മൈസൂര്‍: മൈസൂരിലെ ഹലീമ സാദിയ പള്ളിയില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ പന്നികളുടെ ജഡം കൊണ്ടിട്ടതുമായി ബന്ധപ്പെട്ടു മൈസൂരിലുണ്ടായ സംഘര്‍ഷം കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നു വ്യക്തമാവുന്നു.
യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മംഗലാപുരത്ത് ക്രിസ്‌ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയും ദക്ഷിണ കന്നട ജില്ലകളില്‍ മുസ്‌ലിംകള്‍ക്കെതിരേയും നടന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണു കഴിഞ്ഞ ദിവസങ്ങളില്‍ മൈസൂരില്‍ അരങ്ങേറിയത്.
ആരാധനാലയം അശുദ്ധമാക്കിയ വാര്‍ത്തയറിഞ്ഞ് പ്രകോപിതരായ നാട്ടുകാരെ ശാന്തരാക്കി തിരിച്ചയച്ചത് പ്രദേശത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരുമാണ്. വിറളിപൂണ്ട സംഘപരിവാര പ്രവര്‍ത്തകര്‍ മുസ്‌ലിം യുവാക്കളെ ഏകപക്ഷീയമായി ആക്രമിക്കുന്ന കാഴ്‌ചയായിരുന്നു പിന്നീട്.
ആന്ധ്രപ്രദേശുകാരനായ തിരുപ്പതിയെ കൊന്നത് സംഘപരിവാര അക്രമികളായിരുന്നു. ഹിന്ദി സംസാരിക്കുന്ന ഇദ്ദേഹം മുസ്‌ലിമാണെന്നു തെറ്റിദ്ധരിച്ചായിരുന്നു കൊലപാതകം.
എന്നാല്‍, സംഘര്‍ഷവേളയിലുടനീളം ജില്ലാ അധികൃതരുടെയും പോലിസിന്റെയും ഒപ്പംനിന്നു സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു പോപുലര്‍ ഫ്രണ്ട് നേതാക്കള്‍. സമാധാനം പുനസ്ഥാപിക്കാന്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ ശ്രമങ്ങളെ ജില്ലാ പോലിസ് കമ്മീഷണര്‍ തന്നെ പ്രശംസിക്കുകയുണ്ടായി.
എന്നാല്‍, ഹിന്ദുത്വ പക്ഷപാതിത്വത്തിനു പേരുകേട്ട സംസ്ഥാന ആഭ്യന്തരമന്ത്രി വി എസ് ആചാര്യ മൈസൂരിലെത്തിയതോടെ എല്ലാം കീഴ്‌മേല്‍ മറിയുകയായിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്‌ഡ് ചെയ്‌ത പോലിസ് പലരേയും അറസ്‌റ്റ് ചെയ്‌തു. ആഭ്യന്തരമന്ത്രിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമാണെന്നും അറസ്‌റ്റ് വരിക്കണമെന്നും ജില്ലാ പോലിസ് കമ്മീഷണര്‍ നേരിട്ടു വിളിച്ച് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി.
പള്ളി മലിനപ്പെടുത്തി സംഘര്‍ഷത്തിനു തുടക്കം കുറിച്ചവരെ പിടികൂടുന്നതിനു പകരം നിരപരാധികളെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നു പോപുലര്‍ ഫ്രണ്ട് മൈസൂരില്‍ ജയില്‍ നിറയ്‌ക്കല്‍സമരം നടത്തിയത്. ഫൗണ്ടന്‍ സര്‍ക്കിളില്‍ പ്രകോപനമൊന്നുമില്ലാതെ സ്‌ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ക്രൂരമായ അക്രമമഴിച്ചുവിടുകയായിരുന്നു.
വാര്‍ത്താ സ്രോതസ്സ്: തേജസ് 11 ജൂലൈ 2009 ശനി
Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts
Friday, July 10, 2009
Tuesday, July 7, 2009
ബീമാപ്പള്ളി വെടിവയ്‌പ് - വസ്‌തുതാന്വേഷണ റിപോര്‍ട്ട്
2009 മെയ്‌് 17നു ബീമാപ്പള്ളിയില്‍ 6 പേരുടെ മരണത്തിനിടയാക്കിയ പോലിസ് വെടിവയ്‌്‌പ്‌് സംബന്ധിച്ചു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ) കേരള ചാപ്‌റ്റര്‍ 2009 മെയ് 21 വ്യാഴാഴ്‌ച നടത്തിയ വസ്‌തുതാന്വേഷണ റിപോര്‍ട്ട്.
വസ്‌തുതാന്വേഷണ സംഘത്തിലെ അംഗങ്ങള്‍
ഡോ. എം എസ് ജയപ്രകാശ് :
പ്രസിഡന്റ് (എന്‍.സി.എച്ച്.ആര്‍.ഒ കേരള ചാപ്‌റ്റര്‍)
പ്രഫ. എ മാര്‍ക്‌സ് :
വൈസ്‌പ്രസിഡന്റ് (കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസനേര്‍സ്, ചെന്നൈ)
ജി സുകുമാരന്‍ :
സെക്രട്ടറി (ഫെഡറേഷന്‍ ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ്, പുതുച്ചേരി)
എ വാസു :
മുന്‍ ചെയര്‍മാന്‍ (സി.എച്ച്.ആര്‍.ഒ )
മാഗ്ലിന്‍ പീറ്റര്‍ :
സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ (തീരദേശ മഹിളാവേദി )
റെനി ഐലിന്‍ :
വൈസ്‌പ്രസിഡന്റ് (എന്‍.സി.എച്ച്.ആര്‍.ഒ കേരള ചാപ്‌റ്റര്‍)
പി അഹ്‌്‌മദ് ശരീഫ് :
(റസിഡന്റ് എഡിറ്റര്‍, തേജസ്)
എ ഇബ്രാഹിം കുട്ടി :
ട്രഷറര്‍ (എന്‍.സി.എച്ച്.ആര്‍.ഒ കേരള ചാപ്‌റ്റര്‍)
സന്ദര്‍ശിച്ച സ്ഥലങ്ങള്‍
- ചെറിയതുറ അസംപ്‌ഷന്‍ ചര്‍ച്ച്
- ബീമാപ്പള്ളി ജമാഅത്ത് കമ്മിറ്റി ഓഫിസ്
- കൊല്ലപ്പെട്ടവരുടെ വീടുകള്‍
- വെടിവയ്‌പു നടന്ന സ്ഥലങ്ങള്‍
- മെഡിക്കല്‍ കോളേജ് ആശുപത്രി
- വലിയതുറ പോലിസ് സ്‌റ്റേഷന്‍
- പൂന്തുറ പോലിസ് സ്‌റ്റേഷന്‍
സന്ദര്‍ശിച്ച വ്യക്തികള്‍
- ഫാ. ഫ്രഡ്ഡി സോളമന്‍
- (ചെറിയതുറ അസംപ്‌ഷന്‍ ചര്‍ച്ച് )
- ഡ്യൂട്ടി പോലിസ് ഉദ്യോഗസ്ഥര്‍
- വലിയതുറ എസ്.ഐ
- പൂന്തുറ എസ്.ഐ
- എം വി അസീസ്, ബീമാപ്പള്ളി ജമാഅത്ത് പ്രസിഡന്റ്
- ബീമാപ്പള്ളി റഷീദ് കൗണ്‍സിലര്‍
- അബ്ദുല്‍ കലാം സെക്രട്ടറി ബീമാപ്പള്ളി റസിഡന്റ്‌സ് അസോസിയേഷന്‍
- തദ്ദേശവാസികള്‍
- കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍
- പരിക്കേറ്റ് ആശുപത്രിയിലുള്ളവര്‍.
ബീമാപ്പള്ളിയില്‍ സംഭവിച്ചതെന്ത്?
2009 മെയ് 17 ന് തിരുവനന്തപുരം വിമാനത്താവള പരിസരത്തായി സ്ഥിതി ചെയ്യുന്ന ബീമാപ്പള്ളി തീരപ്രദേശത്തുണ്ടായ പോലിസ് വെടിവയ്‌പില്‍ ആറു മനുഷ്യജീവനുകള്‍ പൊലിഞ്ഞ സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുകയുണ്ടായി. പ്രത്യേകിച്ച് അസ്വാരസ്യങ്ങളോ സാമുദായിക ചേരിതിരിവുകളോ നിലവിലില്ലാതിരുന്ന ബീമാപ്പള്ളി പ്രദേശത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന വേളയിലുണ്ടായ ആകസ്‌മിക വെടിവയ്‌പ് നിരവധി ചോദ്യങ്ങളാണുയര്‍ത്തിയത്.
പോലിസിന്റെ ഭാഗത്തുനിന്നും തികച്ചും അന്യായവും ക്രിമിനല്‍വല്‍കൃത ആക്രമണ ശൈലിയുമാണുണ്ടായതെന്നു പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. മാത്രമല്ല, കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഒരു പ്രത്യേക പ്രദേശത്തെ, പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമായിരുന്നുതാനും.
നാലു പോലിസുദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്യുകയും മൊത്തം പോലിസില്‍ അഴിച്ചു പണിനടത്തുകയും 10 ലക്ഷം രൂപയും അനന്തരാവകാശികള്‍ക്ക്‌് ജോലിയും ഉറപ്പു വരുത്തുകയും ചെയ്‌തതുകൊണ്ടുമാത്രം പോലിസിന്റെ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാരിന് തലയൂരാനാവില്ല. ബീമാപ്പള്ളി വെടിവയ്‌പില്‍ ആറ് മനുഷ്യജീവനുകള്‍ പൊലിഞ്ഞു പോവുകയും പരിക്കേറ്റ 48ല്‍ 27 പേര്‍ വെടിയേറ്റ പരിക്കുമായി ആശുപത്രിയില്‍ കഴിയുകയും ചെയ്യുമ്പോള്‍ പോലിസ് തന്നെ പറയും പ്രകാരം ഉണ്ടകള്‍ തീര്‍ന്നു പോയപ്പോഴാണ് പോലിസ് വെടിനിര്‍ത്തിയത്. ഗുരുതരമായ പരിക്കില്ലാത്ത 21 പേര്‍ ഇതിനകം ആശുപത്രി വിടുകയുണ്ടായി. നേരത്തെ പറഞ്ഞത് 20 റൗണ്ട് വെടിവച്ചുവെന്നാണ്. എന്നാല്‍ 70 റൗണ്ട് വെടിവച്ചുവെന്നു പോലിസ് തന്നെ പിന്നീട് സമ്മതിച്ചു.
