Wednesday, April 29, 2009

ഗുജറാത്ത്‌: സുപ്രിംകോടതി ഉത്തരവ്‌ സ്വാഗതം ചെയ്യുന്നു- പോപുലര്‍ ഫ്രണ്ട്‌

ബാംഗ്ലൂര്‍: 2002ലെ ഗുജറാത്ത്‌ കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും കൂട്ടാളികള്‍ക്കുമുള്ള പങ്ക്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തോട്‌ ആവശ്യപ്പെട്ട സുപ്രിംകോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന്‌ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ജനറല്‍ സെക്രട്ടറി കെ എം ശരീഫ്‌ പ്രസ്‌താവിച്ചു.

സംസ്ഥാന ഭരണസംവിധാനത്തെ നിയന്ത്രിക്കുകയും ഭരണകൂടസംരക്ഷണത്തില്‍ കഴിയുകയും ചെയ്യുന്ന കലാപത്തിനുത്തരവാദികളായവരുടെ മുന്നില്‍, അഭയാര്‍ഥികളായി മാറിയ ഇരകള്‍ക്ക്‌ പ്രതീക്ഷ നല്‍കുന്നതാണ്‌ ഉന്നതനീതിപീഠത്തിന്റെ വിധി.

മോഡി സര്‍ക്കാരിലെ മന്ത്രി മായാ കോഡ്‌നാനിയുടെ അറസ്‌റ്റിന്‌ ഏതാനും ദിവസങ്ങള്‍ക്കു ശേഷമുള്ള സുപ്രിംകോടതിയുടെ ഈ ഇടപെടല്‍ കുറ്റവാളികള്‍ക്ക്‌ എല്ലായ്‌പോഴും നിയമത്തില്‍നിന്ന്‌ രക്ഷപ്പെടാനാവില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്‌.

ജുഡീഷ്യറിയോട്‌ അല്‍പ്പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ നരേന്ദ്രമോഡിയോട്‌ രാജിവയ്‌ക്കാനാവശ്യപ്പെടാന്‍ ബി.ജെ.പിയോടും പ്രത്യേകിച്ച്‌ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി അഡ്വാനിയോടും പോപുലര്‍ ഫ്രണ്ട്‌ ആവശ്യപ്പെട്ടു.
വാര്‍ത്താ സ്രോതസ്സ്‌: തേജസ്‌ 29 ഏപ്രില്‍ 2009 ബുധന്‍ 

0 comments:

Post a Comment