തലശ്ശേരി: പോപുലര്‍ ഫ്രണ്ട് ജില്ലാ സമിതിയംഗം മാഹിയിലെ മുഹമ്മദ് ഹിഷാമിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു സി.പി.എമ്മുകാരെ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്‌തു. ന്യൂമാഹിയിലെ ഖാദറിന്റെ മകന്‍ കരിയാണ്ടി നൗഷാദ്, ന്യൂമാഹി അഴീക്കലിലെ ദിയാഘറില്‍ പക്കുവിന്റെ മകന്‍ ഉവൈസ്, ചാലക്കര മൈലക്കരവീട്ടില്‍ ശശിയുടെ മകന്‍ എം എം ഷാജി, ചാലക്കര ന്യൂമാഹിയിലെ കക്കാട് മീത്തല്‍ ഹൗസില്‍ രവിയുടെ മകന്‍ രതീഷ്(23)എന്നിവരാണ് ജുഡിഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ ഉച്ചയോടെ കീഴടങ്ങിയത്.
ഇവര്‍ യഥാക്രമം ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളാണ്. സംഭവത്തില്‍ ഏഴ് പ്രതികളാണുള്ളത്. അത്യാസന്നനിലയിലും ഹിഷാം തിരിച്ചറിഞ്ഞവരും സംഭവസ്ഥലത്ത് പരിസരവാസികള്‍ തിരിച്ചറിഞ്ഞവരുമാണ് ഇവര്‍. മെയ് 29ന് ന്യൂമാഹിയിലെ സലഫി പള്ളിയില്‍ ജുമുഅ നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങവെയാണ് ഒളിച്ചിരുന്ന പ്രതികള്‍ ഹിഷാമിനെ മാരകമായി വെട്ടിയത്. ഹിഷാം ഇപ്പോഴും ചികില്‍സയിലാണ്.
Thursday, June 25, 2009
Subscribe to:
Post Comments (Atom)
0 comments:
Post a Comment