Tuesday, April 13, 2010

മാധ്യമങ്ങള്‍ക്ക്്് നുണക്കഥകള്‍ നല്‍കുന്നത്് സംഘാനുകുലികളായ പോലിസുകാര്‍: പോപുലര്‍ഫ്രണ്ട്

തിരുവനന്തപുരം: രഹസ്യാന്വേഷണ വിഭാഗത്തിലുളള ആര്‍.എസ്്.എസ്് അനുകുലികളായ പോലിസ്് ഉദ്യോഗസ്ഥരാണ് മാധ്യമങ്ങള്‍ക്ക് കളളവാര്‍ത്തകള്‍ നല്‍കുന്നതെന്ന്്് പോപ്പുലര്‍ ഫ്രണ്ട്്് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്്. വിമാനത്തില്‍ ബോംബ്് വച്ച കേസ്്് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്്്്്് പോപുലര്‍ ഫ്രണ്ട്്് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിങ്്ഫിഷര്‍ വിമാനത്തില്‍ ബോംബ് വച്ചത്് ആരെന്ന വിവരം പുറത്തുവരുന്നതിന് മുമ്പ്് പോലിസും മാധ്യമങ്ങളും പറഞ്ഞ്് പ്രചരിപ്പിച്ചത്് സംഭവത്തിനു പിന്നില്‍ ഹിസ്്ബ്് ഭീകരന്‍മാരാണെന്നും ഇവര്‍ മുംബൈ അധോലോക നായകന്‍ ദാവുദ്് ഇബ്രാഹീമിന്റെ കുട്ടാളികളാണെന്നും കേരളത്തില്‍ ലഷ്‌കറെ ത്വയിബയുടെ സ്ലീപിങ്് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്നുമാണ്. എന്നാല്‍ യഥാര്‍ഥപ്രതി രാജശേഖരന്‍ നായരാണെന്ന്് വന്നതോടെ മാധ്യമങ്ങളും കള്ളക്കഥ മെനഞ്ഞുകൊണ്ടിരുന്ന രഹസ്യാന്വേഷണ വിഭാഗവും മാളത്തിലൊളിച്ചു. പ്രതി ഉന്നത ജാതിക്കാരനായ നായരെന്ന്് വ്യക്തമായതോടെ ഇയ്യാള്‍ വച്ചത്് ബോംബല്ലെന്നും ഗുണ്ടാണെന്നും ഇതുവരെ ഇയ്യാള്‍ക്കെതിരേ ഒരു കേസ്് പോലുമില്ലെന്നും പറഞ്ഞ്് സംഘപരിവാറുകാരനായ പ്രതിയെ പോലിസ്് മഹത്വവല്‍ക്കരിക്കുകയായിരുന്നു.
രാജശേഖരനെ പിടികുടുംമൂമ്പ് വരെ പോലീസും മാധ്യമങ്ങളും പറഞ്ഞിരുന്നത് വിമാനത്തില്‍ വച്ചത്്് ഉഗ്രശേഷിയുളള ബോംബെന്നായിരുന്നു. വെറും രണ്ട്്്്  ദിവസം കൊണ്ട്്് അത്യുഗ്രശേഷിയുളള ബോംബ്്് ഗുണ്ടായി മാറി. രാജ്യത്തെ  അപകടപ്പെടുത്തുന്ന, ആര്‍.എസ്്്്.എസിന് തീവ്രതയില്ലെന്ന്്് പറഞ്ഞ്്് വംശഹത്യക്ക്്് നേതൃത്വം നല്‍കിയ നരേന്ദ്രമോഡിയില്‍ നിന്ന്്് ആവേശമുള്‍ക്കൊണ്ട ഹരിദ്വാര്‍ മിത്ര മണ്ഡല്‍ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനാണിയാളെന്ന് വാര്‍ത്ത വന്നതോടെ മുഖ്യധാരാമാധ്യമങ്ങള്‍ വാര്‍ത്ത മുടിയെന്നും അദ്ദേഹം പറഞ്ഞു. 
കേരളത്തില്‍ തീവ്രവാദ കേസ്് അന്വേഷിക്കുന്നതിന് എത്തിയ എന്‍.ഐ.എ സംസ്ഥാനത്ത്്് മാപ്പുസാക്ഷികളെ നിര്‍മിച്ച്്് കൊണ്ടിരിക്കുകയാണെന്ന്്് പോപ്പുലര്‍ ഫ്രണ്ട്്് ദേശീയസമിതിയംഗം പ്രഫ. പി കോയ പറഞ്ഞു. മലേഗാവ്്്, നന്ദേഡ്്്, സംത്സോദ എക്‌സ്പ്രസ്്് തുടങ്ങിയ സ്‌ഫോടനങ്ങള്‍ക്ക്്് പിന്നില്‍ ഒരേ സ്വഭാവത്തിലുളള സംഘങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന്്്് മഹാരാഷ്ട്ര മുന്‍ ഐ.ജി എസ്്് എം മുശരിഫ്്് പറയുന്നുണ്ട്്്. ഈ സ്‌ഫോടനങ്ങളെക്കുറിച്ച്്് ഇപ്പോള്‍ അന്വേഷണമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സുരക്ഷ കുടുതല്‍ ശക്തമാക്കുന്നതിന്, സുരക്ഷാ ഉദ്യോഗസ്ഥരെ ജാഗ്രതിയിലാക്കാനാണ് രാജശേഖരന്‍ നായര്‍ ബോംബ്്് വെച്ചതെന്നാണ് പുതിയ വിവരമെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട്്്് സംസ്ഥാന വൈസ്്്് പ്രസിഡന്റ്് കരമന അഷ്‌റഫ്്് മൗലവി, ജില്ലാപ്രസിഡന്റ് നെടുമങ്ങാട്് സുല്‍ഫി, എന്‍.സി.എച്ച്്്.്ആര്‍.ഒ സംസ്ഥാന വൈസ്്് പ്രസിഡന്റ്് റെനി ഐലിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നുറുകണക്കിന് പേര്‍ അണിനിരന്ന പ്രകടനം പാളയത്ത്് നിന്ന്് തുടങ്ങി വെട്ടിമുറിച്ച കോട്ടയില്‍ സമാപിച്ചു.

 

 

 -


--
SDPI ജനകേരള യാത്ര
എപ്രില്‍ 2-24 (കാസര്‍കോഡ് -തിരുവനന്തപുരം)

http://www.mtponline.in/
http://www.youtube.com/user/mtprafeek

0 comments:

Post a Comment