ബീമാപ്പള്ളി കൂട്ടക്കൊലക്കു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അതറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. പരിക്കേറ്റ 48 ല്‍ 27 പേര്‍ക്കും വെടിയേറ്റാണ് പരിക്കേറ്റതെന്ന വസ്‌തുത വിരല്‍ ചൂണ്ടുന്നത് ബീമാപ്പള്ളിയില്‍ കൂട്ടക്കൊല ആസൂത്രണം ചെയ്യപ്പെട്ടുവെന്നതിലേക്കാണ്. നാലു പേര്‍ മാത്രമാണ് വെടിയേറ്റു മരിച്ചതെന്ന് പോലിസ് പറയുമ്പോള്‍ കൊല്ലപ്പെട്ട അഞ്ചു പേരുടെയും വസ്‌ത്രങ്ങളില്‍ വെടിയുണ്ട തുളഞ്ഞ അടയാളങ്ങള്‍ അവശേഷിക്കുന്നു. തലക്കു വെടിയേറ്റതിനാല്‍ ബാദുഷയുടെ വസ്‌ത്രത്തില്‍ ബുള്ളറ്റു തുളച്ചു കയറിയ അടയാളം ഇല്ലെന്നു മാത്രം.
കൊല്ലപ്പെട്ട സെയ്‌താലി ( 24 ) യുടെ നെഞ്ചിലേറ്റ ബുള്ളറ്റ് മുതുകിലൂടെ പുറത്തേക്കു പോയായിരുന്നു മരണം. അഹ്‌്‌മദലി (45)ക്ക് പിന്നില്‍ തുടയ്‌ക്കാണ് വെടിയേറ്റത്. അബ്ദുല്‍ ഹമീദിന്റെ (27) മുതുകിലാണ് വെടിയുണ്ട തറച്ചത്. ബാദുഷ(34) യുടെ കീഴ്‌ത്താടിയിലേറ്റ ബുളളറ്റ് തലച്ചോറുള്‍പ്പെടെ പുറത്തേക്കു വരികയായിരുന്നു. അബ്ദുല്‍ കനി (55) ഫിറോസ് (16) എന്നിവരുടെ മരണം വെടിയേറ്റല്ലെന്ന നുണയാണ് പോലിസ് അവതരിപ്പിക്കുന്നത്. 55 കാരനായ കനിയുടെ കണ്ണിനാണ് വെടിയേറ്റിരുന്നത്. (ഇദ്ദേഹത്തിന്റെ മകന്‍ മാഹിന്‍കണ്ണ് വെടിയേറ്റ് ആശുപത്രിയിലുണ്ട്.) ഫുട്‌ബാള്‍ കളിക്കുകയായിരുന്ന 16 കാരനായ ഫിറോസിനെ വെടിയേറ്റ ശേഷം കടപ്പുറത്തുകൂടി വലിച്ചിഴച്ചു കൊണ്ടു പോവുകയും തോക്കിന്‍ പാത്തികൊണ്ടു അടിക്കുകയും കടലില്‍ മുക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പോലിസ് പറയുന്നതോ അടിയേറ്റും ചോരവാര്‍ന്നുമാണ് ഇദ്ദേഹം മരിച്ചതെന്നും. പരിക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 39 പേരില്‍ ജോയ് എന്നയാള്‍ക്കു മാത്രമാണ് വെട്ടേറ്റ നിസ്സാര പരിക്കുള്ളത്. മറ്റൊരാള്‍ക്കു കല്ലേറിലാണ് പരിക്ക്. ബാക്കി 37 പേരില്‍ 10 പേര്‍ക്കു നിസ്സാര പരിക്കുകളായിരുന്നു. എന്നാല്‍ ഇപ്പോഴും ആശുപത്രിയിലുള്ള 27 പേര്‍ക്കും വെടിയേറ്റാണ് പരിക്ക്.
വെടിയേറ്റു മരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരില്‍ മിക്കവരും ഒരു പോലെ വ്യക്തമാക്കുന്നത്, ബഹളം കേട്ട് എന്താണന്നറിയാന്‍ ഓടിച്ചെന്നതായിരുന്നുവെന്നാണ്. അധികപേര്‍ക്കും ഫുട്‌ബോള്‍ കളിക്കുമ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു. ചിലര്‍ കടലില്‍ പോകാനൊരുങ്ങുമ്പോഴാണ് വെടിയേറ്റത്. ഓടിച്ചെന്നവരെയെല്ലാം വെടിവച്ചിട്ടു എന്നാണിതു വ്യക്തമാക്കുന്നത്. അതും ചെറിയതുറ ചര്‍ച്ചിന്റെ ഭാഗത്തുവച്ചായിരുന്നില്ല സംഭവങ്ങളുണ്ടായത്. മറിച്ച് ബീമാപ്പള്ളി പരിസരത്തു വച്ചായിരുന്നു. ദേവാലയം ആക്രമിക്കാന്‍ ചെന്നവരെ തുരത്താനായിരുന്നു വെടിവച്ചതെങ്കില്‍ ചെറിയതുറ ചര്‍ച്ച്‌് പരിസരത്തു വച്ചായിരുന്നു വെടിവയ്‌പ് നടക്കേണ്ടിയിരുന്നത്. ആശുപത്രിയിലുള്ള ഷെഫീഖിന് വെടിയേറ്റുവീണ മറ്റൊരാളെയെടുത്ത് ഓട്ടോറിക്ഷയില്‍ കയറ്റുമ്പോഴാണ് പിന്‍ഭാഗത്തു നിന്നു വെടിയേറ്റത്.
ഇതില്‍ നിന്നു വ്യക്തമാകുന്നത് ഇത്രയും പേരെ കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെ വെടിയുതിര്‍ത്തുവെന്നാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും വെടിയേറ്റു. മാത്രമല്ല, വെടിയുണ്ടകള്‍ തീര്‍ന്നുപോയതു കൊണ്ടാണ് പോലിസ് നരനായാട്ട് നിര്‍ത്തിയത്. കൂടുതല്‍ വെടിയുണ്ടകള്‍ ആവശ്യപ്പെട്ടപ്പോള്‍ തക്കസമയത്ത് എത്തിച്ചേരാത്തതിനാലാണ് കൂടുതല്‍ പേര്‍ മരിക്കാതിരുന്നത്. ഇല്ലെങ്കില്‍ മരണസംഖ്യ ഇതിലുമെത്രയോ വര്‍ധിക്കുമായിരുന്നു.
അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായിരുന്നു വെടിവച്ചതെങ്കില്‍ ബുള്ളറ്റുകള്‍ തീരുന്നതു വരെ വെടിവയ്‌ക്കേണ്ടതില്ല. പിന്തിരിഞ്ഞോടുന്നവരേയും വെടിവെയ്‌ക്കേണ്ടതില്ലായിരുന്നു.
ബീമാപ്പളളി നിവാസികളെല്ലാം വെടിവയ്‌പു നടന്നത് 2.45 തൊട്ടു മൂന്നു മണിവരെയെന്നാണ് പറയുന്നത്. എന്നാല്‍ പോലിസ് ഭാഷ്യം 3.30 എന്നാണ്. ടിയര്‍ഗ്യാസ്, ആകാശത്തേക്കു വെടി, പിരിഞ്ഞു പോകാനുള്ള ആഹ്വാനം, ബാനര്‍ ഉയര്‍ത്തിപ്പിടിക്കല്‍ തുടങ്ങിയവ നടത്തിയത് വെടിവയ്‌പിനു ശേഷമായിരുന്നു. അതിന്റെ ഒരു വീഡിയോ ക്ലിപ്പിംഗ് പോലിസ് ചാനലുകള്‍ക്കെത്തിക്കുകയുമുണ്ടായി.
30 ബോംബുകള്‍ ലഭിച്ചെന്നു പോലിസ് പറയുന്നു. ഇവയില്‍ ചിലത് മാരക ബോംബുകളാണത്രെ. ഇത് ശരിയെങ്കില്‍ ഏതുവഴി വന്നുവെന്ന് കൃത്യമായി അന്വേഷിക്കേണ്ടതുണ്ട്.
ചെറിയതുറ അസംപ്‌ഷന്‍ ഇടവക വികാരി ഫാദര്‍ ഫ്രെഡ്ഡി സോളമനും മറ്റും 16നു രാത്രി പള്ളിക്കു നേരെ ബോംബാക്രമണമുണ്ടായെന്ന് പറയുകയുണ്ടായി. എന്നാല്‍ പള്ളിയുടെ ഇടതു ഭാഗത്തുള്ള ചവിട്ടു പടികളില്‍ ഏറ്റവും താഴത്തെ പടിയുടെ ചുവട്ടിലായി കരിങ്കല്‍പടവിന്റെ തുളകളാണ് ഫാദര്‍ വസ്‌തുതാന്വേഷണ സംഘത്തെ കാണിച്ചത്. ഇതു കാലപ്പഴക്കം കൊണ്ടുണ്ടായതായേ തോന്നുകയുള്ളൂ. മാരക ബോംബുകള്‍ കണ്ടെത്തിയെന്നു പോലിസ് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും കടപ്പുറത്ത് തോട്ടകളാണെറിഞ്ഞതെന്ന് ഫാദര്‍ ആദ്യം പറഞ്ഞിരുന്നു.
ഫാദര്‍ പറഞ്ഞതില്‍ വേറെയും വൈരുധ്യങ്ങളുണ്ട്. ബീമാപ്പള്ളിക്കാര്‍ എന്നെ ഒന്നും ചെയ്യില്ലെന്നു പറഞ്ഞു സംഭവസ്ഥലത്തേക്കു വന്ന ജോയ്‌ക്കാണ് വെട്ടേറ്റത്. കൊല്ലപ്പെട്ട ഫിറോസ് വെട്ടിയെന്നാണ് ഫാദര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഫാദര്‍ തന്നെ പറഞ്ഞു വെട്ടിയതാരാണെന്നു ജോയ്‌ക്കറിയില്ല; അവര്‍ ബീമാപ്പള്ളിക്കാരായിരുന്നില്ല. ഇതിനര്‍ത്ഥം ബീമാപ്പള്ളിക്കാരല്ലാത്ത ഒരക്രമി സംഘം കടപ്പുറത്തു വന്നു ഇരുഭാഗത്തും തീവയ്‌പും നാശനഷ്ടങ്ങളുമുണ്ടാക്കി എന്നാണ്.
ബീമാപ്പള്ളി - ചെറിയതുറ പ്രദേശത്തു 16നു രാത്രി വലിയൊരു സംഘം അക്രമികളെത്തിയെന്നും 17നു ഉച്ചക്കു ആളുകളില്ലാത്ത നേരത്ത് 200 ഓളം വരുന്ന ജനക്കൂട്ടം അക്രമിക്കാനെത്തിയെന്നും ഫാ.ഫ്രഡ്ഡി വസ്‌തുതാന്വേഷണ സംഘത്തോട് പറയുകയുണ്ടായി. എന്നാല്‍ അസംപ്‌ഷന്‍ ചര്‍ച്ച് ആഭ്യന്തരവകുപ്പ് മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ `ഞായറാഴ്‌ച ഉച്ചകഴിഞ്ഞു 3 മണിയോടെ കടപ്പുറം ഭാഗത്തുകൂടി ഏകദേശം ആയിരത്തില്‍ പരം ചെറുപ്പക്കാര്‍ ബീമാപ്പള്ളി ഭാഗത്തുനിന്നും ചെറിയതുറയില്‍ അതിക്രമിച്ചു കയറി ബോംബുകളും മാരകായുധങ്ങളുമായി വന്നു വീടുകള്‍ അഗ്‌്‌നിക്കിരയാക്കുകയും മറ്റും ചെയ്‌തുവെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. നേരത്തെ 200 പേരെന്നു പറഞ്ഞ ഫാദര്‍ എഴുതിക്കൊടുത്ത പരാതിയില്‍ 1000 പേരെന്ന വൈരുധ്യമുണ്ട്. 2.45നായിരുന്നു വെടിവയ്‌പ്. ഇടവക അധികാരികള്‍ മൂന്നുമണിക്കു ശേഷം സായുധരായ ജനക്കൂട്ടം ആക്രമിച്ചുവെന്ന് പറയുന്നു. അപ്പോള്‍ ആക്രമണമുണ്ടായതിനാലല്ല വെടിവയ്‌പു നടത്തിയത്.
