Friday, April 24, 2009

ഐ.എന്‍.എല്ലുമായി ചര്‍ച്ച നടത്തും: മുസ്‌്‌ലിം ലീഗ്‌

മുണ്ടക്കയം: ലീഗില്‍ നിന്ന്‌ ചിലര്‍ വിട്ടുനില്‍ക്കുന്നതും മറ്റുള്ളവര്‍ക്കു ചട്ടുകമാവുന്നതിനും പരിഹാരം കാണുന്നതിനായി ഐ.എന്‍.എല്‍ നേതാക്കള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുമെന്നു മുസ്‌്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീര്‍ അഭിപ്രായപ്പെട്ടു. മേഖലയിലെ ലീഗ്‌ നേതാക്കളെ കാണാനെത്തിയ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൂടിയായ ഇ ടി മുഹമ്മദ്‌ ബഷീര്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.
ആശയവിനിമയത്തിലെ അപാകതയാണു വിട്ടുനില്‍ക്കാന്‍ കാരണം. പൊന്നാനിയിലെ തിരഞ്ഞെടുപ്പു ഫലം പുറത്തു വരുമ്പോള്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറിയുണ്ടാവും. പൊന്നാനിയില്‍ യു.ഡി.എഫ്‌ വന്‍ ഭൂരിപക്ഷം നേടുമെന്നും മുഹമ്മദ്‌ ബഷീര്‍ അഭിപ്രായപ്പെട്ടു.



വാര്‍ത്താ സ്രോതസ്സ്‌: മലയാള മനോരമ

2 comments:

Mithra Foundation for Human Resource and Charity said...

Hi
INL National President don't have much experience in politics. In Karnataka his election policy helped BJP to get majority in Legislative Assembly in last election. He must understand that, Muslim Unity will help muslims to come to the power. But still he coming to Kerala to advise Muslim League. But why he cant do something in Karnataka first ?

Mithra Foundation

O2 said...

I here by suggesting you to publish both Fraternity news

Post a Comment