Friday, August 20, 2010

രാജസ്ഥാനില്‍ എസ്.ഡി.പി.ഐക്ക് വീണ്ടും വിജയം

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബുണ്ടി നഗരപാലികാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിക്കു ജയം. രണ്ടാം വാര്‍ഡില്‍ മല്‍സരിച്ച എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി നൂര്‍ മുഹമ്മദാണ് 195 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1010 വോട്ടില്‍ 543 വോട്ട് നൂര്‍ മുഹമ്മദ് നേടി. രണ്ടാംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കേസര നേടിയത് 350 വോട്ട്. ബുണ്ടി, സവായ്, മധോവ്പൂര്‍, ബേഗു എന്നിവിടങ്ങളിലായി 10 വാര്‍ഡുകളിലേക്കാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചത്. ഇതില്‍ ഒരിടത്തു വിജയിച്ചപ്പോള്‍ എട്ടു സ്ഥലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്തെത്തി. പലയിടത്തും നേരിയ വ്യത്യാസത്തിലാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്തായത്.


--

http://www.mtponline.in/
http://www.youtube.com/user/mtprafeek

0 comments:

Post a Comment