എന്നാല്‍ അക്രമ സംഭവം ബീമാപ്പള്ളി ജമാഅത്തു ഭാരവാഹികളും ജനങ്ങളും പൂര്‍ണമായും നിഷേധിക്കുന്നു. അത്തരമൊരു സംഭവം തന്നെയുണ്ടായില്ലെന്നാണ് അവര്‍ പറയുന്നത്. 400 ഓളം വരുന്ന പോലിസ് സൈന്യത്തെ 17നു കാലത്തു തന്നെ സംഭവസ്ഥലത്തു വിന്യസിച്ചിരുന്നുവെന്നാണ് ഡി.ഐ.ജി സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്. ഇത്രയും വലിയ പോലിസ് സംഘത്തെ വെട്ടിച്ചു കടന്നു ചര്‍ച്ചും ചെറിയ തുറയും എങ്ങനെ ആക്രമിക്കുമെന്നാണ് ബീമാപ്പള്ളി ജമാഅത്ത് ഭാരവാഹികള്‍ ചോദിക്കുന്നത്. ഇതും പ്രത്യക്ഷത്തില്‍ ശരിയാണ്. 200 പേര്‍ അക്രമാസക്തരായി വന്നാല്‍ 400 അംഗ പോലിസുകാര്‍ അവരെ വെടിവച്ചു കൊന്നു പിരിച്ചുവിടണമെന്നാണോ കേരളാപോലിസ് മാന്വലില്‍ എഴുതിവച്ച ചട്ടം. ഒരു പോലീസ് ഉദ്യോഗസ്‌ഥനും സംഭവത്തില്‍ പരിക്കേറ്റില്ലെന്ന വസ്‌തുതയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇതിനാല്‍ തന്നെ ഗൂഢാലോചന നടന്നുവെന്നു സംശയിക്കാന്‍ ന്യായങ്ങളുണ്ട്. തലേന്നു ഇടവക അധികൃതരും ജമാഅത്തു ഭാരവാഹികളും ഒരു പോലെ ആരോപിക്കുന്ന കൊമ്പന്‍ ഷിബു എന്ന `നൊട്ടോറിയസ് ക്രിമിനല്‍` (ബോണ്‍ ക്രിമിനല്‍ എന്നാണ് ഫാദ. ഫ്രഡ്ഡി വിശേഷിപ്പിച്ചത്) സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മൂലം ബീമാപ്പള്ളി ഭാഗത്തു നിന്നു പ്രത്യാക്രമണമുണ്ടാകുമെന്നു ഭയന്ന ഇടവക അധികൃതര്‍ പോലിസ് പ്രൊട്ടക്‌ഷന്‍ ചോദിക്കുകയുണ്ടായി. അതനുവദിക്കുകയും ചെയ്‌തു. അതേ സമയം ഇരുവിഭാഗത്തിനുമിടയിലുണ്ടായിരുന്ന പോലിസ് പിക്കറ്റ് നിലനിര്‍ത്തണമെന്ന ജമാഅത്തിന്റെ അഭ്യര്‍ത്ഥന നിരാകരിച്ചു. എസ്.ഐ ജയ്‌സണ്‍ ഡി.സി.പി എ.വി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലിസ് പിക്കറ്റ് നീക്കം ചെയ്‌തത്‌്.
എന്നാല്‍ തലേ രാത്രി ബോംബേറുണ്ടായെന്നു പറയുന്ന ഫാദര്‍ പോലിസ് ഇല്ലായിരുന്നുവെങ്കില്‍ ഒരൊറ്റ വീടും അവശേഷിക്കില്ലായിരുന്നുവെന്നു പറയുന്നു. ഇത്തരമൊരു ഭീതി അലട്ടിയ ഫാ.ഫ്രഡ്ഡി ജനക്കൂട്ടം തീര്‍ച്ചയായും അക്രമിക്കുമെന്ന് പോലിസിനെ അറിയിച്ചത് മൂലം എ വി ജോര്‍ജ്ജിന്റെ നിയന്ത്രണത്തിലുള്ളതും വലിയതുറ എസ്.ഐ ജെയ്‌സണ്‍, സി.ഐ പ്രദീപ് കുമാര്‍, എ.സി.സി. ഡി സുരേഷ്‌കുമാര്‍, ഡി.സി.ആര്‍ ബി.എ.സി ഷറഫുദ്ദീന്‍ തുടങ്ങിയവരും ഇതു വിശ്വസിച്ച് ബീമാപ്പള്ളിക്കാര്‍ ആക്രമിക്കാന്‍ വരുമെന്ന ധാരണയില്‍ അവര്‍ക്കു നേരെ വെടിയുതിര്‍ത്തിരിക്കാനാണ് സാധ്യത. മാത്രമല്ല, ബീമാപ്പള്ളിയിലെ മല്‍സ്യതൊഴിലാളികളെക്കുറിച്ച് ഈ ഭാഗത്തേക്കു നിയമിതരാവുന്ന മുഴുവന്‍ പോലിസുകാര്‍ക്കുമുള്ള ധാരണ `നിയന്ത്രിക്കാന്‍ കഴിയാത്ത പ്രത്യേകതരം ജനങ്ങള്‍` എന്നുള്ളതാണ്. ഇക്കാര്യം പൂന്തുറ എസ്.ഐ രാജേഷ് കുമാര്‍ തുറന്നു പ്രകടിപ്പിക്കുകയുമുണ്ടായി. ബീമാപ്പള്ളിക്കാരെ കുറിച്ചുള്ള പോലിസിന്റെ ഈ `അസാധാരണ ഭീതി` പ്രതികാരത്തിന്റെ കനലായി അവരുടെ മനസ്സില്‍ എരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്ന് ധരിക്കാനും കാരണങ്ങളുണ്ട്. ബീമാപ്പള്ളിയുടെ ഉള്‍പ്രദേശങ്ങളിലേക്കു ഇന്നുവരെ പോലിസിനു കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ലെന്നാണു അവരുടെ വാക്കുകളില്‍ നിന്നു മനസ്സിലാവുന്നത്. കുറ്റവാളികളെ തേടി വന്നാല്‍ ജമാഅത്ത് അവരെ പിടിച്ചു പോലിസിനു കൊടുക്കുന്ന പതിവാണുണ്ടായിരുന്നത്. ഇതു സ്വന്തം കഴിവുകേടാണെന്ന തോന്നല്‍ പോലിസിന്റെ ഉള്ളിലുണ്ടാക്കിയിരുന്നിരിക്കണം.
22 വര്‍ഷം മുമ്പ് 1987 ല്‍ പൂന്തുറ കലാപമുണ്ടായതൊഴിച്ചാല്‍ ബീമാപ്പള്ളിക്കാര്‍ സമാധാനപ്രിയരാണെന്നു ഫാദറും സമ്മതിക്കുന്നു. യാതൊരു വര്‍ഗീയ പ്രശ്‌നങ്ങളും മുമ്പോ പിമ്പോ ഉണ്ടായിരുന്നില്ലെന്നു ഇരുകൂട്ടരും തറപ്പിച്ചു പറയുന്നു.
ഇരുപക്ഷത്തുമുള്ള `ഷിബു'മാരെ ഒറ്റപ്പെടുത്തുകയാണ് പ്രശ്‌നപരിഹാരമെന്നു ഫാ.ഫ്രഡ്ഡി ചൂണ്ടിക്കാട്ടുന്നു.
മെയ് 16നു കൊമ്പന്‍ ഷിബു എന്ന ക്രിമിനല്‍ ബീമാപ്പള്ളിയില്‍ കടയില്‍ സാധാനങ്ങള്‍ വാങ്ങാനെത്തിയ നിസാമുദ്ദീന്‍ എന്ന ഗള്‍ഫുകാരന്റെ കാര്‍ പാര്‍ക്കു ചെയ്‌തതിനു പണം ചോദിച്ചതിനെ തുടര്‍ന്നാണു തര്‍ക്കം തുടങ്ങിയതെന്നു ബീമാപ്പള്ളി ജമാഅത്തു പ്രസിഡന്റ് എം വി അസീസ് പറഞ്ഞു. ഈ പ്രശ്‌നത്തെ തുടര്‍ന്നു പോലിസെത്തി. സംഭവ സ്ഥലത്തെത്തിയ കലക്ടറും സബ്‌കലക്ടറും ഇയാളെ അറസ്റ്റു ചെയ്യാമെന്ന് വാക്കു നല്‍കി. പക്ഷേ, അതു പാലിച്ചില്ല. 15നു തന്നെ ഷിബുവിനെതിരേ രേഖാമൂലം ജമാഅത്ത് കമ്മറ്റി അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ഫലമുണ്ടായില്ല. എയ്‌ഡ്‌സ് രോഗിയെന്നു സ്വയം വിളിച്ചു പറഞ്ഞു നടക്കുകയും പ്രശ്‌നങ്ങളുണ്ടാവുമ്പോഴേക്കും കൈവെട്ടി ചോരതെറിപ്പിച്ചു ആളുകളെ ഭയപ്പെടുത്തുകയും ചെയ്യുന്ന കൊമ്പന്‍ഷിബു 16നോ 17നു കാലത്തോ അറസ്റ്റു ചെയ്യപ്പെട്ടില്ല. 17നു കാലത്ത് ബീമാപ്പള്ളിയിലേക്കു വരുന്നതും മടങ്ങിപ്പോകുന്നതുമായ വാഹനങ്ങള്‍ ഷിബുവും സംഘവും തടഞ്ഞു നിര്‍ത്തുന്നതാണ് ജനങ്ങള്‍ കണ്ടത്.
എന്നാലിത് പോലിസിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും (ഷറഫുദ്ദീന്‍, സുരേഷ്‌കുമാര്‍ എന്നിവരോടാണ് പരാതി പറഞ്ഞത്.) അവര്‍ കാഴ്‌ചക്കാരായി നിന്നു. ഒന്നും ചെയ്‌തില്ല. ആളുകള്‍ വരാത്തതിനാല്‍ ബീമാപ്പള്ളിയില്‍ തുറന്ന കടകള്‍ അടച്ചു. കൊമ്പന്‍ ഷിബുവിനെ തളയ്‌ക്കാന്‍ പോലിസ് തയ്യാറായില്ല.
ഇതില്‍ നിന്നു തന്നെ ഗൂഢാലോചന വ്യക്തമാണ്. പോലിസ് ക്രിമിനല്‍ ബന്ധവും സ്‌പഷ്ടം. എയ്‌ഡ്‌സ് രോഗിയെ തൊടാനുള്ള അറപ്പായിരുന്നു പോലിസിന് എന്നൊരു വാദമുണ്ട്. എന്നാല്‍ ഇതേ പോലിസ് 18ന് ഷിബുവിനെ അറസ്റ്റു ചെയ്‌തതു പിന്നെങ്ങനെയാണ്. ഷിബു ചെറിയതുറയില്‍ ഈ സമയമത്രയും വിലസി നടക്കുകയായിരുന്നു.
ഒരു കൊടും കുറ്റവാളിയെ കൊണ്ടു പ്രകോപനം സൃഷ്ടിച്ച ശേഷം പോലിസ് നിര്‍ദ്ദയം നാട്ടുകാരെ വെടിവച്ചു കൊന്ന കാട്ടുനീതിയാണ് തലസ്ഥാന നഗരിയില്‍ നടമാടിയത്. 16നു തന്നെ പാര്‍ക്കിങ് പിരിവ് ചോദിച്ചതിന്റെ പേരില്‍ തിരിച്ചോടിച്ചതിനു പ്രതികാരം വീട്ടാന്‍ ഷിബു വലിയൊരു സംഘവുമായി മടങ്ങിവന്നു തിരിച്ചടിക്കുകയുണ്ടായി.
കഞ്ചാവു ബിസിനസുകാരുടെ പരസ്‌പര കലഹങ്ങളിലേക്കും ഫാദര്‍ വിരല്‍ ചൂണ്ടുന്നുണ്ട്. പോലിസ് പ്രാണരക്ഷാര്‍ത്ഥം വെടിവച്ചുവെന്ന് ഏറ്റവും ശക്തമായി വാദിക്കുന്നതും സമര്‍ത്ഥിക്കുന്നതും ഫാ. ഫ്രഡ്ഡിയാണ്. ചര്‍ച്ചിനു പിന്നിലെ പുറമ്പോക്കിലാണ് ഷിബു താമസം. എന്നാല്‍ ചെറിയതുറയിലും ഷിബുവിനു കൂട്ടുകാരുണ്ട്.
`അവസരോചിതമായി ശംഖുമുഖം എ.സി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ചെറിയതുറ പൂര്‍ണ്ണമായും കത്തിച്ചു നശിപ്പിക്കപ്പെടും.` എന്നും ഫാ.ഫ്രഡ്ഡിയും മറ്റും രേഖാമൂലം എഴുതിക്കൊടുത്ത പരാതിയിലുണ്ട്. അരയ്‌ക്കുചുറ്റും ബോംബുകള്‍വച്ചുകെട്ടി വന്നവരാണ് അക്രമം കാട്ടിയതെന്നും അവരെയാണ് പോലിസ് വെടിവച്ചതെന്നും ഫാദര്‍ പറയുകയുണ്ടായി.
വെടിവയ്‌പു സംഭവത്തില്‍ താന്‍ നിസ്സഹായനായിരുന്നുവെന്ന്‌് നേരത്തെ ജമാഅത്ത് ഭാരവാഹികളോട് പറഞ്ഞ എ സി ഷറഫുദ്ദീന്‍ ഇപ്പോള്‍ കളം മാറ്റിച്ചവിട്ടുന്നു. ഇരു ഭാഗത്തും വീടുകള്‍ കത്തിച്ചതും വള്ളങ്ങള്‍ അഗ്നിക്കിരയാക്കിയതും വെടിവയ്‌്‌്‌പിനു ശേഷം പോലിസായിരുന്നുവെന്നു തദ്ദേശവാസികളില്‍ പലരും പറയുന്നു.
ബീമാപ്പള്ളി ചെറിയതുറ പ്രദേശത്തു യാതൊരു സാമൂദായിക പ്രശ്‌നങ്ങളും തര്‍ക്കങ്ങളുമില്ലെന്നു ഫാദര്‍ ഫ്രഡ്ഡിയും ജമാഅത്ത് പ്രസിഡന്റ് അസീസും തറപ്പിച്ചു പറയുന്നുണ്ടെന്നിരിക്കെ ഇതേ ജനങ്ങള്‍ ചര്‍ച്ചും ഇടവകയും ആക്രമിക്കാനെത്തിയെന്ന ഭാഷ്യം വിശ്വാസയോഗ്യമാകുന്നില്ല. ` ചെറിയതുറക്കാരായ ക്രൈസ്‌തവരെ ബീമാപ്പള്ളിയിലെ മുസ്‌്‌ലിം സഹോദരങ്ങള്‍ക്ക് നല്ലപോലെ അറിയാം. അതുപോലെ മറിച്ചും. ഞങ്ങള്‍ തമ്മില്‍ വൈരമോ സംഘര്‍ഷമോ ഇല്ല. ആക്രമണത്തിനായുള്ള ഒരു കാരണവും നിലനില്‍ക്കുന്നില്ല.` ഫാദര്‍ പറയുന്നു. സംഘടിത ആക്രമണത്തിനു മുസ്‌്‌ലിംകളെ പ്രേരിപ്പിക്കുന്ന യാതൊന്നും നടന്നിട്ടില്ല. കൊമ്പന്‍ ഷിബുവിന്റെ ഗുണ്ടാവിളയാട്ടം പുതിയ കാര്യമല്ല. അതിന്റെ പേരില്‍ മുസ്‌്‌ലിംകള്‍ പ്രകോപിതരാവേണ്ട കാര്യമില്ല.
പോലിസിനു പരിക്കേറ്റിട്ടില്ലെന്നതും വെടിവയ്‌പിനു ഉത്തരവാദപ്പെട്ടവര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നതും ആരാണുത്തരവ് നല്‍കിയതെന്ന യാഥാര്‍ഥ്യം മൂടിവയ്‌ക്കുന്നു എന്നതും ഏറെ ദുരൂഹതകള്‍ ഉയര്‍ത്തുന്നു.
കൊല്ലപ്പെട്ട ഫിറോസിനു പുറമെ ഹൈദറിനും ബാദുഷയ്‌ക്കും കടപ്പുറത്തു ഫുട്‌ബോള്‍ കളിക്കുമ്പോഴാണ് വെടിയേറ്റത്. കൊല്ലപ്പെട്ട അഹ്‌്‌്‌മദ് കനിയുടെ മകന്‍ മാഹിന്‍ കണ്ണ്, ഷഫീഖ്, റസാഖ്, സെമീര്‍ എന്നിവരെല്ലാം ശബ്ദം കേട്ട് ഓടിച്ചെന്നപ്പോഴാണ് വെടിയേറ്റതെന്നു സാക്ഷ്യപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരെല്ലാം ബഹളം കേട്ട് ഓടിച്ചെന്നതായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.
പൂന്തുറ എസ്.ഐ രാജേഷ്‌കുമാര്‍ വസ്‌തുതാന്വേഷണ സംഘത്തോട് പറഞ്ഞത് ഒരു വീടു കത്തിച്ച കേസ് മാത്രമേ പൂന്തുറ സ്റ്റേഷനില്‍ ഉള്ളുവെന്നാണ്. വളഞ്ഞു തിരിഞ്ഞു പോയതിനാല്‍ സംഭവാനന്തരം മാത്രമാണ് ഇദ്ദേഹത്തിനു അവിടെയെത്താനായത്. വലിയതുറ എസ്.ഐ ടി സതി കുമാര്‍ കുറെക്കൂടി മനസ്സു തുറക്കാന്‍ തയ്യാറായി. ഇവിടെ രജിസ്‌റ്റര്‍ ചെയ്‌ത 30കേസുകളില്‍ കലാപം, തീവയ്‌പ് എന്നിവ ഉള്‍പ്പെടും. കൊമ്പന്‍ ഷിബുവിനെതിരായ കേസ് പോലിസ് സ്വയം രജിസ്റ്റര്‍ ചെയ്‌തതാണ്. വെടിവയ്‌്‌പു വേളയില്‍ സതികുമാറും സ്ഥലത്തില്ലായിരുന്നു. എയര്‍പോര്‍ട്ടില്‍ മുഖ്യമന്ത്രി വരുന്ന ഡ്യൂട്ടിയിലായിരുന്നു.
ബീമാപ്പള്ളി ഉള്‍പ്പെടുന്ന വലിയതുറ പോലിസ് സ്റ്റേഷന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിനകത്താണ്. എപ്പോഴും വി.ഐ.പികളെത്തുന്ന എയര്‍പോര്‍ട്ടു കൂടി കൈകാര്യം ചെയ്യേണ്ട വലിയ ഉത്തരവാദിത്തമുള്ള ഇതേ സ്‌റ്റേഷനിലുള്ളവര്‍ ബീമാപ്പള്ളിയും ചെറിയതുറയും കൂടാതെ ക്രിമിനലുകളും കഞ്ചാവ് കച്ചവടക്കാരും അധിവസിക്കുന്ന പുറമ്പോക്കു ഭൂമിയുമടക്കം വലിയൊരു പ്രദേശം കൈകാര്യം ചെയ്യേണ്ടവരാണ്. ഡി.സി.ആര്‍.ബി. എ.സി ഷറഫുദ്ദീന്‍, ശംഖുമുഖം എസ്.ഐ കെ ജെ ജോണ്‍സണ്‍, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബീമാപ്പള്ളി ഓപ്പറേഷന്‍. അഞ്ചു ഫയര്‍ഫോഴ്‌സ് വാഹനങ്ങളും സ്ഥലത്തെത്തി. 11 പോലിസുകാര്‍ക്കു പരിക്കേറ്റതായി ഇപ്പോള്‍ ഇവര്‍ പറയുന്നു. എന്നാല്‍ ഇവര്‍ പതിനേഴിനു രാത്രി സംഭവാനന്തരം ഒമ്പതു മണിക്കൂര്‍ കഴിഞ്ഞാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. ഇവര്‍ക്കു യാതൊരു പരിക്കും ഇല്ലായിരുന്നു. പതിനാറിനു രാത്രി 9 മണിക്കു മുസ്‌്‌ലിംഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന്റെ പേരില്‍ പതിനേഴിനു കാലത്തു ഒമ്പതു കേസുകളെടുത്തു എന്നും എസ്.ഐ പറഞ്ഞു. എന്നാല്‍ ആളെക്കിട്ടാത്തതിനാല്‍ ആരെയും അറസ്റ്റുചെയ്‌തിട്ടില്ല.
പതിനേഴിനു കാലത്തു ബീമാപ്പള്ളിയില്‍ നിന്നു മടങ്ങിപ്പോവുകയായിരുന്ന ബസ്സ് ഷിബുവും കൂട്ടരും പിന്നോട്ടു തിരിച്ചുവിട്ടു എന്നും ഇക്കാര്യം ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ നേരിട്ടു ബോധ്യപ്പെടുത്തിയെന്നും ഫലം കാണാഞ്ഞ് ആര്‍.ഡി.ഒ യെ വിവരം അറിയിച്ചുവെന്നും ബീമാപ്പള്ളി പ്രസിഡന്റ് എം വി അസീസ്, കോണ്‍ഗ്രസ് പ്രതിനിധി ടി ബഷീര്‍, കൗണ്‍സിലര്‍ ബീമാപ്പള്ളി റഷീദ് എന്നിവര്‍ പറഞ്ഞു. തന്റെ മൂന്നു പെണ്‍കുട്ടികളെയും ഭര്‍ത്താവിനെയും ബീമാപ്പള്ളിയിലേക്കുവരാന്‍ അനുവദിക്കാതെ ഷിബുവും കൂട്ടരും തടഞ്ഞു വച്ചതായി ഒരു സ്‌ത്രീ ഞങ്ങള്‍ പോലിസിനോടു സംസാരിച്ചു കൊണ്ടിരിക്കേതന്നെ അവിടെയെത്തി പരാതിപ്പെട്ടു. എന്നിട്ടും പോലിസ് ഒന്നും ചെയ്‌തില്ലെന്നു ജമാഅത്ത് പ്രസിഡന്റ് പറഞ്ഞു. ഷിബുവിന്റെയും സംഘത്തിന്റെയും കൈവശം ബോംബുള്‍പ്പടെ മാരകായുധങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം കേട്ടു നിസ്സംഗരായി ഇരുന്നതല്ലാതെ പോലിസ് അനങ്ങിയില്ല. പതിനേഴിനു വെടിവച്ചു കഴിഞ്ഞ ശേഷം ബീമാപ്പള്ളി പരിസരത്തെ രണ്ടുവീടുകള്‍ പെട്ടെന്ന് കത്തിയതായി നാട്ടുകാര്‍ പറയുന്നു. പോലിസ് ചെയ്‌തതാണിതെന്നാണ് അവരുടെ സംശയം.
പതിനഞ്ചിനു വൈകുന്നേരം ഷിബുവിനെതിരേ പൂന്തുറ സി.ഐക്കു രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ബീമാപ്പള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കലാം ഷിബുവുമായുണ്ടായ വാഹന പാര്‍ക്കിങ് തര്‍ക്കമാണ് പ്രശ്‌നമായതെന്നു പറയുന്നു. എന്നാല്‍ ഷിബുവിനെ അടിച്ചിട്ടില്ല. പറഞ്ഞുവിടുക മാത്രമാണുണ്ടായത്. ജമാഅത്തുകാര്‍ ഷിബുവിന്റെ ശല്യത്തെക്കുറിച്ച് നേരത്തേ പരാതിപ്പെട്ടപ്പോള്‍ പാരിഷ് കമ്മിറ്റിയും ഇടവക വികാരിയും നിസ്സഹായത അറിയിച്ചതായും ജമാഅത്ത് കമ്മിറ്റിക്കാര്‍ പറയുന്നു. ഗള്‍ഫില്‍ നിന്നും അവധിക്കു വന്നയാളാണ് നിസാമുദ്ദീന്‍ എന്നും ഇയാള്‍ ക്രിമിനലോ ക്രിമിനല്‍ ബാക്ക് ഗ്രൗണ്ട് ഉള്ള വ്യക്തിയോ അല്ലെന്നും കടയില്‍ സാധാനം വാങ്ങാനെത്തിയ ഇയാളുടെ കാര്‍ പാര്‍ക്ക് ചെയ്‌തതിനു ഷിബു ഗുണ്ടാപിരിവു ചോദിച്ചതാണ് സംഭവത്തിനു തുടക്കമെന്നും പറഞ്ഞു.
ഷിബു എയ്‌ഡ്‌സ് രോഗിയാണ്. ഇങ്ങനെയൊരാളെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്തേയ്‌ക്കു സൈ്വര വിഹാരത്തിനു അധികൃതര്‍ അനുവദിക്കുന്നതെങ്ങനെയെന്നും കലാം ചോദിച്ചു. 16നും 17നും ചര്‍ച്ച് ആക്രമിക്കപ്പെട്ടുവെങ്കില്‍ അതിന് പിന്നിലാര്, എന്തു സംഭവിച്ചു എന്നെല്ലാം ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ജമാഅത്ത് പറയുന്നു. 2 പോലിസുകാര്‍ വീടു കത്തിക്കുന്നുവെന്നു ചെറിയതുറക്കാര്‍ വിളിച്ചുപറയുന്നതു കേട്ടതായി പല ബീമാപ്പള്ളിക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഇരുഭാഗത്തും വള്ളങ്ങള്‍ കത്തിച്ചതു ഷിബുവും കൂട്ടരുമാണെന്നു എ.ജി.എം ഫാറൂഖ് പറഞ്ഞു. ഷിബുവിന്റെ പണം പറ്റുന്നവരാണ് പോലിസെന്നും ഇവര്‍ ആരോപിച്ചു. ആകാശത്തേക്കു വെടിവയ്‌പോ റബ്ബര്‍ ബുള്ളറ്റുപ്രയോഗമോ ലാത്തിച്ചാര്‍ജ്ജോ ടിയര്‍ഗ്യാസ് പ്രയോഗമോ ഉണ്ടായില്ലെന്നും ഇവര്‍ തറപ്പിച്ചു പറയുന്നു. പോലിസ് വെടിവച്ച ചില ബുള്ളറ്റുകള്‍ കാണിച്ചപ്പോള്‍ ഐ.ജി അതിശയിച്ചതായും നാട്ടുകാര്‍ പറഞ്ഞു. ഇത്തരം മാരകമായ ബുള്ളറ്റ് എങ്ങനെ പോലിസിനു ലഭിച്ചു എന്നായിരുന്നുവത്രെ ഐ.ജിയുടെ ചോദ്യം.
16 കാരനായ ഫിറോസ് കടപ്പുറത്തു കളിക്കുമ്പോള്‍ വെടിയേറ്റു വീണു. എടുത്തു മാററാനുള്ള കൂട്ടുകാരുടെ ശ്രമം തടഞ്ഞ പോലിസ് ഇയാളെ വലിച്ചിഴച്ചു കൊണ്ടു പോകുന്നതിന്റെ ചിത്രം ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. ഫിറോസിനെ തോക്കിന്റെ പാത്തി കൊണ്ട് അടിക്കുകയും കടലില്‍ മുക്കുകയും ചെയ്‌തതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ബീമാപ്പള്ളി ഭാഗത്തു ഇപ്പോഴും ചെറിയതുറക്കാരുടെ വള്ളങ്ങള്‍ സുരക്ഷിതമായി നില്‍ക്കുന്നതു ജനങ്ങള്‍ കാണിച്ചു തന്നു. വര്‍ഗീയപ്രശ്‌നമോ തങ്ങള്‍ക്കു ഭീതിയോ ഉണ്ടെന്നു 18നു നടന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത പളളി വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര പറഞ്ഞിട്ടില്ല. പിന്നീടാണ് ഇത്തരമൊരു നിലപാട് മാറ്റം ഇടവക അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ഇതു പോലിസ് പ്രേരണ മൂലമാണെന്ന് വ്യക്തമാണ്. ബീമാപ്പള്ളി ഭാഗത്ത് അബൂബക്കര്‍, ഷിഹാബുദ്ദീന്‍ എന്നിവരുടെ 8 ലക്ഷം രൂപ വിലവരുന്ന വലിയ വള്ളങ്ങളും അഗ്‌്‌നിക്കിരയാക്കപ്പെട്ടിട്ടുണ്ട്.
ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ചെറിയ തുറയില്‍ ക്യാംപ് ചെയ്യുന്ന എസ്.പി രാമചന്ദ്രന്‍ സംഭവസമയത്തു സ്ഥലത്തില്ലായിരുന്നു.
കൊല്ലപ്പെട്ട സെയ്‌താലിയുടെ ആപിള്‍ഗ്രീന്‍ ടീ ഷര്‍ട്ടില്‍ നെഞ്ചിലും പുറകുവശത്തും ബുള്ളറ്റേറ്റ ദ്വാരമുണ്ട്. ഊണുകഴിച്ചു കടയിലേക്കു പോകാനിറങ്ങിയപ്പോള്‍ വെടിയേറ്റ ഇയാളുടെ മൃതദേഹമാണ് പിന്നീട് വീട്ടുമുറ്റത്തു കൊണ്ടു വന്നു കിടത്തിയത്. വീടുപോലുമില്ലാത്ത അഹ്‌്‌മദ് അലി (45) വാടക വീട്ടിലാണു താമസം.
ഒരു ഗുണ്ടയുടെ അഴിഞ്ഞാട്ടവും സാമൂഹിക വിരുദ്ധപ്രവര്‍ത്തനവും ആറുപേരുടെ വിലപ്പെട്ട ജീവന്‍ അപഹരിക്കുന്ന പോലിസ് വെടിവയ്‌പിനു കാരണമായതിന് യഥാര്‍ഥത്തില്‍ ഉത്തരവാദി പോലിസ് തന്നെയാണന്ന നിഗമനത്തിലാണ് വസ്‌തുതകള്‍ നിഷ്‌പക്ഷമായി വിലയിരുത്തുമ്പോള്‍ എത്തിച്ചേരാന്‍ കഴിയുന്നത്.
വസ്‌തുതകളും നിഗമനങ്ങളും
- വെടിവെയ്‌പു നടന്നത് ഉച്ചകഴിഞ്ഞ് 2.45 മുതല്‍; എന്നാല്‍ പോലിസ് ഭാഷ്യം 3.30 എന്നാണ്.
- കൊല്ലപ്പെട്ട 6 പേരില്‍ 5 പേരുടേയും വസ്‌ത്രങ്ങളില്‍ വെടിയുണ്ട തുളഞ്ഞുകയറിയ അടയാളമുണ്ട്.
- വെടിയുണ്ടകള്‍ തീര്‍ന്നുപോയതു കൊണ്ടാണ് പോലിസ് നരനായാട്ട് നിര്‍ത്തിയത്. കൂടുതല്‍ വെടിയുണ്ടകള്‍ ആവശ്യപ്പെട്ടിട്ടും എത്തിച്ചേര്‍ന്നില്ലെന്നു പോലിസ് തന്നെ പറയുകയുണ്ടായി.
- മരിച്ചവരില്‍ എല്ലാവര്‍ക്കും അരയ്‌ക്കുമുകളിലാണ് വെടിയേറ്റിട്ടുള്ളത്.
- പോലിസുകാര്‍ക്കാര്‍ക്കും പരിക്കില്ല.
- രണ്ടു സമുദായങ്ങള്‍ തമ്മില്‍ വര്‍ഗീയ വൈരമില്ലെന്നു ഇരുഭാഗത്തേയും ആളുകള്‍.
- കൂടുതല്‍ അപകടകരമായ ബുള്ളറ്റ് പോലിസിന്റെ കൈവശമുണ്ടായിരുന്നു.
- ബീമാപ്പള്ളിയില്‍ ഇപ്പോള്‍ നടന്നതിനേക്കാള്‍ ഭീകരമായ ഒരു കൂട്ടക്കൊലയാണ് ആസൂത്രണം ചെയ്യപ്പെട്ടതെന്നതിലേക്കാണ് സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
- കൊല്ലാന്‍ ഉദ്ദേശിച്ചുതന്നെ വെടിവയ്‌പ് നടത്തിയതിനു തെളിവാണ് എല്ലാവര്‍ക്കും അരയ്‌ക്കുമേല്‍ വെടിയേറ്റുവെന്നുള്ളത്.
- പോലിസ് പിക്കറ്റ് നീക്കം ചെയ്‌തത് ആക്രമണകാരികള്‍ക്ക് സൗകര്യമേര്‍പ്പെടുത്താനായിരുന്നു.
- പോലിസിനു പരിക്കേറ്റിട്ടില്ലെന്നതും വെടിവയ്‌പിനു ഉത്തരവാദപ്പെട്ടവര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നതും ആരാണുത്തരവ് നല്‍കിയതെന്ന യാഥാര്‍ത്ഥ്യം മൂടിവെക്കുന്നു എന്നതും ഗൂഢാലോചനയുടെ വ്യാപ്‌തിയാണ് കാണിക്കുന്നത്.
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ശരിയായ അന്വേഷണത്തത്തിലൂടെ കണ്ടെത്തുമ്പോള്‍ മാത്രമേ ഇതിനു പിന്നിലെ ഗൂഢാലോചന വ്യക്തമാവുകയുള്ളൂ.
- കൊമ്പന്‍ ഷിബുവിനെ മുന്‍നിറുത്തി അക്രമം ഉണ്ടാക്കിയതിനു പിന്നില്‍ ആര്?
- പോലിസ് സാന്നിധ്യത്തില്‍ ഷിബുവിനും കൂട്ടര്‍ക്കും അഴിഞ്ഞാടാന്‍ കഴിഞ്ഞതില്‍ പോലിസിന്റെ പങ്കെന്ത്?ഷിബുവിനൊപ്പം കൂടിയ ബാഹ്യശക്തികള്‍ ആര്? എവിടെനിന്ന്?
- പിന്തിരിഞ്ഞോടിയവരെ പിന്നില്‍ നിന്നു വെടിവയ്‌ക്കാന്‍ പോലിസ് തയ്യാറായത് എന്തുകൊണ്ട്?
- ആരുടെ ആജ്ഞയനുസരിച്ചാണ് വെടിവയ്‌പ് നടന്നത്?
- വെടിയേറ്റുവീണവരെ വലിച്ചിഴക്കുകയും കടലില്‍ മുക്കുകയും ചെയ്‌ത പോലിസ് നടപടിയ്‌ക്കു പിന്നിലെ താല്‍പര്യമെന്ത്?
- വര്‍ഗീയ സംഘട്ടനമുണ്ടായെന്നുവരുത്താന്‍ ശ്രമിച്ച പോലിസുകാരില്‍ തന്നെ വര്‍ഗീയവാദികളുണ്ടായിരുന്നോ? ഏകപക്ഷീയമായ വെടിവയ്‌പിനു അതാണോ കാരണം?
- വെടിവയ്‌പിനു മുമ്പ് ചെയ്യേണ്ടിയിരുന്ന ജലപീരങ്കിപ്രയോഗം, ആകാശത്തേയ്‌ക്ക് വെടി, റബര്‍ ബുള്ളറ്റ് ഉപയോഗിക്കല്‍ തുടങ്ങിയവ വേണ്ടെന്നുവച്ചത് എന്തുകൊണ്ട്?
- മെയ് 16 ലെ പോലിസ് സാന്നിധ്യം വേണ്ടന്നുവച്ചതെന്തുകൊണ്ട്? ഇന്റലിജന്‍സ് റിപോര്‍ട്ട് മാനിക്കാതെപോയതിന്റെ പൊരുളെന്ത്? പിന്നില്‍ ആര്?
- സംഭവം നടന്നയുടനെ ക്രൈസ്‌തവ, മുസ്‌്‌ലിം കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്ന അഭിപ്രായഐക്യം പിന്നീടുള്ള ദിവസങ്ങളില്‍ മാറുകയും പോലിസ് ഭാഷ്യത്തോട് സമാനമായ അഭിപ്രായം ചര്‍ച്ചിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്‌തു. ഇതിന്റെ കാരണമെന്ത്?
- പോലിസ് ഭാഷ്യത്തിനു പിന്നില്‍ ഭരണകൂട രാഷ്ട്രീയ ഇടപെടലുണ്ടോ?
- സ്ഥലത്തെ ഗുണ്ട- പോലിസ് ബന്ധത്തിന്റെ വ്യാപ്‌തി എത്രമാത്രം?
- ഗുജറാത്ത്- ഗോധ്രമാതൃകയില്‍ കേരളപോലിസ് വര്‍ഗീയവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടോ?
- സംഭവത്തില്‍ റവന്യൂ അധികാരികളുടെയും പോലിസിന്റെയും നിലപാടുകളിലെ വൈരുധ്യം എന്തുകൊണ്ട്?
- സംഭവത്തിനു പിന്നില്‍ വര്‍ഗീയതയില്ലെന്ന് മുഖ്യമന്ത്രിയും ഇരു സമുദായങ്ങളും പറയുമ്പോള്‍ പോലിസ്‌മാത്രം എന്തുകൊണ്ട് വര്‍ഗീയത ആരോപിക്കുന്നു?
നിര്‍ദേശങ്ങള്‍
1. വെടിവയ്‌പിനു ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിനു കേസെടുത്ത് അറസ്റ്റു ചെയ്യണം.
2. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദഗ്‌ധരായ അന്വേഷണോദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സ്വതന്ത്ര പാനലിനെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കണം.
3. പോലിസിന്റെ വര്‍ഗീയത, അമിതാധികാര പ്രയോഗം, മാഫിയാബന്ധം എന്നിവ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി സ്ഥിര മോണിറ്ററിങ് സമ്പ്രദായം ആവിഷ്‌ക്കരിക്കണം.
4. ഭരണകൂട ഭീകരതക്കെതിരേ മതനിരപേക്ഷ ജനകീയ കൂട്ടായ്‌മകള്‍ രൂപപ്പെടുത്തണം.
തിരുവനന്തപുരം
ജൂണ്‍ 1 - 2009
Thursday, June 25, 2009
ഹര്‍മദ് വാഹിനി അഥവാ സി.പി.എം മാഫിയ
(ലാല്‍ഗഡ്: കഥയറിയാതെ ആട്ടംകാണുമ്പോള്‍- 2)
സി പി കരീം
അതിക്രമങ്ങളുടെ അടയാളങ്ങളായ പോലിസ് ജീപ്പും ഹര്‍മദ് വാഹിനിക്കാരുടെ മോട്ടോര്‍ ബൈക്കും പ്രതിരോധിക്കാന്‍ റോഡുകളില്‍ അവര്‍ കിടങ്ങുകള്‍ കീറി. പിന്നീടങ്ങോട്ട് പോലിസുകാര്‍ ഇവിടേക്കു പ്രവേശിച്ചിട്ടില്ല. ജനകീയപ്രക്ഷോഭം വെസ്‌റ്റ് മിഡ്‌നാപ്പൂരില്‍ നിന്നു സമീപജില്ലകളായ പുരുലിയയിലേക്കും ബാങ്കുറയിലേക്കും തീപോലെ പടര്‍ന്നുപിടിച്ചു.
പ്രക്ഷോഭകര്‍ സര്‍ക്കാരിനു മുന്നില്‍ വച്ച ആവശ്യങ്ങള്‍ ലളിതമായിരുന്നു: പോലിസ് സൂപ്രണ്ട് രാജേഷ് സിങ് ലാല്‍ഗഡില്‍ വന്ന് തങ്ങള്‍ ചെയ്‌ത അതിക്രമങ്ങള്‍ക്കു ജനങ്ങളോടു മാപ്പുപറയണം, മര്‍ദ്ദനത്തിനിരയായവര്‍ക്കു നഷ്ടപരിഹാരം നല്‍കണം, ആദിവാസികള്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കണം. എന്നാല്‍, ഇവയൊന്നും അംഗീകരിക്കാന്‍ പോലിസോ അധികാരികളോ തയ്യാറായില്ല.
പ്രക്ഷോഭം ശക്തമാക്കിയ ആദിവാസികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാംഗഡ്, ബെരാതിക്‌രി, ധര്‍മപൂര്‍, കൈമ തുടങ്ങിയ പ്രദേശങ്ങളിലെ പോലിസ് സ്‌റ്റേഷനുകളും സി.ആര്‍.പി.എഫ് ക്യാംപുകളും ഒഴിപ്പിച്ചു. കണ്ടാപഹാലിയില്‍ സ്വന്തമായി ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്കു സൗജന്യമായി ചികില്‍സാ സംവിധാനമൊരുക്കി. ജലസേചനത്തിന് കനാലുകള്‍ കീറി, റോഡുകള്‍ വെട്ടിയുണ്ടാക്കി.
സര്‍ക്കാരിന്റെ സഹായമില്ലാതെ അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന് കമ്മിറ്റി കണ്‍വീനര്‍ ഛത്രധര്‍ മഹാതോവിന്റെ മറുപടി, 32 വര്‍ഷമായി ലഭിക്കാത്ത വികസനം ഇനി ജനങ്ങള്‍ക്കു വേണ്ട എന്നായിരുന്നു. കഴിഞ്ഞ ഏഴുമാസമായി സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് അന്നു മരച്ചുവട്ടില്‍ കൂടിനിന്നവരും പറഞ്ഞു. ഓരോ ഗ്രാമത്തില്‍ നിന്നുള്ള അഞ്ചുവീതം പുരുഷന്മാരും സ്‌ത്രീകളുമടങ്ങിയ പ്രതിനിധികള്‍ ചേര്‍ന്നതായിരുന്നു ജനകീയ കമ്മിറ്റി. അവര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുകയും ക്രമസമാധാനം ഉറപ്പുവരുത്തുകയും ചെയ്‌തു. യുവാക്കളും യുവതികളുമായിരുന്നു നേതൃത്വത്തില്‍ മുന്‍നിരയിലുണ്ടായിരുന്നത്.
മാവോവാദികള്‍ പാവം ആദിവാസികളെ വഴിപിഴപ്പിക്കുന്നുവെന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചുപറയുന്നത്. സത്യത്തില്‍ സംഭവിച്ചത്, തികച്ചും ജനകീയപ്രാതിനിധ്യത്തോടെ മൂന്നിലേറെ ജില്ലകളില്‍ ശക്തമായിവരുകയായിരുന്ന ജനകീയപ്രക്ഷോഭത്തെ മാവോവാദികള്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു. സി.പി.എം ശക്തികേന്ദ്രങ്ങളിലേക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം വ്യാപിച്ചതാണ് സൈനിക നടപടിയിലേക്കെത്തിച്ച പുതിയ സംഭവവികാസങ്ങള്‍ക്കു വഴിമരുന്നിട്ടത്.
ധര്‍മപൂരില്‍ കഴിഞ്ഞയാഴ്‌ച നടന്ന ജനകീയ റാലിക്കു നേരെ ഹര്‍മദ് വാഹിനിക്കാര്‍ നിറയൊഴിച്ചതോടെ സി.പി.എം ഓഫിസുകളും നേതാക്കളുടെ വീടുകളും കത്തിക്കുന്നതിലേക്ക് കാര്യങ്ങളെത്തുകയായിരുന്നു. എന്നാല്‍, ഇതു മുതലെടുത്ത മാവോവാദികള്‍ സി.പി.എം നേതാക്കളെ വകവരുത്താന്‍ തുടങ്ങിയതോടെ, അതിന്റെ മറപിടിച്ച് അധികൃതര്‍ സൈനികനടപടി തുടങ്ങുകയും ചെയ്‌തു.
