ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബുണ്ടി നഗരപാലികാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്കു ജയം. രണ്ടാം വാര്‍ഡില്‍ മല്‍സരിച്ച എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നൂര്‍ മുഹമ്മദാണ് 195 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1010 വോട്ടില്‍ 543 വോട്ട് നൂര്‍ മുഹമ്മദ് നേടി. രണ്ടാംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കേസര നേടിയത് 350 വോട്ട്. ബുണ്ടി, സവായ്, മധോവ്പൂര്‍, ബേഗു എന്നിവിടങ്ങളിലായി 10 വാര്‍ഡുകളിലേക്കാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചത്. ഇതില്‍ ഒരിടത്തു വിജയിച്ചപ്പോള്‍ എട്ടു സ്ഥലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്തെത്തി. പലയിടത്തും നേരിയ വ്യത്യാസത്തിലാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്തായത്.
--
http://www.mtponline.in/
http://www.youtube.com/user/mtprafeek
Friday, August 20, 2010
Monday, August 16, 2010
പോപുലര്‍ ഫ്രണ്ട് ഫ്രീഡം പരേഡ് @ തമിഴ്‌നാട്, മേട്ടുപ്പാളയം
---------- Forwarded message ----------
From: Nishad Friend forever <osnishad@gmail.com>
Date: 2010/8/15
Subject: പോപുലര്‍ ഫ്രണ്ട് ഫ്രീഡം പരേഡ് @ തമിഴ്‌നാട്, മേട്ടുപ്പാളയം
To:
രക്തവും ജീവനും നല്‍കി പൂര്‍വികര്‍ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ ഓര്‍മപുതുക്കാനുള്ള മുസ്്‌ലിംകളുടെ അവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന സി.പി.എമ്മേ കാണുക...തമിഴ്‌നാട്ടിലെ മേട്ടുപാളയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഫ്രീഡം പരേഡ്...
രണ്ടുസംസ്ഥാനങ്ങളില്‍ ഒതുന്നുങ്ങുന്നതല്ല ഞങ്ങളുടെ മൂവര്‍ണക്കൊടി. പോപുലര്‍ ഫ്രണ്ടിന് ഇന്ത്യാ മഹാരാജ്യത്ത് സ്വീകാര്യത വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളെ അസ്വസ്ഥമാക്കുന്നതിനു പിന്നില്‍ മറ്റൊന്നുമല്ല കാരണമെന്നും ഞങ്ങള്‍ക്കറിയാം.
സംഘപരിവാര ശക്തികള്‍ക്കു കൈക്കൊടുത്തു നീങ്ങുക നിങ്ങള്‍. വരാനിരിക്കുന്ന പരാജയങ്ങള്‍ക്കു തടയിടാന്‍ നിങ്ങള്‍ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങള്‍ക്ക് ഉത്തരം പറയേണ്ടുന്ന ഒരു ദിനം വരാനിരിക്കുന്നു.

Tuesday, August 10, 2010
എസ്.ഡി.പി.ഐ പ്രതിഷേധം- കണ്ണൂര്‍
മൂവാറ്റുപുഴയില്‍ അധ്യാപകന്‍ അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്്‌റഫ് മൗലവിയെ അനാവശ്യമായി പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതിനെതിരേ കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം
--
http://www.mtponline.in/
http://www.youtube.com/user/mtprafeek
Friday, August 6, 2010
Thursday, August 5, 2010
നുണ പറയുന്നെങ്കില്‍ ഷാജിയെ കണ്ടു പഠിക്കണം
പോപുലര്‍ ഫ്രണ്ടും സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ എന്തോ അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഐ.ബി ഫെയിം വയനാടന്‍ ഷാജി സ്ഥിരമായി ഇറക്കാറുള്ള നമ്പറാണ് തേജസ് പത്രത്തില്‍ കോടിയേരിക്ക് വോട്ട് അഭ്യര്‍ഥിച്ച് കൊണ്ടുള്ള പരസ്യം വന്നിരുന്നു എന്നത്. സാധാരണ പ്രസംഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും വിളമ്പാറുണ്ടായിരുന്ന പ്രസ്തുത മണ്ടത്തരം കഴിഞ്ഞ ദിവസം (4-8-10) മാതൃഭൂമിയിലെഴുതിയ നെടുങ്കന്‍ ചാരിത്ര്യ പ്രസംഗത്തിലും ഷാജി സാഹിബ് കാച്ചിയതു കണ്ടപ്പോഴാണ് ഇതിന്റെ വാസ്തവം തിരഞ്ഞ് ഞാന്‍ പഴയ പത്രങ്ങള്‍ തപ്പിയത്.
ഷാജി പറയുന്നത് കേട്ടാല്‍ തോന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ വക പത്രം സൗജന്യമായി കോടിയേരിയുടെ പരസ്യം നല്‍കിയതാണെന്ന്. എന്നാല്‍, വാസ്തവമെന്താണ്? 2006 ഏപ്രില്‍, മെയ് മാസങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് നേതാക്കളടക്കമുള്ളവര്‍ക്ക് വോട്ടഭ്യര്‍ഥിച്ച് കൊണ്ട് തേജസില്‍ വന്ന പരസ്യങ്ങള്‍ മറച്ചുപിടിച്ചാണ് ഷാജി കോടിയേരിയുടെ കാര്യം മാത്രം എടുത്തിടുന്നത്. മഞ്ചേശ്വരം ലീഗ് സ്ഥാനാര്‍ഥി ചെര്‍ക്കളം അബ്്ദുല്ല, പേരാവൂരിലെ ലീഗ് സ്ഥാനാര്‍ഥി വി കെ അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവര്‍ക്ക് വേണ്ടിയുള്ള പരസ്യങ്ങള്‍ യഥാക്രമം ഏപ്രില്‍ 30, മെയ് 3 തിയ്യതികളില്‍ തേജസ് പ്രസിദ്ധീകരിച്ചിരുന്നു. ഏപ്രില്‍ 30ന് തന്നെ എടക്കാട്ടെ ഡി.ഐ.സി(കെ) സ്ഥാനാര്‍ഥി കെ സി കടമ്പൂരാന് വേണ്ടിയുള്ള അഭ്യര്‍ഥനയുമുണ്ടായിരുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിനു വേണ്ടി മല്‍സരിച്ച കെ സുധാകരന്റെയും ഐ.എന്‍.എല്‍ സ്ഥാനാര്‍ഥികളുടെയുമെല്ലാം പരസ്യങ്ങളും തേജസ് ഇക്കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നു.
മെയ് 1നാണ് തലശ്ശേരിയിലെ സി.പി.എം സ്ഥാനാര്‍ഥി കോടിയേരി ബാലകൃഷ്ണനു വേണ്ടിയുള്ള അരപ്പേജ് പരസ്യം പ്രസിദ്ധീകരിച്ചത്(ഷാജി അത് മുഴുപ്പേജാക്കി മാറ്റിയിട്ടുണ്ട്. ബാക്കി അരപ്പേജിന്റെ പണം യൂത്ത്‌ലീഗ് ഓഫിസില്‍ നിന്ന് തരുമോ ആവോ?). ഇതിന് മുമ്പ് ഏപ്രില്‍ 29ന് കോടിയേരിയുടെ എതിരാളിയും കോണ്‍ഗ്രസ് നേതാവുമായ രാജ് മോഹന്‍ ഉണ്ണിത്താനു വേണ്ടിയുള്ള അഭ്യര്‍ഥനയും തേജസിലുണ്ടായിരുന്നു. കെ.എം.സി.സിയടക്കമുള്ള സംഘടനകളും മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ചില വ്യക്തികളുമാണ് ഇവ സ്‌പോണ്‍സര്‍ ചെയ്തത്. (പരസ്യങ്ങള്‍ വന്ന പേജുകള്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്). നുണ പഠനത്തിനൊരു കോളജ് സ്ഥാപിച്ചാല്‍ ഷാജി സാഹിബിനെ അതിന്റെ പ്രിന്‍സിപ്പാളാക്കാം എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.
തലശ്ശേരിയില്‍ കോടിയേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സി.പി.എം. പ്രവര്‍ത്തകരേക്കാള്‍ ശുഷ്‌കാന്തിയോടെ രംഗത്തുണ്ടായിരുന്നത് എന്‍.ഡി.എഫുകാരായിരുന്നു എന്നാണ് ഷാജിയുടെ പരാതി. എന്‍.ഡി.എഫുകാര്‍ ആരെയെങ്കിലും ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ തീരുമാനിച്ചാല്‍ അരയും തലയും മുറുക്കി രംഗത്തുണ്ടാവുമെന്ന് ചുരുങ്ങിയത് സ്വന്തം അനുഭവത്തില്‍ നിന്നെങ്കിലും ഷാജിക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ. പിന്നെ കോടിയേരിയെ ജയിപ്പിക്കാനിറങ്ങിയത് മൂപ്പരുടെ മൊഞ്ച് കണ്ടിട്ടൊന്നുമല്ല. മറുപുറത്തുണ്ടായിരുന്ന കാവി മനസ്സും ഖദര്‍ കുപ്പായവുമിട്ട ഉണ്ണിത്താനെ മറ്റാരെക്കാളും പോപുലര്‍ ഫ്രണ്ടുകാര്‍ക്ക് നന്നായറിയാവുന്നത് കൊണ്ട് തന്നെയാണ്.
പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സമിതി ആസ്ഥാനത്ത് ആദ്യം തന്നെ റെയ്ഡ് ചെയ്താല്‍ എന്തൊക്കെയോ കിട്ടിയേനെ എന്നാണ് ഷാജി സ്വപ്‌നം കാണുന്നത്. ബോംബും, കത്തിയും, രാജ്യദ്രോഹ രേഖകളുമൊക്കെ(അങ്ങനെ വല്ലതുമുണ്ടെങ്കില്‍) സംസ്ഥാന ഓഫിസില്‍ കൊണ്ടുവയ്്ക്കാനും മാത്രം മണ്ടത്തരം പോപുലര്‍ ഫ്രണ്ടിനില്ല സാഹിബേ.
കൈവെട്ടിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ പിടിക്കാത്തതിലാണ് ഷാജിക്ക് സങ്കടം. സമ്മതിച്ചു അങ്ങനെ തന്നെയാവട്ടെ. പക്ഷേ നീതി എല്ലാവര്‍ക്കും ഒരു പോലെയാവണം. കൈവെട്ടിന് മുമ്പ് നടന്ന കേസുകള്‍ ആദ്യം പരിഗണിക്കാം. അങ്ങനെ നോക്കുമ്പോള്‍ അധ്യാപകനെ ചവിട്ടിക്കൊന്നതിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടി സാഹിബിനെ ആദ്യം പിടിച്ചകത്തിടാം. അധ്യാപകനെ കൊന്ന കേസില്‍ സാക്ഷി പറഞ്ഞാല്‍ അവനെ തട്ടിക്കളയും എന്ന് ലീഗ് സംസ്ഥാന സമിതി അംഗം പി കെ ബഷീര്‍ ഭീഷണിപ്പെടുത്തിയ വകയില്‍ ഷാജി സാഹിബിനും തിന്നാം ഗോതമ്പുണ്ട. മാറാട് കലാപത്തിലെ 120 പ്രതികളില്‍ 79 പേര്‍ ലീഗുകാരാണ് (ഒരു കൈവെട്ട് സംസ്ഥാന നേതൃത്വമറിയാതെ നടക്കില്ലെന്ന് പറയുമ്പോള്‍ മാറാട്ട് എട്ട് പേരെ കൊന്നത് എന്തായാലും സംസ്ഥാന നേതൃത്വം അറിയാതെ നടക്കില്ലല്ലോ.) ഇതിന്റെ പേരിലും ഓരോ സംസ്ഥാന നേതാവിനെ പിടിച്ചകത്തിട്ടാല്‍ പിന്നെ ലീഗ് പിരിച്ച് വിടുകയല്ലാതെ വേറെ മാര്‍ഗമുണ്ടാവില്ല. പോപുലര്‍ ഫ്രണ്ടിന് ജയിലും കോടതിയുമൊന്നും പുത്തരിയല്ല. അതാണോ ഐ.ബിയുടെ ടിപ്പും വാങി മസിലും പെരുപ്പിച്ച് നടക്കുന്ന ഷാജിയുടെ കാര്യം.
