രക്തം കൊടുക്കാന്‍ ക്യൂ നിന്നവരുടെ മോന്തക്കിട്ടു തന്നെയാണ് ജോസഫ് സാര്‍ വീക്കിയിരിക്കുന്നത്. ബലേ ഭേഷ്... സാസ്‌കാരിക കേരളം(ഷാജി, കൂടത്തായി, ഹമീദ് ചേന്ദമംഗലൂര്‍, എം എന്‍ കാരശ്ശേരി ആദിയായവര്‍) ഇനിയും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന മാഷിന്റെ തിട്ടൂരവും എനിക്കിഷ്ടായി
കൊച്ചി: ഇസ്്‌ലാമിക പ്രവാചകനായ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന ചോദ്യം പ്രസിദ്ധീകരിച്ച തൊടുപുഴ ന്യൂമാന്‍ കോളജ് മലയാള വിഭാഗം പ്രഫസര്‍ ടി ജെ ജോസഫ് തന്റെ നീചകൃത്യത്തെ ന്യായീകരിച്ച് രംഗത്തെത്തി.
മുഹമ്മദ് നബിയെ അവഹേളിച്ചതിലൂടെ താന്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം വിനിയോഗിക്കുകയായിരുന്നുവെന്നാണ് ഒരു സ്വകാര്യ ചാനലിനു(ഇന്ത്യാ വിഷന്‍) നല്‍കിയ അഭിമുഖത്തില്‍ പ്രഫസര്‍ പറഞ്ഞത്. പക്വതയുള്ള കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്ത ചോദ്യപ്പേപ്പറിലൂടെ മുഹമ്മദ് നബിയെ നിന്ദിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് കരുതുന്നതായും അധ്യാപകന്‍ പറഞ്ഞു.
ഏതെങ്കിലും മതവിഭാഗത്തെ അവഹോളിക്കാന്‍ ശ്രമിച്ചിട്ടില്ല. കോളജ് മാനേജ്‌മെന്റുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും അവയൊക്കെ പരിഹരിച്ചു. തന്റെ കൈവെട്ടിയ സംഭവം ആശയ-ആവിഷ്‌ക്കാര സ്വാതന്ത്യത്തിനെതിരായ കടന്നു കയറ്റമാണ്. ഇതേക്കുറിച്ച് സാംസ്‌ക്കാരിക കേരളം ഇനിയും ചര്‍ച്ച ചെയ്യണമെന്നും ടി ജെ ജോസഫ് പറഞ്ഞു.
താന്‍ മറ്റൊരു പുസ്തകത്തിലെ ഉദ്ധരണികള്‍ ചെറിയ വ്യത്യാസത്തോടെ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയതാണെന്നായിരുന്നു ഇദ്ദേഹം നേരത്തേ പറഞ്ഞിരുന്നത്. പുസ്‌കത്തിലെ 'ഭ്രാന്തനു' പകരം 'മുഹമ്മദ'് എന്ന് ചേര്‍ത്തത് ബോധപൂര്‍വ്വമായിരുന്നില്ലെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ അതിനു വിരുദ്ധമായി, പ്രവാചകനെ നിന്ദിച്ചതിലൂടെ തന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം പ്രകടിപ്പിച്ചതാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ചോദ്യപ്പേപ്പറില്‍ പിണഞ്ഞ അബദ്ധത്തില്‍ ജോസഫ് മാപ്പ് പറഞ്ഞതായി ചില മുസ്്‌ലിം സംഘടനകള്‍ പ്രചരിപ്പിച്ചിരുന്നു.
--
http://www.mtponline.in/
http://www.youtube.com/user/mtprafeek
Thursday, August 5, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment