ദീന്‍, തിരുമാവളവന്‍ എം.പി, തേജ്‌സിങ്, ഉദിത് രാജ്, പ്രഫ. മുഹമ്മദ് സുലൈമാന്‍, പ്രഫ സായിബാബ, സഫറുല്‍ ഇസ്്‌ലാംഖാന്‍, വി പി നാസറുദ്ദീന്‍, അഡ്വക്കറ്റ് സാജിദ് സിദ്ദീഖി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

--
SDPI ജനകേരള യാത്ര
എപ്രില്‍ 2-21 (കാസര്‍കോഡ് -തിരുവനന്തപുരം)

http://www.mtponline.in/
http://www.youtube.com/user/mtprafeek

0 comments:

Post a Comment