കോട്ടക്കല്‍ പോലിസ് സ്‌റ്റേഷന്‍ 300ഓളം എന്‍.ഡി.എഫുകാര്‍ ആക്രമിച്ചു എന്നാണ് ഷാജി പറയുന്നത്. അല്‍ഖാഇദ പരീശീലനം കിട്ടിയിട്ടുണ്ട് എന്ന് ഷാജി തന്നെ പറയുന്ന 300ഓളം പേര്‍ ഒരു തുക്കടാ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചാല്‍ അതിന്റെ പൊടിയെടുക്കാനുണ്ടാകുമോ. അവിടെ ഒരു പോലിസുകാരന്റെ രോമത്തിന് പോലും പരിക്കേറ്റിരുന്നില്ല. ഒരു ജനല്‍ച്ചില്ല് പോലും തകര്‍ന്നിരുന്നില്ല. സംസ്ഥാന നേതാക്കളെ പാതിരാത്രിയില്‍ യാതൊരു ന്യായവുമില്ലാതെ കൊണ്ടുപോയതറിഞ്ഞ് സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത പോലിസുകാരാണ് തെമ്മാടിത്തം കാട്ടിയത്. അത് മറച്ച് വയ്ക്കാന്‍ വേറെ കഥയുണ്ടാക്കി 30ഓളം പേര്‍ക്കെതിരേ കേസെടുത്തതും പോരെന്ന് പറയുന്ന ഷാജിയുടെ ന്യായം കൊള്ളാം.
കൈവെട്ട് കേസിനുശേഷം പെരുമ്പാവൂര്‍ പോലീസ്സ്റ്റേഷന്‍ ഉപരോധിക്കാന്‍ എന്‍.ഡി.എഫുകാര്‍ ഒരു കൂസലുമില്ലാതെ മുന്നോട്ടുവന്നതിലാണ് ഷാജിക്ക് അദ്്ഭുതം. അത്തരം ഉമ്മാക്കികള്‍ കാട്ടിയാലൊന്നും പോപുലര്‍ ഫ്രണ്ടുകാരെ വിരട്ടാനാവില്ല ഷാജീ. ഇത് തീയില്‍ കുരുത്തതാണ്. അത് കൊണ്ട് തന്നെയാണ് ഷാജിയും, കൂടത്തായിയും, ചേന്ദമംഗല്ലൂരും, കാരശ്ശേരിയും, ആര്‍.എസ്.എസ്, സി.പി.എം നേതാക്കളും ഉള്‍പ്പെടെ സകല ഞാഞ്ഞൂലുകളും ചാനലുകളില്‍ പത്തിവിടര്‍ത്തിയാടിയിട്ടും പോലിസുകാര്‍ സകല പോപുലര്‍ ഫ്രണ്ടുകാരുടെയും വീടുകളില്‍ കയറി നിരങ്ങിയിട്ടും നിരോധനം, രാജ്യദ്രോഹം പോലുള്ള ഭീഷണികള്‍ മുഴക്കിയിട്ടും കഴിഞ്ഞ 23ാം തിയ്യതി ഞങ്ങള്‍ മൂന്നിടങ്ങളില്‍ സമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ഒരു കൂസലുമില്ലാതെ സ്ത്രീകളടക്കം പതിനായിരങ്ങള്‍ പങ്കെടുത്തത്.
ഫസല്‍ വധത്തില്‍ എന്‍.ഡി.എഫും സി.പി.എമ്മും ഒത്തുകളിച്ചു എന്നാണ് ഒരു ഉളുപ്പുമില്ലാതെ ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവായ ഷാജി ശുദ്ധ നുണ പറയുന്നത്. ''എന്‍.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ യഥാര്‍ഥ പ്രതികള്‍ക്കുപകരം വാടക പ്രതികളെയാണ് സി.പി.എം. പോലീസിനു മുമ്പില്‍ ഹാജരാക്കിയത്. ഫസല്‍ വധവുമായി ബന്ധപ്പെട്ട 'കള്ളക്കളി'കള്‍ മനസ്സിലാക്കിയതുകൊണ്ടാണ് കേസന്വേഷണം കോടതി സി.ബി.ഐ.ക്ക് കൈമാറിയത്'' - ഇതാണ് ഷാജിയുടെ കണ്ടുപിടിത്തം. കേട്ടാല്‍ തോന്നും കോടതി ചുമ്മാ കേറി ഇടപെട്ട് കേസ് സി.ബി.ഐക്ക് വിട്ടതാണെന്ന്. ഫസല്‍ വധക്കേസില്‍ ഉന്നത സി.പി.എം നേതാക്കള്‍ക്ക് ബന്ധമുള്ളത് കൊണ്ട തന്നെ കേസ് ഒതുക്കാനുള്ള ഓരോ ശ്രമത്തിനും തടയിട്ടത് പോപുലര്‍ ഫ്രണ്ടാണ്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഫസലിന്റെ വിധവ മറിയു ആണ്. സുപ്രിം കോടതി വരെ പോകാന്‍ അവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്ത് കൊണ്ടിരിക്കുന്നത് പോപുലര്‍ ഫ്രണ്ടാണ്. ചുരുങ്ങിയത് ചന്ദ്രികയെങ്കിലും വായിക്കുന്നുണ്ടെങ്കില്‍ അത് ബോധ്യപ്പെടുമല്ലോ ഷാജീ.
എന്‍.ഡി.എഫുകാര്‍ 20ലേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടത്രേ. വല്ല തെളിവുമുണ്ടോ യൂത്ത് ലീഗ് നേതാവിന്റെ കൈയില്‍. അല്ലെങ്കില്‍തന്നെ മേല്‍പ്പറഞ്ഞതു പോലുള്ള ശുദ്ധ നുണകള്‍ തട്ടിവിടുന്ന ഷാജിയോട് തെളിവ് ചോദിക്കുന്ന ഞാനല്ലേ മണ്ടന്‍.
ഇപ്പോഴും നിരോധനത്തില്‍ നില്‍ക്കുന്ന സിമിയുടെ മുന്‍നേതാക്കളും അണികളുമാണ് എന്‍.ഡി.എഫിന്റെ സംഘടനാശരീരത്തിന്റെ മജ്ജയും മാംസവുമായി വര്‍ത്തിക്കുന്നതെന്ന് സൂക്ഷ്മമായി അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് സൂക്ഷ്മ ജ്ഞാനിയായ ഷാജി അവര്‍കള്‍ പറയുന്നത്. അപ്പോള്‍ മുന്‍ സിമിക്കാരനായ അബ്്ദുസ്സമദ് സമദാനിയെപ്പോലുള്ളര്‍ ദേശീയ നേതൃത്വത്തിലിരിക്കുന്ന മുസ്്‌ലിം ലീഗിനെയും ആ പരിഗണന വച്ച് തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്താമോ?
പോപുലര്‍ ഫ്രണ്ടിനെപ്പോലുള്ളവയെ നിരോധിക്കേണ്ട എന്ന സാഹിബിന്റെ ഔദാര്യത്തിനു നന്ദി.
മുഖ്യമന്ത്രി പറഞ്ഞത് വങ്കത്തമാണെന്ന് തിരിച്ചറിയാനുള്ള അല്‍പ്പം വിവേകമെങ്കിലും ഷാജിയില്‍ ഇനിയും അവശേഷിക്കുന്നുണ്ട് എന്ന് മനസ്സിലായത് കൊണ്ടാണ് ഇത്രയും എഴുതിയത്. ഇനി അതും പോപുലര്‍ ഫ്രണ്ടിനെതിരായ ഏകീകരണത്തിന്റെ ശക്തി കുറക്കുമെന്നത് കൊണ്ട് ചുമ്മാ പറഞ്ഞതാണെങ്കില്‍ സോറി.... ഞാനീ നാട്ടുകാരനല്ല.
മാതൃഭൂമിയില്‍ ഷാജി എഴുതിയ ലേഖനം താഴെ
4-8-10 MBM
തീവ്രവാദം വളരുന്നു; ആസൂത്രകര്‍ രക്ഷപ്പെടുന്നു
കെ.എം. ഷാജി
പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പിടിയിലായ ഒരു പ്രതി വെളിപ്പെടുത്തിയിരിക്കുന്നത് മൊത്തം അഞ്ചുതവണ അധ്യാപകനെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു എന്നും മൂന്നുപ്രാവശ്യം വീട്ടില്‍ കയറി കൃത്യം നടത്താനാണ് പദ്ധതിയിട്ടിരുന്നത് എന്നുമാണ്. മൂന്നുപ്രാവശ്യം പ്രതികള്‍ വീട്ടിലെത്തിയിരുന്നുവെന്ന് അധ്യാപകന്റെ കുടുംബവും പറയുന്നു. ഒരു പ്രാവശ്യം പ്രതികള്‍ വീട്ടുകാരെ സ്തബ്ധരാക്കി മുറികളില്‍ കയറിയിറങ്ങി അധ്യാപകന്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയതിനുശേഷമാണ് പോയത്. അപ്പോള്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളില്‍ ചിലരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ എറണാകുളം ജില്ലയിലെ ഒരു ഭരണകക്ഷിനേതാവിന്റെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ 'സ്‌നേഹാദരങ്ങളോടെ' താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. കൈവെട്ടിയതിനുശേഷം പ്രതികളെ സംരക്ഷിച്ചവരെയും കൈവെട്ട് സംഘത്തിന് അധ്യാപകന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തവരെയും ഒന്നൊന്നായി അറസ്റ്റ് ചെയ്യുന്ന പോലീസ്, കൈവെട്ടുന്നതിനുമുമ്പ് പ്രതികളെ സംരക്ഷിച്ച ഈ രാഷ്ട്രീയ നേതാവിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?
പോപ്പുലര്‍ ഫ്രണ്ടുമായി മുഖ്യഭരണകക്ഷി പുലര്‍ത്തിപ്പോരുന്ന ഗുപ്തബന്ധത്തിന്റെ ഉത്തമനിദര്‍ശനമായിരുന്നു ഈ തീവ്രവാദസംഘടനയുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡുകള്‍. പ്രഹസനങ്ങളുടെ ഘോഷയാത്രയായിരുന്നു വാസ്തവത്തില്‍ ഇവ. എന്തെങ്കിലും പിടികൂടുകയോ കണ്ടെത്തുകയോ ആയിരുന്നില്ല, എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള കാട്ടിക്കൂട്ടലുകളായിരുന്നു ഈ റെയ്ഡുകള്‍. ഒന്നാമതായി, ഇത് ഒരേ സമയമല്ല നടന്നത്. അതുകൊണ്ടുതന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ യഥേഷ്ടം സമയം പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ലഭിച്ചു. ആദ്യറെയ്ഡിന്റെ വാര്‍ത്തയറിഞ്ഞപ്പോള്‍ തന്നെ സംസ്ഥാനത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ടുകാര്‍ 'സന്ദേശം' മനസ്സിലാക്കി. ''പൊട്ടുന്നതും മുറിക്കുന്നതുമായ വസ്തുക്കള്‍ മാറ്റിക്കോളൂ. കത്തിക്കേണ്ട കടലാസുകള്‍ കത്തിച്ചോളൂ'' എന്നായിരുന്നു ആ 'സൗഹൃദസന്ദേശം'. ചില പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പോലീസ് എത്തിയപ്പോള്‍ കത്തിയെരിയുന്ന കടലാസ് കൂമ്പാരം കണ്ടത് യാദൃച്ഛികമല്ല. രണ്ടാമതായി, പോപ്പുലര്‍ ഫ്രണ്ടിന്റെ പഞ്ചായത്ത് താലൂക്ക് ഓഫീസുകളിലാണ് ആദ്യം റെയ്ഡ് നടന്നത്. പിന്നെ റെയ്ഡ് പുരോഗമിച്ച് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പോലീസ് എത്തുമ്പോള്‍ ഒരുപാട് തവണ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പോലീസിന്റെ തന്ത്രരാഹിത്യമോ ബുദ്ധിശൂന്യതയോ കൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. ഇങ്ങനെയൊക്കെയേ സംഭവിക്കാന്‍ പാടുള്ളൂ എന്ന് പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പ് തീരുമാനിച്ചുറപ്പിച്ചിരുന്നു.
