Thursday, June 25, 2009

പി.എസ്‌.സി സര്‍വീസ്‌ ചട്ടങ്ങളില്‍ മാറ്റംവരുത്തണം :ഡോ. ഫസല്‍ ഗഫൂര്‍

കോഴിക്കോട്‌: പി.എസ്‌.സി. സര്‍വീസ്‌ ചട്ടങ്ങള്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഇഛാശക്തി കാണിക്കണമെന്ന്‌ എം.ഇ.എസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ. പി എ ഫസല്‍ ഗഫൂര്‍.

പി.എസ്‌.സിയുടെ സംവരണ അട്ടിമറി അവസാനിപ്പിക്കുകയെന്നാവശ്യപ്പെട്ട്‌ എം.ഇ.എസ്‌ യൂത്ത്‌വിങ്‌ നടത്തിയ സായാഹ്‌്‌ന ധര്‍ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌്‌ലിം സമൂഹത്തിന്‌ 12 ശതമാനം സംവരണം വേണ്ടിടത്ത്‌ 10.8 ശതമാനം സംവരണം മാത്രമാണുള്ളത്‌. ഇതുമൂലം 50000 ത്തിനും ഒരു ലക്ഷത്തിനു ഇടയ്‌ക്ക്‌ സംവരണ പോസ്‌റ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്‌.

പി.എസ്‌.സി നിയമനങ്ങള്‍ ക്കു പുറമെ കോളജ്‌ പ്രവേശനത്തിലും സീറ്റ്‌ നഷ്‌്‌ടം സംഭവിക്കുന്നുണ്ട്‌. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച്‌ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നീക്കം നടത്തുകയാണ്‌. പി.എസ്‌.സി, സം വരണ വിഷയത്തില്‍ എന്‍. ഡി. എഫുമായി ഐക്യപ്പെടില്ലെ ന്നും എന്നാല്‍ മറ്റിടങ്ങളിലാകാമെന്നുമുള്ള നിലപാടാണ്‌ ചില രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌്‌ലിം സംഘടനകളും സ്വീകരിക്കു ന്നത്‌.

മുസ്‌്‌ലിം സമുദായിക അവകാശങ്ങള്‍ക്കു വേണ്ടി ആരെല്ലാം പോരാടുന്നുണ്ടോ അവരൊക്കെയുമായി ഐക്യപ്പെടണം. സാമുദായിക വിഷയങ്ങളെ അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പി.എസ്‌.സി നിയമനം ഏറ്റവും കുറവ്‌ മാത്രം നടന്ന കാലയളവാണ്‌ ഈ സര്‍ക്കാരിന്റേതെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ടി സിദ്ദീഖ്‌ അഭിപ്രായപ്പെട്ടു. 40 ലക്ഷത്തോളം പേര്‍ സംസ്ഥാനത്ത്‌ തൊഴില്‍ രഹിതാരായുണ്ട്‌. 75 ലക്ഷം പി.എസ്‌.സി അപേക്ഷകളാണ്‌ കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.എസ്‌.സിയുടെ സംവരണ അട്ടമിറിക്കു പിന്നില്‍ സര്‍ക്കാരിന്റെ മൗനാനുവാദമുണ്ടെന്ന്‌ യൂത്ത്‌ലീഗ്‌ ജില്ലാപ്രസിഡന്റ്‌്‌ സി പി അസീസ്‌ ആരോപിച്ചു. നിയമസഭാ സമ്മേളനം നടക്കുന്ന ഈ സമയത്ത്‌ സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ട്‌ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം.ഇ.എസ്‌ യൂത്ത്‌വിങ്‌ സംസ്ഥാന പ്രസിഡന്റ്‌ എസ്‌.എം.എസ്‌ മുജീബ്‌ റഹ്‌്‌മാന്‍ അധ്യക്ഷത വഹിച്ചു. യൂത്ത്‌ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ സി പി അസീസ്‌, എം.ഇ.എസ്‌ സംസ്ഥാന സെക്രട്ടറി സി ടി സക്കീര്‍ ഹുസൈന്‍, യൂത്ത്‌വിങ്‌ സംസ്ഥാന സെക്രട്ടറി എ ടി എം അഷ്‌റഫ്‌, ജില്ലാ സെക്രട്ടറി കെ ഹാഷിം, ജില്ലാ പ്രസിഡന്റ്‌ ടി പി എം സജല്‍ മുഹമ്മദ്‌ സംസാരിച്ചു.

0 comments:

Post a Comment