പഞ്ചായത്ത് ഓഫിസുകളും ഔദ്യോഗികവാഹനങ്ങളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സായുധരായ ഹര്‍മദ് വാഹിനിക്കാരെ പോലിസിന് പിന്തുണയ്‌ക്കാമെങ്കില്‍ അക്രമികളെ ചെറുക്കാന്‍ മാവോവാദികളെ കൂടെ കൂട്ടിയതില്‍ എന്താണു തെറ്റെന്നാണ് ആദിവാസികളുടെ ചോദ്യം.
മാവോവാദി ഭീകരതയില്‍ നിന്നു നാടിനെ രക്ഷിക്കാനെന്നപേരില്‍ കോബ്രാ ബറ്റാലിയനെയും സി.ആര്‍.പി.എഫിനെയും മുന്‍നിര്‍ത്തി പോലിസ് നടത്തുന്ന `ഓപറേഷന്‍ ലാല്‍ഗഡി'നെ അകമഴിഞ്ഞു പ്രോല്‍സാഹിപ്പിക്കുന്നവര്‍ കഥയറിയാതെയാണ് ആട്ടംകാണുന്നത്. കാലങ്ങളായി ഭരണകൂടവും പോലിസും ഭരണപാര്‍ട്ടിക്കാരും ചെയ്‌തുകൂട്ടിയ അതിക്രമങ്ങള്‍ക്കെതിരേ തികച്ചും ജനാധിപത്യപരവും സമാധാനപരവുമായി പ്രക്ഷോഭം നടത്തുന്ന ലക്ഷക്കണക്കിന് ആദിവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് അനുരഞ്‌ജനമാര്‍ഗം സ്വീകരിക്കുന്നതിനു പകരം അവരെ അടിച്ചമര്‍ത്താന്‍ ആയുധങ്ങളുമായി സേനയെ അയച്ച നടപടി കൂടുതല്‍ ഹിംസാത്മകമായ മാര്‍ഗങ്ങളിലേക്കു ജനങ്ങളെ തള്ളിവിടാനേ വഴിയൊരുക്കൂ എന്ന കാര്യത്തില്‍ സംശയമില്ല. തങ്ങള്‍ കാണിച്ച നെറികേടുകള്‍ അന്യവല്‍ക്കരിച്ച ആദിവാസിമനസ്സുകള്‍ കീഴ്‌പ്പെടുത്തുന്നതിനു ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തയ്യാറാവാതെ പോലിസ് സ്‌റ്റേഷനുകള്‍ തിരിച്ചുപിടിക്കുന്നതില്‍ വിജയം കണ്ടെത്തുന്ന അധികൃതരുടെ നടപടി മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങളാണു വിളിച്ചുവരുത്തുക.
വളരെ യാഥാര്‍ഥ്യബോധത്തോടെയാണു ലാല്‍ഗഡ് ജനത പ്രക്ഷോഭം നയിക്കുന്നതെന്നു സൂക്ഷ്‌മമായി വീക്ഷിച്ചാല്‍ ബോധ്യമാവും. നിറതോക്കുമായി എത്തുന്ന പോലിസിനെയും സൈന്യത്തെയും എങ്ങനെ നേരിടുമെന്ന് ഈ ലേഖകന്‍ കമ്മിറ്റി നേതാക്കളോട് ചോദിച്ചിരുന്നു. അര്‍ഥംവച്ച ചിരിയായിരുന്നു മറുപടി. മൊബൈല്‍ ഫോണില്‍ അല്‍പ്പനേരം സംസാരിച്ചശേഷം സമീപപ്രദേശമായ മൗത്തലാ ചൗക്കിലേക്ക് എന്നെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോവാന്‍ കൂടെയുണ്ടായിരുന്ന യുവാവിന് അവര്‍ നിര്‍ദേശം നല്‍കി. അരമണിക്കൂര്‍ യാത്രയ്‌ക്കുശേഷം കണ്ടത്, ബി.എസ്.എഫ് ജവാന്‍മാരെ നൂറുകണക്കിന് ആദിവാസികള്‍ വളഞ്ഞുവച്ചിരിക്കുന്നതായിരുന്നു. ഒരുഭാഗത്ത് എ.കെ 47 തോക്കുകള്‍, മറുഭാഗത്ത് അമ്പും വില്ലും കോടാലികളും വടികളും. തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ജവാന്‍മാരായിരുന്നു അവര്‍. എന്നാല്‍, മുന്‍കൂര്‍ അനുമതിയില്ലാതെ പ്രദേശത്ത് പ്രവേശനമില്ലെന്നായിരുന്നു ആദിവാസികളുടെ വാദം.
വിരിഞ്ഞുനില്‍ക്കുന്ന മാറിടങ്ങള്‍ക്കു മുമ്പില്‍ യന്ത്രത്തോക്കുകള്‍ നിശ്ശബ്ദമാവുമെന്ന പാഠം പാവം ആദിവാസികളില്‍ നിന്നു വീണ്ടും പഠിക്കേണ്ടിവരുന്നത് നാണക്കേടല്ലാതെ മറ്റെന്താണ്?
(അവസാനിച്ചു.)
സ്രോതസ്സ്: തേജസ് 24 ജൂണ്‍ 2009 ബുധന്‍

ലാല്‍ഗഡ്: കഥയറിയാതെ ആട്ടംകാണുമ്പോള്‍
സി പി കരീം
മിഡ്‌നാപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു 42 കിലോമീറ്റര്‍ അകലെയുള്ള ലാല്‍ഗഡിലേക്ക് ഇടുങ്ങിയ റോഡ്‌വഴി യാത്രചെയ്‌താല്‍ മാത്രം മതി, മേഖലയിലെ ലക്ഷക്കണക്കിനു വരുന്ന ആദിവാസികള്‍ അമ്പും വില്ലും കൈയിലേന്തിയതിന്റെ കാരണം മനസ്സിലാക്കാന്‍. ഇരുഭാഗത്തും വരണ്ടുണങ്ങിയ കൃഷിഭൂമി, മണ്ണു മെഴുകിയ കൊച്ചു കുടിലുകള്‍, കെട്ടിടമെന്നു പറയാവുന്ന എന്തെങ്കിലും കണ്ടാല്‍ അതു പോലിസ് സ്‌റ്റേഷനോ സി.ആര്‍.പി.എഫ് ക്യാംപോ ആവും. മുക്കാല്‍ മണിക്കൂര്‍ യാത്രയ്‌ക്കിടയില്‍ എതിരേ ഒന്നോ രണ്ടോ വാഹനങ്ങള്‍ വന്നാലായി. ടാര്‍ ചെയ്‌ത റോഡ് പിറകട്ടയില്‍ പൊടുന്നനെ അവസാനിക്കുമ്പോഴേക്കും കാര്യങ്ങള്‍ ഏകദേശം പിടികിട്ടിക്കഴിഞ്ഞിരിക്കും.
സൈക്കിളും കാളവണ്ടിയും പ്രധാന വാഹനമായി ഉപയോഗിക്കുന്ന ആദിവാസികള്‍ക്കു യാത്ര ചെയ്യാനല്ല, പോലിസ് വാഹനങ്ങള്‍ക്കു യഥേഷ്ടം കയറിയിറങ്ങാനാണ് ഈ റോഡ് നിര്‍മിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ആരും പറഞ്ഞുതരേണ്ടിവരില്ല. റോഡിനേക്കാള്‍ പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ പലതും ഇവിടെയില്ലെന്നതാണു കാരണം. ജലസേചനസംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ കൊല്ലത്തിലൊരിക്കല്‍ മാത്രമാണ് കൃഷി നടക്കുക. കുടിവെള്ളത്തിനു കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര. റോഡരികിലെ കുടിലുകളില്‍ മാത്രം വൈദ്യുതി. പ്രൈമറി സ്‌കൂളിലെത്താന്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കുന്ന കുട്ടികള്‍ കുറവല്ല. മഴക്കാലത്ത് അമ്മമാരുടെ തോളിലേറിയാണ് സ്‌കൂള്‍ യാത്ര. ലാല്‍ഗഡിനടുത്ത് ഒരു പ്രാഥമികാരോഗ്യകേന്ദ്രമുണ്ടെങ്കിലും രോഗികള്‍ക്കു പകരം ഡോക്ടറാണ് ഇവിടത്തെ അപൂര്‍വസന്ദര്‍ശകന്‍. മരുന്നുകളോ മറ്റു ചികില്‍സാ ഉപകരണങ്ങളോ കാണണമെങ്കില്‍ മിഡ്‌നാപ്പൂര്‍ പട്ടണത്തിലെത്തണം. രോഗം മൂര്‍ച്ഛിച്ചവരെയും പ്രസവവേദന തുടങ്ങിയവരെയും ആശുപത്രികളില്‍ എത്തിക്കേണ്ടിവരാറില്ല ഇവിടത്തുകാര്‍ക്ക്. കാരണം, വഴിയില്‍ വച്ചുതന്നെ മരണമോ ജനനമോ സംഭവിച്ചിരിക്കും.
എന്നാല്‍, ഇതൊക്കെയാണു ലാല്‍ഗഡുകാരെ തെരുവിലിറക്കിയതെന്നു കരുതിയാല്‍ തെറ്റി. കാടിന്റെ മക്കള്‍ക്കു ദാരിദ്ര്യവും കഷ്ടപ്പാടുമൊന്നും ആരും ശീലിപ്പിച്ചിട്ടു വേണ്ട. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിളവെടുപ്പു കഴിഞ്ഞാല്‍ പിന്നീട് കുടുംബസമേതം ജോലിതേടി അയല്‍ജില്ലകളിലേക്കുള്ള യാത്രയാണ്. മാസങ്ങളോളം അവിടെ ജോലിചെയ്‌താല്‍ കിട്ടുന്ന ദിവസക്കൂലിയാവട്ടെ, ഭക്ഷണച്ചെലവടക്കം 50 രൂപ! ഇക്കാലത്തു കുട്ടികളുടെ പഠനം മുടങ്ങുന്നതൊന്നും അവര്‍ക്കൊരു പ്രശ്‌നമല്ല. ഭക്ഷണം കഴിച്ചതിനുശേഷം മതി വിദ്യാഭ്യാസമെന്നാണ് അവരുടെ എളിയ വാദം.
പ്രശ്‌നം പോലിസിന്റെയും അവരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ഹര്‍മദ് വാഹിനിയെന്ന സായുധ സി.പി.എം ഗുണ്ടാസംഘത്തിന്റെയും വര്‍ഷങ്ങളായി തുടരുന്ന അതിക്രമങ്ങള്‍ തന്നെ. പോലിസ് ജീപ്പുകളേക്കാള്‍ ഇവര്‍ക്കു പേടി മോട്ടോര്‍ബൈക്കുകളില്‍ കറങ്ങുന്ന ഹര്‍മദുകാരെയാണ്. ഛത്തീസ്‌ഗഡില്‍ മാവോവാദികളെ നേരിടാനെന്ന പേരില്‍ സര്‍ക്കാരുണ്ടാക്കിയ സല്‍വാജുദൂം കൊലയാളിസംഘങ്ങളുടെ തുടര്‍ച്ചയാണിവര്‍.