ഇക്കാര്യം പറയുമ്പോള്‍ ഒരു 'ഫ്‌ളാഷ്ബാക്ക്' അനിവാര്യമാണ്. 2006 ഏപ്രില്‍ മാസം എന്‍.ഡി.എഫിന്റെ ജിഹ്വയായ 'തേജസ്' പത്രത്തില്‍ ഒരു മുഴുപേജ് പരസ്യം. അതില്‍ ഇന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സുസ്‌മേരവദനനായ ചിത്രം. കാര്യം മറ്റൊന്നുമല്ല. വോട്ട് വേണം. പത്രം ഒരേയൊരു സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരസ്യമാണ് ഇങ്ങനെ കൊടുത്തത്. പരസ്യത്തോടെ തീരുന്നില്ല കാര്യങ്ങള്‍. തലശ്ശേരിയില്‍ കോടിയേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സി.പി.എം. പ്രവര്‍ത്തകരേക്കാള്‍ ശുഷ്‌കാന്തിയോടെ രംഗത്തുണ്ടായിരുന്നത് എന്‍.ഡി.എഫുകാരായിരുന്നു. അവര്‍ സി.പി.എം.കാരെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് രാപകല്‍ കോടിയേരിക്കുവേണ്ടി മനസ്സും ശരീരവും വകവെക്കാതെ പ്രവര്‍ത്തിച്ചു. ഇതിന്റെ ആരംഭബിന്ദു കോടിയേരി ആഭ്യന്തരമന്ത്രിയായി തലശ്ശേരിയില്‍ തിരിച്ചെത്തിയപ്പോഴാണ്. വീണ്ടും ഒരു ഫ്‌ളാഷ്ബാക്ക്. തലശ്ശേരി ഗസ്റ്റ്ഹൗസില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റെടുത്ത കോടിയേരിയെ സ്വീകരിക്കാനും സല്‍ക്കരിക്കാനും പാര്‍ട്ടിക്കാരും പരിവാരങ്ങളും അക്ഷമരായി കാത്തുനില്‍ക്കുന്നു. കോടിയേരി ഒടുവില്‍ എത്തുന്നു. പക്ഷേ, പാര്‍ട്ടിക്കാരുടെ കൂടെ ഭക്ഷണം കഴിക്കാനായിരുന്നില്ല കോടിയേരിയുടെ പരിപാടി. അവരെ അമ്പേ നിരാശനാക്കിക്കൊണ്ട് അദ്ദേഹം അത്താഴവിരുന്നിന് പോയത് തലശ്ശേരിയിലെ ഒരു പ്രമുഖ എന്‍.ഡി.എഫ്. നേതാവിന്റെ മാളികയിലേക്കാണ്!
പിന്നീട് കോടിയേരിക്ക് പ്രത്യുപകാരം നടത്താനുള്ള ഊഴങ്ങളാണ് വന്നുചേര്‍ന്നത്. അതിനുള്ള ഒരവസരം എന്‍.ഡി.എഫുകാര്‍ സംഘടിപ്പിച്ച കോട്ടയ്ക്കല്‍ പോലീസ്‌സ്റ്റേഷന്‍ ആക്രമണം നല്‍കി. ഈ സംഭവത്തെ ആദ്യം കോടിയേരിയും ഡി.ജി.പി.യും ഉപമിച്ചത് നക്‌സലൈറ്റുകള്‍ നടത്തിയ പുല്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണത്തോടായിരുന്നു. ഇതൊക്കെ കേട്ട ജനം ആക്രമണത്തില്‍ ഭാഗഭാക്കായ മുന്നൂറോളം എന്‍.ഡി.എഫുകാരുടെ ജീവിതം ജയിലുകളില്‍ 'കട്ടപ്പുക'യാകുമെന്ന് കരുതി. പക്ഷേ, സംഭവിച്ചതെന്താണ്? പ്രതികള്‍ മുന്നൂറില്‍ നിന്ന് മുപ്പതിലേക്ക് ചുരുങ്ങി. പോലീസ് സ്റ്റേഷന്‍ ആക്രമണം പോലുള്ള ഗൗരവതരമായ കുറ്റങ്ങള്‍ക്ക് ചുമത്താറുള്ള വകുപ്പുകളൊന്നും അവര്‍ക്കുമേല്‍ ചുമത്തിയില്ല. നിസ്സാര വകുപ്പുകള്‍ ചുമത്തി അവരെ വിട്ടയച്ചു. കൈവെട്ട് കേസിനുശേഷം പെരുമ്പാവൂര്‍ പോലീസ്സ്റ്റേഷന്‍ ഉപരോധിക്കാന്‍ എന്‍.ഡി.എഫുകാര്‍ ഒരു കൂസലുമില്ലാതെ മുന്നോട്ടുവന്നതും സ്റ്റേഷന്‍ ഉപരോധിച്ച എന്‍.ഡി.എഫുകാര്‍ക്കു മുന്‍പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പഞ്ചപുച്ഛമടക്കി നിസ്സഹായരായി നിന്നതും കോട്ടയ്ക്കല്‍ സംഭവത്തിന്റെ ലജ്ജാകരവും ദുരന്തപൂര്‍ണവുമായ പരിണതിയാണ്.
എന്‍.ഡി.എഫും സി.പി.എമ്മും തമ്മില്‍ നടത്തുന്ന 'കള്ളനും പോലീസും കളി' വ്യക്തമാക്കുന്ന മറ്റൊരു സംഭവമായിരുന്നു തലശ്ശേരിയിലെ ഫസല്‍ വധം. എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ ഫസലിനെ സി.പി.എം. പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ്സുകാരാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ആദ്യം സി.പി.എം. പറഞ്ഞിരുന്നത്. യഥാര്‍ഥ കൊലയാളികള്‍ പിടിയിലാകുമെന്നുകണ്ടപ്പോള്‍ കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. പിന്നീട് എന്‍.ഡി.എഫുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ യഥാര്‍ഥ പ്രതികള്‍ക്കുപകരം വാടക പ്രതികളെയാണ് സി.പി.എം. പോലീസിനു മുമ്പില്‍ ഹാജരാക്കിയത്. ഫസല്‍ വധവുമായി ബന്ധപ്പെട്ട 'കള്ളക്കളി'കള്‍ മനസ്സിലാക്കിയതുകൊണ്ടാണ് കേസന്വേഷണം കോടതി സി.ബി.ഐ.ക്ക് കൈമാറിയത്. ഇത്തരത്തിലുള്ള അനേകം കൊടുക്കല്‍ വാങ്ങലുകള്‍ എന്‍.ഡി.എഫും സി.പി.എമ്മും തമ്മില്‍ നടന്നുകഴിഞ്ഞിരിക്കുന്നു. ആഭ്യന്തരമന്ത്രി തന്നെ എന്‍.ഡി.എഫിന്റെ ഗുണഭോക്താവായിരിക്കുമ്പോള്‍ തീവ്രവാദവിരുദ്ധ നടപടികള്‍ എങ്ങനെ ഫലപ്രാപ്തിയിലെത്തും? റെയ്ഡുകള്‍ എങ്ങനെ പ്രഹസനങ്ങളായി കലാശിക്കാതിരിക്കും?
മതത്തിന്റെ മറപിടിച്ച് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ് എന്‍.ഡി.എഫ്. ഇരുപതിലേറെ കൊലപാതകങ്ങള്‍ ഈ തീവ്രവാദസംഘം ഇതുവരെ നടത്തിയിട്ടുണ്ട്. സി.പി.എം. പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. കൊലയാളികളെ ജയിലിലയയ്ക്കാനല്ല, എന്‍.ഡി.എഫിന്റെ അച്ചാരം വാങ്ങി കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് പലദിക്കിലും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇരുപതിലേറെ കൊലകള്‍ നടത്തിയിട്ടും വിരലിലെണ്ണാവുന്ന എന്‍.ഡി.എഫുകാര്‍ മാത്രമാണ് ജയിലിലുള്ളത്. എന്‍.ഡി.എഫ്. നേതൃനിരയിലുള്ളവരാകട്ടെ ഇന്നേവരെ ഒരു ഗൂഢാലോചനാ കേസില്‍പ്പോലും ഉള്‍പ്പെട്ടിട്ടുമില്ല. കൈവെട്ട് കേസ് പോലുള്ള ഭീകരകൃത്യങ്ങള്‍ നേതൃത്വമറിയാതെ താഴെക്കിടയിലുള്ള അണികള്‍ തീരുമാനമെടുത്ത് നടപ്പാക്കുന്നതാണെന്ന് സാമാന്യബോധമുള്ളവര്‍ വിശ്വസിക്കില്ല. പക്ഷേ, അങ്ങനെ ആഴത്തില്‍ വിശ്വസിക്കാനാണ് ആഭ്യന്തരവകുപ്പിന് താത്പര്യമെന്ന് ഇതുവരെയുള്ള പോലീസ് നടപടികള്‍ അടിവരയിടുന്നു.
എന്‍.ഡി.എഫിനെ നിരോധിക്കണമെന്ന ആവശ്യം പല കേസുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും സിമിയുമൊക്കെ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും നിരോധനത്തില്‍ നില്‍ക്കുന്ന സിമിയുടെ മുന്‍നേതാക്കളും അണികളുമാണ് എന്‍.ഡി.എഫിന്റെ സംഘടനാശരീരത്തിന്റെ മജ്ജയും മാംസവുമായി വര്‍ത്തിക്കുന്നതെന്ന് സൂക്ഷ്മമായി അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയും. ജമാഅത്തെ ഇസ്‌ലാമിയെ പണ്ട് നിരോധിച്ചപ്പോള്‍ അവരുടെ താത്ത്വികജിഹ്വയായ 'പ്രബോധന'ത്തിന്റെ പ്രസിദ്ധീകരണം നിന്നു. പകരം 'ബോധനം' എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. നിരോധനം നീക്കിയപ്പോള്‍ ബോധനമടക്കം ജമാഅത്തെ ഇസ്‌ലാമിക്ക് രണ്ട് പ്രസിദ്ധീകരണങ്ങളായി. ഇത്തരത്തിലുള്ള 'ലിപ്‌സര്‍വീസ്' നിരോധനങ്ങള്‍ ഫലശൂന്യമത്രേ.
നമ്മുടെ മതേതര ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രശില്പികള്‍ കാറ്റും വെളിച്ചവും കടക്കാനായി അനേകം സുഷിരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മതേതരത്വവും ജനാധിപത്യവും രചനാത്മകമായി പുലരാന്‍ വിഭാവനം ചെയ്ത ഈ സുഷിരങ്ങള്‍ തന്നെയാണ് തീവ്രവാദികള്‍ അവരുടെ വിധ്വംസകകൃത്യങ്ങള്‍ക്ക് 'സര്‍ഗാത്മക'മായി ഉപയോഗിക്കുന്നത്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍വെച്ച് ഒരു തീവ്രവാദസംഘടനയെയും നിരോധിച്ചിട്ടു കാര്യമില്ല. അവര്‍ പലവേഷങ്ങളില്‍, പല ഭാവങ്ങളില്‍ വീണ്ടും അവതരിക്കും. തീവ്രവാദത്തിന്റെ തായ്‌വേര് അറുക്കേണ്ടത് രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും സാമുദായിക സഹജീവനത്തിനും അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയഭിന്നതകള്‍ മറന്ന് ഇക്കാര്യത്തില്‍ മതേതര ജനാധിപത്യപ്രസ്ഥാനങ്ങള്‍ ആത്മാര്‍ഥതയോടെ ഒന്നിച്ചു പ്രവര്‍ത്തിക്കണം. ഒരു ബ്രാന്‍ഡിലുമുള്ള തീവ്രവാദികളുമായും കൂട്ടുകൂടില്ല എന്ന് (മഅദനിയുടെ പി.ഡി.പി. ആയാലും എന്‍.ഡി.എഫ്. ആയാലും സംഘപരിവാര്‍ ആയാലും) അവര്‍ ദൃഢശപഥം ചെയ്യണം. തീവ്രവാദികള്‍ക്കെതിരെ ബഹുജനങ്ങളുടെ അഭിപ്രായ ഏകീകരണം നടക്കുമ്പോള്‍ അതിനെ തുരങ്കംവെക്കുന്ന വങ്കത്തരങ്ങള്‍ വിളമ്പുന്നത് മുഖ്യമന്ത്രിയെപ്പോലുള്ളവര്‍ അവസാനിപ്പിക്കുകയും വേണം.
(യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

പ്രവാചക നിന്ദ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് ടി ജെ ജോസഫ്
രക്തം കൊടുക്കാന്‍ ക്യൂ നിന്നവരുടെ മോന്തക്കിട്ടു തന്നെയാണ് ജോസഫ് സാര്‍ വീക്കിയിരിക്കുന്നത്. ബലേ ഭേഷ്... സാസ്‌കാരിക കേരളം(ഷാജി, കൂടത്തായി, ഹമീദ് ചേന്ദമംഗലൂര്‍, എം എന്‍ കാരശ്ശേരി ആദിയായവര്‍) ഇനിയും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന മാഷിന്റെ തിട്ടൂരവും എനിക്കിഷ്ടായി
കൊച്ചി: ഇസ്്‌ലാമിക പ്രവാചകനായ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന ചോദ്യം പ്രസിദ്ധീകരിച്ച തൊടുപുഴ ന്യൂമാന്‍ കോളജ് മലയാള വിഭാഗം പ്രഫസര്‍ ടി ജെ ജോസഫ് തന്റെ നീചകൃത്യത്തെ ന്യായീകരിച്ച് രംഗത്തെത്തി.
മുഹമ്മദ് നബിയെ അവഹേളിച്ചതിലൂടെ താന്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിനിയോഗിക്കുകയായിരുന്നുവെന്നാണ് ഒരു സ്വകാര്യ ചാനലിനു(ഇന്ത്യാ വിഷന്‍) നല്‍കിയ അഭിമുഖത്തില്‍ പ്രഫസര്‍ പറഞ്ഞത്. പക്വതയുള്ള കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്ത ചോദ്യപ്പേപ്പറിലൂടെ മുഹമ്മദ് നബിയെ നിന്ദിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് കരുതുന്നതായും അധ്യാപകന്‍ പറഞ്ഞു.
ഏതെങ്കിലും മതവിഭാഗത്തെ അവഹോളിക്കാന്‍ ശ്രമിച്ചിട്ടില്ല. കോളജ് മാനേജ്‌മെന്റുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അവയൊക്കെ പരിഹരിച്ചു. തന്റെ കൈവെട്ടിയ സംഭവം ആശയ-ആവിഷ്‌ക്കാര സ്വാതന്ത്യത്തിനെതിരായ കടന്നു കയറ്റമാണ്. ഇതേക്കുറിച്ച് സാംസ്‌ക്കാരിക കേരളം ഇനിയും ചര്‍ച്ച ചെയ്യണമെന്നും ടി ജെ ജോസഫ് പറഞ്ഞു.
താന്‍ മറ്റൊരു പുസ്തകത്തിലെ ഉദ്ധരണികള്‍ ചെറിയ വ്യത്യാസത്തോടെ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയതാണെന്നായിരുന്നു ഇദ്ദേഹം നേരത്തേ പറഞ്ഞിരുന്നത്. പുസ്‌കത്തിലെ 'ഭ്രാന്തനു' പകരം 'മുഹമ്മദ'് എന്ന് ചേര്‍ത്തത് ബോധപൂര്‍വ്വമായിരുന്നില്ലെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ അതിനു വിരുദ്ധമായി, പ്രവാചകനെ നിന്ദിച്ചതിലൂടെ തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം പ്രകടിപ്പിച്ചതാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ചോദ്യപ്പേപ്പറില്‍ പിണഞ്ഞ അബദ്ധത്തില്‍ ജോസഫ് മാപ്പ് പറഞ്ഞതായി ചില മുസ്്‌ലിം സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നു.

Tuesday, August 3, 2010
Thursday, July 29, 2010
വി എസ് പറയുമ്പോള്‍
http://rajeevcoup.blogspot.com/2010_07_01_archive.html
വി എസ് പറയുമ്പോള്‍
കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. അതിനൊരു കാലപരിധിയും അദ്ദേഹം മുന്‍കൂട്ടിക്കാണുന്നുണ്ട്, 20 വര്‍ഷം. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴേ നടക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കേണ്ടത്. `ചെറുപ്പക്കാരായ ആളുകളെയെല്ലാം തന്നെ സ്വാധീനിച്ചിട്ട്... പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, മുസ്‌ലിം ജനിക്കുക...ആ തരത്തിലിങ്ങനെ... മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക' - ഇതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നുമുണ്ട്.
ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്നുണ്ടെന്ന ആരോപണം വര്‍ഷങ്ങളായി ഉന്നയിച്ചുവരുന്നത് ഇവിടുത്തെ ഹിന്ദുത്വ വര്‍ഗീയ ശക്തികളാണ്. 1925ല്‍ രാഷ്‌ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) രൂപവത്‌കരിക്കപ്പെടുന്നത് തന്നെ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഹിന്ദു രാഷ്‌ട്രമാക്കുക എന്നാല്‍ അന്യ മതസ്ഥര്‍ ഇല്ലാത്ത, അല്ലെങ്കില്‍ അവര്‍ക്ക് സ്വാധീനമൊന്നുമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ് അര്‍ഥം. ഹിന്ദു ഭരണകൂടം സ്ഥാപിക്കുക, സാമൂഹിക, വ്യക്തി ജീവിതത്തിന് ആധാരമായ സര്‍വ കാര്യങ്ങളും ഹിന്ദുമതത്തിന്റെ രീതി മര്യാദകളില്‍ അധിഷ്‌ഠിതമാക്കുക, വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ഹൈന്ദവര്‍ മാത്രമുള്ള ഒരു സമൂഹമുണ്ടാവുക - സാമാന്യേന പറഞ്ഞാല്‍ ഇതാണ് പദ്ധതി.
മുക്കാല്‍ നൂറ്റാണ്ടിലേറെക്കാലമായി ഇതിനുള്ള ശ്രമം നടക്കുന്നു. സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രീയ പാര്‍ട്ടി എന്ന രൂപത്തിലും ആര്‍ എസ് എസ് അരങ്ങേറി. ഇന്ത്യയിലെ ഭൂരിപക്ഷ മതം ഹിന്ദുമതമായിട്ടുപോലും പ്രഖ്യാപിത ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്താന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചില്ല. ആറ് വര്‍ഷക്കാലം ഇതര കക്ഷികളുടെ സഹായത്തോടെ ബി ജെ പിക്ക് ഇന്ത്യാരാജ്യം ഭരിക്കാനായി എന്ന് മാത്രം. അപ്പോള്‍ പോലും ഒന്നും ചെയ്യാനായില്ലെന്നാണ് ആര്‍ എസ് എസ് നേതാക്കള്‍ തന്നെ അടുത്തിടെ പറഞ്ഞത്. വിവാഹ നിയമം ഏകീകരിക്കാന്‍ പോലും അന്നത്തെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് ആര്‍ എസ് എസ് തുറന്നു സമ്മതിക്കുന്നു. ഇതിന് കാരണങ്ങള്‍ പലതുണ്ടാവാം. ഭരണഘടന ആവിഷ്‌കരിച്ചപ്പോള്‍ വിഭാവനം ചെയ്‌ത മതേതര വ്യവസ്ഥ, ഹൈന്ദവരിലെ ജാതി വ്യവസ്ഥ, ഇപ്പോഴും ഇന്ത്യന്‍ ദേശീയതയുമായി പൂര്‍ണമായും ഇണങ്ങിച്ചേരാത്ത വിഭാഗങ്ങള്‍ അങ്ങനെ പലതും. പൊതുവില്‍ ഭൂരിപക്ഷമായ ഹിന്ദുക്കള്‍ ഹിന്ദുരാഷ്‌ട്ര അജന്‍ഡ ഏറ്റെടുക്കാന്‍ മനസ്സ് കാണിച്ചില്ല എന്ന് പറയേണ്ടിവരും. തങ്ങളുടെ ആവാസ വ്യവസ്ഥയെ ജാതി, മത വൈവിധ്യങ്ങളോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നു. ജാതി വ്യവസ്ഥ പോലുള്ളവയുടെ ദോഷഫലങ്ങള്‍ അതുകൊണ്ടുതന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.
ഹിന്ദു രാഷ്‌ട്ര സ്ഥാപനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുമുണ്ട്. സ്‌ഫോടനങ്ങള്‍ നടത്തി, വര്‍ഗീയ വിഭജനം നടത്താനുള്ള ശ്രമം ഒരു ഭാഗത്ത്. മുസ്‌ലിം സംഘടനകളോ വ്യക്തികളോ ആണ് സ്‌ഫോടനത്തിന് പിന്നിലെങ്കില്‍ അതിന്റെ കുറ്റം സമുദായത്തിനുമേലാകെ ചുമത്തി വെറുക്കപ്പെടേണ്ട വിഭാഗമായി ചിത്രീകരിക്കാനുള്ള ശ്രമം മറു ഭാഗത്ത്. രാഷ്‌ട്രീയാധികാരം കൈയടക്കി നിയമവും വിദ്യാഭ്യാസവും ചരിത്രവുമൊക്കെ സ്വന്തമാക്കുക എന്ന ലക്ഷ്യവും അവര്‍ക്കുണ്ട്. ഇത്തരം ശ്രമങ്ങളുടെയെല്ലാം ഭാഗമായിരുന്നു കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുയര്‍ന്ന `ലൗ ജിഹാദ്' ആരോപണം. ഹിന്ദുത്വ സംഘടനകള്‍ മാത്രമല്ല, ക്രിസ്‌ത്യന്‍ സംഘടനകളും എസ് എന്‍ ഡി പി യോഗം പോലുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കളും ആ പ്രചാരണത്തില്‍ തീ പടര്‍ത്താന്‍ ശ്രമിച്ചിരുന്നു.
സമ്പന്ന ഹിന്ദു കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി, ഇസ്‌ലാമില്‍ ചേര്‍ക്കുകയോ ലൈംഗികമായി ഉപയോഗിച്ച ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന് ഉദാഹരണ സഹിതം ആരോപിക്കുമ്പോള്‍ രക്ഷിതാക്കളിലും കുടുംബങ്ങളിലുമുണ്ടാവാനിടയുള്ള ശങ്ക എത്രയായിരിക്കും? വെറുപ്പിന്റെ വിത്ത് വിതക്കാന്‍ ഇതിലും വലിയൊരു ആയുധം വേറെയില്ല. ഉദാഹരിക്കപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനം ചോദ്യം ചെയ്യപ്പെടുകയും ശക്തിയായ പ്രതിരോധം ഉയരുകയും ചെയ്‌തതോടെയാണ് ഈ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞത്. കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്ന് വി എസ് അച്യുതാനന്ദന്‍ തന്നെ പറയുമ്പോള്‍ ഹൈന്ദവ സംഘടനകള്‍ ഇക്കാലമത്രയും നടത്തിയ പ്രചാരണങ്ങള്‍ക്ക് ആധികാരികത കൈവരികയാണ് ചെയ്യുന്നത്. ചെറുതല്ലാത്ത പ്രത്യാഘാതം അതുണ്ടാക്കുകയും ചെയ്യും.
