കോഴിക്കോട്: മുസ്‌ലിം സംവരണത്തിനായുള്ള പോപുലര്‍ ഫ്രണ്ടിന്റെ ദേശീയ പ്രചാരണത്തെത്തുടര്‍ന്ന് സ്‌കൂള്‍ ചലോ (ഗോ ടു സ്‌കൂള്‍) എന്ന പുതിയ കാംപയിന് പാര്‍ട്ടി തുടക്കം കുറിച്ചു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നടത്തുന്ന കാംപയിന്റെ ഭാഗമായി കുട്ടികളെ സ്‌കൂളുകളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പരമാവധി നടത്തും.
വിദ്യാഭ്യാസ സര്‍വേകള്‍, സ്‌കൂള്‍ പ്രവേശനത്തിനു സഹായിക്കുക, പഠനം ഉപേക്ഷിച്ചവരെ തിരികെ സ്‌കൂളിലെത്തിക്കുക, പഠനോപകരണ വിതരണം, രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവയാണ് കാംപയിന്റെ ഭാഗമായി നടക്കുക. വിദ്യാഭ്യാസപരമായി പിന്നാക്കംനില്‍ക്കുന്ന മേഖലകളിലായിരിക്കും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത്തരം ഗ്രാമങ്ങള്‍ 'സര്‍വശിക്ഷാ ഗ്രാമങ്ങള്‍' എന്നറിയപ്പെടും.
6 മുതല്‍ 14 വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാക്കിയ സര്‍ക്കാര്‍ നടപടി പാലിക്കപ്പെടാതെ പോകുന്ന വാഗ്ദാനങ്ങളിലൊന്നാവരുതെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥവൃന്ദത്തെ മാത്രം ആശ്രയിക്കാതെ സന്നദ്ധ സംഘടനകളുടെ സേവനങ്ങളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുണയ്ക്കണം. ദേശീയ ജനസംഖ്യാ കണക്കെടുപ്പില്‍ നിന്ന് ആരും പുറന്തള്ളപ്പെടാതിരിക്കാന്‍ ന്യൂനപക്ഷ സംഘടനകളോടും നേതാക്കളോടും സംഘടന അഭ്യര്‍ഥിച്ചു. മഹല്ലുകളും പള്ളികളും കേന്ദ്രീകരിച്ചു ബോധവല്‍ക്കരണങ്ങള്‍ സംഘടിപ്പിക്കണം. ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി ജാതിവിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എം ശരീഫ്, ഇ അബൂബക്കര്‍, എ സഈദ്, ഒ എം എ സലാം, മുഹമ്മദലി ജിന്ന, ശെയ്ഖ് ദഹ്‌ലാന്‍ ബാഖവി, മൗലാനാ ഉസ്മാന്‍ ബെയ്ഗ്, മുഹമ്മദ് ഇല്‍യാസ് തുംബെ, അനീസ് അഹ്മദ്, എം മുഹമ്മദ് ഇസ്മായീല്‍ സംബന്ധിച്ചു.
--
SDPI ജനകേരള യാത്ര
എപ്രില്‍ 2-24 (കാസര്‍കോഡ് -തിരുവനന്തപുരം)
http://www.mtponline.in/
http://www.youtube.com/user/mtprafeek
Thursday, April 1, 2010
Subscribe to:
Post Comments (Atom)
0 comments:
Post a Comment