ഇവരുടെ അതിക്രമങ്ങള്‍ക്കെതിരേ ഒറ്റയ്‌ക്കും കൂട്ടായും ആദിവാസികള്‍ പ്രതിരോധം തീര്‍ത്തുതുടങ്ങിയപ്പോഴാണ് കഴിഞ്ഞ നവംബര്‍ രണ്ടിന് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കുഴിബോംബാക്രമണമുണ്ടായത്. ലാല്‍ഗഡില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സാല്‍ബോനിയില്‍ വച്ചായിരുന്നു ഇത്. ജിന്‍ഡാല്‍ ഉരുക്കുനിര്‍മാണശാലയ്‌ക്കു തറക്കല്ലിട്ട് തിരിച്ചുവരുകയായിരുന്നു മന്ത്രിസംഘം.
5000 ഏക്കര്‍ ഭൂമിയാണ് ഈ പദ്ധതിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ 4500 ഏക്കര്‍ സര്‍ക്കാര്‍ നല്‍കിയതാണ്. 500 ഏക്കര്‍ ജിന്‍ഡാല്‍ നേരിട്ടുവാങ്ങി. ഭൂപരിഷ്‌കരണ പദ്ധതിപ്രകാരം ഭൂരഹിത കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്യാനായി ഏറ്റെടുത്ത ഭൂമിയായിരുന്നു സര്‍ക്കാര്‍ നല്‍കിയ 4500 ഏക്കര്‍. കൊടുംവനപ്രദേശങ്ങളും ഇതില്‍പ്പെടും. ഉരുക്കുഫാക്ടറിക്ക് വേണ്ടിയെന്നു പറഞ്ഞ് ഏറ്റെടുത്ത ഭൂമിക്കാവട്ടെ, അവസാനനിമിഷം സെസ് പദവിയും സര്‍ക്കാര്‍ നല്‍കി. കൃഷിഭൂമി നഷ്ടപ്പെടുന്നതിന്റെയും പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നതിന്റെയും ജീവിതമാര്‍ഗം വഴിമുട്ടിയതിന്റെയും പ്രതിഷേധമായിരുന്നു സാല്‍ബോനിയില്‍ പൊട്ടിത്തെറിച്ചത്.
എന്നാല്‍, പ്രതികാരം തീര്‍ക്കാന്‍ പോലിസ് നായാട്ടു തുടങ്ങിയത് ലാല്‍ഗഡ് മേഖലയിലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ ലാല്‍ഗഡിലെത്തിയ ഈ ലേഖകന്‍ ഏപ്രില്‍ 28ന് നട്ടുച്ചയ്‌ക്ക് റോഡില്‍ നിന്ന് അല്‍പ്പം മാറി ഒരു മരച്ചുവട്ടില്‍ വിരിച്ച ടാര്‍പോളിന്‍ പായയിലിരുന്ന് പോലിസ് അതിക്രമത്തിനെതിരായ ജനകീയ കമ്മിറ്റിയുടെ നേതാക്കളുമായി സംസാരിക്കുമ്പോള്‍ ഇതിന്റെ കാരണമന്വേഷിച്ചിരുന്നു. സ്‌ഫോടനം നടന്ന സാല്‍ബോനി സി.പി.എമ്മിന്റെ കോട്ടയായതിനാല്‍ അവിടെ നിന്ന് ആളുകളെ പിടികൂടാന്‍ പോലിസ് തയ്യാറാവില്ലെന്നായിരുന്നു കമ്മിറ്റി പ്രസിഡന്റ് ലാല്‍മോഹന്‍ ടുഡു ലാല്‍ഗഡിലെ പോലിസ് വേട്ടയ്‌ക്കു കാരണമായി പറഞ്ഞത്.
അര്‍ധരാത്രി വീടുകളിലെത്തിയ പോലിസ് സംഘം വാതിലുകള്‍ തുറക്കാന്‍ പോലും സമയം നല്‍കാതെ ചവിട്ടിപ്പൊളിച്ച് അകത്തുകയറി സ്‌ത്രീകളും വൃദ്ധരുമടക്കമുള്ളവരെ പീഡിപ്പിച്ചു. യുവാക്കളെ പിടിച്ചുകൊണ്ടുപോയി. പ്രാദേശിക ഉല്‍സവം കഴിഞ്ഞു തിരിച്ചുവരുകയായിരുന്ന അബെന്‍ മുര്‍മു, ഗൗതം പാത്ര, ബുദ്ധദേവ് പാത്ര എന്നീ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെയും പോലിസ് അറസ്‌റ്റ് ചെയ്‌തു. രാഷ്ട്രത്തിനെതിരേ യുദ്ധം ചെയ്‌തുവെന്നായിരുന്നു ചുമത്തപ്പെട്ട കുറ്റം. ആറുമാസം ഗര്‍ഭിണിയായിരുന്ന കണ്ടാപഹാലിയിലെ ലക്ഷ്‌മിയുടെ ഗര്‍ഭം പോലിസ് അതിക്രമത്തില്‍ അലസിപ്പോയി. തനിക്കു മരുന്നുവാങ്ങാനെത്തിയ ഭര്‍ത്താവ് ദീപക് പ്രതിഹാറിനെ പിടിച്ചുകൊണ്ടുപോവാനുള്ള പോലിസ് ശ്രമത്തെ ചെറുത്തതായിരുന്നു മര്‍ദ്ദനത്തിനു കാരണം. ചിറ്റമണി മുര്‍മുവിന് തോക്കുകൊണ്ടേറ്റ അടിയില്‍ വലതുകണ്ണിന്റെ കാഴ്‌ചപോയി.
ദേഹപരിശോധനയുടെ പേരില്‍ പോലിസ് പെണ്‍കുട്ടികളുടെ മാനം കവര്‍ന്നതിന്റെയും പെണ്ണാണെന്നു തെളിയിക്കാന്‍ ജനനേന്ദ്രിയം കാണിച്ചുകൊടുക്കേണ്ടിവന്നതിന്റെയും കഥകള്‍ കഴിഞ്ഞയാഴ്‌ച സ്ഥലം സന്ദര്‍ശിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥിസംഘത്തോട് ആദിവാസികള്‍ പറയുകയുണ്ടായി.
35 ഗ്രാമങ്ങളില്‍ പോലിസ് തുടര്‍ന്ന അതിക്രമങ്ങള്‍ അവര്‍ക്കു താങ്ങാവുന്നതിലപ്പുറമായിരുന്നു. അങ്ങനെയാണു ജനകീയ കമ്മിറ്റി പിറവിയെടുക്കുന്നത്. നവംബര്‍ ആറിന് ഒത്തുകൂടിയ ആദിവാസികള്‍ ലാല്‍ഗഡ് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്‌തു. അവര്‍ പോലിസുകാരെ സ്‌റ്റേഷനകത്താക്കി പൂട്ടിയിട്ടു. വൈദ്യുതിബന്ധം വിച്ഛേദിച്ചു.
അടുത്ത ദിവസം വന്‍പ്രക്ഷോഭമായി അതു മാറുന്നതാണ് കണ്ടത്. നവംബര്‍ ഏഴിന് സി.പി.എം സംസ്ഥാനത്ത് ബോള്‍ഷെവിക് വിപ്ലവത്തിന്റെ വാര്‍ഷികമാഘോഷിക്കുമ്പോള്‍ പാരമ്പര്യ ആയുധങ്ങളേന്തിയ ലാല്‍ഗഡിലെ ആയിരക്കണക്കിനു സാന്താള്‍ ആദിവാസികള്‍ തെരുവിലിറങ്ങി റോഡുകള്‍ ഉപരോധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ അറസ്‌റ്റിലായവരെ വിട്ടയക്കാന്‍ പോലിസ് നിര്‍ബന്ധിതരായി.
(അവസാനിക്കുന്നില്ല.)
സ്രോതസ്സ്: തേജസ് 23 ജൂണ്‍ 2009 ചൊവ്വ

Sunday, June 21, 2009
എന്‍.എസ്.എസിന്റെ അഹന്ത പൊറുപ്പിക്കാനാവാത്തത്: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള എം.പിമാരെ സംസ്ഥാനത്തെ എല്ലാ സമുദായക്കാരും വോട്ട് ചെയ്‌തു ജയിപ്പിച്ചതാണെന്നും അതിനാല്‍ത്തന്നെ കേന്ദ്രമന്ത്രിമാരെ തീരുമാനിക്കാനുള്ള അധികാരം എന്‍.എസ്.എസിനാണെന്ന രീതിയിലുള്ള സെക്രട്ടറി നാരായണപ്പണിക്കരുടെ അഹന്ത വച്ചുപൊറുപ്പിക്കാനാകുന്നതല്ലെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി പ്രസ്‌താവിച്ചു.
ഇത്തരം മേനിപറച്ചിലും വികാരപ്രകടനങ്ങളും വിനാശകരമായ സാമുദായിക ധ്രുവീകരണത്തിനു മാത്രമേ ഉപകരിക്കുകയുള്ളൂ.
അരനൂറ്റാണ്ടു മുമ്പുള്ള കേരളവും കേരളീയരുമല്ല ഇന്നുള്ളതെന്ന് പണിക്കര്‍ മനസ്സിലാക്കണം. നായര്‍ പറയുന്നത് നമ്പൂതിരിക്കു പ്രമാണമെന്ന ഫ്യൂഡല്‍ പഴമൊഴിയല്ല, ആധുനിക ജനാധിപത്യബോധമാണ് ഇന്നു രാഷ്ട്രീയ-ഭരണവ്യവസ്ഥകളെ നിര്‍ണയിക്കുന്നത്.
സമ്മര്‍ദ്ദ രാഷ്ട്രീയവും കുടിലതന്ത്രങ്ങളും കൊണ്ട് സെക്രട്ടേറിയറ്റില്‍ കേരളപ്പിറവി മുതലേ പിടിമുറുക്കിയ നായര്‍ സമുദായത്തിന് കേന്ദ്രഭരണത്തിലും ആധിപത്യം വേണമെന്ന മോഹം അതിരുകടന്നതാണ്.
കേരള ജനസംഖ്യയിലെ പത്തിലൊന്നില്‍ താഴെ വരുന്ന നായര്‍ സമുദായത്തിനു തന്നെയാവണം സമസ്‌താധികാരങ്ങളുമെന്ന ഫ്യൂഡല്‍ മനോഭാവം സംസ്ഥാനത്തിന്റെ ബഹുസ്വരതയ്‌ക്കും നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെ ഉയിരെടുത്ത ജനാധിപത്യമൂല്യങ്ങള്‍ക്കും എതിരാണെന്നും ഫൈസി പറഞ്ഞു.

Subscribe to:
Posts (Atom)