സമുദായാംഗങ്ങളുടെ എണ്ണം കൂട്ടി ഭൂരിപക്ഷം കൈവരിക്കാന്‍ എന്തെങ്കിലും ശ്രമം അടുത്ത കാലത്ത് നടന്നിട്ടുണ്ടെങ്കില്‍ അത് കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നാണ്. സാമ്പത്തികശേഷിയുള്ള ദമ്പതികളെല്ലാം `നാം രണ്ട് നമുക്ക് രണ്ട്' എന്ന തത്വമൊഴിവാക്കണമെന്നും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും അതുവഴി കത്തോലിക്കരുടെ എണ്ണം കൂട്ടണമെന്നും പള്ളികളിലൂടെയാണ് സഭാ നേതൃത്വം സന്ദേശം നല്‍കിയത്. കേരളത്തെ ക്രൈസ്‌തവ മേധാവിത്വമുള്ള സമൂഹമാക്കുന്നതിനുള്ള ശ്രമമായി ഇതിനെ കാണാന്‍ സാധിക്കുമോ? അത്തരത്തില്‍ ശ്രമിച്ചാല്‍ മാറിമറിയുന്നതാണോ കേരളത്തിലെ സാമൂഹിക ഘടന? വി എസ് പറഞ്ഞതുപോലെ മുസ്‌ലിം ജനിച്ച് കാലക്രമേണ മുസ്‌ലിം ഭൂരിപക്ഷമാവണമെങ്കില്‍ മറ്റ് സമുദായത്തിലെ യുവതീയുവാക്കളെ വന്ധ്യംകരിക്കേണ്ടിക്കൂടി വേണ്ടിവരും. അതിനുള്ള പോംവഴിയും ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അതാണ് `ഡോക്‌ടര്‍ ജിഹാദ്.' `ലൗ ജിഹാദ്' പ്രചാരണം തുടക്കത്തിലേ പാളിയതുകൊണ്ട് `ഡോക്‌ടര്‍ ജിഹാദ്' പ്രചാരണം തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയായിരുന്നു. വി എസിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിച്ച സാഹചര്യത്തില്‍ സംഘ് പരിവാറിന് ഇത് പൊടിതട്ടി എടുക്കാവുന്നതാണ്.
ഇനി കേരളത്തില്‍ മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദന്‍ പറയുന്നതുപോലെ സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്ന് തന്നെ സമ്മതിക്കുക. അതിനര്‍ഥം അമ്പതാണ്ട് നീണ്ട വി എസ് അച്യുതാനന്ദന്റെ രാഷ്‌ട്രീയ ജീവിതം പാഴായിപ്പോയെന്നാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും അതിന്റെ വിവിധങ്ങളായ സംഘടനാ വിഭാഗങ്ങളുടെയും പ്രവര്‍ത്തനം വൃഥാവിലായെന്നാണ്. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വന്ന ഭരണകൂടങ്ങളും പരാജയപ്പെട്ടുവെന്നാണ്. മുസ്‌ലിം ഭൂരിപക്ഷമുണ്ടാക്കി അതിനനുസൃതമായ ഭരണ സംവിധാനമുണ്ടാക്കണമെന്ന ചിന്താഗതി വളരുകയും അതിന് സ്വാധീനമുറപ്പിക്കാന്‍ കഴിയുകയും ചെയ്യുന്നുവെങ്കില്‍ അതിനുള്ള രാഷ്‌ട്രീയ, സാമൂഹിക സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ് അര്‍ഥം. സ്വാതന്ത്ര്യം ഷഷ്‌ടിപൂര്‍ത്തി പിന്നിട്ടിട്ടും ഈ ജനവിഭാഗത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ രാഷ്‌ട്രീയ, ഭരണ നേതൃത്വത്തിന് സാധിക്കാത്തതുകൊണ്ടാണ് ഈ സാഹചര്യം നിലനില്‍ക്കുന്നത്. വിശ്വാസം നേടിയെടുക്കണമെങ്കില്‍ അവരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണമായിരുന്നു. സമൂഹത്തില്‍ തുല്യ അന്തസ്സ് ഉറപ്പാക്കണമായിരുന്നു. അതിന് സാധിച്ചിട്ടില്ല എന്ന് തുറന്നു സമ്മതിക്കുന്നതിന് തുല്യമാണ് വി എസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ പ്രസ്‌താവന. രാജ്യത്ത് തുല്യാവസര കമ്മീഷന്‍ രൂപവത്‌കരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും അംഗീകരിക്കുന്നത് മറ്റൊന്നല്ല.
ഈ സാഹചര്യം മാറണമെങ്കില്‍ ആദ്യം തിരുത്തേണ്ടത് സ്വന്തം മനസ്സിനെയാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരപ്പരീക്ഷകളില്‍ മുന്നിലെത്തുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞത് ഇതേ വി എസ് തന്നെയാണ്. മലപ്പുറത്തെ ജനസംഖ്യാനുപാതത്തെക്കുറിച്ച് ബോധ്യമില്ലാത്തയാളല്ല അദ്ദേഹം. ഇത്തരത്തിലൊരു പ്രസ്‌താവന നടത്തുമ്പോള്‍ അതിന്റെ ലക്ഷ്യമേതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. കണക്കുകളോ, വസ്‌തുതകളോ ഈ ആക്ഷേപത്തിന് തുണയായി അദ്ദേഹം അന്നും പിന്നീടും ഹാജരാക്കിയിട്ടില്ല. അപ്പോള്‍ പിന്നെ ലക്ഷ്യമെന്തായിരുന്നു? ഒരു വിഭാഗം വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി നേടുന്നതിനെപ്പോലും സംശയത്തോടെ കാണുന്ന മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് തന്നെ മനസ്സിലാക്കണം. പുതിയ പ്രസ്‌താവനയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
ഇത്തരം സംശയങ്ങള്‍ നിലനിര്‍ത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന നേതാക്കളും സംഘടനകളുമാണ് ആളുകളെ വഴിതെറ്റിക്കുന്നത്; ഭൂരിപക്ഷ സമുദായത്തെ സംശയങ്ങളുടെ പരകോടിയിലേക്ക്, ന്യൂനപക്ഷ വിഭാഗങ്ങളെ അപകര്‍ഷതയുടെ ആഴങ്ങളിലേക്കും. അപകര്‍ഷതയുടെയും അവഗണനയുടെയും ആഴങ്ങളില്‍ നിന്നാണ് സമരങ്ങളുണ്ടാവുന്നതെന്നും അത് സായുധരീതിയിലേക്ക് വഴിമാറുന്നതെന്നും വി എസ് അച്യുതാനന്ദന് അറിയാത്തതല്ലല്ലോ?
മുഖ്യമന്ത്രി സംസ്ഥാന ഭരണത്തിന്റെ നേതാവാണ്. ഭരണത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം സംസാരിക്കുക. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളും അത്തരത്തില്‍ ലഭിച്ച വിവരങ്ങളെ വിശകലനം ചെയ്‌താവണം. ഇത്തരം വിവരങ്ങള്‍ കൈമാറുന്നവര്‍ അപ്പപ്പോഴത്തെ കാര്യങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുണ്ടാവൂ. ഭരണാധികാരികളും ആദരണീയമായ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളുമാവുമ്പോള്‍ മുന്‍കാലങ്ങളെക്കുറിച്ച് കൂടി അറിവുണ്ടാവും. മതം മാറുകയോ മാറ്റുകയോ ചെയ്യുന്ന പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല കാരണങ്ങളാല്‍ മതം മാറുന്നവരുണ്ടാവാം. ഇന്ന് ദളിത് ക്രൈസ്‌തവര്‍ എന്ന പേരില്‍ അറിയപ്പെടുന്നവര്‍ ക്രിസ്‌തുമതം സ്വീകരിക്കാനുണ്ടായ കാരണം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയായിരുന്നു. അതുപോലുള്ള സാമൂഹിക, വ്യക്തി സാഹചര്യങ്ങള്‍ ഇപ്പോഴും മതം മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഏത് മതത്തില്‍ വിശ്വസിക്കുന്നതിനും വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കുന്നതിനും ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. അതുകൊണ്ട് മതം പ്രചരിപ്പിക്കുന്നതോ സ്വന്തം മതത്തിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിക്കുന്നതോ തെറ്റായി കാണാനും സാധിക്കില്ല. സ്വാധീനം ചെലുത്തി, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്. കേരളം പോലെ വിവിധ മതസ്ഥര്‍ തിങ്ങിത്താമസിക്കുന്ന ഒരു പ്രദേശത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനമൊക്കെ ഏറെപ്പെട്ടെന്ന് പുറത്തുവരുമെന്നുറപ്പ്. അത്തരത്തില്‍ പ്രകടമായ യാതൊന്നും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്‌തതായി അറിവുമില്ല. മുക്കാല്‍ നൂറ്റാണ്ട് കാലം ആര്‍ എസ് എസും അരനൂറ്റാണ്ടിലേറെക്കാലം അതിന്റെ രാഷ്‌ട്രീയരൂപങ്ങളും ശ്രമിച്ചിട്ട് നടക്കാത്തത് വംശവര്‍ധനവിലൂടെ സാധിച്ചുകളയാമെന്ന് ഏതെങ്കിലും മുസ്‌ലിം സംഘടന ധരിച്ചുവശായിട്ടുണ്ടെന്ന് കരുതാനാവില്ല. മറിച്ചാണ് കാര്യങ്ങളെങ്കില്‍ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. സംശയങ്ങള്‍ ശേഷിക്കാതിരിക്കാന്‍ അതാവും നല്ലത്. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോവണമായിരുന്നുവെന്ന് പിന്നീട് പറയിപ്പിക്കാതിരിക്കാനെങ്കിലും.
Tuesday, July 27, 2010
ഹിന്ദുത്വ ഭീകരത ഒരു യാഥാര്‍ഥ്യം - ഔട്ട്ലുക്ക് കവര്‍ സ്റ്റോറി -മലയാളം വിവര്‍ത്തനം
കണ്ണാടി പൊട്ടിച്ചിതറുന്നു
(The Mirror Explodes)
ഹിന്ദു ഭീകരത ഒരു യാഥാര്‍ഥ്യമാണ് , എന്നിട്ടും ആ പേര് ഉച്ചരിക്കാന്‍ ഇന്‍ഡ്യയ്ക്കു മടിയാണ് .
സ്മൃതി കോപ്പികാര്‍
(ഔട് ലുക്ക് 2010 ജൂലൈ 1)
പൂര്‍ത്തിയാകാത്ത കഥകള്‍,അവയുടെ കുരുക്ക് അഴിച്ച്പരിണാമഗുപ്തിയിലെത്തുന്നത് 'ഖ്വാജ മൊയ് നുദ്ദീന്‍ ചിഷ്ടി മസ്ജിദി'ല്‍ വെച്ചാണെന്ന ഒരു പഴംചൊല്ല് അജ്മീറില്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഒരു പക്ഷേ, പള്ളിയില്‍ നടന്ന സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ഇത്തരം ഒരു പരിസമാപ്തിയായിരിക്കും കാത്തിരിക്കുക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയുടെ അങ്കണം ശക്തി കുറഞ്ഞ സ്ഫോടനത്താല്‍ തകര്‍ക്കപ്പെട്ടിട്ട് രണ്ടര വര്‍ഷം കഴിഞ്ഞപ്പോഴാണ് രാജസ്ഥാന്‍ പൊലീസ് മൂന്നുപേരെ -ദേവേന്ദ്ര ഗുപ്ത, വിഷ്ണു പ്രസാദ് , ചന്ദ്രശേഖര്‍ പട്ടിദാര്‍- അറസ്റ്റു ചെയ്തത്. 2007 ഒക്റ്റോബറില്‍, മൂന്നു പേര്‍ കൊല്ലപ്പെട്ട സ്ഫോടനത്തിനു തുടക്കം കുറിച്ച മൊബീല്‍ ഫോണും സിം കാര്‍ഡും വാങ്ങിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഗുപ്തയാ ണെന്നാണു സംശയിക്കുന്നത്. ഇക്കൊല്ലം ഏപ്രില്‍ 30ന് ഇവരെ അറസ്റ്റു ചെയ്യുന്ന തുവരെ ,അജ്മീര്‍ സ്ഫോടനം ജിഹാദി ഭീകരരുടെ കൈക്രിയ ആയിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ കഥയാണ് വിമര്‍ശനരഹിതമായും അത്യുത്സാഹ ത്തോടെയും ഭരണകൂടം സ്വീകരിച്ചത്. വലിയൊരു വിഭാഗം മാധ്യമങ്ങളും അക്കഥ ആവര്‍ത്തിച്ചുറപ്പിക്കയുണ്ടായി.
ലാഹോറിലെ ദത്താ ഗഞ്ച് ബക്ഷില്‍ എണ്ണപ്പെട്ട മൃതദേഹങ്ങള്‍ , കുഴക്കുന്ന ഒരു ചോദ്യത്തിലേക്കു നയിക്കുന്നു: 'ജിഹാദികള്‍ ദര്‍ഗയിലെ മുസ്ലിം ഭക്തരെ ലക്ഷ്യം വയ്ക്കുമോ?' ഈ ചോദ്യത്തിന് സങ്കീര്‍ണമായ ഉത്തരങ്ങളാവും കാണുക. പക്ഷേ ഇന്‍ഡ്യയില്‍ ,യുക്തിസഹമായ അന്വേഷണത്തിന്റെ ഭാഗമായി ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടതാണെന്ന വിചാരം പോലും ഇല്ല. സംശയത്തിന്റെ കുന്തമുന സ്വാഭാവികമായും ഉറപ്പായും 'ഇസ്ലാമിക ഭീകര'രില്‍ത്തന്നെ ചെന്നു നിന്നു. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലായി നിരവധി മുസ്ലിം ചെറുപ്പക്കാര്‍ തടവിലാക്കപ്പെടുകയും വിശദമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. അവസാനം എല്ലാ സൂചനകളും ഗുപ്തയിലേക്കു നയിക്കുകയും ഹിന്ദു മൌലികവാദ ദേശീയ ഗ്രൂപ്പു കളിലേക്കു വിരല്‍ ചൂണ്ടുകയും ചെയ്യുന്നതുവരെ ഇതു തുടര്‍ന്നു. രാജസ്ഥാന്‍ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവന്‍ കപില്‍ ഗാര്‍ഗ് പറയുന്നു:"ഞങ്ങള്‍ ആ മതത്തി ലെ(ഹിന്ദു മതത്തിലെ) ചിലയാളുകളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ശരിയായ പാതയില്‍ ത്തന്നെയാണു ഞങ്ങളെന്ന് തീര്‍ത്തും ഉറപ്പുണ്ട്. "
ഏറ്റവുമൊടുവില്‍, ഹൈദരാബാദിലും മക്ക മസ്ജിദ് ബോംബ് സ്ഫോടനക്കേ സിലും തങ്ങള്‍ ശരിയായ പാതയിലാണെന്നാണ് സി ബി ഐ ടീം വിശ്വസി ക്കുന്നത്. 2007 മെയ് മാസത്തില്‍ 14 പേരെ കൊല്ലുകയും അമ്പതോളം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത മക്ക മസ്ജിദ് കോംപ്ലക്സിലെ ഉഗ്ര സ്ഫോടത്തിനു കാരണക്കാരായ ഹിന്ദു മതമൌലിക ഗ്രൂപ്പുകളിലെ നാലു പേരെ ഈ മെയ് മാസ ത്തിലാണ് അറസ്റ്റു ചെയ്തത്. അന്നും പക്ഷേ ഹൈദരാബാദ് പൊലീസ് പറഞ്ഞി രുന്നത്, അതു ചെയ്തത് പ്രാദേശികമായ പിന്തുണയോടെ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്ലാമി(ഹുജി) ആയിരിക്കുമെന്നാണ്. 26 മുസ്ലിങ്ങളെ അറസ്റ്റു ചെയ്യുകയും ചോദ്യം ചെയ്യലിനുശേഷം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തി ആറു മാസം തടവിലിടുകയും ചെയ്തു.
എന്നാല്‍ നേര്‍വിപരീതമായ തെളിവ്-ലോഹക്കുഴലുകളില്‍ നിറച്ച സ്ഫോടക വസ്തുക്കള്‍ സിംകാര്‍ഡ്-മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് ഉഗ്രസ്ഫോടനം നടത്തുന്ന രീതിയും അജ്മീര്‍ സ്ഫോടന ഉപായവുമായുള്ള വിസ്മയാവഹമായ സാദൃശ്യം-സി ബി ഐ കണ്ടെത്തുന്നതുവരെ ഈ കഥ മേല്‍ തിരക്കഥയനുസരിച്ചു തുടര്‍ന്നു. രണ്ടു ബോംബുകളിലും ഇന്‍ഡ്യന്‍ സൈന്യത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന മാരക അനുപാതത്തിലായിരുന്നു ആര്‍ ഡി എക്സും റ്റി എന്‍ റ്റിയും സംയോജിപ്പി ച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്. "മക്കാ മസ്ജിദ് സ്ഫോടനത്തിലും വീണ്ടും അജ്മീര്‍ സ്ഫോടനത്തിലും ബോംബുകള്‍ സജീവമാക്കാന്‍ സിം കാര്‍ഡും മൊബീല്‍ ഫോണ്‍ സെറ്റുകളും ഉപയോഗിച്ചതും അജ്മീര്‍ സ്ഫോടനം സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചതും " സുനില്‍ ജോഷി എന്നു പേരുള്ള ഒരു ആക്റ്റിവിസ്റ്റ് ആയിരു ന്നുവെന്നാണ് സി ബി ഐ ഡിറക്റ്റര്‍ അശ്വനി കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
ഏതാണ്ട് ഇതേ സമയത്തുതന്നെ, 2009 ഒക്റ്റോബറില്‍ പ്രാദേശിക ഉത്സവത്തിന് സ്ഫോടക വസ്തുക്കളുമായി പോകും വഴി രണ്ടുപേര്‍ കൊല്ലപ്പെട്ട മാര്‍ ഗാവ് സ്ഫോടനം ഗൂഢാലോചനാപരമായി നടപ്പാക്കിയ കേസില്‍ തീവ്ര വലതു പക്ഷ സംഘടനയായ 'സനാതന്‍ സംസ്ഥ'യുടെ അംഗങ്ങളില്‍ (എല്ലാവരും ഹിന്ദുക്കള്‍) കുറ്റമാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി( എന്‍ ഐ ഏ) പഞ്ജിം കോടതിയില്‍ ഒരു കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു. ഈ ഫെബ്രുവരിയില്‍ പുണെയിലെ ജര്‍മന്‍ ബേക്കറി സ്ഫോടനത്തിന്റെ അന്വേഷണവും , ആദ്യത്തെ സംശയം- ഇന്‍ഡ്യന്‍ മുജാഹിദീന്‍(ഐ എം)കാരെന്നോ 'ജിഹാദി വിഭാഗങ്ങളു ടെ സ്ലീപ്പര്‍ സെല്ലുകളെ'ന്നോ സംശയിക്കുന്ന മുസ്ലിങ്ങളെ ചോദ്യം ചെയ്യലും തടവി ലിടലും -കഴിഞ്ഞ് ഇപ്പോള്‍ കരയ്ക്കടിഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം അബ്ദുല്‍ സമദ് അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ , മഹാരാഷ്ട്ര ഏ റ്റീ എസ് സജീവമാക്കി നിര്‍ത്തിയിരുന്ന ധാരണ, ആ രാത്രിയില്‍ ബേക്കറിയിലെ സി സി റ്റി വി കാമറയില്‍ പതിഞ്ഞി രുന്ന ആളാണ് സമദെന്നായിരുന്നു. പക്ഷേ സമദിനെ ഒരിക്കലും സ്ഫോടനവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാക്കിയില്ലെന്നു മാത്രമല്ല, മറ്റു കേസുകളിലും വെറുതെ വിടുകയാണുണ്ടായത്.
ഇന്‍ഡ്യയിലെ ഭീകരാക്രമണ കേസന്വേഷണങ്ങള്‍ക്ക് 2008 സെപ്റ്റംബര്‍-ഒക്റ്റോബറിലെ മാലെഗാവ് സ്ഫോടന അന്വേഷണത്തടെയാണ് നാടകീയമായ പരിവര്‍ത്തനമുണ്ടായത്. അന്നത്തെ മഹാരാഷ്ട്ര ഏ റ്റീ എസ് മേധാവി ഹേമന്ത് കര്‍ക്കരെ(അദ്ദേഹം പിന്നീട് 26/11 രാത്രിയില്‍ കൊല്ലപ്പെട്ടു) , നയിച്ച ആ അന്വേഷണം വിരല്‍ ചൂണ്ടിയത് 2005-06 ല്‍ സ്ഥാപിക്കപ്പെട്ട തീവ്ര വലതു പക്ഷ -പുണെ കേന്ദ്രിത സംഘടനയായ അഭിനവ് ഭാരതി(ഏ ബീ) ലേക്കും അതിന്റെ അംഗങ്ങളിലേക്കും അനുബന്ധ സംഘടനകളിലേക്കുമാണ്. കര്‍ക്കരെയും കൂട്ടരും പുറത്തുകൊണ്ടു വരാന്‍ നോക്കിയ,സമീപകാല ചരിത്രത്തിന്റെ ഭാഗമായ ആ വസ്തുത 'ഹിന്ദുത്വ ഭീകരത' എന്ന പുത്തന്‍ പ്രതിഭാസത്തെ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള അടിത്തറയാകേണ്ടതായിരുന്നു.എന്നാല്‍ അതുണ്ടായില്ല.
മെക്കാ മസ്ജിദ്, അജ്മീര്‍ തുടങ്ങിയ പ്രഹരശേഷി കുറഞ്ഞ സ്ഫോടനങ്ങളുടെ ഹിന്ദുത്വ ബന്ധങ്ങള്‍ പൊതുജന സമക്ഷം എത്തിയിട്ട് രണ്ടു കൊല്ലമേ ആയിട്ടുള്ളൂവെങ്കിലും ഭോപാല്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ഐ ഈ ഡി കാണുകയും അതേത്തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ,പ്രാദേശിക ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളായ രാം നാരായണ്‍ കല്‍സംഗ്ര,സുനില്‍ ജോഷി ഇവരിലേക്കു ചെന്നെത്തിയ 2002-03മുതല്‍ തന്നെ അതിന്റെ സൂചനകള്‍ ദൃശ്യമായിരുന്നു. അവരെ ചോദ്യം ചെയ്തെങ്കിലും ഒരു തെളിവും കിട്ടിയില്ല. എന്നിരുന്നാലും ബജ് രംഗ് ദളാണ് ഇതിനു പിന്നിലെന്നു പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെ പ്രേരിപ്പിച്ചത് ആ സംഭവമാണ്. പിന്നീട് 2006 ല്‍ , നാന്ദേഡ്, കാണ്‍പൂര്‍ ഇവിടങ്ങളിലെ ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളുടെ വീടുകളില്‍ ഐ ഈ ഡി നിര്‍മാണത്തിനിടെ സ്ഫോടനങ്ങളുണ്ടായി. അക്കൊല്ലം, മഹാരാഷ്ട്രയിലെ പല പട്ടണങ്ങളിലും-പൂര്‍ണ,പര്‍ഭാനി,ജല്‍ന- ഉള്ള പള്ളികളും ശക്തികുറഞ്ഞ സ്ഫോടന ങ്ങളാല്‍ നടുങ്ങി. നാന്ദേഡിലേത് ഔറംഗാബാദിലെ പള്ളിയിലേക്കു കരുതി വച്ച ഐ ഈ ഡിയായിരുന്നു. ഔറംഗബാദിന്റെ മാപ്പിനൊപ്പം കൃത്രിമ താടികളും മുസ്ലിം പുരുഷന്മാരുടെ വസ്ത്രങ്ങളും അവിടെ നിന്നു പിടിച്ചെടുത്തിരുന്നു. അത് മതിയായ ഒരു മുന്നറിയിപ്പായെടുക്കേണ്ടതായിരുന്നു.
എന്നാല്‍ കര്‍ക്കരെ മാലെഗാവ് അന്വേഷണം നയിച്ച 2008ലെ രണ്ടു മാസത്തെ ചുരുങ്ങിയ കാലയളവു് ഒഴിച്ചുനിര്‍ത്തിയാല്‍ ,ഈ വര്‍ഷം മെയ്-ജൂണ്‍ വരെ ഈ മുന്നറിയിപ്പുകളെ കാണാതിരിക്കയോ അവഗണിക്കയോ ആണ് ഭരണകൂടം ചെയ്തത്.എന്നാല്‍ ആ നിഷേധ മനോഭാവം തുടരാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. "കഴിഞ്ഞ പത്തുകൊല്ലമായി ഹിന്ദു വലതുപക്ഷ അതിക്രമ ങ്ങളെക്കുറിച്ച കഥകള്‍ ചെറിയ തോതിലെങ്കിലും പുറത്തുവന്നു കൊണ്ടിരിക്കു ന്നുണ്ട്. വ്യവസ്ഥാപിതമായ അന്വേഷണത്തിനു പകരം ഓരോ സംഭവം-ഓരോ സംഭവം എന്ന മട്ടിലുള്ള അന്വേഷണമാണു നടക്കുന്നത്. വലിയ സംഭവങ്ങള്‍ അന്വേഷണത്തിനു വിധേയമാക്കപ്പെടാതെയും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെയും നിലനില്‍ക്കുകയാണ്. "-മുംബൈയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭി ഭാഷകനും ആയ മിഹിര്‍ ദേശായി പറയുന്നു. അജ്മീര്‍, മക്കാ മസ്ജിദ്,മാലെഗാവ് തുടങ്ങിയ സ്ഫോടനങ്ങളുടെ പിന്നില്‍ ഇസ്ലാമിക ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെ ത്തുന്ന വ്യക്തമായ തെളിവുകളൊന്നും കിട്ടാത്ത സാഹചര്യത്തില്‍ ഇവയെല്ലാം കൂടി ഒന്നിച്ച് അന്വേഷിക്കണമോ എന്നുള്ള നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു ലഭിക്കുന്നതും പ്രതീക്ഷിച്ചിരിക്കയാണ് സി ബി ഐ ഇപ്പോള്‍.
ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്കിനെപ്പറ്റി വിലയിരുത്താന്‍ പറ്റിയ അവസരമാണ് മാലെഗാവ് 2008 നല്‍കിയത്. അക്കൊല്ലം സെപ്റ്റംബറില്‍ തീവ്രത കുറഞ്ഞ ഒരു സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുയും ചെയ്തിരുന്നു. ഏ റ്റീ എസ്സിന്റെ അന്വേഷണം എത്തിച്ചേര്‍ന്നത്, ബോംബ് സ്ഫോടന ത്തിനുപയോഗിച്ച മോട്ടോര്‍ സൈക്കിളിന്റെ ഉടമസ്ഥ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിലും തുടര്‍ന്ന് സ്വയം പ്രഖ്യാപിത ഗുരു ദയാനന്ദ് പാണ്ഡെയിലും സൈന്യ ത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന ലെഫ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹി തിലും മറ്റ് പതിമൂന്നു പേരിലുമാണ്.( ആദ്യമായാണ് ഒരു സൈനിക ഓഫീസറിലേ ക്ക് അന്വേഷണം നീണ്ടത്).ചോദ്യം ചെയ്യവേ, മക്കാ മസ്ജിദ് സ്ഫോടനത്തിനും ആര്‍ ഡി എക്സ് നല്‍കിയതു താനായിരുന്നുവെന്ന് പുരോഹിത് ഏ റ്റീ എസ്സിനോടു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും ഹൈദരാബാദ് പൊലീസ് 'ഹുജി ബന്ധമുള്ള 'മുസ്ലിങ്ങളെ തടവിലാക്കിയിരുന്നതിനാല്‍ ഇക്കാര്യം പരസ്യമാക്കരു തെന്ന നിര്‍ദേശമാണ് ഏ റ്റീ എസ്സിനു കിട്ടിയതെന്നു പറയപ്പെടുന്നു. ആ സ്ഫോടന ത്തിനും അജ്മീര്‍ സ്ഫോടനവുമായുള്ള സാദൃശ്യം സ്പഷ്ടമായിരുന്നു.
മാലെഗാവ് കേസില്‍ സമര്‍പ്പിച്ചിട്ടുള്ള 4528 പേജുള്ള കുറ്റപത്രം ,അഭിനവ് ഭാരതിന്റെയും കൂട്ടാളികളുടെയും 'ഗ്രാന്‍ഡ് ഡിസൈനി'നെപ്പറ്റി ഒരു ഉള്‍ക്കാഴ്ച്ച നല്‍കുന്നുണ്ട്. "ഹിന്ദു ആരാധനാലയങ്ങള്‍ക്കു മേലുള്ള ബോംബാക്രമണങ്ങള്‍ക്കു പകരം ചോദിക്കാ"നും "പ്രത്യേക ഹിന്ദു രാഷ്ട്രം "സ്ഥാപിക്കുക എന്ന തീവ്രമായ അഭിലാഷം പൂര്‍ത്തീകരിക്കാനുമാണ് സ്ഫോടന പരമ്പരകള്‍ നടത്തിയിരുന്നതെ ന്നാണ് പുരോഹിതും സാധ്വിയും മറ്റും പരസ്പരം പറഞ്ഞിരുന്നത്. അഭിനവ് ഭാരത് -അതിന്റെ മാതൃ രൂപം രൂപവത്കരിച്ചത് വീര്‍ സവര്‍ക്കര്‍ ആയിരുന്നു. പിന്നീടത് പിരിച്ചുവിടപ്പെട്ടു. ശേഷം ഹിമാനി സവര്‍ക്കറാണ് അത് പുനരാരംഭിച്ചത്-ഉണ്ടാ ക്കിയത് ഈ അഭിലാഷം സാക്ഷാത്കരിക്കുന്നതിനായിരുന്നു. "ഈ സംഘടിത കുറ്റവാളി സിന്‍ഡിക്കേറ്റ് , ഒരു ദേശീയ പതാകയും സ്വീകരിക്കാന്‍ ആഗ്രഹിച്ചി രുന്നു "വെന്ന് കുറ്റപത്രം പറയുന്നു."സ്വര്‍ണ നിറത്തിലുള്ള അരികുകളും ... പുരാത നമായ ഒരു ദീപശിഖയും വഹിക്കുന്ന കുങ്കുമ വര്‍ണ പതാകയായിരുന്നു "അത്.
ഒരു തെരുവിന് കര്‍ക്കരെയുടെ പേരു നല്‍കിക്കൊണ്ട് മാലെഗാവ് അദ്ദേ ഹത്തെ ആദരിച്ചു. 2006 സെപ്റ്റംബറിലെ സ്ഫോടനങ്ങളെക്കുറിച്ചുള്ള യാഥാര്‍ഥ്യ വും പുറത്തുകൊണ്ടുവരുമെന്ന് അവര്‍ വിശ്വസിച്ച മനുഷ്യന് ,ദീര്‍ഘനിശ്വാസ ത്തിലായ പട്ടണത്തിന്റെ ബഹുമതിയായിരുന്നു അത്. മൂന്നു ബോംബുകളാണ് ആ വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം പള്ളിക്കും ഖബര്‍സ്ഥാനുമരികെ പൊട്ടിത്തെറിച്ച് 37 പേരെ കൊല്ലുകയും 100പേരെ പരിക്കേല്‍പ്പിക്കയും ചെയ്തത്. പതിവുപോലെ ത്തന്നെ , നിരോധിത സിമി അംഗങ്ങളെന്ന് ആരോപിച്ച് മുസ്ലിങ്ങളെ പൊക്കുക യും ചോദ്യം ചെയ്യുകയും നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിക്കുകയും ചെയ്തു. പക്ഷേ കുറ്റപത്രത്തില്‍ നിരവധി പഴുതുകളുണ്ടായിരുന്നു-മുഖ്യ ആരോപിതനായ സിമി പ്രവര്‍ത്തകന്‍ മുഹമദ് സാഹിദ്, അന്നേ ദിവസം മാലെഗാവ് പട്ടണത്തില്‍ നിന്ന് 700 കി മീ അകലെയുള്ള ഒരു ഗ്രാമത്തില്‍ നമസ്കാരത്തിനു നേതൃത്വം നല്‍കു കയായിരുന്നു; ഗൂഢാലോചന നടത്തിയതായി ആരോപിതനായ ഷബീര്‍ മസീ ഹുല്ലാ, സ്ഫോടനങ്ങള്‍ക്ക് ഒരു മാസം മുന്‍പുതന്നെ പൊലീസ് കസ്റ്റഡിയിലാ യിരുന്നു;ദൃക്സാക്ഷി വിവരണപ്രകാരം പൊലീസ് തയ്യാറാക്കിയ സ്കെച്ചിലെ ആളുക ളെല്ലാം ക്ലീന്‍ ഷേവു ചെയ്തവരായിരുന്നെങ്കില്‍ , കുറ്റാരോപിതരെല്ലാം വര്‍ഷങ്ങ ളായി താടി വളര്‍ത്തുന്നവരായിരുന്നു.
രാജസ്ഥാന്‍ ഏ റ്റീ എസ് ഇപ്പോള്‍ വിശ്വസിക്കുന്നത്,ആര്‍ എസ് എസ് പ്രചാരകനായ സുനില്‍ ജോഷിയിലൂടെയാണ് അജ്മീര്‍ സ്ഫോടനവുമായി ബന്ധ മുള്ള ദേവേന്ദ്ര ഗുപ്ത, അഭിനവ് ഭാരതിലെ അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരു ന്നതെന്നാണ്. ആ ബന്ധത്തിന്റെ മറ്റേ അറ്റം നല്‍കിക്കൊണ്ട് മഹാരാഷ്ട്ര ഏ റ്റീ എസ് പറയുന്നത്, 2007 സെപ്റ്റംബറില്‍ സിമി പ്രവര്‍ത്തകരെന്നു സംശയിക്കുന്ന വരാല്‍ സുനില്‍ ജോഷി വധിക്കപ്പെട്ടപ്പോള്‍ രോഷാകുലയായ സാധ്വി, 2008ലെ മാലെഗാവ് സ്ഫോടനത്തിന് ഉത്തരവിടുകയായിരുന്നുവെന്നാണ്. 68 പേര്‍ -എല്ലാ വരും പാക്കിസ്ഥാനികള്‍-കൊല്ലപ്പെട്ട സംഝോത എക്സ്പ്രസ് സ്ഫോടനവുമായും ജോഷിക്കു ബന്ധമുണ്ടായിരുന്നത്രേ! പേരു വെളിപ്പെടുത്താത്ത സാക്ഷി വിവരിച്ച, പുരോഹിതിന്റെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള ഫോണ്‍ സന്ദേശത്തില്‍ നിന്നാണു തെളിവ് ലഭിച്ചത്.
എന്നിരുന്നാലും ഇക്കഥയ്ക്ക് പല പഴുതുകളുമുണ്ട്. അവയില്‍ ഏറ്റവും നിര്‍ണാ യകം പിടികിട്ടാപ്പുള്ളികളായ രാം നാരായണ്‍ കല്‍ശംഗ്രയും സ്വാമി അസീമാനന്ദും മറ്റുള്ളവരുമാണ്. മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും അന്വേഷകര്‍ പറയുന്നത് ബോംബ് ഉണ്ടാക്കുന്നതില്‍ വിദഗ്ധനായ കല്‍ശംഗ്രയെ ദേവേന്ദ്ര ഗുപ്തയ്ക്കു പരിചയ പ്പെടുത്തിയത് സാധ്വിയാണെന്നാണ്. കല്‍ശംഗ്രയെ കണ്ടെത്തേണ്ടത് നിര്‍ണായ കമാണ്. കാരണം കസ്റ്റഡിയിലുള്ള എല്ലാ കുറ്റാരോപിതരും അവര്‍ക്കും ഒരു പ്രഹേളികയെന്ന മട്ടില്‍ അയാളെ 'ആ മനുഷ്യന്‍ ' എന്നാണ് വിളിക്കുന്നത്. അജ്മീര്‍, മക്കാ മസ്ജിദ് , മാലെഗാവ് ,സംഝോത എക്സ്പ്രസ് അതുപോലെ നിരവധി സ്ഫോടനങ്ങള്‍, വ്യക്തമായും വലിയൊരു തിരക്കഥയുടെ ഭാഗമാണ്. സി.ബി.ഐ അന്വേഷണത്തിന്റെ എല്ലാ ഖണ്ഡങ്ങളും ചേര്‍ത്തുവെച്ചാല്‍ മാത്രമേ ഹൈന്ദവഭീകരതയുടെ വൈപുല്യം നമുക്കു മുന്നില്‍ വെളിപ്പെടുകയുള്ളു, അവരങ്ങനെ ചെയ്യുമെങ്കില്‍ മാത്രം !
വിവര്‍ത്തകന്‍: സത്യാന്വേഷി ബ്ലോഗ്
(ഒറിജിനല്‍ ലേഖനം ഇവിടെ വായിക്കാം.)
_TbM

Friday, July 23, 2010
പോപുലര്‍ ഫ്രണ്ട് പൊതുയോഗം-കോഴിക്കോട്(വീഡിയോ)
വ്യാജ ആരോപണങ്ങളിലൂടെ മുസ്്‌ലിം ശാക്തീകരണത്തെ തകര്‍ത്തു കളയാമെന്ന ദുഷ്ട ശക്തികളുടെ എല്ലാ ശ്രമങ്ങളും വെറുതെയായെന്ന് തെളിയിച്ച് പോപുലര്‍ ഫ്രണ്ടിന്റെ ചുണക്കുട്ടികള്‍ ഒരു വട്ടംകൂടി കരുത്തു തെളിയിച്ചു.
പരിപാടി പരാജയപ്പെടുത്താനുള്ള മുഴുവന്‍ കുതന്ത്രങ്ങളും വെറുതെയായി.
സ്ത്രീകള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്ത പരിപാടി ഭരണ, പോലിസ്, മാധ്യമ സിന്‍ഡിക്കേറ്റിനെ ഞെട്ടിച്ചു...
എല്ലാ കള്ളപ്രചാരണങ്ങള്‍ക്കും പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം മറുപടി നല്‍കുന്നു
Free Videos by Ustream.TV

Friday, July 16, 2010
പൊളിയുന്ന നുണകള്‍
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ വിതരണം ചെയ്ത സി.ഡികളും ലഘുലേഖകളും പിടിച്ചെടുത്തെന്നവകാശപ്പെട്ട് ദുരൂഹത സൃഷ്ടിക്കുന്ന പോലിസിന്റെയും മാധ്യമങ്ങളുടെയും നുണപ്രചാരണം പൊളിച്ചെഴുതാന്‍ കണ്ണൂര്‍ സിറ്റിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ സി.ഡി, ലഘുലേഖ പ്രദര്‍ശനം
Wednesday, July 14, 2010
വ്യാജ പ്രചാരണം: 'കൈരളി'ക്കെതിരേഅഭിഭാഷകന്‍ നിയമനടപടിക്ക്
പോപുലര്‍ ഫ്രണ്ടിനെ പൂട്ടാന്‍ സി.പി.എം പോലിസ് വക ആയുധം, പാര്‍ട്ടി ചാനല്‍ വക ലശ്കര്‍ ബന്ധത്തിന് തെളിവ്, ഒപ്പം മൂന്നാം മുറയും... നിങ്ങള്‍ നിയമം കൈയിലെടുത്ത് കളിക്കുമ്പോള്‍ ഞങ്ങള്‍ നിയമം ഉപയോഗിച്ച് അതിനെ നേരിടും(മറിച്ചാണ് നിങ്ങളുടെയൊക്കെ ആഗ്രഹമെങ്കിലും)
വ്യാജ പ്രചാരണം: 'കൈരളി'ക്കെതിരേഅഭിഭാഷകന്‍ നിയമനടപടിക്ക്
തലശ്ശേരി: കശ്മീര്‍ തീവ്രവാദക്കേസിലെ 15ാം പ്രതി അബ്ദുല്‍ജബ്ബാര്‍ സഹോദരന്‍ സമദിന് അയച്ച കത്ത് ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്ത കൈരളി ചാനലിനെതിരേ തലശ്ശേരി ബാറിലെ അഭിഭാഷകന്‍ പി സി നൗഷാദ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് തലശ്ശേരി ബാര്‍ അസോസിയേഷന് പരാതി നല്‍കാനും തീരുമാനിച്ചു. കശ്മീര്‍ കേസിലെ പ്രതികള്‍ക്കു വേണ്ടി ഹാജരാവുന്നത് തുടക്കംമുതലേ ഇദ്ദേഹമായിരുന്നു. അബ്ദുല്‍ ജബ്ബാര്‍ നിയമസഹായത്തിനായി തന്നെ സമീപിക്കാന്‍ സഹോദരനയച്ച കത്തിനെ മുന്‍നിര്‍ത്തി തനിക്കെതിരേ തീവ്രവാദബന്ധം ആരോപിച്ചത് അഭിഭാഷകവൃത്തിയോടുള്ള അനാദരവാണെന്ന് അഡ്വ. പി സി നൗഷാദ് ചൂണ്ടിക്കാട്ടി.ലശ്കറിന്റെ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ കമാന്‍ഡറെന്ന് കൈരളി ചാനല്‍ കണ്ടെത്തിയ ജബ്ബാറിന്റെ കത്തുമായി ബന്ധപ്പെട്ട വാര്‍ത്ത, ''പോപുലര്‍ ഫ്രണ്ടിന് ലശ്ക്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചു'' എന്ന രീതിയില്‍ ഇന്നലെ ന ല്‍കിയിരുന്നു.
ആയുധം മുമ്പേ, പോലിസ് പിറകേ; ഡി.ജി.പിക്കും ആഭ്യന്തരമന്ത്രിക്കും എസ്.ഡി.പി.ഐ പരാതി നല്‍കി
കണ്ണൂര്‍: റെയ്ഡിനെന്ന പേരില്‍ ആയുധങ്ങള്‍ നിറച്ച വാഹനവുമായെത്തിയ പോലിസ് നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു എസ്.ഡി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഡി.ജി.പി ജേക്കബ് പുന്നൂസ്, ആഭ്യന്ത്രരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ പോലിസ് സൂപ്രണ്ട് കെ എ ഫിലിപ്പ് എന്നിവര്‍ക്കു പരാതി നല്‍കി. തളിപ്പറമ്പിനടുത്തു തിരുവട്ടൂരില്‍ എസ്.ഡി.പി.ഐ സ്ഥാപിച്ച വെയ്റ്റിങ് ഷെല്‍ട്ടറിനു സമീപം ആയുധങ്ങള്‍ നിറച്ച വണ്ടി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പിന്നാലെയുണ്ടായിരുന്ന പരിയാരം എസ്.ഐ ഉത്തംദാസും സംഘവും തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു. കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ പോലിസ് തന്നെ ആയുധം കൊണ്ടുവയ്ക്കാനാണു ശ്രമിച്ചത്. അപകടകരമായ ഇത്തരം നീക്കങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് പുന്നക്കല്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അധ്യാപകന്റെ കൈവെട്ടല്‍: കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിന് പോലിസിനെതിരേ കേസ്
കൊച്ചി: മതനിന്ദ നടത്തിയ കേസില്‍ പ്രതിയായ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനെ ഒരു സംഘം അക്രമിച്ചതുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസിനെതിരേ കേസ്്. ആലുവ സ്വദേശി അബ്ദുസ്സലാമി (58)ന്റെ പരാതിയെത്തുടര്‍ന്നു മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലിസിനെതിരേ കേസെടുത്തത്. തന്നെ നാലുദിവസം കസ്റ്റഡിയില്‍ വച്ചു ക്രൂരമായി മര്‍ദ്ദിച്ചതായി സലാം കോടതിയില്‍ പരാതിപ്പെട്ടിരുന്നു. പോലിസ് കസ്റ്റഡിയിലിരിക്കെ തന്നെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി താമസിപ്പിച്ച ശേഷം മൂവാറ്റുപുഴ പോലിസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നെന്നും സലാം പറയുന്നു. മര്‍ദ്ദനത്തില്‍ കലങ്ങിയ കണ്ണുകളുമായാണ് സലാം കോടതിയില്‍ ഹാജരായത്. 23നു കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഏതൊക്കെ പോലിസ് ഉദ്യോഗസ്ഥരാണ് മര്‍ദ്ദിച്ചതെന്നു വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സലാമിനെ മെഡിക്കല്‍ പരിശോധന നടത്തി റിപോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശമുണ്ട്്. ഇതിനിടെ ആലുവ തായിക്കാട്ടുകര സ്വദേശി ബഷീറി (35)നെ രണ്ടുദിവസമായി കാണാതായതായിക്കാണിച്ചു ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. ബഷീര്‍ ആലുവ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. കോതമംഗലം സ്വദേശി സുല്‍ഫിക്കര്‍ എന്ന യുവാവിനെ നാലുദിവസമായി കാണാനില്ലെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു. സുല്‍ഫിക്കറിനെതിരേ വ്യാജ രേഖകള്‍ പ്രകാരം സിം കാര്‍ഡ് നല്‍കി എന്നാരോപിച്ചു കേസ് എടുത്തതായി പോലിസ് പറഞ്ഞിരുന്നു. എന്നാല്‍, ഇതേ കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് ശാഖാ പ്രമുഖും വോഡഫോണ്‍ എക്‌സിക്യൂട്ടീവുമായ മണികണ്ഠനെതിരേ നിസ്സാര വകുപ്പുകളാണ് പോലിസ് ചുമത്തിയത്. ഇയാള്‍ക്കു ജാമ്യവും ലഭിച്ചിരുന്നു. സുല്‍ഫിക്കറിനെ കാണാതായതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വീട്ടുകാര്‍. അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോ. റെനീഫിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്തത്.

Tuesday, July 13, 2010
പോപുലര്‍ ഫ്രണ്ട്-മനോരമ ചാനല്‍
താലിബാന്‍ വീഡിയോ ആര്‍ക്കും യൂട്യൂബില്‍ നിന്ന് കിട്ടുന്നതല്ലേ എന്ന ചാനല്‍ ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉരുളുന്നു
കാണുക.........
മനോരമ-1
മനോരമ-2
മനോരമ-3
--
http://www.mtponline.in/
http://www.youtube.com/user/mtprafeek
കാണുക.........
മനോരമ-1
മനോരമ-2
മനോരമ-3
--
http://www.mtponline.in/
http://www.youtube.com/user/mtprafeek
Saturday, July 10, 2010
ഞങ്ങള്‍ ഇവിടെയുണ്ട്!!!
പോലിസ്, മാധ്യമ ദുഷ്പ്രചാരണങ്ങള്‍ക്കെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പോപുലര്‍ ഫ്രണ്ട് നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍
അല്‍ഖാഇദാ ബന്ധം, താലിബാന്‍ പരിശീലനം, ലശ്കര്‍ സെല്‍, വിദേശ പണം, നിരോധനം...... ഇനിയൊന്നും ബാക്കിയില്ല. അപ്പോഴും പോപുലര്‍ ഫ്രണ്ടിന്റെ ചുണക്കുട്ടികള്‍ പറയുന്നു... ഞങ്ങള്‍ ഇവിടെയുണ്ടെന്ന്... നിങ്ങള്‍ക്ക് മൂക്കില്‍ വലിക്കാന്‍ സാധിക്കുന്ന പ്രസ്ഥാനമല്ല ഇതെന്ന്.... പോലിസും പാര്‍ട്ടിക്കാരും ചാനല്‍ത്തമ്പുരാക്കന്മാരും മഞ്ഞപ്പത്രങ്ങളും ഒത്തുപിടിച്ചാലും ഈ ആണ്‍കുട്ടികള്‍ക്കു മുന്നില്‍ തോറ്റു പത്തിമടക്കുകയേ നിര്‍വ്വാഹമൂള്ളൂ എന്ന്

Subscribe to:
Posts (Atom)